മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി രാഖിലിന്റെ സുഹൃത്ത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ നാല് തവണയോളം രാഖിൽ മാനസയോട് സംസാരിച്ചിരുന്നതായും സൗഹൃദം മുന്നോട്ട് കൊണ്ട് പോകാൻ ആവശ്യപ്പെട്ടെതായും രാഖിലിന്റെ സുഹൃത്ത് ആദിത്യൻ പറയുന്നു. രാഖിലിന്റെ ആവിശ്യം മാനസ ഒരിക്കൽ പോലും അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് രാഖിലിന് മാനസയോട് വൈരാഗ്യം തോന്നിയതെന്നും സുഹൃത്ത് ആദിത്യൻ പറഞ്ഞു.
അതേസമയം അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും, മാനസയുടെ അവഗണന രാഖിലിനെ അസ്വസ്ഥനാക്കിയിരുന്നതായും. അതുകൊണ്ട് രാഖിലിന്റെ വീട്ടുകാരോട് അവന് കൗൺസിലിംഗ് നൽകണമെന്ന് അറിയിച്ചിരുന്നെന്നും ആദിത്യൻ പറഞ്ഞു. രാഖിലിന്റെ കമ്പനി പാർട്ണറാണ് ആദിത്യൻ. ഇന്റീരിയറിന് ആവിശ്യമായ സാധനങ്ങൾ ബാംഗ്ലൂരിൽ നിന്നാണ് കൊണ്ട് വരുന്നത്. ബാംഗ്ലൂരിൽ പഠിച്ചതിനാൽ രാഖിലിന് അവിടെ ഒരുപാട് ബന്ധങ്ങൾ ഉണ്ടെന്നും എന്നാൽ തോക്ക് എവിടുന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്നും ആദിത്യൻ പറഞ്ഞു.
പഴയ നാടൻ തോക്കുപയോഗിച്ചാണ് മാനസയ്ക്ക് നേരെ രാഖിൽ നിറയൊഴിച്ചത്. ഏഴ് പ്രാവിശ്യം നിറയൊഴിക്കാൻ പറ്റുന്ന തോക്കുപയോഗിച്ച് മാനസയെ രണ്ട് തവണ രാഖിൽ നിറയൊഴിച്ചു. തലയിലും നെഞ്ചിലുമായാണ് നിറയൊഴിച്ചത്. തലയിലേറ്റ ബുള്ളറ്റ് മറുവശത്ത് കൂടി പുറത്തെത്തി. മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് രാഖിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം മറ്റൊരു പ്രണയം തകർന്നതിനു ശേഷമാണ് രാഖിൽ മാനസയെ പരിചയപെട്ടതെന്ന് രാഖിലിന്റെ സഹോദരൻ പറഞ്ഞു. തോക്കിനെ കുറിച്ച് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അറിയാത്തതിനാൽ സംഭവത്തിന് മുൻപ് രാഹുൽ നടത്തിയ യാത്രകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
എസ് ഐയുടെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ഭാര്യ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡിജിപി ഓഫീസില്‍ എസ് ഐ റാങ്കില്‍ ജോലി ചെയ്യുന്ന ബാസ്റ്റിന്‍ ജോണ്‍സന്‍ എന്ന ഉദ്യോഗസ്ഥന്റെ ഭാര്യ സൂസന്‍ തോമസാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലസ്ഥാനത്ത് മ്യൂസിയത്തിന് സമീപത്തായാണ് 32കാരി സൂസന്‍ തോമസ് താമസിക്കുന്നത്. ബാസ്റ്റിന്‍ ജോണ്‍സന് എതിരെ പരാതിയുമായി ഏറെ കാലമായി സൂസന്‍ പലയിടങ്ങളില്‍ കയറിയിറങ്ങുകയാണ്.
