Crime

ഓണം ബംപറടിച്ചെന്ന അവകാശവാദത്തിന് കാരണം സുഹൃത്താണെന്ന് പ്രവാസി സെയ്തലവി. സുഹൃത്ത് അഹമ്മദാണ് ഓണം ബംപര്‍ ടിക്കറ്റ് വാങ്ങി നല്‍കിയത്. അദ്ദേഹം തന്നെയാണ് ലോട്ടറി അടിച്ച വിവരവും അറിയിച്ചത്.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഫോണ്‍ എടുക്കുന്നില്ലെന്നും സെയ്തലവി പറഞ്ഞു. സെപ്റ്റംബര്‍ 11നാണ് അഹമ്മദ് ടിക്കറ്റ് എടുത്തതെന്നും അതിന്റെ ചിത്രം വാട്‌സ് ആപ്പില്‍ അയച്ചിരുന്നെങ്കിലും ഫോണ്‍ റീസ്റ്റാര്‍ട്ട് ആയതോടെ ടിക്കറ്റിന്റെ ചിത്രം നഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫോണില്‍ നിന്നും അഹമ്മദ് അന്ന് അയച്ച ചിത്രം ലഭിക്കുമോ എന്ന് പരിശോധിക്കുമെന്നും അത് ബംപര്‍ ലോട്ടറിയടിച്ച ടിക്കറ്റാണെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും സെയ്തലവി പറഞ്ഞു.

അതേസമയം സെയ്തലവിക്ക് ടിക്കറ്റ് വാങ്ങി നല്‍കിയ അഹമ്മദ് ഫോണ്‍ എടുക്കാന്‍ തയ്യാറായിട്ടില്ല. ബംപര്‍ അടിച്ച ലോട്ടറിയുടെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിയ ശേഷം അഹമ്മദിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും സെയ്തലവിയും അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും വ്യക്തമാക്കി.

വയനാട് സ്വദേശിയായ അഹമ്മദ് കോഴിക്കോട് നിന്നും ടിക്കറ്റ് എടുത്തെന്നായിരുന്നു സെയ്തലവിയോട് പറഞ്ഞിരുന്നത്. ഇന്നലെ അഹമ്മദ് പ്രവാസിയായ സെയ്തലവിക്കും അദ്ദേഹത്തിന്റെ സുഹൃത്തിനും സെയ്തലവിയുടെ ടിക്കറ്റിനാണ് ലോട്ടറിയടിച്ചതെന്ന് അറിയിക്കുകയായിരുന്നു.

അഹമ്മദിന് കള്ളം പറയേണ്ട കാര്യമില്ലെന്നാണ് സെയ്തലവി പറയുന്നത്. പതിനൊന്നാം തിയതി തനിക്ക് അയച്ചു തന്ന ടിക്കറ്റിന്റെ ഫോട്ടോ ലഭിച്ചാല്‍ നിയമപരമായി നീങ്ങുമെന്നും സെയ്തലവി പറഞ്ഞു.

പന്ത്രണ്ട് വര്‍ഷമായി ദുബായിലെ ഹോട്ടലില്‍ സഹായിയായി ജോലി ചെയ്യുന്ന സെയ്തലവി എല്ലാ ലോട്ടറികളും എടുക്കാറുണ്ടെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. വാടക വീട്ടില്‍ താമസിക്കുന്ന സെയ്തലവി ബംപര്‍ സമ്മാന തുക ഉപയോഗിച്ച് സ്വന്തമായി ഒരു വീടുവെയ്ക്കുമെന്നും മക്കളുടെ പഠനത്തിന് ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് തനിക്ക് ലോട്ടറിയടിച്ചു എന്നത് വ്യാജ വാര്‍ത്തയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ സംഭവത്തിന്റെ സത്യാവസ്ഥ തിരിച്ചറിയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

കല്ലുപാലത്തിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ പോലീസിനെ വിവരമറിയിച്ചു.

അസ്ഥികൂടങ്ങളിൽ സ്‌കെച്ച് പേന ഉപയോഗിച്ച് ചില അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. നേരത്തെ ഈ കെട്ടിടത്തിൽ ഒരു ഡോക്ടർ താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്.

