ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ “ഹിന്ദു എംഎൽഎ” പരാമർശത്തെ തുടർന്ന് ഗുരുവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ ജില്ലാ കലക്ടറാണ് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്.
1951ലെ പ്രതിനിധിത്വ നിയമത്തിലെ 123(3) വകുപ്പ് പ്രകാരവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ട പ്രകാരവുമാണ് നടപടി എടുത്തത്. മതമോ സാമുദായിക വികാരങ്ങളോ ഉപയോഗിച്ച് വോട്ട് തേടിയതും ആരാധനാലയങ്ങളെ പ്രചാരണത്തിനായി ഉപയോഗിച്ചതുമാണ് ചട്ടലംഘനമായി കണ്ടെത്തിയത്.
ഗുരുവായൂരിൽ ഹൈന്ദവ ജനസംഖ്യയുണ്ടെങ്കിലും ഹിന്ദു എംഎൽഎയെ തിരഞ്ഞെടുക്കാത്തതായുള്ള പരാമർശമാണ് വിവാദമായത്. തുടർന്ന് പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാനും അധികാരികൾ നിർദ്ദേശിച്ചു.











Leave a Reply