ബർമിംഗ്ഹാം യൂണിറ്റിലെ വോളന്റീയേഴ്സ് ശുചിത്വാചരണ ദിനം ബിർമിംഗ്ഹാമിലെ ന്യൂടൗൺ വാർഡിലെ മെൽബൺ അവന്യുവിൽ നടത്തി. യുകെ യിലെ സാംസ്കാരിക സംഘടനയായ കൈരളി യുകെ ബിർമിംഗ്ഹാം ബ്രാഞ്ച് സാമൂഹിക സേവനപ്രവർത്തനങ്ങളുടെ ഭാഗമായി 25/6/22 ശുചീകരണദിനമായി ആചരിച്ചു. രാവിലെ ഒൻപതുമണിയോടുകൂടി തുടങ്ങിയ ശുചീകരണ പ്രവർത്തികൾ വൈകുന്നേരം നാലുമണിയോടെ അവസാനിച്ചു.
വാർഡു കൗൺസിലർ മുഹമ്മദ് ഇസ്ളാം മറ്റു കൗൺസിൽ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. മെൽബൺ അവന്യൂവിലെ നിവാസി സമൂഹവും കൗൺസിലറും കൈരളി യുകെ ബിർമിംഗ്ഹാം യൂണിറ്റിനോടുള്ള അകമഴിഞ്ഞ നന്ദിയും കൃതഞ്ജതയും രേഖപ്പെടുത്തി. തുടർന്നു നടന്ന പൊതുയോഗത്തിൽ എഐസി കേന്ദ്രകമ്മറ്റി അംഗം ശ്രീ രാജേഷ് ചെറിയാൻ എഐസി ബർമിംഗ്ഹാം ബ്രാഞ്ച് സെക്രട്ടറി ശ്രീ ജിബു ജേക്കബ് കൈരളി ബിർമിംഗാം യൂണിറ്റ് പ്രസിഡന്റ് ശ്രീ ടിന്റസ് ദാസ് , ശ്രീ സാന്തു ജോർജ്ജ് ( സെക്രട്ടറി), വിബിൻ നാഥ്( വൈസ് പ്രസിഡന്റ്), അസിം അബു(ജോയിന്റ് സെക്രട്ടറി), മാതൃു വർഗീസ്(ട്രഷറർ) എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പേഴ്സായ ഷാഹിന, അഞ്ജന സണ്ണി, പ്രവീൺ തുടങ്ങിയവരും പ്രത്യേക ക്ഷണിതാക്കളായി ബോബി റഡിച്ച് , അനു വിബിൻ മുതലായവരും പങ്കെടുത്തു. കൈരളി ബിർമിംഗ്ഹാം യൂണിറ്റിന്റെ അവലോകന യോഗത്തിനു ശേഷം ഭാവി പരിപാടികൾ തീരമാനിച്ച് യോഗം പിരിഞ്ഞു.
ഉണ്ണികൃഷ്ണൻ ബാലൻ
ലണ്ടൻ – രാഷ്ട്രീയ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് യുകെയിലെ ഏറ്റവും വലിയ ഇടതു പക്ഷ പുരോഗമന സംഘടന സമീക്ഷ യുകെ പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു ഇടതു മന്ത്രിസഭയിൽ മികച്ച വകുപ്പുകൾ കൈകാര്യം ചെയ്യുന്നതും പ്രാവീണ്യം തെളിയിച്ചതുമായ മന്ത്രിമാരടക്കം സാമ്പത്തിക രംഗത്തെ അക്കാദമിക് വിദഗ്ധൻമാരെ അണിനിരത്തിയാണ് ഈ സംവാദം നടത്തുന്നത് ബഹു : ധനകാര്യ വകുപ്പ് മന്ത്രി ശ്രീ : കെ. എൻ . ബാലഗോപാലൻ, ബഹു: വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവർ ഈ വിഷയത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകും .
കേരള സംസ്ഥാന മുൻപ്ലാനിങ്ങ് മെമ്പറും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്‌ഞനുമായ കെ. എൻ . ഹരിലാലാണ് പ്രബന്ധം അവതരിപ്പിക്കുന്നത് .നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരീകൃഷ്ണൻ നമ്പൂതിരി സജീവ സാന്നിധ്യമാവും .കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ചുവടുവെപ്പായി അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിൽ എത്തിക്കണമെന്ന ലക്ഷ്യത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തെ സ്വപ്നം കാണുന്ന പ്രവാസികൾക്ക് ഇതിൽ എന്തു പങ്കു വഹിക്കാനാവും എന്നതാണ് ഈ സംവാദത്തിന്റെ പ്രധാന വിഷയം.
2022ജൂൺ 26 ന് ഇന്ത്യൻ സമയം 7.30 pm, UK 3 pm, UAE 6pm നും ZOOM വഴിനടത്തപ്പെടുന്ന സംവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും . കേരള വികസന പ്രേമികളായ പ്രവാസി സഖാക്കൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാം. കാർഷിക , വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ പരിസ്ഥിതി, പശ്ചാത്തല സൗകര്യം, സ്ത്രീ പദവി , മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ട് വരുന്ന 25 വർഷത്തെ കേരള വികസനം മുന്നിൽ കണ്ട് പ്രവാസി സമൂഹത്തിന് ഈ പദ്ധതിക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും . വർഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് വിവാദമല്ല വികസനമാണ് നാടിനാവശ്യം എന്ന ലക്ഷ്യത്തോടെ ജന്മനാടിന്റെ പുരോഗതിക്കായി എല്ലാവരും പ്രവാസ സദസ്സിൽ പങ്കെടുക്കാൻ മുന്നോട്ടു വരണമെന്ന് . സമീക്ഷ യുകെയ്ക്ക് വേണ്ടി ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു.
