തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനെതിരെ യുഡിഎഫ് കൊണ്ടുവരാൻ തീരുമാനിച്ച അവിശ്വാസ പ്രമേയ നീക്കം പ്രതിസന്ധിയിൽ. പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ അംഗബലം യുഡിഎഫിന് തനിച്ചില്ലാത്തതിനാൽ എൽഡിഎഫിന്റെ നിലപാടാണ് നിർണായകമാകുന്നത്.

101 അംഗ കൗൺസിലിൽ എൻഡിഎയ്ക്ക് സ്വതന്ത്ര അംഗത്തിന്റെ പിന്തുണയുൾപ്പെടെ 51 അംഗങ്ങളുടെ പിന്തുണയാണുള്ളത്. യുഡിഎഫിന് 20 അംഗങ്ങളും എൽഡിഎഫിന് 29 അംഗങ്ങളുമാണുള്ളത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കിൽ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന്റെ സഹകരണമില്ലാതെ യുഡിഎഫിന് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോർപ്പറേഷനിലെ സമീപകാല രാഷ്ട്രീയ സംഘർഷങ്ങളും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് അവിശ്വാസ പ്രമേയ നീക്കവുമായി രംഗത്തെത്തിയത്. എന്നാൽ ബിജെപിക്കെതിരെ പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എൽഡിഎഫ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതോടെ അവിശ്വാസ പ്രമേയ നീക്കത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.