അതുകൊണ്ടുതന്നെ മെഡിക്കൽ പഠനത്തിനായി സൂക്ഷിച്ചിരുന്ന അസ്ഥികൂടമാകുമെന്നാണ് സംശയം. എന്നാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകണം ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് അച്ചടക്ക നടപടി. സഹപ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യുവ മാധ്യമ പ്രവർത്തക ചാനലിൻ്റെ വനിതാ സെൽ വഴിയാണ് മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. നേരത്തെ ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയർന്നിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ ബന്ധു ഇടപെട്ട് ഈ പരാതികൾ ഒതുക്കി തീർത്തിരുന്നു. ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവർ പിന്നിട് പരാതിയിൽ ഉറച്ചു നിന്നിരുന്നില്ല. ഇത്തവണ പക്ഷേ അദേഹത്തെ രക്ഷിക്കാൻ ആരുമില്ലെന്നാണ് സൂചന. സംഭവം മൂടിവയ്ക്കാൻ ശ്രമം നടന്നെങ്കിലും അതു വിജയിച്ചില്ല.

മാധ്യമ പ്രവർത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോൾ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവർ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവർത്തകർ പറയുന്നുണ്ട്.

നേരത്തെ മാനേജ്‌മെന്റുമായുണ്ടായ തർക്കത്തെ തുടർന്ന് വേണു ബാലകൃഷ്ണനും ജേഷ്ഠൻ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമിയിൽ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രൈം ഡിബേറ്റ് എന്ന പരിപാടിയുമായി വേണു ബാലകൃഷ്ണൻ വീണ്ടും മാതൃഭൂമിയിലെത്തുന്നത്.

ഒമ്പത് മാസം പ്രായമായ കുട്ടി ഉള്‍പ്പടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗളൂരു ബ്യാദരഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഭാരതി(51) മക്കളായ സിഞ്ചന(34) സിന്ദൂര(34) മധുസാഗര്‍(25) എന്നിവരും ഒമ്പത് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ അവശനിലയില്‍ രണ്ടരവയസുകാരിയെ കണ്ടെത്തി. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രിയാണ് അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ മുതിര്‍ന്നവരായ നാലുപേരെയും വ്യത്യസ്ത മുറികളില്‍ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം മുറിയിലെ കിടക്കയില്‍ കിടക്കുന്ന നിലയിലായിരുന്നു. ഇതിനിടെയാണ്, അബോധാവസ്ഥയിലായ രണ്ടരവയസ്സുകാരിയെയും കണ്ടെത്തിയത്.

ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തതിനാലാണ് പെണ്‍കുട്ടി അവശനിലയിലായതെന്നാണ് നിഗമനം. ഫോണില്‍ വിളിച്ചിട്ടും ഭാരതിയുടെയും കുടുംബത്തിന്റെയും പ്രതികരണമില്ലാത്തതിനാല്‍ വീട്ടുടമയാണ് വിവരം പോലീസില്‍ അറിയിച്ചത്. വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് സംഘമെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നോ നാലോ ദിവസം മുമ്പാണ് ഇവരുടെ മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു.

സീരിയൽ താരം രമേശ് വൈദ്യശാലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇരുപത്തവർഷത്തോളമായി സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന താരത്തിന്റെ മരണം സീരിയൽ ലോകത്തെ ഞെട്ടിച്ചിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ വാരൽ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നെത് താരം. അന്ന് വരെ വളരെ സന്തോഷവാനായി സെറ്റിൽ നിന്ന് മടങ്ങിയ താരത്തിന് അന്ന് രാത്രി മുതൽ എന്ത് സംഭവിച്ചു എന്നതാണ് പ്രധാന ചോത്യം. ഇപ്പോൾ നടന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന വർത്തയാണ് ഇപ്പോൾ വരുന്നത്.

രാത്രി 8:30 യോടെയായിരുന്നു താരത്തിന്റെ മരണം. രണ്ടാം ഭാര്യയും മകളും വിവരം പുറത്തുവിട്ടിരുന്നില്ല. മരണം പോലീസ് അറിയുന്നത് ക്യാനഡയിലുള്ള മകന്റെ ഇടപെടലുകൾ കൊണ്ടായിരുന്നു. രമേശിന്റെ മരണം അറിയുന്നത് രണ്ടാം ഭാര്യയും മകളും ആയിരുന്നു. എന്നാൽ ഇവർ തുങ്ങി നിന്ന രമേശിനെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അയൽവാസികളും അടുത്തുള്ള ബന്ധുക്കളും ഈ വിവരം അറിയാക്കാൻ ഭാര്യയും മകളും താലപര്യപെട്ടിരുന്നില്ല. വൈകിയാണ് പോലീസ് പോലും വിവരം അറിയുന്നത്.

