അമ്മയുടെ അസുഖം മാറാൻ പൂജ നടത്തണമെന്ന പേരിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 55-കാരൻ പിടിയിലായി. കടയ്ക്കൽ ചിങ്ങേലി സ്വദേശിയായ ശരത്ബാബുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്നങ്ങൾക്കും ഭൂമിവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചതെന്ന് പോലീസ് അറിയിച്ചു.

അമ്മയുടെ അസുഖം ഭേദമാകാൻ പ്രത്യേക പൂജയുടെ ഭാഗമായി തനിക്കൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് പെൺകുട്ടികളെ ഇയാൾ തെറ്റിദ്ധരിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വീട്ടിലും ലോഡ്ജിലുമായി 13-ഉം 17-ഉം വയസ്സുള്ള സഹോദരിമാരെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ പീഡനവിവരങ്ങൾ പുറത്തുപറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരാതിയെ തുടർന്ന് കിളിമാനൂർ പോലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.