കോഴിക്കോട് ∙ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ യൂട്യൂബർ അശ്വന്ത് കോക്ക് ഹാജരാക്കിയ ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. സംഭവദിവസം ലൈസൻസ് കൈവശമില്ലെന്നായിരുന്നു അശ്വന്ത് നൽകിയ മൊഴി. തുടർന്ന് ഹാജരാക്കിയ ലൈസൻസ് പരിശോധിച്ചപ്പോഴാണ് 2025 ഫെബ്രുവരിയിൽ തന്നെ കാലാവധി അവസാനിച്ചതായി കണ്ടെത്തിയത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനും അശ്വന്തിനെതിരെ കേസെടുക്കും.

അശ്വന്തിന് അഞ്ച് വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കിനൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കാവിൽ അശ്വന്ത് ഓടിച്ച വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടാക്കിയത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരോട് അശ്വന്ത് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മദ്യലഹരിയിലായിരുന്ന അശ്വന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. അശ്വന്ത് ഓടിച്ച വാഹനത്തിൽനിന്ന് മദ്യവും എയർഗണ്ണും കണ്ടെത്തിയിരുന്നു. സംഭവത്തിൽ വാഹനമോടിച്ചത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.