ലണ്ടൻ. കേരളത്തിലെ പൊതുതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലണ്ടൻ ഈസ്റ്റ് ഹാമിൽ ഇന്ന് (മാർച്ച് 29) യുഡിഎഫ് പുതുയുഗ കേരളം ഇലക്ഷൻ കൺവെൻഷൻ നടക്കും. ഇന്ന് വൈകിട്ട് 5 ന് ആരംഭിക്കുന്ന സമ്മേളനം.ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, കെഎംസിസി, കേരള പ്രവാസി കോൺഗ്രസ് (ജേക്കബ്), ആർഎസ്പി തുടങ്ങിയ സംഘടനകളുടെ സംയുക്ത വേദിയായ യുഡിഎഫ് യുകെയാണ് കൺവെൻഷൻ നടത്തുന്നത്. ഈസ്റ്റ് ഹാം ബാർക്കിങ് റോഡ് (E6 3BP) ശ്രീ നാരായണ ഗുരു മിഷൻ ഹാളിൽ നടക്കുന്ന കൺവെൻഷൻകെപിസിസി പ്രസിഡന്റ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നിന്നുള്ള പ്രമുഖ
രാഷ്ട്രീയ നേതാക്കളും യു കെ യിലെ വിവിധ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
“പുതു യുഗ കേരളം” എന്ന പേരിൽ ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ഈ സമ്മേളനത്തിൽ മലയാളി സമൂഹത്തിന്റെ സാന്നിധ്യം നിർണായകമാണെന്ന് സംഘാടകർ അറിയിച്ചു. കൺവെൻഷൻ വിജയകരമാക്കാൻ ഏവരും പങ്കുചേരണമെന്ന് ഐഒസി യുകെ കേരള ചാപ്പർ പ്രസിഡന്റ് സുജു കെ ഡാനിയേൽ, കെ എം സി സി പ്രസിഡന്റ് അസ്സനാർ കുന്നുമ്മേൽ ജനറൽ സെക്രട്ടറി സഫീർ പേരാമ്പ്ര,ഐ ഓ സി ഇലക്ഷൻ ക്യാമ്പയിൻ കമ്മിറ്റി കൺവീനർ ബിജു കുളങ്ങര എന്നിവർ അറിയിച്ചു.
കൺവെൻഷൻ നടക്കുന്ന സ്ഥലം: Sree Narayanana Guru Mission Hall, 16 Barking Road, E6 3BP, യുകെ.












Leave a Reply