എന്നാല്‍ ഭര്‍ത്താവിന്റെ ഉന്നത സ്വാധീനം മൂലം ഒരിടത്ത് നിന്നും സൂസനു നീതി ലഭിച്ചില്ല. ലൈംഗിക ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഭര്‍ത്താവ് തന്നെ ഉപയോഗിച്ചിരുന്നത് എന്ന് പരാതിയില്‍ പറയുന്നു. ക്രൂരമായ പീഡനവും പ്രകൃതി വിരുദ്ധ ലൈംഗീകതയുമായിരുന്നു ചെയ്ത് വന്നത്.
സൂസനെ 115 പവന്‍ സ്ത്രീധനം നല്കിയായിരുന്നു എസ് ഐ കൂടിയായ ബാസ്റ്റിന്‍ ജോണ്‍സനു വിവാഹം ചെയ്ത് നല്കിയത്. എന്നാല്‍ ഭര്‍ത്താവ് കൂടുതല്‍ സ്ത്രീ ധനത്തിനും ഭൂമിക്കുമായി വഴക്ക് കൂടാന്‍ തുടങ്ങി. പണം വാങ്ങി കൊണ്ട് വരാനും ഭൂമി വാങ്ങാന്‍ പറഞ്ഞ് നിരന്തിരം ഉപദ്രവിക്കുമായിരുന്നുവെന്ന് സൂസന്‍ പരാതിയില്‍ പറയുന്നു.
എന്നാല്‍ കുറച്ച് കാലമായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. എന്നാല്‍ ഇതിനിടെ കഴിഞ്ഞ ദിവസം ബാസ്റ്റിന്‍ എത്തി കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടുപോയി. ഇതുമായി ബന്ധപ്പെട്ട് സൂസന്‍ തോമസ് മ്യൂസിയം പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ ഇരുവരേയും മ്യൂസിയം പോലീസില്‍ വിളിപ്പിച്ചു എങ്കിലും ബാസ്റ്റിന്‍ സ്റ്റേഷനില്‍ വച്ചും സൂസന് നേരെ തട്ടി കയറി.
ഒടുവില്‍ മ്യൂസിയം പോലീസ് പരാതിക്കാരിക്ക് മുന്നില്‍ കൈമലര്‍ത്തുകയും കോടതിയില്‍ സ്വകാര്യ അന്യായം കൊടുക്കൂ എന്നും പോലീസിനു ഒന്നും ചെയ്യാന്‍ ആവില്ലെന്നും പറഞ്ഞയച്ചു. മാത്രമല്ല ഭാര്യ മറ്റുള്ളവരുടെ കൂടെ പോകുന്ന ആളാണെന്ന് ബാസ്റ്റിന്‍ പറഞ്ഞ് പരത്തി. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂരത സഹിക്കാന്‍ വയ്യാതെ ആയതോടെ സൂസന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
സൂസന്‍ തോമസിന്റെ ആത്മഹത്യാ കുറിപ്പ്
ഇ ഫോട്ടോയില്‍ കാണുന്നത് എന്റെ husband ആണ് phq tvm si ആണ് കഴിഞ്ഞ 10വര്‍ഷം എന്നെ ദ്രോഹിക്കാന്‍ കഴിയുന്നതിന്റെ maximum ദ്രോഹിച്ചു. ശാരീരികമായും മനസികമായും, എനിക്ക് അമ്മ ഇല്ല, അച്ഛന്‍ എന്റെ കല്ല്യാണം കഴിപ്പിച്ചു കഴിഞ്ഞു വേറെ കല്യാണം കഴിച്ച് അവരുടെ കാര്യം നോക്കി ജീവിക്കുന്നു. എനിക്കു ആരും ഇല്ല എന്നത് ആണ് എന്റെ husband ധൈര്യം.
ഇവിടെ ജീവിക്കാന്‍ പറ്റില്ല എന്ന് മനസിലായി , ജീവിച്ചേ പറ്റു എന്റെ മക്കള്‍ക്കു വേണ്ടി , അതുകൊണ്ട് എന്റെ മക്കളെയും കൊണ്ട് ഇവിടെ നിന്ന് ഇറങ്ങി എന്റെ കൊട്ടിയത് വീട്ടില്‍ പോയി. എനിക്ക് ഒരു സഹോദരന്‍ ഉണ്ട്. എന്റെ husband പറയുന്നത് മാത്രമേ കേള്‍ക്കു. ഒരുമിച്ചാണ് കള്ള് കുടിയും പ്രശനങ്ങളും ആണ്, എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല. husband കൂടെ പോകാന്‍ നിര്‍ബന്ധിക്കുകയും അടിക്കുകയും ഒക്കെ ചെയ്തു. ആരും കൂടെ ഉണ്ടാവില്ല എന്ന് എനിക്ക് മനസിലായപ്പോള്‍ എന്റെ അമ്മ ഉണ്ടായിരുന്നു എങ്കില്‍ എനിക്കു ഇങ്ങനെ ഒരു അവസ്ഥ വരില്ല ആയിരുന്നു.
സഹോദരനെ പേടിച്ചു ഞാന്‍ എന്റെ മക്കളെയും കൊണ്ട് തിരിച്ചു tvm വന്നു. എന്റെ ഒരു ഫ്രണ്ടും അവളുടെ husband ആണ് എന്റെ കൂടെ നില്കുന്നത്. അവരെയും 2 പേരും കൂടെ ചേര്‍ന്ന് ഒരുപാട് ഭീഷണിപെടുത്തി. അവളുടെ husband നെയും എന്നെയും വെച്ച് മോശമായി, എനിക്ക് അറിയാവുന്ന എല്ലാരേയും വിളിച്ചു എന്നെ പറ്റി അനാവശ്യം പറഞ്ഞു. എന്റെ ഫോണ്‍ പിടിച്ചു മേടിച്ച് കൊണ്ട് പോയി, cyber cell കൊണ്ട് പോയി ഒക്കെ ചെക്ക് ചെയുമായിരുന്നു.
എന്റെ മക്കളെ എന്റെ കൈയില്‍ നിന്നും നാളെ കൊണ്ട് വരാം എന്ന് പറഞ്ഞു കൊണ്ട് പോയി 5ദിവസം. ഇന്നലെ ഞാന്‍ മക്കളെ കാണാന്‍ അവരുടെ വീട്ടില്‍ പോയി. നാട്ടുകാര്‍ എല്ലാരും വന്നു അവിടത്തെ councillor ഒക്കെ വന്നു അതിന് ശേഷം ആണ് എനിക്ക് ഒന്ന് കാണിച്ചു തന്നത്.
പരാതി കൊടുത്തു. ഇപ്പോഴും സ്റ്റേഷനില്‍ പോയിട്ട് ആണ് വന്നത് ഞാന്‍. എല്ലായിടത്തും husband si ആയത് കൊണ്ട് എനിക്ക് ഒരിടത്തും അര്‍ഹിക്കുന്ന നീതി കിട്ടുന്നില്ല. എനിക്ക് ചെറിയൊരു കേക്കിന്റ ബിസ്നസ് ഉണ്ടായിരുന്നു. അത് കൊണ്ട് ആണ് ഞാനും എന്റെ മക്കളും ജീവിച്ചിരുന്നത്. എനിക്ക് 100പവന് മുകളില്‍ ഗോള്‍ഡ് തന്ന് ആണ് കല്ല്യാണം നടത്തിയത്. എല്ലാം husband കൊണ്ട് പോയി. എനിക്ക് ഇത് ഒന്നും വേണ്ട ആയിരുന്നു, എന്റെ മക്കളെ മാത്രം മതിയായിരുന്നു.