മരണ സമയത്ത് രമേശിന്റെ ഭാര്യയും മകളും പരിഭ്രാന്തിയോടെ നടക്കുന്നത് കണ്ടുവെന്നും വീട്ടിൽ വെട്ടമെല്ലാം ഓഫ് ആയിരുന്നു എന്നും സമീപവാസികൾ പറയുന്നു.പിന്നീട് ഒരു കാർ രമേശിന്റെ വീട്ടിൽ വന്നെന്നും അതിൽ ഉണ്ടായിരുന്നവും വീട്ടിൽ ഉണ്ടായിരുന്നവരും കൂടി രമേശിനെ കൊണ്ട് കാറിൽ കയറ്റിയപ്പോൾ ഇത് കണ്ട സമീപവാസി കാര്യം തിരക്കിയപ്പോൾ പെട്ടെന്നൊരു നെഞ്ചുവേദന വന്നെന്നും ആശുപത്രിയിലേക്ക് കൊണ്ട് പോകുവാണെന്നുമാണ് അവർ പറഞ്ഞത്.

അയൽക്കാരോട് സഹായം തേടാഞ്ഞതും ദുരൂഹത ഉണർത്തുന്നു. ആശുപത്രിയിൽ എത്തുമ്പോൾ ആണ് തൂങ്ങി മരണം ഉറപ്പാക്കുന്നത്. അസ്വാഭാവിക മരണം ആയിട്ട് കൂടെ എന്ത്‌കൊണ്ടാണ് പോലീസിനെ അറിയിക്കാൻ വൈകിയെന്നും സംശയം ഉണർത്തുന്നു. ആദ്യ ഭാര്യയുടെ മരണത്തിന് ശേഷമാണ് ഒരു മകളുള്ള വ്യക്തിയെ വിവാഹം ചെയ്യുന്നത്. രമേശിന്റെ പേരിലുള്ള സ്വത്ത് തർക്കവും ദുരൂഹത ഉണർത്തുന്നുണ്ട്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽനിന്ന് 12 കോടിയോളം തട്ടിയെടുത്ത കേസിലെ പ്രതി പാല വെട്ടിച്ചിറ സ്വദേശി പനക്കപ്പറമ്ബിൽ തോമസിനെ (61) മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറാംകണ്ടം ചരളങ്ങാനം സ്വദേശി തൈക്കൂട്ടത്തിൽ ബിനു ജോർജാണ് പരാതി നൽകിയത്. അന്വേഷണം നടക്കുന്നതിനിടെ ഇയാൾ മുങ്ങി.

തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മൈസൂരുവിൽ നിന്നാണ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടോടെ പിടിയിലായ ഇയാളെ തിങ്കളാഴ്ച രാവിലെ മുരിക്കാശ്ശേരിയിലെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കും. എസ്.ഐ എബി പി.മാത്യു, സിവിൽ ഓഫിസർ കെ.ആർ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

വിവാഹിതര്‍ ആയവര്‍ പോലും മക്കളെയും പങ്കാളികളെയും ഉപേക്ഷിച്ച് കമിതാക്കള്‍ക്ക് ഒപ്പം പോകുന്ന ഒളിച്ചോട്ടവുമൊക്കെ ഇപ്പോള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. അങ്ങനെ ഒരു വാർത്ത ആണ് ഇന്ന് കൊല്ലം കൊട്ടിയത്തു നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മുടങ്ങിയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര ചിറയില്‍ പള്ളിക്ക് സമീപം അനന്തനാരായണീയം വീട്ടില്‍ പ്രഭു എന്ന 40കാരനും കിളികൊല്ലൂര്‍ രായരുമുക്കിന് സമാപം താമസിക്കുന്ന അനുമോള്‍ എന്ന 24 കാരിയുമാമ് കിളിക്കൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.

