വടകരയില്‍ കാറപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

വടകരയില്‍ കാറപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം
May 22 03:19 2018 Print This Article

വടകരയില്‍ കണ്ടെയ്‌നര്‍ ലോറി കാറിലിടിച്ച് നാല് മരണം. തിങ്കളാഴ്ച രാത്രി 7.30ഓടെ വടകര ദേശീയപാതയില്‍ മുട്ടുങ്ങലിലാണ് അപകടമുണ്ടായത്. കാര്‍ അമിതവേഗത്തിലായിരുന്നതായി സൂചന. ന്യൂമാഹി കുറിച്ചിയില്‍ ഈയ്യത്തുങ്കാട് മഠത്തിന് സമീപം സൈനാബാഗ് ഹൗസില്‍ ഇസ്മയിലിന്റെ മകന്‍ അനസ് (19), പരയങ്ങാട് ഹൗസില്‍ ഹാരിസിന്റെ മകന്‍ സഹീര്‍ (18), റൂഫിയ മന്‍സിലില്‍ പി. നൗഷാദിന്റെ മകന്‍ നിഹാല്‍ (18), സുലൈഖ മന്‍സിലില്‍ മുഹമ്മദ് തലത് ഇഖ്ബാല്‍ (20) എന്നിവരാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മുഹമ്മദ് തലത് ഇഖ്ബാല്‍ രാത്രി 10.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് വസ്ത്രമെടുത്ത് തിരിച്ചുവരുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles