മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്ക് ആംആദ്മി ആംബുലന്‍സ് നല്‍കുന്നു. പെമ്പിളൈ ഒരുമയ്ക്ക് ആരംഭകാലം മുതല്‍ ആം ആദ്മി പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു. അവരുടെ ശക്തമായ സമരം നടക്കുമ്പോഴും അതിനു ശേഷം എം എം മണി പെമ്പിളൈ ഒരുമൈ സ്ത്രീകളെ അപഹസിച്ചപ്പോഴും എല്ലാം പോരാട്ടങ്ങളിലും നാം ഒപ്പം നിന്നവരാണ്. അവരുടെ ജീവിതം ദുരിതമയം ആണ് എന്ന് നമുക്കറിയാം, മരിച്ചാല്‍ ശവം കൊണ്ടുപോകാന്‍ പോലും അവര്‍ക്ക് വാഹനങ്ങള്‍ ഇല്ലാത്ത അവസ്ഥയുണ്ട്.

തേയില കൊണ്ടുപോകുന്ന പിക്കപ്പുകളില്‍ ആണ് അവര്‍ ശവശരീരം കൊണ്ടുപോയിരുന്നത്. ഏതെങ്കിലും തരത്തില്‍ ഈ പ്രശ്‌നത്തിന് ഒരു ചെറിയ പരിഹാരം നല്‍കാന്‍ കഴിയും എന്ന് ആം ആദ്മി പാര്‍ടിയുടെ പ്രവാസി സംഘടനയായ ആവാസ് സംസാരിച്ചു തീരുമാനിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് കൂടിയായി ഉപയോഗിക്കാന്‍ കഴിയുന്ന വാഹനം, അവര്‍ക്ക് കൈമാറണം എന്ന് തീരുമാനിക്കുകയും ചെയ്തു.

അതിന്റെ കൈമാറ്റചടങ്ങ് ജൂണ്‍ 27 നു വൈകിട്ട് 5.30നു, മൂന്നാറില്‍ വച്ച് നടക്കുകയാണ്. ആം ആദ്മി പാര്‍ടി നല്‍കുന്ന ഈ വാഹനം, കേരളത്തിലെ പുതിയ തൊഴിലാളി പ്രസ്ഥാനത്തിന് ആം ആദ്മി പാര്‍ടി നല്‍കുന്ന പിന്തുണ കൂടിയാണ്.