തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുയുവാക്കളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മുക്കോല കാഞ്ഞിരംവിള ലക്ഷംവീട് സ്വദേശി റ്റിനു (20), കോട്ടപ്പുറം തുലവിള സൂസന്ന ഹൗസിൽ ലിൻസൺ (21) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ആറുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനികളെ ബൈക്കുകളിൽ പിന്തുടർന്ന് സൗഹൃദം സ്ഥാപിച്ചശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവാക്കൾ വിദ്യാർഥിനികളുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും പൊലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തുടർന്നും പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ വിദ്യാർഥിനികൾ വിവരം അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. വിഴിഞ്ഞം എസ്.എച്ച്.ഒ. കെ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.