തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിൽ രൂക്ഷമായ വാക്പോര്. കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും അതിൽ ഇ.പി. ജയരാജന്റെ പങ്കാളിത്തത്തെക്കുറിച്ചും പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങളാണ് തർക്കത്തിന് കാരണമായത്. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ മാധ്യമങ്ങളെയും ക്വട്ടേഷൻ സംഘങ്ങളെയും ഉപയോഗിച്ച് തനിക്കെതിരെ നീക്കം നടത്തുകയാണ് പി. ജയരാജനെന്ന് ഇ.പി. ആരോപിച്ചു. ഇതുസംബന്ധിച്ച് എഴുതി തയ്യാറാക്കിയ പരാതിയും പാർട്ടിക്ക് കൈമാറി.

2015-ൽ വൈദേകം റിസോർട്ട് ആരംഭിച്ചതു മുതൽ തനിക്കെതിരെ ആരോപണങ്ങൾ ഉയരുന്നുണ്ടെന്ന് ഇ.പി. ജയരാജൻ യോഗത്തിൽ പറഞ്ഞു. സി.എം.ആർ.എൽ. ഉടമ ശശിധരൻ കർത്തയുടെ പണം ഭാര്യവഴി റിസോർട്ടിലെത്തിയെന്ന ആരോപണം മരുമകനെക്കൊണ്ട് ഉന്നയിപ്പിച്ചതിന് പിന്നിൽ പി. ജയരാജനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിസോർട്ടിന്റെ മുൻ എം.ഡിയെ സ്വാധീനിച്ച് തനിക്കെതിരെ പരാതി നൽകാനും ശ്രമിച്ചുവെന്നാണ് ഇ.പി.യുടെ ആരോപണം. സ്വന്തം താൽപര്യങ്ങൾക്കായി ആരെയും ഇല്ലാതാക്കാൻ മടിക്കാത്തയാളാണ് പി. ജയരാജനെന്നും എന്ത് വൃത്തികെട്ട കളിയും കളിക്കുമെന്നും ഇ.പി. രൂക്ഷമായി പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, പാർട്ടിക്ക് മുന്നിൽ ഉന്നയിച്ച പരാതികളിൽ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പി. ജയരാജൻ വ്യക്തമാക്കി. തനിക്ക് ബോധ്യമുള്ള കാര്യങ്ങളാണ് നേതൃത്വത്തെ അറിയിച്ചതെന്നും നേരത്തെയും ഇക്കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ പി. ജയരാജന് ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധമുണ്ടെന്നതുൾപ്പെടെയുള്ള ആരോപണങ്ങളും ഇ.പി. ഉന്നയിച്ചു. ഇരുനേതാക്കളുടെയും പരാതികൾ പരിശോധിക്കാൻ കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന അന്വേഷണ കമ്മിഷനെ സി.പി.എം. നിയോഗിച്ചു.