ടോം ജോസ് തടിയംപാട്

തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ വിഷമിക്കുന്ന പാലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണികണ്ഠന് അന്തിയുറങ്ങാന്‍ ഒരു വീടുപണിത് നല്‍കുന്നതിനു വേണ്ടിയും, വിധവയും രോഗികളായ മൂന്ന് മക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്കും വീട് നിര്‍മ്മിക്കതിനും, മുന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതില്‍ ഇല്ലാതെ, ടോയിലറ്റ് ഇല്ലാതെ ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകള്‍ക്കും വീടു പണിയുന്നതിനും സഹായം നല്‍കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ ഈ ചാരിറ്റി നടത്തുന്നത്. മൂന്നാറിലെ സ്ത്രിയുടെ വേദനകള്‍ പറയുന്ന മുന്നാര്‍ സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ വീഡിയോ ഞങ്ങള്‍ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങള്‍ പിരിക്കുന്ന പണം സബ് കളക്ടര്‍ ഡോക്ടര്‍ രേണുക രാജിനെ ഏല്‍പ്പിക്കുമെന്ന് അറിയിക്കുന്നു.

മണികണ്ഠന് വേണ്ടി യു.കെയിലെ നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യു (ഫോണ്‍ നമ്പര്‍ 07798722899 ), നബിസക്കു വേണ്ടി ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകനായ വിജയന്‍ കൂറ്റാംതടത്തിലുമാണ് (ഫോണ്‍ നമ്പര്‍ 0091,9847494526) ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. ലഭിക്കുന്ന പണം ഇവര്‍ക്ക് മുന്നുപേര്‍ക്കുമായി നല്‍ക്കും എന്നറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു.കെയില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. 2004ലുണ്ടായ സുനാമിക്ക് പണം പിരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ വെള്ളപൊക്കത്തിലും ഞങ്ങള്‍ പണം പിരിച്ചു മുഖ്യമന്ത്രിക്കു വേണ്ടി ഇടുക്കി ജില്ലാ കളക്ടറെ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ ഞങ്ങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു. ഞങ്ങള്‍ ഇതുവരെ 70 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട്, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെയ്ക്ക് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.

ഞങ്ങള്‍ ഇതുവരെ സൂതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ, ഫേസ്ബുക്ക് വഴിയോ, വാട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

”ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു”

കൂടുതല്‍ വിവരങ്ങള്‍ക്ക്;
സാബു ഫിലിപ്പ് 07708181997
ടോം ജോസ് തടിയംപാട് 07859060320
സജി തോമസ് 07803276626.