ആഷിക് മുഹമ്മദ് നാസർ
ലണ്ടൻ: 2022 ജൂൺ 16,17,18 തീയതികളിൽ നടക്കുന്ന മൂന്നാമത് ലോക കേരള സഭാ സമ്മേളനത്തിൽപങ്കെടുക്കുന്നതിന് മലയാളം മിഷൻ യുകെ ചാപ്റ്ററിൽ നിന്ന് മൂന്ന് പേർക്ക് ക്ഷണം ലഭിച്ചു. മലയാളം മിഷൻയുകെ ചാപ്റ്റർ പ്രസിഡന്റ് ശ്രീ സി എ ജോസഫ്, മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ ശ്രീ ആഷിക് മുഹമ്മദ്നാസർ, സ്കോട്ട്‌ലൻഡ് മേഖലാ കോഡിനേറ്റർ ശ്രീ എസ് എസ് ജയപ്രകാശ് എന്നിവരെ നോമിനേറ്റ് ചെയ്തത്മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ച അംഗീകാരമായി വിലയിരുത്തുന്നു.
യുകെയിൽ നിന്നും ആകെ 10 പ്രതിനിധികളെയാണ് മൂന്നാം ലോക കേരളസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി നാമനിർദേശം ചെയ്യപ്പെട്ടത്. യുകെയുടെ വിവിധ ഭാഗങ്ങളായ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നസാമൂഹ്യ സംഘടനാ നേതാക്കളെയും മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്കുമാണ് ഇത്തവണ അവസരംലഭിച്ചിരിക്കുന്നത്.
യുകെയിലെ ഇംഗ്ലണ്ടിൽ നിന്നും സി എ ജോസഫ് , ആഷിക് മുഹമ്മദ് നാസർ, അഡ്വ ദിലീപ് കുമാർ, എസ്ശ്രീകുമാർ, ജയൻ എടപ്പാൽ,ഷാഫി റഹ്‌മാൻ, ലജീവ് കെ രാജൻ എന്നിവരെയാണ് നാമനിർദേശം ചെയ്യപ്പെട്ടത്.
യുകെയിലെ കലാ സാംസ്കാരിക മേഖലകളിലും സാമൂഹിക രംഗത്തും സജീവമായി പ്രവർത്തിക്കുന്ന മികച്ച സംഘാടകനും വാഗ്മിയുമായ ശ്രീ സി എ ജോസഫ് കേരള ഗവൺമെൻറിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡൻറും യൂണിയൻ ഓഫ് യു കെ മലയാളി അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ യുക്മ സാംസ്കാരിക വേദിയുടെ രക്ഷാധികാരിയുമാണ്.
2020ൽ നടന്ന രണ്ടാം ലോക കേരള സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ആഷിക്ക് മുഹമ്മദ് നാസർമൂന്നാം ലോക കേരള സഭയിലും അംഗമായി തുടരും. സ്ത്രീകൾക്കും യുവാക്കൾക്കും പ്രാമുഖ്യം കൊടുക്കുന്നമൂന്നാം ലോകകേരള സഭയിലെ പ്രായം കുറഞ്ഞ പ്രതിനിധികളിലൊന്നാണ് അദ്ദേഹം. പഠനകാലയളവിൽസാങ്കേതിക സംഘടനയായ ടെക്നോസിലും അന്താരാഷ്ട്ര എന്ജിനീറിങ് കൂട്ടായമയായ IEEEയുടെനേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. ഷെഫീൽഡ് സർവ്വകലാശാലയിൽ ബിരുദാനന്ദരബിരുദ കാലഘട്ടത്തിൽയുകെയിലെ അന്നത്തെ ഏറ്റവും നല്ലതെന്ന് വിദ്യാർത്ഥികൾ തിരഞ്ഞെടുത്ത യൂണിയനായ ഷെഫീൽഡ്വിദ്യാർത്ഥി യൂണിയന്റെ കൗണ്സിലർ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു വർഷം ഭാരവാഹിയായിരുന്നു. യുകെയിലെ ട്രാൻസ്‌പോർട്ട് രംഗത്ത് സ്മാർട്ട് മോട്ടർവേസ് കൻസൾട്ടണ്ടായി ബിർമിങ്ഹാമിൽപ്രവർത്തിച്ചുവരുന്ന അദ്ദേഹത്തിന് യുകെയിലെ ഹൈസ്പീഡ് റെയിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ റോൾഔട്ട്സ്മാർട്ട് റോഡുകൾ സ്മാർട്ട് ടോളിങ് ഡ്രൈവർലെസ്സ് കാറുകളുടെ വികസനം ക്ളീൻ എയർ സോണുകൾമുതലായ അത്യന്താധുനിക
സാങ്കേതികവിദ്യകളിൽ പരിജ്ഞാനവും ട്രാൻസ്‌പോർട്ട് നയരൂപീകരണത്തിൽ പരിചയവുമുണ്ട്. നൂറ്റമ്പതോളം സ്ഥാപനങ്ങൾ അംഗങ്ങളായിട്ടുള്ള യുകെയിലെ ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് സംഘടനയായ ഐ റ്റി എസ് യുകെയുടെ യുവജന ഫോറം ദേശീയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് പ്രവർത്തിക്കുന്ന അദ്ദേഹം യുകെയിലെപുരോഗമന കലാസാംസ്കാരിക സംഘടനാ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. മലയാളം മിഷൻ പ്രവർത്തകസമിതി അംഗവും മിഡ്‌ലാൻഡ്‌സ് മേഖല കോഓർഡിനേറ്ററുമാണ് അദ്ദേഹം. യുകെയിലെ ഏറ്റവും പുരാതനമായപ്രവാസ സംഘടനയായ ഇൻഡ്യൻ വർക്കേഴ്‌സ് അസോസിയേഷന്റെ കേന്ദ്ര കമ്മിറ്റി അംഗവും യൂത്ത്ഓഫീസറുമാണ്. സിപിഐ എംന്റെ ഓവർസീസ് ഘടകമായ എഐസി യുകെ അയർലൻഡ് ഘടകത്തിന്റെപതിമൂന്ന് അംഗ ദേശീയ എക്സികൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന അദ്ദേഹം കൈരളിയുകെയുടെബിർമിങ്ഹാം യൂണിറ്റ് അംഗമാണ്.
ലണ്ടനിൽ വർഷങ്ങളായി സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും മാധ്യമരംഗത്തും പ്രവർത്തിക്കുന്ന ശ്രീ എസ് ശ്രീകുമാർ ഏഷ്യാനെറ്റ് യൂറോപ്പിന്റെയും ആനന്ദ് മീഡിയയുടെയും ആനന്ദ് ട്രാവൽസിന്റെയും ഡയറക്ടറുമാണ്.
