ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് ഭേദമാകും എന്ന തെറ്റിദ്ധാരണയിൽ ഇറാനിൽ ഉടനീളം വിഷാംശമുള്ള മെഥനോൾ കഴിച്ച് ഏകദേശം മുന്നൂറോളം പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഹെൽത്ത് മിനിസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരു ഇറാനിയൻ ഡോക്ടർ പ്രശ്നം ഇതിലും ഗുരുതരമാണെന്നും, 480 പേരോടും ജനങ്ങൾ മരിച്ചെന്നും ഏകദേശം 2850 പേരാണ് രോഗബാധിതരായി റിപ്പോർട്ട് ചെയ്തത് എന്നും പറഞ്ഞു.

കൊറോണ വൈറസ് ഭേദമാകും എന്ന വ്യാജ വാർത്തകൾ ഇറാനിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഓസ്ലോയിലെ ക്ലിനിക്കൽ ടോക്സിക്കോളജിസ്റ്റായ ഡോക്ടർ ഹോവാദ ഈ പ്രശ്നം റിപ്പോർട്ട് ചെയ്തതിനേക്കാൾ ഗുരുതരമാണെന്ന് താൻ ഭയക്കുന്നു എന്നും കൂട്ടിച്ചേർത്തു.

 

പല ഏകാധിപത്യ രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപനത്തോട് അനുബന്ധിച്ചുള്ള ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ല. കൊറോണാ വൈറസിൻെറ പ്രഭവ സ്ഥലമായ ചൈനയിലെ വുഹാനിൽ മാത്രം 3300 പേരല്ല മറിച്ചു 42,000 പേർ മരിച്ചു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. ഇങ്ങനെയുള്ള പല രാജ്യങ്ങളിലും കൊറോണ ബാധിച്ചാണ് മരണം എന്ന് പോലും ഉറപ്പിക്കാതെ നിരവധി പേർ മരിച്ചിട്ടുണ്ട് എന്ന് സംശയിക്കപ്പെടുന്നു.