അദ്ധ്യാപികയായ രൂപശ്രീയെ സഹഅദ്ധ്യാപകന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ഏഴുവര്‍ഷം നീണ്ട പ്രണയം തകര്‍ന്നതിന്റെ പകയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 2003-ലാണ് വെങ്കിട്ടരമണ ഈ സ്‌കൂളില്‍ അദ്ധ്യാപകനായത്. 2014-ല്‍ രൂപശ്രീ ചരിത്ര അദ്ധ്യാപികയായി എത്തി. സ്‌കൂളിലെ പ്രദര്‍ശനങ്ങളില്‍ മോഡലിംഗിന് രൂപശ്രീക്ക് സമ്മാനം ലഭിച്ചിരുന്നു. മോഡലിംഗില്‍ സഹായിച്ചത് ചിത്രകലാ അദ്ധ്യാപകന്‍ വെങ്കിട്ട രമണയായിരുന്നു. ഇതുവഴിയാണ് ഇരുവരും അടുത്തത്. പിന്നീട് പ്രണയമായി. പൂജയും മന്ത്രവാദവും നടത്തി ധാരാളം പണമുണ്ടാക്കിയിരുന്ന അദ്ധ്യാപകന്‍ രൂപശ്രീയെ സാമ്ബത്തികമായി കണക്കറ്റ് സഹായിച്ചിരുന്നു.

ഒരുതവണ മൂന്നു ലക്ഷം രൂപയും പിന്നീട് പല തവണയായി ലക്ഷങ്ങളും രൂപശ്രീക്ക് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് മറ്റൊരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനുമാaയി രൂപശ്രീക്ക് ബന്ധമുണ്ടെന്ന് വെങ്കിട്ടരമണ അറിഞ്ഞത്. ഈ ബന്ധം ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും രൂപശ്രീ പിന്മാറിയില്ല. അതോടെ ഇരുവരും അകലാന്‍ തുടങ്ങി. ഒരു തവണ അദ്ധ്യാപകന്‍ വാശിപിടിച്ചപ്പോള്‍ ‘എന്നാല്‍ നിങ്ങള്‍ എന്നെ കല്യാണം കഴിക്കൂ’ എന്ന് രൂപശ്രീ പറഞ്ഞു. എനിക്ക് കുടുംബം ഉള്ളതല്ലേ കല്യാണം കഴിക്കാന്‍ നിര്‍വാഹമില്ല എന്ന് വെങ്കിട്ടരമണ പറഞ്ഞു. ജനുവരി 14-ന് വെങ്കിട്ട രമണ അവധിയെടുത്ത് ഡ്രൈവര്‍ നിരഞ്ജനെയും കൂട്ടി കര്‍ണാടകത്തില്‍ പൂജ നടത്താന്‍ പോയി.

യാത്രയ്ക്കിടെ രൂപശ്രീയെ കുറിച്ച്‌ വെങ്കിട്ടരമണ പറഞ്ഞു. അനുസരിക്കുന്നില്ലെങ്കില്‍ തട്ടിക്കളയാം എന്ന് നിരഞ്ജന്‍ പറഞ്ഞു. ഈ യാത്രയിലാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ജനുവരി 16- ന് രാവിലെ തിരിച്ചെത്തിയ വെങ്കിട്ടരമണ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രൂപശ്രീയെ വിളിച്ചു. ഹൊസങ്കടി ടൗണില്‍ വച്ച്‌ ഇരുവരും കണ്ടു. സ്‌കൂട്ടര്‍ വഴിവക്കില്‍ വെച്ച്‌ രൂപശ്രീ വെങ്കിട്ടരമണയുടെ കാറില്‍ കയറി. വെങ്കിട്ട രമണയുടെ വീട്ടിലെത്തിയശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് വെങ്കട്ട രമണയും നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയെ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.

രൂ​പ​ശ്രീ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ര്‍​മ​ന്ത്ര​വാ​ദ​വും ന​ട​ന്നി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്നു. ക​ര്‍​ണാ​ട​ക​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം നി​രോ​ധി​ച്ച ന​ഗ്‌​ന​നാ​രീ​പൂ​ജ പോ​ലു​ള്ള ആ​ഭി​ചാ​ര​ക്രി​യ​ക​ള്‍ ഇ​പ്പോ​ഴും കാ​സ​ര്‍​ഗോ​ഡി​ന്‍റെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ക്കാ​റു​ണ്ട്. രൂ​പ​ശ്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്ന് വ​സ്ത്ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​യ​ത് ഇ​ത്ത​ര​മൊ​രു സാ​ധ്യ​ത​യി​ലേ​ക്കാ​ണ് വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്. മു​ടി മു​റി​ച്ചു​മാ​റ്റി​യ​തും ആ​ഭി​ചാ​ര ക​ര്‍​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​കാം.പ്ര​തി വെ​ങ്കി​ട്ട​ര​മ​ണ കാ​ര​ന്ത് വി​വി​ധ​ത​രം പൂ​ജ​ക​ളെ​ക്കു​റി​ച്ച്‌ ആ​ഴ​ത്തി​ല്‍ അ​റി​വു​ള്ള ആ​ളാ​ണ്. ഇ​ത്ത​ര​മൊ​രു കൃ​ത്യം ന​ട​ത്തു​ന്ന​തി​ന് സ്വ​ന്തം വീ​ടു ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തും ഗൂ​ഢ​പൂ​ജ​ക​ളു​ടെ സാ​ധ്യ​ത​യ്ക്ക് ആ​ക്കം കൂ​ട്ടു​ന്നു.

