ന്യൂസ് ഡെസ്ക്, മലയാളം യുകെ

നീണ്ടൂർ: ബിസിഎംസി മുൻ പ്രസിഡന്റ് ബെന്നി ഓണശ്ശേരിലിന്റെ മാതാവ് ഓണശ്ശേരിൽ മേരി കുര്യൻ (81) നിര്യാതയായി. ശനിയാഴ്ച (25-04-26) ഉച്ചയ്ക്ക് 3.30ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കാരം നടത്തും. ഭർത്താവ് പരേതനായ ഒ.എ. കുര്യൻ.

പരേത ഉഴവൂർ കുഴുമുള്ളിലായ മൂരിക്കൂന്നേൽ കുടുംബാംഗമാണ്. മക്കൾ: നീണ്ടൂർ ബെന്നി (യുകെ, യൂത്ത് കോൺഗ്രസ്‌ (എസ്) മുൻ കോട്ടയം ജില്ല പ്രസിഡന്റും ഡികെസിസി മുൻ ട്രഷററും), ബിസ്സൻ, ബെറ്റി സാബു (തെക്കേതിൽ, മല്ലുശ്ശേരി), ബീന തോമസ്കുട്ടി (ചുള്ളമ്പേൽ, ഉഴവൂർ – ഇറ്റലി), സിസ്റ്റർ ബിന്ദു (എഫ്.എസ്.എച്ച്.എ കോൺവെന്റ്, ഇറ്റലി).

മരുമക്കൾ: ബീന ബെന്നി (കൊല്ലപ്പള്ളിൽ, കിടങ്ങൂർ – യുകെ), സാബു എബ്രഹാം (ആർ.എം.എസ്, കോട്ടയം), തോമസ്കുട്ടി ചുള്ളമ്പേൽ (ഇറ്റലി).

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബെന്നി ഓണശ്ശേരിലിൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.