ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും കാണാനും അവര്‍ക്കൊപ്പം കുറച്ച് കാലം താമസിക്കാനും മാതാപിതാക്കള്‍ക്ക് അവസരമേകുന്ന വിസ പദ്ധതി ഓസ്ട്രേലിയ നടപാക്കാന്‍ ഒരുങ്ങുന്നു .ഓസ്‌ട്രേലിയക്കാരുടെ മാതാപിതാക്കന്‍മാര്‍ക്കായി ഒരു പുതിയ ടെംപററി വിസ ഏര്‍പ്പെടുത്താനുള്ള  ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പദ്ധതി ജൂലൈ 2017 മുതല്‍ ഇത് നടപ്പിലാകുമെന്നാണ് അറിയുന്നത് .
ഈ പദ്ധതിയെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം അറിയാന്‍ അടുത്തിടെ ഒരു സര്‍വേ നടത്തിയിരുന്നു .ഓസ്‌ട്രേലിയയിലെ തങ്ങളുടെ കുടുംബത്തിനൊപ്പം അഞ്ച് വര്‍ഷം വരെ താമസിക്കാന്‍ സ്‌പോണ്‍സേഡ് പാരന്റ്‌സിന് നിലവിലുളള വിസ സിസ്റ്റം പരിഷ്‌കരിക്കുമെന്ന് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനിടെ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും കാണാനും അവര്‍ക്കൊപ്പം കുറച്ച് കാലം താമസിക്കാനും മാതാപിതാക്കള്‍ക്ക് അവസരമേകുന്നതിനൊപ്പം അവര്‍ ഓസ്‌ട്രേലിയന്‍ സമൂഹത്തിന് ഒരു ഭാരമാകാതിരിക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ വിസ സമ്പ്രദായമെന്നാണ് ഡിഐബിപി വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.നിലവില്‍ ഓസ്‌ട്രേലിയയിലെ മക്കളോടൊപ്പം കഴിയാന്‍ പാരന്റ്‌സിന് മറ്റ് നിരവധി വിസ ഓപ്ഷനുകള്‍ നിലവിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ പുതിയൊരു സമീപനം ആവശ്യമാണെന്നാണ് സമൂഹത്തില്‍ നിന്നുള്ള ഫീഡ് ബാക്ക് വെളിപ്പെടുത്തിയിരിക്കുന്നതെന്നും അതനുസരിച്ചാണ് അഞ്ച് വര്‍ഷം വരെ തങ്ങാനനുവദിക്കുന്ന പുതിയ വിസ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നും ഡിഐബിപി വക്താവ് വെളിപ്പെടുത്തുന്നു.

ഇത് പ്രകാരം നിലവിലുള്ള ടെംപററി സ്റ്റേ പാരന്റ് വിസ ദീര്‍ഘിപ്പിക്കുന്നതിനായി ആളുകള്‍ ഒരു എഴുതിത്തയ്യാറാക്കിയ സബ്മിഷന്‍ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.അല്ലെങ്കില്‍ [email protected].വിലേക്ക് ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് ഒരു ഇമെയില്‍ അയക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

അടുത്ത വര്‍ഷത്തെ ഇത്തരം വിസക്കുള്ള സബ്മിഷനുകള്‍ 2016 ഒക്ടോബര്‍ 31ന് അര്‍ധരാത്രി വരെയായിരുന്നു സ്വീകരിച്ചിരുന്നത്.2018ലേക്കുള്ള അപേക്ഷകള്‍ ഈ വര്‍ഷം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നിശ്ചിത എണ്ണം പേര്‍ക്ക് മാത്രമേ ഈ വിസ അനുവദിക്കുന്നുള്ളൂ. അതായത് 2016-2017 കാലത്തേക്ക് 8675 പേര്‍ക്കാണ് ഇത്തരം വിസ അനുവദിക്കുന്നത്. ഇതിനുള്ള ഡിമാന്‍ഡ് ലഭ്യമായ വിസകളേക്കാള്‍ വളരെ കൂടുതലായതിനാല്‍ ഓരോ വര്‍ഷവും പരിധി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്.