ലണ്ടനിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ലജീവ് കെ രാജൻ രാഷ്ട്രീയ സാംസ്കാരിക സംഘടനകളിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകനുമാണ് . ഹില്ലിങ്ടണിൽ രൂപീകരിച്ച മലയാളി അസോസിയേഷന്റെ പ്രഥമ പ്രസിഡണ്ട് ആയും ഇപ്പോൾ പ്രവർത്തിക്കുന്നു.
ലണ്ടനിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനായ ഷാഫി റഹ്‌മാൻ ഇന്ത്യ ടുഡേയിൽ അസോസിയേറ്റ്എഡിറ്ററായും ന്യൂ ഇന്ത്യൻ എക്സ്പ്രസിലും ഖലീജ് ടൈംസിലും പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) സെൻട്രൽ കമ്മിറ്റി മെമ്പർ, മഞ്ചെസ്റ്റർ ബ്രാഞ്ച് സെക്രട്ടറി, ബ്രിട്ടനിലെ പുരോഗമന കലാസംസ്ക്കാരിക സംഘടനയായ കൈരളി യു കെ യുടെ നാഷണൽ ട്രസ്റ്റീ അംഗംഎന്നീ നിലകളിൽ പ്രവർത്തിക്കുന്ന ശ്രീ ജയൻ എടപ്പാൾ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ആണ് താമസിക്കുന്നത്. രണ്ടാം ലോകകേരള സഭയിലും യുകെയുടെ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ലണ്ടനിൽ പവർ സെക്ടർമേഖലയിൽ കോൺസൾട്ടന്റയി ജോലി ചെയുന്നു. സേവ് നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ആയും പ്രവർത്തിക്കുന്നു.
ഇംഗ്ലണ്ടിലെ നോർത്താംപ്ടണിൽ താമസിക്കുന്ന സാമൂഹ്യരംഗത്തും ചാരിറ്റി മേഖലകളിലും സജീവമായിഇടപെടുന്ന അഡ്വ. ദിലീപ് കുമാർ നോർത്താംപ്ടൺ കിങ്‌സ്‌തോർപ്പ് കൗൺസിലറൂമാണ്. ഇംഗ്ലണ്ട് ആൻഡ്വെയിൽസ് സോളിസിറ്റർ ആയും പ്രാക്ടീസ് ചെയ്യുന്നു.
വെയിൽസിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട ശ്രീ സുനിൽ മലയിൽ കഴിഞ്ഞ 14 വർഷമായി വെയിൽസിലെ ന്യൂപോർട്ടിൽ ആണ് താമസിക്കുന്നത്. എ ഐ സി ദേശീയ വർക്കിംഗ് കമ്മറ്റി അംഗവും വെയിൽസ് ബ്രാഞ്ചിന്റെ സെക്രട്ടറി ആയും പ്രവർത്തിക്കുന്ന സുനിൽ മലയിൽ കൈരളി യുകെ വെയിൽസ് ബ്രാഞ്ചിന്റെ നിർവാഹകസമിതി അംഗവുമാണ് .
മഹത് ഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, അക്കാഡമിക് സ്റ്റുഡന്റ് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കംപ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടിയ സുനിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തിരുവോണതെക്കുറിച്ച് പബ്ലിഷ് ചെയ്ത അഡ്രോയിഡ് ആപ്പ് ശ്രദ്ധേയവും ലോക മലയാളികൾക്ക് ഉപകാരപ്രദവുമാണ്
സ്കോട്ട്‌ലൻഡിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീമതി നിധിൻ ചന്ദ് സാമൂഹ്യരംഗത്തും ചാരിറ്റി മേഖലകളിലും സജീവമായി പ്രവർത്തിക്കുന്നു. ഇൻവെസ്റ്റ്മെൻറ് ഗൈഡൻസ് കൺസൾട്ടൻസി ആൻഡ് ഇവൻറ് മാനേജ്മെൻറ് ബിസിനസ് ചെയ്യുന്ന നിധിൻ ചന്ദ് സ്‌കോട്ടിഷ് നാഷണൽ പാർട്ടി ലിൻലിത്ഗോ ബ്രാഞ്ചിലെ പ്രവർത്തനങ്ങൾക്ക്മുഖ്യ നേതൃത്വവും നൽകുന്നു.
നോർത്തേൺ അയർലണ്ടിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട ശ്രീ എസ് എസ് ജയപ്രകാശ് മലയാളം മിഷൻയുകെ ചാപ്റ്ററിന്റെ വിദഗ്ധ സമിതി ചെയർമാനും നോർത്തേൺ അയർലൻഡ് കോർഡിനേറ്ററുമാണ്.
നോർത്തേൺ അയർലണ്ടിൽ പ്രവർത്തിക്കുന്ന പ്രമുഖ കലാ സാംസ്കാരിക പ്രസ്ഥാനമായ കർമ്മകലാകേന്ദ്രത്തിന്റെ ഡയറക്ടറായും പ്രവർത്തിക്കുന്ന എസ് എസ് ജയപ്രകാശ് അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകനും എ ഐ സി ദേശീയ വർക്കിംഗ് കമ്മറ്റി അംഗവുമാണ്.
കേരളത്തിനകത്തും പുറത്തുമുള്ള പ്രവാസി മലയാളികൾക്ക് ലോക കേരള സഭയുടെയോ നോർക്കയുടെയോ വെബ്സൈറ്റ് വഴി നിർദ്ദിഷ്ഠ ഫോമിലാണ് ലോകസഭാംഗമായി നിർദ്ദേശിക്കപ്പെടുവാനായി അപേക്ഷിക്കേണ്ടിയിരുന്നത്. അപേക്ഷകർ അപേക്ഷിക്കുന്നതിനുള്ള കാരണങ്ങളും അവരുടെ കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന ചോദ്യാവലിയും പൂരിപ്പിക്കേണ്ടതായിരുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതിയായ മെയ് 15ന് മുമ്പായി അപേക്ഷ സമർപ്പിച്ചവരിൽ നിന്നുമാണ് ലോകസഭാംഗങ്ങളെനാമനിർദേശിക്കപ്പെട്ടത്.
മൂന്നാം ലോക കേരളസഭാ സമ്മേളനത്തിൽ പ്രവാസി മലയാളികൾക്ക് ഗുണകരമായ നിരവധി തീരുമാനങ്ങൾ ചർച്ച ചെയ്തു നടപ്പിലാക്കുമെന്നാണ് സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ പ്രതീക്ഷിക്കുന്നത്.
കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോയ ഇക്കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ലക്ഷക്കണക്കിന് പ്രവാസികളാണ് തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് കടന്നു വന്നിരിക്കുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള മടങ്ങിവന്ന ആളുകളെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഗുണകരമായ രീതിയിൽ ഉപയോഗിക്കുന്നതിനായി അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതും അനിവാര്യമാണ്.
കഴിഞ്ഞ രണ്ട് ലോകകേരളസഭ സമ്മേളനങ്ങളിലും പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന നിരവധിപ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അർത്ഥപൂർണ്ണമായ സംവാദങ്ങളിലൂടെ പ്രവാസി മലയാളികൾ ഉന്നയിച്ച പലവിഷയങ്ങളും ഇടതുപക്ഷ ഗവൺമെന്റ് പരിഹരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിയുടെതീവ്രതയാർന്ന വ്യാപനത്തിനുശേഷം നടക്കുന്ന മൂന്നാമത് ലോക കേരളസഭാ സമ്മേളനത്തിൽ പ്രവാസിമലയാളികൾ നേരിടുന്ന ഗൗരവമായ പല പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.
പല വിദേശരാജ്യങ്ങളിലും പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ വിദേശ തൊഴിലാളികളെ ഒഴിവാക്കി സ്വദേശികൾക്ക് ജോലി നൽകുകയാണ്. മഹാമാരി മൂലം നിരവധി മേഖലകളിലെ നിർമാണപ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കും തടസ്സം നേരിട്ടതുമൂലം അനവധി വിദേശ മലയാളികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകേണ്ടതായി വന്നിട്ടുണ്ട്.
യുകെ, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലുമുള്ള ഒ സി ഐ കാർഡ്ഹോൾഡേഴ്സ് ആയിട്ടുള്ള വിദേശ മലയാളികളുടെ പൊതുവായ പ്രശ്നങ്ങളും പ്രത്യേകമായി ചർച്ചചെയ്യപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്.
വിദേശ മലയാളികളുടെ പ്രത്യേകിച്ച് യുകെ മലയാളികളുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചർച്ചകളിൽസജീവമായി കൊണ്ടുവരുവാനും ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുവാനും പരമാവധിശ്രമിക്കുന്നതാണെന്ന് യുകെയിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രതിനിധികൾ സംയുക്തമായി അറിയിച്ചു.
കഴിഞ്ഞ മെയ് 7ാം തീയതി ബർമിങ്ഹാമിലെ സെന്റ് മേരീസ് ചർച്ച് ഹാളിൽ വച്ച് നടത്തിയ “ഉത്സവരാവ് 2022 ” എന്ന വർണ്ണശബളമായ പരിപാടി ആകർഷകവും ശ്രദ്ധേയവുമായി മാറി . രാജ്ഞിയുടെ ഭരണത്തുടർച്ചയുടെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തിൽ, കൊച്ചു കുട്ടികളും മുതിർന്നവരും ആയിട്ടുള്ള 75 പേരെ ഉൾപ്പെടുത്തി നടത്തിയ പ്രത്യേക പരിപാടിക്ക് ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി സാക്ഷ്യംവഹിച്ചു. ഈ അഭിമാന മുഹൂർത്തത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഓരോ ബിസിഎംസി അംഗങ്ങളും .
യാർഡിലി, സ്റ്റെച്ച് ഫോർഡ് കൗൺസിലർ ബാബർ ബാസ് മുഖ്യ അതിഥി ആയി എത്തിയതും ” ഉത്സവ 2022 ” ന്റെ മാറ്റ് കൂട്ടി.
കോവിഡ് മാനദണ്ഡങ്ങളെ പരിഗണിച്ച് ഗവൺമെൻറ് ഏർപ്പെടുത്തിയ വിലക്ക് കാരണം ബിസിഎംസിയുടെ ക്രിസ്മസ് ന്യൂ ഇയർ പരിപാടി ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിലാണ് “ഉത്സവരാവ് 2022 ” എന്ന പരിപാടി നടത്തേണ്ടി വന്നതെന്ന് പ്രസിഡൻറ് ശ്രീ ജെസ്സിൻ ജോൺ അറിയിച്ചു. അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള ഭരണസമിതി ആയിരുന്നു ” ഉത്സവരാവ് 2022 ” ന് മിഴിവേകാൻ അക്ഷീണം
പരിശ്രമിച്ചത്.
ഇതോടനുബന്ധിച്ച് നടത്തപ്പെട്ട പൊതുയോഗത്തിൽ ബി സി എം സി യുടെ പുതിയ നേതൃത്വ നിരയെ തെരഞ്ഞെടുത്തു. ശ്രീ ബെന്നി കുര്യൻ ഓണശേരിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ആയിരിക്കും ഇനി ബി സി എം സി യെ മുന്നോട്ടു നയിക്കുന്നത്.
