പുരസ്കാരം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടി പാര്‍വതി. രാജേഷ് പിള്ളയുടെ ഓര്‍മയിലാണ് മഹേഷ് നാരായണന്‍റെ ടേക്ക് ഓഫ് ഒരുങ്ങിയത്. കൂടുതല്‍ ഉത്തരവാദിത്തവും ഉല്‍സാഹവും തോന്നുന്നുവെന്നായിരുന്നു മികച്ച നടനായി തിരഞ്ഞെടുത്ത ഇന്ദ്രന്‍സിന്‍റെ പ്രതികരണം. അവാര്‍ഡ് വൈകിയോ എന്ന ചോദ്യത്തിന് താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഞാൻ സ്വപ്നം കാണുന്നത് നസ്റുദ്ദീന്‍ ഷായെ പോലുള്ള കഥാപാത്രങ്ങളാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മലയാളസിനിമയുടെ നല്ലകാലം തിരിച്ചുവരുന്നതിന്റെ സൂചനയാണിതെന്ന് അലന്‍സിയര്‍ പ്രതികരിച്ചു.

അവാര്‍ഡുകള്‍ ഇങ്ങനെ

2017 ലെ മികച്ച മലയാള സിനിമ ‘ഒറ്റമുറി വെളിച്ചം’. മികച്ച നടന്‍ ഇന്ദ്രന്‍സാണ്, ചിത്രം ആളൊരുക്കം, നടി പാര്‍വതി, ചിത്രം ടേക്ക് ഓഫ്. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകന്‍, ചിത്രം – ഈ.മ.യൗ.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന് ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയര്‍ മികച്ച സ്വഭാവ നടനായി. മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര എന്നിവരാണ് ബാലതാരങ്ങള്‍.

ക്യാമറമാന്‍ മനേഷ് മാധവ്. സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത് , ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. സംഗീതസംവിധായകന്‍ – എം.കെ.അര്‍ജുനന്‍. മികച്ച ഗാനരചന; പ്രഭാവര്‍മ.

പശ്ചാത്തലസംഗീതം – ഗോപി സുന്ദര്‍. ഗായകന്‍ – ഷഹബാസ് അമന്‍. ഗായിക – സിതാര കൃഷ്ണകുമാര്‍. ടി.വി.ചന്ദ്രന്‍ അധ്യക്ഷനായ ജൂറിയുടെ തിരഞ്ഞെടുത്ത് പുരസ്ക്കാരങ്ങള്‍ പ്രഖ്യപിച്ചത് മന്ത്രി എ.കെ.ബാലനാണ്