ഭാര്യയും എട്ട് വയസുള്ള മകനെയും ഉപേക്ഷിച്ചാണ് പ്രഭു ഭര്‍ത്താവും നാല് വയസുള്ള മകളുമുള്ള അനുമോളെ കൂട്ടി ഒളിച്ചോടിയത്. കൊല്ലത്തെ സ്വകാര്യ വസ്ത്ര വില്‍പന ശാലയിലെ ജീവനക്കാരായിരുന്നു പ്രഭുവും അനുമോളും. ഇരുവരും കഴിഞ്ഞ 12നാണ് മക്കളെയും പങ്കാളികളെയും ഉപേക്ഷിച്ച് നാടുവിട്ടത്.

ഇരുവരെയും കാണാതായതോടെ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിറ്റി സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശ്ശൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. പോലീസ് ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കി. അനുമോളെ അട്ടക്കുളങ്ങര വനിത ജയിലിലും പ്രഭുവിനെ കൊട്ടാരക്കര സബ് ജയിലിലേക്കും റിമാന്‍ഡ് ചെയ്തു.

മകനെ ആരോ ആ വീട്ടില്‍ എത്തിച്ചതാണെന്ന് തളിക്കുളത്തെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അമല്‍കൃഷ്ണയുടെ അമ്മ ശില്പ. തളിക്കുളത്തേക്ക് അവന് പോകേണ്ട കാര്യമില്ല. അടഞ്ഞുകിടന്നിരുന്ന വീട്ടിലേക്ക് മകന്‍ തനിയെ പോകില്ല. വീടിന്റെ മുന്നില്‍ കരഞ്ഞ് അവശയായി ഇരിക്കുമ്പോഴും മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഈ അമ്മ വിശ്വസിക്കുന്നു.’അവന്‍ അങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനാവില്ല. ആരോ അവനെ അവിടെ കൊണ്ടിട്ടതാണ്. മരിച്ച സ്ഥലത്ത് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് കണ്ടിരുന്നു. മകന്റെ കൈയില്‍ അതുണ്ടായിരുന്നില്ല.’- ശില്പ പറഞ്ഞു.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശ്വാസവാക്കുകള്‍ ശില്പയ്ക്ക് സമാധാനം നല്‍കുന്നില്ല. മകനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞും വിതുമ്പിയും കഴിയുകയാണ് അമലിന്റെ അമ്മ. മകന് സംഭവിച്ചതെന്തെന്ന് അറിയണം. അതിന് ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് വിതുമ്പലോടെ ശില്പ പറഞ്ഞു. ശില്പയുടെ പരാതിയില്‍ അമല്‍കൃഷ്ണയുടെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി. അംഗം ഇര്‍ഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.

ഉള്ളുലഞ്ഞ് അച്ഛന്‍ വരും, പൊന്നുമോനെ യാത്രയാക്കാന്‍

അമല്‍കൃഷ്ണയുടെ അന്ത്യയാത്രയ്ക്ക് അച്ഛന്‍ സനോജ് മസ്‌കറ്റില്‍നിന്ന് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ നാട്ടിലെത്തും. മകന്റെ ദുരന്തവിവരം അറിയിച്ച പൊതുപ്രവര്‍ത്തകന്‍ ഇര്‍ഷാദ് കെ. ചേറ്റുവയോടാണ് തനിക്ക് മകനെ അവസാനമായി കാണണമെന്ന് സനോജ് പറഞ്ഞത്.അമല്‍കൃഷ്ണയുടെ അമ്മ ശില്പയും അച്ഛന്‍ വന്നിട്ട് മതി മകന്റെ സംസ്‌കാരമെന്ന് പറഞ്ഞു. മകനെ കാണാതായത് മുതല്‍ നാട്ടിലുണ്ടായിരുന്ന സനോജ് അടുത്തിടെയാണ് തിരിച്ചുപോയത്.എന്നും മകനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു സനോജ്. കാണാന്‍ പറ്റുന്ന സ്ഥിതിയിലല്ല മകന്റെ മൃതദേഹമെന്ന് പറഞ്ഞെങ്കിലും താന്‍ എത്തിയശേഷം സംസ്‌കാരം നടത്തിയാല്‍ മതിയെന്ന് സനോജ് തറപ്പിച്ച് പറഞ്ഞു. ഇതേത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കാമുകനെ ഭയപ്പെടുത്താൻ ദേഹത്ത് മണ്ണണ്ണയൊഴിച്ച യുവതി തീ പൊള്ളലേറ്റ് മരിച്ചു. കറുകുറ്റി തൈക്കാട് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. സെപ്റ്റംബർ ആറാം തീയതിയാണ് ബിന്ദുവിന് പൊള്ളലേറ്റത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

