കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ. എ. രാജേന്ദ്രൻ (71) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു.
തൃശൂർ തൃത്തല്ലൂരാണ് സ്വദേശം. നാളെ അവിടെ സംസ്കാരം നടക്കും. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ കാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.
നാടകവും സിനിമയും കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു രാജേന്ദ്രൻ. പ്രശസ്ത നാടകകലാകാരന്മാരായ ഒ. മാധവന്റെയും വിജയകുമാരിയുടെയും മകൾ സന്ധ്യയാണ് ഭാര്യ. മകൻ ദിവ്യദർശൻ സിനിമ രംഗത്തുണ്ട്; നടനും എംഎൽഎയുമായ എം. മുകേഷിന്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.











Leave a Reply