ഭാരവാഹികൾ
ശ്രീ ബെന്നി കുര്യൻ ഓണശ്ശേരി (പ്രസിഡന്റ്)
ശ്രീമതി സിജി സോജൻ (വൈസ് പ്രസിഡൻറ് )
ശ്രീ രാജീവ് ജോൺ (സെക്രട്ടറി)
ശ്രീ സോണി മാത്യു (ജോയിന്റ് സെക്രട്ടറി )
ശ്രീ ജിൽസ് ജോസഫ് (ട്രഷറർ)
ശ്രീമതി ജിൻസി അഭിലാഷ് ( പ്രോഗ്രാം കോർഡിനേറ്റർ )
ശ്രീ ജിനു സണ്ണി (സ്പോർട്സ് കോർഡിനേറ്റർ)
ശ്രീമതി ബിന്ദു സാജൻ (ലേഡീസ് റെപ്പ് )
ശ്രീമതി മേരി ജോമി ( ലേഡീസ് റെപ്പ് )
ജീവൻ ലാൽ , അഞ്ജലി രാമൻ , സൈറ മരിയ ജിജോ (യുവജനഭാരവാഹികൾ )
കോവിഡ് മഹാമാരിയുടെ കാലത്ത് ഒത്തൊരുമയിലും മറ്റു സംഘടനകൾക്ക് മാതൃകയാകുന്ന തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ കാഴ്ച വച്ച് കൊണ്ടും ബി സി എം സി , മറ്റു യു കെ മലയാളി സംഘടനകൾക്ക് മാതൃകയായി മാറി. ഭരണസാരഥ്യം ഏറ്റെടുത്ത നാൾമുതൽ ബി സി എം സി കുടുംബങ്ങൾ നൽകിയ എല്ലാ സഹകരണങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും പ്രസിഡൻറ് ജെസ്സിൻ ജോൺ , വൈസ് പ്രസിഡൻറ് ജെമി ബിജു, സെക്രട്ടറി സജീഷ് ദാമോദരൻ, ജോയിന്റ് സെക്രട്ടറി മനോജ് ആഞ്ചലോ , ട്രഷറർ ബിജു ജോൺ ചക്കാലക്കൽ . പ്രോഗ്രാം കോഡിനേറ്റർ ബീന ബെന്നി ,സ്പോർട്സ് കോർഡിനേറ്റർ ജിതേഷ് നായർ , (ലേഡീസ് റെപ്പ് ) ഷൈനി നോബിൾ , (ലേഡീസ് റെപ്പ് ) ഷീനാ ഫ്രാൻസിസ്, (യൂത്ത് റെപ്പ് ബോയ്സ്) അലൻ ജോയ് , (യൂത്ത് റെപ്പ് ഗേൾസ്) ടാനിയ ബിജു എന്നിവർ അകമൊഴിഞ്ഞ നന്ദി അറിയിച്ചു. ബിസിഎംസിയുടെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് , ആത്മാർത്ഥമായ എല്ലാ പിന്തുണയും സഹകരണവും സജീവമായി പുതിയ ഭരണസമിതിയ്ക്ക് നൽകുമെന്നും ഇവർ ഉറപ്പ് നൽകി.
വരും നാളുകളിലും ബി സി എം സി യെ യു കെയിലെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നായി നിലനിർത്തുമെന്നും അതിനുപരിയായി നമ്മുടെ സംസ്കാരവും പൈതൃകവും വരും തലമുറകളിലേക്ക് കൈമാറുന്നതിനും പകർന്നു കൊടുക്കുന്നതിനും ശ്രമിക്കുമെന്നും പുതിയ ഭരണസമിതി അംഗങ്ങൾക്ക് ഉറപ്പുനൽകി .
ബിസി എം സി യുടെ കലാകാരന്മാരും കലാകാരികളും അണി നിരന്ന നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ എന്ന പരിപാടികൾക്ക് ഉപരിയായി ദിലീപ് കലാഭവൻ അശോക് ഗോവിന്ദൻ എന്നിവർ നടത്തിയ മിമിക്രിയും , മാഞ്ചസ്റ്റർ മെലഡീസ് നയിച്ച ഗാനമേളയും, ലിവർപൂൾ അക്ഷയ ഒരുക്കിയ സ്വാദിഷ്ടമായ ഭക്ഷണവും ഈ പരിപാടിയെ വർണ്ണശബളമായ ആഘോഷമാക്കി മാറ്റി. ദേശീയ ഗാനത്തോടെ “ഉത്സവരാവ് 2022 ” പര്യവസാനിച്ചു.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്വയം തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായ സംയുക്ത സമ്മേളനം ഈ കഴിഞ്ഞ മെയ് മാസം പൂന്തുറ ചെറു രശ്മി സെന്ററിൽ വച്ചു നടത്തപ്പെട്ടു. ഓരോ വർഷവും നാല്പതോളം മത്സ്യ തൊഴിലാളി കുടുബങ്ങൾക്ക് ഉപജീവനമാർഗം തെളിയിച്ചു കൊടുക്കുന്നതിനുള്ള ഒരു പദ്ധതി ആണ് ഇത്. വനിതകൾക്ക് തയ്യൽ പരിശീലനം നൽകി, അവരെ സ്വയം പര്യാപ്തമാക്കുകയാണു ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് ഒരു തുടർ പദ്ധതിയായി തുടരുന്നു. 2021ൽ ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയും സ്ഥലം എം എൽ എ യും ആയ അഡ്വക്കേറ്റ് ആന്റണി രാജു ആണ് ഈ പദ്ധതി ഉത്ഘാടനം ചെയ്തത്.
കഴിഞ്ഞ മെയ് മാസം നടന്ന സംയുക്ത സമ്മേളനത്തിൽ ചാരിറ്റിക്ക് നേതൃത്വം കൊടുക്കുന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൺ ശ്രീമതി മേഴ്‌സി തടത്തിൽ, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഡോ :വിജയലക്ഷ്മി, യൂറോപ്പ് റീജിയൻ ചെയർമാൻ ശ്രീ ജോളി തടത്തിൽ എന്നിവരെ യോഗം പൊന്നാട നൽകി ആദരിച്ചു. യോഗത്തിൽ പൂന്തുറ ചെറു രശ്മി സെന്റർ ഡയറക്ടർ സിസ്റ്റർ മേഴ്‌സി മാത്യു അദ്ധ്യഷത വഹിച്ചു. ഇതു വരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചതിനെത്തുടർന്ന്, ഇങ്ങിനെ ഒരു പദ്ധതിക്കു നേതൃത്വം കൊടുക്കുന്ന ശ്രീമതി മേഴ്‌സി തടത്തിലിനെ അഭിനന്ദിക്കുകയും, വേർഡ് മലയാളി കൗൺസിലിനോട് നന്ദി പറയുകയും ചെയ്തു. തൊഴിൽ അഭ്യസിച്ചു സ്വയംപര്യാപ്തത നേടി എടുക്കണമെന്ന് മേഴ്‌സി തടത്തിൽ തന്റെ പ്രസംഗത്തിൽ പരിശീലകരോട് ആഹ്വാനം ചെയ്തു.