ഏറെ നാളുകളായി മൂക്കന്നൂരിലെ വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന ബിന്ദു വീട്ടിലെത്തിയ കാമുകനുമായി വാക്ക് തർക്കമുണ്ടാകുകയും. തുടർന്ന് കാമുകനെ ഭയപ്പെടുത്താൻ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു. ഇതിനിടയിൽ അബദ്ധവശാൽ ലൈറ്റർ തെളിച്ചതോടെ തീ ആളി പടരുകയായിരുന്നു.

അങ്കമാലി സ്വദേശിയായ കാമുകൻ ബിന്ദുവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാമുകൻ മുങ്ങുകയായിരുന്നു. ബിന്ദുവിന്റെ ബന്ധുക്കളാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം അടുപ്പിൽ നിന്നും പൊള്ളലേറ്റതെന്നാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. ഹോം നേഴ്സ് ആയി ജോലി ചെയ്യുന്ന ബിന്ദു വാടക വീട്ടിലാണ് താമസം. ഇതിനിടയിലാണ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അങ്കമാലി സ്വദേശിയുമായി അടുപ്പത്തിലായത്. സുഹൃത്തിന്റെ ജന്മദിനത്തിനാഘോഷത്തിന്റെ ഇടയിലാണ് പൊള്ളലേറ്റതെന്നാണ് യുവാവ് വീട്ടിൽ പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി.

കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾ ഓഫീസിൽ വിജിലൻസ് റെയ്ഡ്. ദിവസപ്പടി വാങ്ങിയ ഉദ്യോഗസ്ഥരും രണ്ട് ഏജന്റുമാരും പിടിയിൽ. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് സുകുമാരനാണ് പിടിയിലായത്. ഡ്രൈവിംഗ് ലൈസൻസിന് ദിവസപ്പടിയായി കിട്ടിയിരുന്നത് 30,000 രൂപ വരെയാണെന്ന് വിജിലൻസ് അറിയിച്ചു.

ഏജന്റുമാർ വഴിയാണ് ഡ്രൈവിംഗ് സ്‌കൂളുകളിൽ നിന്നും ശേഖരിച്ച പണം കൈമാറിയിരുന്നത്. ഉദ്യോഗസ്ഥനൊപ്പം രണ്ട് ഏജന്റുമാരേയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീജിത്ത് സുകുമാരന് പണം കൈമാറാനെത്തിയ അബ്ദുൾ സമദും നിയാസുമാണ് അറസ്റ്റിലായത്. ഇന്ന് വൈകിട്ടാണ് കാഞ്ഞിരപ്പള്ളിയിൽ സംഭവമുണ്ടായത്.

ശ്രീജിത്ത് സുകുമാരനെ കൂടാതെ മാസപ്പടി സംഘത്തിൽ സുരേഷ് ബാബു, അരവിന്ദ് എന്നീ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും ഉൾപ്പെട്ടിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കും. ഈ പ്രദേശത്ത് മോട്ടോർ വാഹന വകുപ്പ് വൻ തോതിൽ കൈക്കൂലി വാങ്ങുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് വിജിലൻസ് പറഞ്ഞു.

ഉദ്യോഗസ്ഥരെ നിരീക്ഷിച്ച് വരികയായിരുന്നു. പല തവണ പരിശോധന നടത്തിയെങ്കിലും ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടാനായിരുന്നില്ല. തുടർന്ന് ഇന്നാണ് ഉദ്യോഗസ്ഥനെ തെളിവുകളോടെ പിടികൂടാനായതെന്ന് വിജിലൻസ് വ്യക്തമാക്കി. ശ്രീജിത്ത് സുകുമാരനെ കൈക്കൂലി വാങ്ങുന്നതിനിടൊണ് വിജിലൻസ് സംഘം പിടികൂടിയത്.

RECENT POSTS
Copyright © . All rights reserved