തിരുവനന്തപുരം: കോവളത്ത് വോട്ടിംഗ് മെഷീനില്‍ ഗുരുതരമായ ക്രമക്കേടെന്ന് ആരോപണം. കോവളത്ത് 151-ാം നമ്പര്‍ ബൂത്തിലാണ് ആരോപണമുയര്‍ന്നത്. കൈപ്പത്തിക്ക് വോട്ടു ചെയ്തപ്പോള്‍ താമരയില്‍ ലൈറ്റ് തെളിഞ്ഞുവെന്നായിരുന്നു പരാതി. ചൊവ്വര മാധവ വിലാസം സ്‌കൂളിലെ ബൂത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പോളിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം മോക്ക് പോളിംഗിനിടെയാണ് തകരാറ് ശ്രദ്ധയില്‍പ്പെട്ടതെന്നും തകരാറ് കണ്ടെത്താനാണ് മോക്ക് പോളിംഗ് നടത്തുന്നതെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി പറഞ്ഞു. വോട്ടിംഗ് യന്ത്രത്തില്‍ തകരാറെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും കളക്ടര്‍ വ്യക്തമാക്കി. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അത് പരിഹരിച്ചുവെന്നും അവര്‍ പറഞ്ഞു.

ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്തതിനു ശേഷമാണ് പരാതി ഉയര്‍ന്നത്. അതുവരെ ചെയ്ത വോട്ടുകളുടെ കാര്യത്തില്‍ എന്തു ചെയ്യണമന്നത് തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിക്കും.

https://www.facebook.com/kvasukiias/videos/2284771875067637/