തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ ദാരുണമായി മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ അനുവിന്റെ മകൻ ദിക്ഷൽ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിനുള്ളിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിന്നീട് പിടികൂടിയത്.

ഉറങ്ങിക്കിടക്കുന്നതിനിടെ കുട്ടിക്ക് പാമ്പ് കടിയേറ്റതായാണ് വിവരം. കാലിൽ എന്തോ കടിച്ചതായി കുട്ടി പറഞ്ഞതിനെ തുടർന്ന് ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരണപ്പെട്ട ദിക്ഷലിന്റെ മൃതദേഹം നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.