ഡോ :വിജയലക്ഷ്മി തിരുവനന്തപുരം, ശ്രീ ജോളി തടത്തിൽ ജെർമനി, ശ്രീ ജെയിംസ് ജോൺ ബെഹ്‌റിൻ, ശ്രീ കൃഷ്ണകുമാർ തിരുവനന്തപുരം, ശ്രീ പദ്മകുമാർ തിരുവനന്തപുരം, ശ്രീമതി ശുഭ നാരായണൻ തിരുവനന്തപുരം, ശ്രീ മതി രാധിക സോമസുന്ദരം തിരുവനന്തപുരം, ശ്രീ ശശി നായർ ദുബായ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കഴിഞ്ഞ വർഷത്തെ പരിശീലനം ലഭിച്ച പരിശീലകർ അവരുടെ അനുഭവ സാക്ഷ്യത്തിൽ വേൾഡ് മലയാളി കൗൺസിലിനോട് നന്ദി പറയുകയും, ഈ പരിശീലനത്തിലുടെ നേടി എടുത്ത ആത്മവിശ്വാസത്തെയും സ്വയം പര്യാപ്തതെയും കുറിച്ചു എടുത്തു പറയുകയും ചെയ്തു. അടുത്ത അദ്ധ്യായന വർഷത്തേയ്ക്കുള്ള ഒരു ചെക്ക് ശ്രീമതി മേഴ്‌സി തടത്തിൽ ഡയറക്ടർ സിസ്റ്റർ മേഴ്‌സി മാത്യുവിനെ ഏൽപ്പിച്ചു. അതോടൊപ്പം സിസ്റ്റർ മേഴ്‌സി മാത്യുവിനോടുള്ള നന്ദിയും പറഞ്ഞു.
ബെൽഫാസ്റ്റ് : നോർത്തേൺ ഐർലൻഡിൽ ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ ഫലവത്തായി സംഘടിപ്പിക്കാൻ AIC-IWA നേതൃത്വത്തിൽ ജനകീയ സർവ്വേ സംഘടിപ്പിക്കും.ലോകത്താകെയുള്ള മലയാളികളുടെ കൂട്ടായിമയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്കാരത്തിന്റെയും സമ്പദ് ഘടനയുടെയും പുരോഗമനപരമായ വികസനത്തിനും പ്രവാസികളുടെ അഭിപ്രയങ്ങളും സ്വീകരിച്ച് പ്രവത്തിക്കുകയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യം.പ്രസ്തുത സർവ്വയിൽ പങ്കാളികൾ ആകാൻ എല്ലാ എൻ.ഐ മലയാളി സംഘടനകളുടെയും സഹകരണം ഉറപ്പ് വരുത്തും.
ലോക കേരള സഭയയുടെ പ്രവർത്തന വിജയത്തിന് ആവശ്യമായ സർഗ്ഗാത്മകവും,ക്രിയാത്മകവുമായ ആശയങ്ങളും പദ്ധതികളും കണ്ടെത്താൻ ജനകീയമായ അന്വേഷണം ആവശ്യമാണ് എന്ന് നോർത്തേൺ ഐർലണ്ടിൽ നിന്നും സഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ട എസ്.എസ്.ജയപ്രകാശ് പറഞ്ഞു.
ഇതിന് പുറമെ കേരളത്തിലേയ്ക്ക് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നോർത്തേൺ ഐർലണ്ടിലെ ബിസിസിന് സമൂഹത്തിന് ഇടയിലും സമാനമായ സർവ്വേ സംഘിടിപ്പിക്കും.ഇതിൽ നിന്നും ലഭിക്കുന്ന ഡാറ്റാ അനാലിസിസ് ഉപയോഗിച്ച് ഭാവിപരിപാടികൾക്കും പദ്ധതികൾക്കും രൂപം നൽകും.
മൂന്ന് മാസത്തിനകം നോർത്തേൺ ഐർലൻഡിലുള്ള തൊഴിൽ വ്യവസായ ബിസിനസ് സാധ്യതകളെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേരള സർക്കാരിന് നൽകും.കൂടാതെ നിലവിൽ നോർത്തേൺ ഐർലണ്ടിൽ ജീവിക്കുന്ന മലയാളികളുടെ യാത്രാ ക്ലേശങ്ങൾ,എംബസ്സി സേവനങ്ങളുടെ പോരായിമകൾ,വർദ്ധക്യത്തിലേയ്ക്ക് കടന്നിരിക്കുന്ന മലയാളി വിഭാഗത്തിന്റെ എൽഡർലി കെയർ വെല്ലുകളിൽ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചും പഠനം നടത്തി എൻ.ഐ-കേരള സർക്കാരുകൾക്ക് റിപ്പോർട്ട് സമർപ്പിക്കും.കൂടാതെ എൻ.ഐയ്യിലേയ്ക്കുള്ള ഹെൽത്ത് കെയർ റിക്രൂട്ട്മെന്റിലെ അമിത ചൂഷണം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്.
ബെൽഫാസ്റ്റ് സിറ്റി കൗൺസിലിന്റെ പുതിയ വികസന സ്ട്രാറ്റജിയായ കൾച്ചറൽ ഡൈവേഴ്‌സിറ്റിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ ക്ലാസ്സിക്കൽ-നാടോടി കലകൾക്കും മലയാള ഭാഷയ്ക്കും പരമാവധി പ്രചാരം നൽകും എന്ന് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി അറിയിച്ചു.
നോർത്തേൺ ഐർലണ്ടിൽ നിന്നും ലോക കേരള സഭയിലേക്ക് ആദ്യമായി പ്രതിനിധിയെ അയക്കാൻ കഴിയുന്നത് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ വിജയമായി കാണുന്നു എന്ന് ബെൽഫാസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എബി എബ്രഹാം അഭിപ്രായപ്പട്ടു.നിലവിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ സെൻട്രൽ കമ്മിറ്റി അംഗവും,ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ നോർത്തേൺ ഐർലൻഡ് ഘടകം സെക്രട്ടറിയുമാണ് കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്.എസ് ജയപ്രകാശ്.ഇന്നലെ IWA നോർത്തേൺ ഐർലൻഡ് ഘടകം പ്രസിഡന്റ് പോൾ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ യോഗം ലോക കേരള സഭയുടെ ഭാവി പരിപാടികൾക്ക് എല്ലാ ഭാവുകളങ്ങളും പിന്തുണയും അറിയിച്ചു.
ചിത്രത്തിൽ കാണുന്ന QR കോഡ് ഫോണിലെ ക്യാമറ ഉപയോഗിച്ചു സ്കാൻ ചെയ്ത് സർവ്വേയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.