ഇ​ത്ത​രം ഗൂ​ഢ​പൂ​ജ​ക​ളി​ലൂ​ടെ സ​മ്ബ​ത്തും ഐ​ശ്വ​ര്യ​വും വ​ര്‍​ധി​പ്പി​ക്കാ​മെ​ന്ന അ​ന്ധ​വി​ശ്വാ​സം പ​ല​യി​ട​ങ്ങ​ളി​ലും ഉ​ള്ള​താ​ണ്. ബ​ലി​മൃ​ഗ​ങ്ങ​ളെ ആ​യു​ധ​മു​പ​യോ​ഗി​ക്കാ​തെ ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല്ലു​ന്ന​തും ഇ​ത്ത​രം ആ​ഭി​ചാ​ര​ക​ര്‍​മ​ങ്ങ​ളി​ലെ രീ​തി​യാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കാ​ര​ന്ത് പൂ​ജ​ക​ള്‍​ക്കാ​യി പോ​കു​മ്ബോ​ള്‍ സ​ഹാ​യി​യാ​യി കൂ​ടെ ചെ​ല്ലാ​റു​ള്ള നി​ര​ഞ്ജ​നും കൃ​ത്യം ന​ട​ക്കു​മ്ബോ​ള്‍ മു​ഴു​വ​ന്‍ സ​മ​യ​വും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. മി​യാ​പ്പ​ദ​വ് ആ​സാ​ദ് ന​ഗ​റി​ലെ വെ​ങ്കി​ട്ട​ര​മ​ണ​യു​ടെ വീ​ടും നി​ഗൂ​ഢ​ത​ക​ള്‍ നി​റ​ഞ്ഞ​താ​ണ്. ഒ​രു കാ​റി​ന് ക​ഷ്ടി​ച്ച്‌ ക​ട​ന്നു​പോ​കാ​നാ​വു​ന്ന ചെ​റി​യൊ​രു മ​ണ്‍​പാ​ത മാ​ത്ര​മാ​ണ് വീ​ട്ടി​ലേ​ക്കു​ള്ള​ത്. വി​ശാ​ല​മാ​യ മു​റ്റ​ത്ത് തു​ള​സി​ത്ത​റ​യും അ​ഗ്‌​നി​കു​ണ്ഡ​വും കാ​ണാം. മു​റ്റ​ത്ത് ഷീ​റ്റി​ട്ട​തി​നാ​ല്‍ വീ​ടി​ന​ക​ത്ത് അ​ധി​കം വെ​ളി​ച്ച​മി​ല്ല.

പൂ​ജ​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി മാ​ത്രം സി​റ്റൗ​ട്ടി​നോ​ടു ചേ​ര്‍​ന്ന് വ​ലി​യൊ​രു മു​റി ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ വീ​ടു​ക​ളി​ലു​ള്ള​തു​പോ​ലെ ചെ​റി​യൊ​രു പൂ​ജാ​മു​റി വേ​റെ​യു​മു​ണ്ട്. പു​റ​ത്തെ പൂ​ജാ​മു​റി​യി​ല്‍ വീ​ട്ടി​ലെ സ്ത്രീ​ക​ള്‍​ക്കും മ​റ്റും പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. രൂ​പ​ശ്രീ​യു​ടെ മൃ​ത​ദേ​ഹം ക​ട​ലി​ല്‍ ത​ള്ളു​ക​യും ഹാ​ന്‍​ഡ്ബാ​ഗ് ക​ട​ല്‍​തീ​ര​ത്തെ കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്ത​താ​യി പ​റ​യു​മ്ബോ​ഴും വ​സ്ത്ര​ങ്ങ​ള്‍ എ​ന്തു​ചെ​യ്തു എ​ന്ന കാ​ര്യം വെ​ളി​പ്പെ​ടാ​തെ കി​ട​ക്കു​ക​യാ​ണ്.