WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 1201 കർക്കിടകം 27 (2026 ഓഗസ്റ്റ് 12) രാവിലെ 11:30 മുതൽ റിവർ മെഡ്‌വേ, (ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്‌വേ നദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞ തീരത്തിലാണ് ബലി തർപ്പണ ചടങ്ങ് നടത്തപ്പെടുന്നത്). കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ,
 ശ്രീ. അഭിജിത്ത് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ, പരമ്പരാഗത രീതിയിൽ ബലി തർപ്പണചടങ്ങ് നടത്തപ്പെടും. ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് തിലഹവനം, പിതൃപൂജ, സായൂജ്യ പൂജ, സുകൃത ഹോമം തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്.
 വടക്കേവെളിയില്ലം ശ്രീ. വിഷ്ണുരവി  തിരുമേനിയുടെ കാർമികത്വത്തിൽ തിലഹവനവും, താഴൂർ മന ശ്രീ. ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ സായൂജ്യ പൂജയും സുകൃത ഹോമവും നടക്കും.ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ക്ഷേത്രദർശനം നടത്താനും വഴിപാടുകൾ നടത്താനും അവസരം ലഭിക്കും.