പൂഞ്ഞാറില്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പി.സി ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി. ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു.

വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് സി.പി.ഐ,എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്നാണ് യു.ഡി.എഫ് നിലപാട്. 14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി – 5, കോണ്‍ഗ്രസ് – 2, കേരള കോണ്‍ഗ്രസ്- 1, ജനപക്ഷം – 6 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ എട്ടംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ഏപ്രിലിലാണ് പി.സി ജോര്‍ജിന്റെ ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നത്.

കലാകായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് തെളിയിച്ച പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, മറ്റു കലാകായിക പ്രതിഭകൾക്കും തുടർച്ചയായി കഴിഞ്ഞ ആറു വര്ഷങ്ങളായി പി സി ജോർജ് എം​എ​ൽ​എ നൽകിവരുന്ന എം​എ​ൽ​എ എ​ക്സ​ല​ൻ​സ് അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് ദാനച്ചടങ്ങിലേക്ക് മുഖ്യ അതിഥിയായി വിളിച്ച ആസിഫ് അലിയുടെ അഭാവം ചടങ്ങിൽ നിഴലിച്ചു.