ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെഡിക്കൽ നിർദേശങ്ങൾക്ക് വിരുദ്ധമായി വീട്ടിൽ പ്രസവിക്കാൻ തീരുമാനിച്ച അമ്മയ്ക്ക് മതിയായ മുന്നറിയിപ്പ് നൽകുന്നതിൽ എൻഎച്ച്എസ് സംവിധാനം വീഴ്ച വരുത്തിയതായി കണ്ടെത്തി . 2022 ഒക്ടോബർ 26-ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ആശുപത്രിയിൽ ഏഴ് ദിവസം പ്രായമുള്ളപ്പോൾ മരിച്ച പൊപ്പി ഹോപ്പ് ലോമ്മസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. ജനനത്തിന് മുൻപ് ഏകദേശം 30 മിനിറ്റോളം കുഞ്ഞിന്റെ മസ്തിഷ്കത്തിലേക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതിരുന്നതാണ് മരണകാരണമയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അമ്മയായ ജെമ്മ ലോമാസയെ മെഡിക്കൽ നിർദേശങ്ങൾക്ക് വിരുദ്ധമായ “അസുരക്ഷിതമായ വീട്ടിൽ പ്രസവം” പിന്തുണച്ചതിലൂടെ നിരവധി അപകട ഘടകങ്ങൾ പരിഗണിക്കാതെ പോയി എന്ന് ബാർനെറ്റ് കൊറോണർ കോടതിയിലെ അന്വേഷണത്തിൽ സീനിയർ കൊറോണർ ആൻഡ്രൂ വാക്കർ പറഞ്ഞു. മുമ്പ് സിസേറിയൻ വഴി പ്രസവിച്ചിരുന്നെങ്കിലും വീട്ടിൽ സ്വാഭാവിക പ്രസവത്തിന് മിഡ്വൈഫുകൾ പ്രോത്സാഹനം നൽകിയതായി ലോമ്മസ് വ്യക്തമാക്കി. തങ്ങൾക്ക് നിർദേശം നൽകിയ വിദഗ്ധരെ വിശ്വസിച്ചതായും കുഞ്ഞിനോ തനിക്കോ ദോഷം വരുത്തുന്ന ഒരു തീരുമാനവും കൈകൊള്ളില്ലായിരുന്നു എന്നും അവർ പറഞ്ഞു.

ഇംഗ്ലണ്ടിലും വെയിൽസിലും ഏകദേശം 50 പ്രസവങ്ങളിൽ ഒന്നാണ് വീട്ടിൽ നടക്കുന്നത്. എന്നാൽ കുറഞ്ഞ അപകടസാധ്യതയുള്ള ഗർഭധാരണങ്ങൾക്കാണ് ഇത് ശുപാർശ ചെയ്യുന്നത്. സിസേറിയൻ കഴിഞ്ഞുള്ള സ്വാഭാവിക പ്രസവം (VBAC) പൂർണസജ്ജമായ ആശുപത്രി സൗകര്യങ്ങളോടെയാണ് നടത്തേണ്ടതെന്ന് റോയൽ കോളേജ് ഓഫ് ഒബ്സ്ടെട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് നിർദേശിക്കുന്നത് . ഇത്തരം അപകടസാധ്യതയുള്ള പ്രസവങ്ങൾ വീട്ടിൽ നടത്താൻ തീരുമാനിക്കുമ്പോൾ മാതാപിതാക്കളെ ബോധവൽക്കരിക്കുകയും അപകടസാധ്യത വ്യക്തമാക്കുന്ന സമ്മതപത്രം ഒപ്പിടുകയും വേണമെന്നും ശുപാർശ നല്കപ്പെട്ടിട്ടുണ്ട് .