എനിക്ക് ആരുമില്ലേ എന്റെ സഹോദരനും husband ഉം ജയിച്ചു, ആരുമില്ലാത്ത ഞാന്‍ തോറ്റു ജീവിക്കണം എന്ന് തോന്നിയത് എന്റെ മക്കള്‍ക്ക് വേണ്ടി ആണ്. അവരെ എനിക്ക് തരില്ല, നിയമം അധികാരം ഉള്ളവരുടെ കൂടെ ആണ് ഇവിടെ പെണ്ണിന് ഒരിക്കലും സുരക്ഷ ഇല്ല. എല്ലാം വെറുതെ ആണ് എല്ലാം അവരുടെ കൈയില്‍ ആണ് .
ഇ ഗതി ഒരു പെണ്ണിനും വരരുത് , എന്നോട് കാണിച്ചത് പോലെ ഒരു husband ഉം സഹോദരനും ഒരു പെണ്ണിനോടും കാണിക്കരുത്. ഞാന്‍ പോകുന്നു ഇനി ആരുടെയും ഇടയില്‍ ഞാന്‍ ഇല്ല എന്റെ മക്കളെ നോക്കണം, എന്റെ മക്കള്‍ ഇല്ലാതെ ഞാന്‍ ജീവിക്കില്ല … എന്റെ മരണത്തിന് കാരണക്കാര്‍ എന്റെ സഹോദരനും എന്റെ husband ഉം ആണ്..
മാനസയുടെ മരണവാർത്ത കേട്ട നടുക്കം വിട്ടു മാറിയിട്ടില്ല, ജില്ലയ്ക്കാകെ. നാറാത്ത് പ്രദേശവും മേലൂർ പ്രദേശവും ഒരുപോലെ ഞെട്ടലിലാണ്. നാറാത്ത് രണ്ടാം മൈലിലുള്ള മാനസയുടെ വീടിനു സമീപത്തെ 4 വീടുകളും അടുത്ത ബന്ധുക്കളുടേതാണ്. മാനസയുടെ അച്ഛൻ മാധവന്റെ സഹോദരൻമാരായ ഭാസ്കരൻ, വിജയൻ, കൃഷ്ണൻ, പ്രഭാകരൻ എന്നിവരെല്ലാം അടുത്തടുത്താണു താമസിക്കുന്നത്. സഹോദരി ലീലയും നാറാത്തു തന്നെയാണു താമസം.
മാനസയുടെ അമ്മ വീട്ടുകാർ പുതിയതെരുവിലാണ്. അവധിക്കു നാട്ടിലെത്തിയാൽ പകുതി ദിവസവും മാനസ പുതിയതെരുവിലെ വീട്ടിലുണ്ടാകും. അമ്മാവൻമാരുമായി നല്ല അടുപ്പമാണുള്ളത്. മാനസയുടെ മരണവിവരം ടിവിയിലൂടെയാണ് ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. ഉടൻ തന്നെ ബന്ധുക്കളെല്ലാം ഓടിയെത്തി. നാട്ടുകാരും വീടിനു ചുറ്റും ഓടിക്കൂടി. മൂന്നാഴ്ചയ്ക്കു മുൻപ് അവധിക്കു വീട്ടിലെത്തിയ കണ്ട മാനസ മരിച്ചെന്നു വിശ്വസിക്കാൻ നാട്ടുകാർക്കുപോലും കഴിയുന്നില്ല. മാധവന്റെ സഹോദരനടക്കമുള്ള ബന്ധുക്കൾ കോതമംഗലത്തേക്കു പുറപ്പെട്ടു. മയ്യിൽ സിഐ പി.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം മാനസയുടെ വീട്ടിലെത്തി.
