കൊച്ചി: വരുമാനത്തിൽ കവിഞ്ഞുള്ള സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് എറണാകുളം ജില്ലാ ജിഎസ്ടി ടാക്സ് പേയർ സർവീസ് ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ പച്ചാളത്തെ വീട്ടിലും തേവര ജിഎസ്ടി കോംപ്ലക്സിലെ ഓഫീസിലും വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ വീട്ടിൽനിന്ന് 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും പിടിച്ചെടുത്തു. ഒരേസമയം വീട്ടിലും ഓഫീസിലുമാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.

പച്ചാളത്തെ വീട്ടിൽ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ മുറിയിൽ സൂക്ഷിച്ചിരുന്ന പണം മാറ്റാൻ ശ്രമം നടന്നതായും വിജിലൻസ് അറിയിച്ചു. എന്നാൽ സംഘം പണം പിടിച്ചെടുത്തു. ലോഡ്ജിൽ നിന്നുള്ള മാസവരുമാനമാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന പണമെന്നാണ് ഉദ്യോഗസ്ഥ നൽകിയ മൊഴി. യാത്രാ ആവശ്യത്തിനായി കരുതിയതാണെന്നാണ് യുഎസ് ഡോളറിനെക്കുറിച്ചുള്ള വിശദീകരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ 10 വർഷത്തിനിടെ ഉദ്യോഗസ്ഥയുടെ സമ്പാദ്യം അറിയപ്പെടുന്ന വരുമാനത്തേക്കാൾ 63 ശതമാനം അധികമാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. മൂവാറ്റുപുഴ കോടതിയിൽ രണ്ട് ദിവസം മുൻപ് എഫ്ഐആർ സമർപ്പിച്ചതിന് പിന്നാലെയാണ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ പിടിച്ചെടുത്ത പണവും വിദേശ കറൻസിയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.