ഉണ്ണികൃഷ്ണൻ ബാലൻ
ലണ്ടൻ – രാഷ്ട്രീയ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് യുകെയിലെ ഏറ്റവും വലിയ ഇടതു പക്ഷ പുരോഗമന സംഘടന സമീക്ഷ യുകെ പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു . കേരള സംസ്ഥാന മുൻപ്ലാനിങ്ങ് മെമ്പറും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്‌ഞനുമായ കെ എൻ ഹരിലാലാണ് പ്രബന്ധം അവതരിപ്പിക്കുന്നത് .നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരീകൃഷ്ണൻ നമ്പൂതിരി സജീവ സാന്നിധ്യമാവും .
കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ചുവടുവെപ്പായി അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിൽ എത്തിക്കണമെന്ന ലക്ഷ്യത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തെ സ്വപ്നം കാണുന്ന പ്രവാസികൾക്ക് ഇതിൽ എന്തു പങ്കു വഹിക്കാനാവും എന്നതാണ് ഈ സംവാദത്തിന്റെ പ്രധാന വിഷയം. 2022ജൂൺ 26 ന് ഇന്ത്യൻ സമയം 7.30 pm, UK 3 pm, UAE 6pm നും സൂം വഴിനടത്തപ്പെടുന്ന സംവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും .
കേരള വികസന പ്രേമികളായ പ്രവാസി സഖാക്കൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാം. കാർഷിക , വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ പരിസ്ഥിതി, പശ്ചാത്തല സൗകര്യം, സ്ത്രീ പദവി , മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ട് വരുന്ന 25 വർഷത്തെ കേരള വികസനം മുന്നിൽ കണ്ട് പ്രവാസി സമൂഹത്തിന് ഈ പദ്ധതിക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും . വർഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് വിവാദമല്ല വികസനമാണ് നാടിനാവശ്യം എന്ന ലക്ഷ്യത്തോടെ ജന്മനാടിന്റെ പുരോഗതിക്കായി എല്ലാവരും പ്രവാസ സദസ്സിൽ പങ്കെടുക്കാൻ മുന്നോട്ടു വരണമെന്ന് സംഘാടകർ അറിയിച്ചു
കഴിഞ്ഞ നാലുവർഷമായി യുകെയിൽ ജനപ്രശംസ ഏറ്റുവാങ്ങിയ 7Beats സംഗീതോൽസവം & ചാരിറ്റി ഇവന്റ് കോവിഡ് നൽകിയ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സീസൺ – 5 അതിവിപുലമായി ഈസ്റ്റ് ആംഗ്ലിയായിലെ പ്രധാന നഗരങ്ങളിലൊന്നായ ബെഡ്ഫോർഡിലെ അഡിസൺ സെൻറ്ററിൽ ജുലൈ 9 ശനിയാഴ്ച്ച 3 മണിമുതൽ അരങ്ങേറുന്നു.
കഴിഞ്ഞ നാലു വർഷമായി യൂകെയിൽ നിരവധി കലാകാരന്മാർക്കും കലാകാരികൾക്കും വേദി ഒരുക്കിയ സംഗീതോത്സവം ചാരിറ്റി ഇവന്റ് മൂലം നിരവധി നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ വളരെയധികം അഭിമാനമുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ യുകെയിലെ യുവതലമുറയിലെ 15 ൽ അധികം യുവ പ്രതിഭകൾ ഒ .എൻ.വി സംഗീതവുമായിയെത്തുന്നു. കൂടാതെ വിവിധ വേദികളിൽ കഴിവുതെളിയിച്ച കലാകാരികളും കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക്കൽ നൃത്തങ്ങൾക്ക് പുറമേ കലാഭവൻ നൈസ് കൊറിയോഗ്രാഫി ചെയ്‌തൊരുക്കുന്ന വെസ്റ്റേൺ സെലിബ്രിറ്റി നൃത്തവും സംഗീതോത്സവം സീസൺ 5 ന് മാറ്റേകും.
യുകെയിലെ പാർലമെൻറ് മെംബേഴ്സും മറ്റു പ്രശസ്ത വ്യക്തികളും മുഖ്യ അതിഥികളായെത്തുന്ന സീസൺ 5-ൽ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും പങ്കെടുക്കുന്നു.അതോടൊപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി പത്മശ്രീ ഒ .എൻ.വി കുറിപ്പിന്റെ അനുസ്‌മരണവും നടത്തപ്പെടുന്നു. യുകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആണ് ഇത്തവണയും 7Beats സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ,കൂടാതെ മറ്റു സ്പോൺസേർസ്: പോൾ ജോൺ സോളിസിറ്റേഴ്‌സ് , ദി ഗ്ലോബൽ സ്റ്റഡി ലിങ്ക്, LGR ഹെൽത്ത് കെയർ ലിമിറ്റഡ്, ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി, എസെൻഷ്യൽ സൂപ്പർമാർക്കറ്റ് ബെഡ്ഫോർഡ്,തട്ടുകട റെസ്റ്റോറന്റ് ലണ്ടൻ, കെയ്ക്ക് ആർട് വാറ്റ്‌ഫോർഡ്, ബ്രിട്ട് എക്സൽ കൺസൾട്ടൻസി, ആബ്ബ്സ് ഇന്റർനാഷണൽ റിക്രൂട്ടിംഗ്, സ്മാർട്ട് വെയർ ഔട്ട്ഫിറ്റ്സ്, ടേസ്റ്റി ചിക്കൻ ബെഡ്ഫോർഡ് എന്നിവരാണ്.
ബെഡ്ഫോർഡ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെയും,ബെഡ്ഫോർഡ് ബോറോ കൌൺസിൽ,വൺ ആർക് യുകെ എന്നിവരുടെ പരിപൂർണ്ണ പിന്തുണയോടെയാണ് സംഗീതോത്സവം സീസൺ- 5 അരങ്ങേറുക. റേഡിയോ പാർട്ണറായി റേഡിയോ ലയിനം. ഫോട്ടോഗ്രാഫി വീഡിയോ & ലൈവ് ചെയ്തു സപ്പോർട് ചെയ്യുന്നത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോസ് & വീഡിയോഗ്രാഫി, ബെറ്റെർഫ്രെയിംസ് ഫോട്ടോഗ്രാഫി, ടൈംലെസ്സ് ഫോട്ടോഗ്രാഫി, ബി.ടി.എം ഫോട്ടോഗ്രാഫി എന്നിവരാണ്. മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ‘കേരളാ ഹട്ട് ‘ റെസ്റ്റോറന്റ് നോർത്താംപ്ടൺ ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് നിങ്ങളേവരേയും കുടുംബമായി ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.
Venue:
The Addison Centre
Kempston – Bedford
MK42 8PN
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ടീമിനെ ബന്ധപ്പെടുക:
Sunnymon Mathai:07727 993229
Jomon Mammoottil:07930431445
Cllr Dr Sivakumar :07474 269097
Manoj Thomas:07846 475589
ഏപ്രിൽ 30 ന് നടന്ന MIKCA വാൽസൽ വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ 2022-2023 വർഷത്തേക്കുള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ബോബിൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി ഷിജു തോമസ്, ട്രെഷറർ അഭിലാഷ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി അംഗങ്ങൾ മുൻ ഭാരവാഹികളുടെ പ്രസ്തുത സേവനങ്ങൾക്ക് നന്ദി അർപ്പിച്ചു കൊണ്ട് ഭാരവാഹിത്വ കൈമാറ്റസ്വീകരണം നടന്നു.
പുതിയ ഭാരവാഹികളുടെ ആദ്യ ഔദ്യോഗിക യോഗം 11 മെയ് 2022 ന് നടക്കുകയും, ഓണം 2022 പരിപാടികളോട് അനുബന്ധിച്ചുള്ള ഇൻഡോർ ഔട്ട് ഡോർ സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ ജൂൺ 26 ന് ബഹുജന പങ്കാളിത്തത്തോടെ നടത്താനും, ഓണം ആഘോഷമായി സെപ്റ്റംബർ 10 ന് നടത്താനും യോഗ തീരുമാനം കൈകൊണ്ടു. മുൻ കാലങ്ങളിലെ പോലെ കുട്ടികൾക്ക് പ്രാധാന്യം കൊടുക്കുന്ന കലാ-കായിക മത്സരരംഗങ്ങളിലും, വിനോദരംഗത്തും മുതിർന്ന അംഗങ്ങൾക്കും പ്രാധാന്യം നൽകിയായിരിക്കും പരിപാടികൾ ആസൂത്രണം നടത്തുന്നത്. എല്ലാ MIKCA അംഗങ്ങൾക്കും ഉള്ള തുല്യതയും പങ്കാളിത്തവും ഉറപ്പിക്കാനും, ഉയർത്തിപിടിക്കാനും പുതിയ ഭാരവാഹികൾ പ്രതിജ്ഞാബദ്ധരാണ്.
പ്രസിഡന്റ് – ബോബിൻ ഫിലിപ്പ്
വൈസ് പ്രസിഡന്റ് – മീന ഏകനാഥ്
സെക്രട്ടറി – ഷിജു തോമസ്
ജോയിൻ സെക്രട്ടറി – ബിജു അംബുക്കൻ
ട്രഷറർ – അഭിലാഷ് തോമസ്
കമ്മിറ്റി അംഗങ്ങൾ:
ബേബിമോൾ സിനു
ജോർജ്ജ് മാത്യൂസ്
ജോൺ മുളയങ്കൽ
മാത്യു പുളിയോരം
സിജി സന്തോഷ്
യുവജന പ്രതിനിധികൾ:
ജെസ്വിൻ തോമസ്
സ്റ്റീവൻ തോമസ്
സുജു ജോസഫ്
ലണ്ടൻ: 2022 ജൂൺ 17,18 തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന ലോകകേരളസഭയോടനുബന്ധിച്ച് പ്രവാസ സാഹിത്യ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ ലോകകേരളസഭ പ്രവാസ സാഹിത്യ മത്സരം ഒരുക്കുന്നു. മലയാളം മിഷന്‍ ഒരുക്കുന്ന ഈ മത്സരത്തില്‍ ചെറുകഥ, കവിത, ലേഖനം എന്നിവയില്‍ സബ് ജൂനിയര്‍ (വയസ് 8-12), ജൂനിയര്‍(വയസ് 13-18), സീനിയര്‍ (വയസ് 19 മുതല്‍) വിഭാഗങ്ങളിലായി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. രചനകള്‍ 2022 ജൂണ്‍ 10-ന് മുമ്പ് [email protected] എന്ന വിലാസത്തിലേക്ക് പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രത്തിനൊപ്പം വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ കത്തും രചനയ് ക്കൊപ്പം അയക്കേണ്ടതാണ്.
ചെറുകഥ, കവിത മത്സരങ്ങള്‍ക്ക് വിഷയ നിബന്ധനയില്ല. എന്നാൽ ലേഖന മത്സരത്തിന് വിഷയം നൽകിയിട്ടുണ്ട്. ‘കോവിഡാനന്തര പ്രവാസ ജീവിതം’ എന്ന വിഷയത്തില്‍ അഞ്ചു പുറത്തില്‍ കവിയാത്ത ലേഖനമാണ് മത്സരത്തിന് അയക്കേണ്ടത്. മലയാള സാഹിത്യ ലോകത്തെ പ്രമുഖ എഴുത്തുകാരടങ്ങുന്ന ജൂറി ആയിരിക്കും വിധിനിര്‍ണ്ണയിക്കുക. വിജയികള്‍ക്ക് പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവും ആകര്‍ഷകമായ അക്ഷരസമ്മാനപ്പെട്ടിയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.
മൂന്നാമത് ലോകകേരളസഭ സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി വിദ്യാർഥികൾക്കായി മലയാളം മിഷൻസംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യ മത്സരത്തിന്റെ പ്രചാരണത്തിനായി കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയായ പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ വീഡിയോയിലൂടെ നടത്തിയ ആശംസ ഇതിനോടകം ഏറെ ശ്രദ്ധേയമായി.
യുകെയിൽ നിന്നും പരമാവധി വിദ്യാർഥികൾ പങ്കെടുത്ത് ഈ സാഹിത്യമത്സരം വിജയിപ്പിക്കണമെന്ന് മലയാളംമിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യൻ എന്നിവരും അഭ്യർത്ഥിച്ചു.