കോതമംഗലത്ത് പെൺകുട്ടിയെ വെടി വെച്ചു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്ത യുവാവ് മേലൂർ സ്വദേശിയാണെന്ന വിവരം നാട്ടുകാർ ഞെട്ടലോടെയാണ് കേട്ടത്. ഇന്നലെ വൈകിട്ട് 6 ഓടെയാണ് യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ പൊലീസ് മേലൂരിൽ എത്തുന്നത്. യുവാവിന്റെ പേര് പൊലീസ് അറിയിച്ചെങ്കിലും ആദ്യം ആർക്കും മനസ്സിലായില്ല. സുഹൃത്ത് ബന്ധങ്ങളൊന്നും അധികമില്ല. ഇതിനിടെ കൃത്യമായ മേൽവിലാസം ലഭിച്ച പൊലീസ് സ്ഥലത്തെ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടു. തുടർന്നാണു പഞ്ചായത്ത് അംഗം കെ.നാരായണൻ അടക്കമുള്ള പൊതുപ്രവർത്തകരുമായി പൊലീസ് മേലൂർ വടക്ക് ബസ് സ്റ്റോപ്പ് പരിസരത്ത് എത്തിയത്.
നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നാടാകെ അറിഞ്ഞിട്ടും രഖിലിന്റെ വീട്ടിൽ രാത്രി വരെ ആരും ഒന്നും അറിഞ്ഞില്ല. രഖിലിന്റെ അച്ഛൻ രഘൂത്തമനും അമ്മ രജിതയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും കുറച്ചു നാളുകളായി ടിവി കേടായിരുന്നതിനാൽ അവർ ഒന്നും അറിഞ്ഞിരുന്നില്ല.
സംഭവം അറിഞ്ഞ് വീടിന്റെ അകലെ മാറി ആളുകളും പൊലീസും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരുമെല്ലാം എത്തിയെങ്കിലും അവരും വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലാത്തതിനാൽ വീട്ടിൽ കയറാൻ മടിച്ചു നിന്നു. പഞ്ചായത്ത് അംഗത്തെ വീട്ടിലേക്കു പറഞ്ഞയച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലെന്നു വ്യക്തമായത്. ഒടുവിൽ രാത്രി 7.30ന് ആണ് പൊലീസ് വീട്ടുകാരെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞതും രഘുത്തമൻ ഒന്നും പറയാനാകാാതെ ഇരുന്നു പോയി.
പിന്നെ നിലവിളിയായി. രണ്ട് ദിവസം മുൻപ് രഖിൽ വീട്ടിൽ വന്നിരുന്നുവെന്നും എറണാകുളത്ത് ഇന്റർവ്യൂവിനു പോകുന്നെന്നു പറഞ്ഞാണു വീട്ടിൽ നിന്നു പോയതെന്നും രഘൂത്തമൻ കണ്ണീരോടെ പറഞ്ഞു. രഖിൽ കണ്ണൂരിൽ ഇന്റീരിയർ ഡിസൈനിങ് ജോലി ചെയ്തിരുന്നു. രഖിലിനു മേലൂരിൽ സുഹൃത്തുക്കളൊന്നും ഇല്ല. മേലൂരിൽ എത്തിയാൽ വീട്ടിൽ തന്നെ ഇരിക്കും. അധികം ആരോടും സംസാരിക്കില്ല.കണ്ണൂർ പള്ളിയാംമൂല സ്വദേശികളായ രഘൂത്തമന്റെ കുടുംബം ചെമ്മീൻ കൃഷി നടത്തുന്നതിനായാണ് 25 വർഷങ്ങൾക്കു മുൻപ് മേലൂരിലെത്തി വീടുവച്ചു താമസമാക്കിയത്.
