ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക!

ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക!
April 13 08:31 2019 Print This Article

ഫാ. ഹാപ്പി ജേക്കബ്

മരിച്ചവനായ ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവ് തനിക്ക് മരണത്തിന്റെ മേലും അധികാരമുണ്ടെന്ന് അവരെ അറിയിച്ചു്. അനേകം ആളുകള്‍ തന്റെ പ്രവൃത്തിയില്‍ അദ്ഭുതപ്പെട്ടെങ്കിലും മറ്റ് ചിലര്‍് അവനെ കൊല്ലുവാന്‍ വട്ടംകൂടി. പലരാജ്യങ്ങളില്‍ നിന്നും വന്നവര്‍ കൈയില്‍ കുരുത്തോലയുമായി അവനെ എതിരേല്‍ക്കുവാന്‍ വന്നു. ഇസ്രായേലിന്റെ രാജാവായി അവര്‍ അവനെ സ്വീകരിച്ച ആനയിക്കുന്നു. എങ്ങും ആഘോഷവും സന്തോഷവും.

ആരവങ്ങള്‍ക്കിടയിലും നമ്മുടെ കര്‍ത്താവ് എളിമയുടെ പ്രതീകമായ കഴുതയെ തെരഞ്ഞെടുത്ത് ദേവാലയത്തിലേക്ക് യാത്ര ആരംഭിക്കുന്നു. അത്യുന്നതങ്ങളില്‍ ഓശാനയെന്ന് പാടി ജനം അവരുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിതറി അവനെ സ്വീകരിക്കുന്നു. വി. മാര്‍ക്കോസ് 11: 1-1 വരെയുള്ള വാക്യങ്ങള്‍. നിന്ദ്യമായ കഴുതയെ തെരഞ്ഞെടുക്കുന്നതിലൂടെ പുതിയൊരു വാക്യം കര്‍ത്താവ് നമുക്ക് നല്‍കുന്നു.

അവനെ വഹിക്കുവാന്‍ തയ്യാറെങ്കില്‍ നമ്മുടെ മാനവും അപമാനവും എല്ലാം മാറ്റി നമ്മെ അവന്‍ തെരഞ്ഞെടുക്കും. എന്നാല്‍ ഈ സന്തോഷം നമ്മില്‍ നിലനില്‍ക്കണമെങ്കില്‍ നാം വായിച്ചു ശീലിച്ചുകൊണ്ടിരിക്കുന്ന പല വ്യാപാരങ്ങളും നാം ഒഴിവാക്കേണ്ടിവരും. ദേവാലയത്തില്‍ പ്രവേശിച്ച ഉടന്‍ അവിടെ വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും അടിച്ചുപുറത്താക്കി. വില്‍പ്പനക്കാരുടെ മേശകളെയും പീഠങ്ങളെയും മറിച്ചിട്ടു. ദേവാലയം പ്രാര്‍ത്ഥനാലമാവാന്‍ അവന്‍ സകലതും അവരെ ഉപദേശിച്ചു.

നമ്മുടെ ശരീരമാകുന്ന ഈ ആലയത്തില്‍ കര്‍ത്താവിന്റെ വഹിക്കണമെങ്കില്‍ പൂര്‍ണമായും വിശുദ്ധീകരിച്ചേ മതിയാവൂകയുള്ളു. മനോവിചാരങ്ങളെയും വ്യാപാരങ്ങളെയും വിശുദ്ധീകരിക്കുക. പ്രവര്‍ത്തിയും ചിന്തയും പരിപാവനമാക്കുക. ഈ ഓശാന പെരുന്നാളില്‍ പങ്കെടുക്കുന്ന നാം ഓരോരുത്തരും യഥാര്‍ത്ഥത്തില്‍ നമ്മുടെ ശരീരമാകുന്ന ദേവാലയത്തിലേക്ക് കര്‍ത്താവിനെ ആനയിക്കുക. അവന് അവിടെ വസിക്കുവാനുള്ള വിശുദ്ധി നേടുക.

നമ്മുടെ ശീലങ്ങള്‍ വിട്ടുമാറാന്‍ നമുക്ക് മടിയും അതേസമയം ആ ആഴ്ച്ച ശുശ്രൂഷയില്‍ പങ്കുകാരാവുകയും വേണം. ഇതങ്ങനെ സാധിക്കും. കര്‍ത്താവിന്റെ യാത്രയില്‍ ധാരാളം ആളുകള്‍ കാഴ്ച്ചക്കാരായി വഴിയോരങ്ങളില്‍ നില്‍ക്കുന്നുണ്ടായിരുന്നു. യാതൊരു മനംമാറ്റവും അവര്‍ പ്രകടിപ്പിച്ചില്ല. അതുപോലെയല്ലേ നാം ഓരോരുത്തരും. കുരുത്തോല പിടിച്ച് പ്രദക്ഷിണം നടത്തുന്ന സാമൂഹ്യമാധ്യമങ്ങളിലിട്ട് സായൂജ്യം അടയുന്ന ദിനമായി നാം ഇതിനെ ആക്കരുതേ.

നാല്‍പ്പത് നോമ്പില്‍ നേടിയ ആത്മീയത യഥാര്‍ത്ഥമായും ക്രിസ്തുവിനെ വഹിക്കുവാനും അവന് വസിക്കുവാനുമുള്ള ഒരുക്കമായി നമുക്ക് ഓശാന പാടാം. ഇനി ഈ ഒരാഴ്ച്ച ഏറ്റവും വിശുദ്ദമായ അവനോടൊപ്പം നമുക്ക് സഞ്ചരിക്കാം.

അനുഗ്രഹിക്കപ്പെടട്ടെ കഷ്ടാനുഭവമേ സമാധാനാത്താലേ വരിക!

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles