പശ്ചിമ കൊച്ചിയുടെ ചരിത്രത്തില്‍ വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒരു കായിക മാമാങ്കത്തിന് ഇന്ന് ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടില്‍ രാവിലെ 5 30 ന് ഐ.എന്‍.എസ്. ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസര്‍ സൈമണ്‍ മത്തായി പതാക വീശി. കൊച്ചിന്‍ കോളേജ് ആലുംനി അസോസിയേഷന്‍ സംഘടിപ്പിച്ച ലിറ്റ്മസ്-7 ഫോര്‍ട്ട് കൊച്ചി ഹെറിറ്റേജ് റണ്‍, എന്ന രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത കായിക മാമാങ്കത്തിന് പശ്ചിമകൊച്ചി സാക്ഷ്യം വഹിച്ചു. ആയിരക്കണക്കിന് സ്വദേശീയരും വിദേശീയരുമായ ഓട്ടക്കാര്‍ അണിനിരന്ന 15 കിലോമീറ്റര്‍ വിഭാഗമാണ് ഉദ്ഘാടനം ചെയ്തത്.

യുപിയില്‍ നിന്നെത്തിയ സഞ്ജയ് അഗര്‍വാള്‍ പുരുഷ വിഭാഗത്തിലും, മലയാളിയായ മെറീന മാത്യു വനിതാ വിഭാഗത്തിലും ജേതാക്കളായി. 5 കിലോമീറ്റര്‍ വിഭാഗം മുംബൈ കസ്റ്റംസ് ആന്‍ഡ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍ പച്ചക്കൊടി വീശി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌പോണ്‍സര്‍മാരായ ലിറ്റ്മസ്-7 കമ്പനിയുടെ സംഭാവന ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബ്രിജേഷ് മാത്യുവും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വക സംഭാവന രക്ഷാധികാരി ഡോക്ടര്‍ എം രാജഗോപാലും എംഎല്‍എ കേ.ജെ. മാക്സിക്ക് കൈമാറി.

ഒറ്റക്കാലില്‍ ഓടുന്ന കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണര്‍ സജേഷ് കൃഷ്ണന്‍, ക്രച്ചസില്‍ ഓടുന്ന നീരജ് ബേബി, വീല്‍ചെയറില്‍ ഓടിയ അബ്ദുള്‍ നിസാര്‍, ലുക്കീമിയ ബാധിതനായ അഷ്‌റഫ് മൂവാറ്റുപുഴ എന്നിവര്‍ക്ക് കെ വി തോമസ് എംപി ഉപഹാരങ്ങള്‍ നല്‍കി.

അലുംനി ജനറല്‍ സെക്രട്ടറി സലിംകുമാര്‍ ജനറല്‍ കണ്‍വീനര്‍ ജനറല്‍ കണ്‍വീനര്‍മാരായ അബ്ദുല്‍ഹകീം, അനിത തോമസ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് എസ് വിജയന്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷിബുലാല്‍ എന്നിവരും പങ്കെടുത്തു എന്നിവരും പങ്കെടുത്തു

T.P. Salim Kumar, Gen. Secretary, The Cochin College Alumini Association.
മൊബൈല്‍ : 94460 96004