റഷ്യയില്‍ പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം സമ്പന്നര്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. മുന്‍ സൗന്ദര്യ റാണി കൂടിയായ ഐറിന ഗ്ലാഡിക് എന്ന 35 കാരിക്കാണ് റഷ്യന്‍ കോടതി ശിക്ഷ വിധിച്ചത്.

മകളുടെ ലൈംഗികച്ചുവയുളള ഫോട്ടോകള്‍ എടുക്കുകയും മകള്‍ കന്യകയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഡോക്ടര്‍മാരില്‍ നിന്നും വാങ്ങുകയും ചെയ്ത ശേഷമായിരുന്നു വില്‍ക്കാന്‍ ഒരുങ്ങിയത്. മോസ്‌കോയിലെ സമ്പന്നരായ ഇടപാടുകാരെ കണ്ടെത്തി മകളുടെ കന്യകാത്വം വില്‍ക്കാന്‍ കരാര്‍ ഉറപ്പിക്കുകയായിരുന്നു. സമ്പന്നനായ ഒരാള്‍ക്ക് 19100 പൗണ്ടിനാണ് (17.29 ലക്ഷം) വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഐറിനെ സഹായിച്ച രണ്ട് യുവതികള്‍ കൂടി പിടിയിലായിട്ടുണ്ട്.

ഐറിന് മകളെ കൂടാതെ മറ്റൊരു ആണ്‍കുട്ടി കൂടിയുണ്ട്. തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ കുട്ടികളെ വളര്‍ത്താനുളള അവകാശവും ഐറിന് നഷ്ടപ്പെട്ടു.
ഐറിനൊപ്പം അറസ്റ്റിലായ യുവതികളും നേരത്തേ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ ഒഴുകുന്ന ഭക്ഷണശാലയില്‍ നിന്നാണ് പിടികൂടിയത്. ഐറിന്റെ ബാഗില്‍ നിന്നും പൊലീസ് പണവും കണ്ടെത്തി.