കെടുകാര്യസ്ഥയും നിറഞ്ഞ ഇരു മുന്നണികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെ, തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രധിഷേധം നടത്തി. പ്രതിഷേത സമരം ആം ആദ്മി പാര്‍ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ ഉത്ഘാടനം ചെയ്തു.

ഈ വര്‍ഷം തന്നെ രണ്ടാമത്തെ അധികാര മാറ്റം ആണ് സംഭവിക്കുന്നത്, വൃത്തികെട്ട രാഷ്ട്രീയ കളികളാണ് ഇരുഭാഗത്തു നിന്നും ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍ നടക്കുന്നത്. ജനക്ഷേമവും, വികസനവും വിഷയമല്ലാതെ ആയിരിക്കുന്നു, കേരളത്തിലെ തന്നെ ഏറ്റവും വരുമാനം ഉള്ള നഗരസഭയില്‍ പങ്കുവെക്കല്‍ താല്‍പര്യങ്ങള്‍ ആണ് കാര്യങ്ങള്‍ നയിക്കുന്നത്. അഴിമതിയും, കാലുമാറ്റവും കൂറുമാറ്റവും അഴിമതിപ്പണം പങ്കുവക്കാനെന്ന് ആം ആദ്മി പാര്‍ടി കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ആം ആദ്മി പ്രതിഷേധം ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധ സമരത്തില്‍ തൃക്കാക്കര മണ്ഡലം കണ്‍വീനര്‍ ഫോജി ജോണ്‍, വിന്‍സന്റ് ജോണ്‍, നിപുണ്‍ ചെറിയാന്‍, ഡൊമനിക് ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.