നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ ചാണ്ടിക്ക് എതിരെയുളള തെളിവുകള്‍ ഹാജരാക്കാന്‍ രമേശ് ചെന്നിത്തല തന്നോട് നിര്‍ദേശിച്ചതായി സരിത എസ് നായര്‍. രമേശ് ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും കോണ്‍ഗ്രസിന്റെ വക്കീലുമായ അഡ്വ ജോയ് മുഖാന്തിരമാണ് രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നതിന് മുന്‍പ് തെളിവുകള്‍ ഹാജരാക്കാനാണ് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇരുവരും തമ്മിലുളള പടയൊരുക്കത്തില്‍ തനിക്ക് താല്പര്യമില്ല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്റെ മൊഴികള്‍ മാത്രമുളളുവെന്നും തെളിവുകള്‍ ഇല്ലെന്നുമുളള കോണ്‍ഗ്രസിന്റെ ജല്പനങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ തെറ്റുകാരിയല്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ തനിക്ക് ഒപ്പം തെറ്റുചെയ്തവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്ന് മാത്രമാണ് ആഗ്രഹിച്ചിരുന്നതെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

5 ദിവസം എഴുന്നേറ്റ് നില്‍ക്കാനാവാത്ത വിധം കെസി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് സരിത പറയുന്നത്.

ബിജെപി ഹര്‍ത്താല്‍ ദിവം നാസറുള്ള വിളിച്ച് റോ്‌സ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനാണെന്നായിരുന്നു പറഞ്ഞത്. അത് വിശ്വസിച്ച് റോസ് ഹൗസില്‍ ചെ്ന്നപ്പോള്‍ അവിടെ മന്ത്രിയെയെ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പൊലീസുകാര്‍ മാത്രം ഉണ്ടായിരുന്നു. അവര്‍ ബന്ധപ്പെട്ടപ്പോള്‍ മന്ത്രി വരുന്നു. അദ്ദേഹം ഹാളില്‍ ഉണ്ട്. അവര്‍ അവിടേക്ക് പോയി. അവിടെ കണ്ടില്ല. നാസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തപ്പോള്‍ കതകടയ്ക്കപ്പെട്ടു. കെസി അവിടെ ഉണ്ടായിരുന്നു. അദ്ദേഹം മദ്യപിച്ചിരുന്നു. അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി കീഴ്‌പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീ്ത്തപേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു. 5 ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി

സോളാര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗികാരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.  അതിനാല്‍ അന്വേഷണഘട്ടത്തില്‍ താന്‍ മൊഴി കൊടുക്കുമെന്നും സരിത എസ് നായര്‍ വ്യക്തമാക്കി. തന്റെ പക്കലുളള മറ്റു തെളിവുകളും അന്വേഷണസംഘത്തിന് കൈമാറുമെന്ന് സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു