ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ  മലബാർ രൂപതയുടെ  വിവിധ ഇടവകകളിലും . മിഷനുകളിലുമുള്ള ദേവാലയങ്ങളിൽ ശുശ്രൂഷകൾക്കായി ഉപയോഗിക്കുവാനുള്ള മൂറോൻ (വിശുദ്ധ തൈലത്തിന്റെ) കൂദാശ കർമ്മം പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു . രൂപതാധ്യക്ഷൻ മാർ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ  രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ  മാത്യു പിണക്കാട് , കത്തീഡ്രൽ വികാരി റെവ ഡോ  വർഗീസ് താനമാവുങ്കൽ , വൈസ് ചാൻസിലർ റെവ ഫാ ഫാൻസ്വാ പത്തിൽ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും  സേവനം ചെയ്യുന്ന  വൈദികർ എന്നിവർ   സഹകാർമ്മികർ ആയിരുന്നു .
വിശുദ്ധ കുർബാനയ്ക്ക് ശേഷം രൂപതയുടെ വിവിധ മിഷനുകളിൽ നിന്നും എത്തിയ വൈദികരുടെയും കൈക്കാരൻമാരുടെയും , പ്രതിനിധികളുടെയും യോഗം ചേർന്നു , യോഗത്തെ  അഭിസംബോധന ചെയ്തുകൊണ്ട് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ  ,  പ്രോട്ടോസിഞ്ചെല്ലൂസ്  റെവ  ഡോ  ആന്റണി  ചുണ്ടെലിക്കാട്ട് ,വിവിധ കമ്മീഷനുകളുടെ  നേതൃത്വത്തിൽ വരാൻ പോകുന്ന പരിപാടികളെ പറ്റി കമ്മീഷൻ ചെയർമാൻമാരായ വൈദികർ , പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന   ശിക്ഷണ ക്രമ വർഷാചരണത്തെ   സംബന്ധിച്ചുള്ള  പ്രവർത്തനങ്ങളെ പറ്റി രൂപത പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു   എന്നിവർ യോഗത്തിൽ വിശദീകരിച്ചു ,  വിവിധ മിഷനുകളിൽ നിന്നെത്തിയ പ്രതിനിധികൾ   രൂപതയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള   നിർദേശങ്ങളും  അവലോകനവും , വിവിധ വിഷയങ്ങൾ സംബന്ധിച്ച ചർച്ചയും യോഗത്തിൽ  നടന്നു .

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