യുകെയിലെ മലയാളി സമൂഹത്തിന് കായികാവേശത്തിന്റെ പുതിയ അധ്യായം സമ്മാനിച്ചുകൊണ്ട്, സമീക്ഷ യുകെ (Sameeksha UK) സംഘടിപ്പിക്കുന്ന നാലാമത് ഓൾ യു.കെ വടംവലി മത്സരം 2026 മെയ് 30 ശനിയാഴ്ച ഷ്രൂസ്‌ബറിയിൽ അരങ്ങേറും. ലണ്ടൻ റോഡ് സ്‌പോർട്‌സ് സെന്റർ (London Road Sports Center, SY2 6PR) വേദിയാകുന്ന ഈ കായിക മാമാങ്കത്തിൽ യുകെയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള പ്രമുഖരായ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. യുകെയിലെ പ്രവാസി മലയാളി കൂട്ടായ്മകൾക്കിടയിൽ ഇതിനകം തന്നെ വൻ ആവേശമുണർത്തിയ ഈ ടൂർണമെന്റ്, പ്രൊഫഷണൽ നിലവാരത്തിലുള്ള മത്സര ക്രമീകരണങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. മത്സരങ്ങളുടെ ക്രമീകരണവും,നിബന്ധനകളും, കൃത്യമായ മാനദണ്ഡങ്ങളോടെയും അന്താരാഷ്ട്ര നിലവാരത്തോടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

പങ്കെടുക്കുന്ന ടീമുകളുടെ ആകെ ഭാരപരിധി 580 കിലോഗ്രാം (പരമാവധി + 5kg ഇളവ് അനുവദനീയം) ആയി നിജപ്പെടുത്തിയിരിക്കുന്നു. രജിസ്‌ട്രേഷൻ ഫീസ്: £125.

ആകർഷകമായ സമ്മാനത്തുകകൾ ആണ് വിജയികളെ കാത്തിരിക്കുന്നത് യുകെയിലെ വടംവലി മത്സര ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സമ്മാനത്തുകകളും എവർറോളിംഗ് ട്രോഫികളുമാണ് ആണ് നൽകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒന്നാം സ്ഥാനം£2001 + എവർറോളിംഗ് ട്രോഫി
രണ്ടാം സ്ഥാനം£1001 + ട്രോഫി
മൂന്നാം സ്ഥാനം£501 + ട്രോഫി
നാലാം സ്ഥാനം£251 + ട്രോഫി
അഞ്ചാം സ്ഥാനം£151 + ട്രോഫി
ആറാം സ്ഥാനം മുതൽ എട്ടാം സ്ഥാനം വരെ£101 വീതം + ട്രോഫി
പ്രത്യേക പുരസ്കാരങ്ങൾ: മികച്ച കായിക സംസ്കാരം പുലർത്തുന്ന ടീമിന് ‘ഫെയർ പ്ലേ അവാർഡും’, ടൂർണമെന്റിലെ മികച്ച കളിക്കാരന് ‘ബെസ്റ്റ് പുള്ളർ അവാർഡും’ സമ്മാനിക്കും. £101 വീതമാണ് ഈ പ്രത്യേക പുരസ്കാര ജേതാക്കൾക്ക് നൽകുക.

മത്സരക്രമത്തെക്കുറിച്ചോ ടൂർണമെന്റിനെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്:

അഖിൽ ശശി : +44 7436 651206
വിപിൻ രാജ്: +44 7782 528998