തിരുവനന്തപുരം വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകരാറിലായി അഞ്ച് പേർക്ക് പരിക്കേറ്റു. ‘ചലഞ്ചർ’ എന്ന റൈഡിന്റെ വെൽഡിങ് ഭാഗം പൊട്ടി വീണതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു.
തമിഴ്നാട്ടിലെ നാഗർകോവിൽ സ്വദേശികളായ ഒരേ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. ആദ്യം വെഞ്ഞാറമൂട് സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കുകൾ ഗുരുതരമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഒരാളുടെ കാലിന് പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ തുടർന്ന് പാർക്കിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.











Leave a Reply