രഖിൽ അധികവും പള്ളിയാംമൂലയിൽ അച്ഛന്റെ സഹോദരിമാർക്കൊപ്പമായിരുന്നു താമസം. ഇടയ്ക്ക് മേലൂരിലെ വീട്ടിലും എത്താറുണ്ടായിരുന്നു. ബെംഗളൂരുവിൽ എംബിഎ കഴിഞ്ഞ രഖിൽ പിന്നീട് ഇന്റീരിയർ ഡിസൈനിങ് രംഗത്തേക്കു മാറിയെന്നാണു നാട്ടുകാർക്കുള്ള വിവരം. ഇപ്പോൾ എറണാകുളത്ത് ഏതോ കോഴ്സിനു പഠിക്കുകയാണെന്നാണു നാട്ടുകാർ കരുതിയിരുന്നത്. നാട്ടുകാരുമായി രാഖിലിനു ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
രണ്ടു ജീവനെടുത്ത വെടിയൊച്ചകളുടെ നടുക്കത്തിലാണു നെല്ലിക്കുഴി. ദുരന്ത വാർത്ത അറിഞ്ഞു നാട്ടുകാർ നെല്ലിക്കുഴിയിലെ വീട്ടിലേക്കും കോതമംഗലത്തെ ആശുപത്രിയിലേക്കും എത്തി. എന്താണു സംഭവിച്ചതെന്ന് ആദ്യം ആർക്കും മനസ്സിലായില്ല. കണ്ണൂർ സ്വദേശികളായ രണ്ടു പേർ വെടിയേറ്റു മരിച്ചുവെന്നായിരുന്നു ആദ്യം നാട്ടിൽ പ്രചരിച്ച വാർത്ത.
വനിതാ ഡോക്ടറെ വെടിവച്ചു കൊന്നു യുവാവ് സ്വയം ജീവനൊടുക്കി എന്ന വ്യക്തമായതോടെ ഇതിനു പിന്നിലെ കാരണം അറിയാനായി തിടുക്കം. എന്നാൽ മാനസയുടെ കൂടെ ഉണ്ടായിരുന്ന യുവതികളെ പൊലീസ് എത്തിയ ഉടൻ തന്നെ നാട്ടുകാർക്കും മാധ്യമങ്ങൾക്കു മുന്നിലും എത്തിക്കാതെ മാറ്റിയിരുന്നു. ഇതോടെ കൊലപാതക കാരണം എന്താണെന്നു വ്യക്തമാകാതെ ഊഹാപോഹങ്ങളും പ്രചരിച്ചു. പൊലീസിൽ നിന്നു വ്യക്തമായ മറുപടികളൊന്നും ലഭിച്ചില്ല.രാത്രി വൈകിയും കൊലപാതകം നടന്ന കെട്ടിടത്തിലും രഖിൽ താമസിച്ചിരുന്ന വീട്ടിലും ആശുപത്രിയിലും ജനങ്ങൾ എത്തിക്കൊണ്ടിരുന്നു.
മകളുടെ വിയോഗം അറിയാതെ അച്ഛൻ മാധവൻ കർമനിരതനായി നിന്നതു രണ്ടു മണിക്കൂറിലേറെ. കൊയിലി ആശുപത്രിക്കു സമീപം ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മാധവൻ. അമ്മ ടിവിയിൽ വാർത്ത കണ്ടതോടെ കരഞ്ഞു തളർന്ന് അവശയായിരുന്നു. ബന്ധുക്കൾ മാധവനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 5.30 വരെ ഗതാഗത നിയന്ത്രണത്തിലായിരുന്ന മാധവനെ പൊലീസ് ഉദ്യോഗസ്ഥരാണ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. പാർവണം വീട്ടിൽ നിന്ന് നിലയ്ക്കാതെ ഉയരുകയാണു നിലവിളികൾ.
സഹോദരിയുടെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടില്‍ രതീഷ് (ഉണ്ണി-40) ആണ് പോലീസിന്റെ പിടിയിലായത്.
തെളിവെടുപ്പിനിടെ നാട്ടുകാരുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന സൂചനയെതുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ 11 ഓടെ പട്ടണക്കാട് സ്റ്റേഷന് ഓഫീസര്‍ ആര്.എസ്.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് തളിശ്ശേരിത്തറ വീട്ടില്‍ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ(26) കൊല്ലപ്പെട്ടത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ വീട്ടമ്മമാരടക്കം പ്രദേശവാസികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
പോലീസിനൊപ്പം ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ദരുടെയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. നടന്നതെല്ലാം എങ്ങനെയെന്ന് വിവരിച്ചും പോലീസ് സേനയിലെ ഒരാളെ ഡമ്മിയാക്കി ചെയ്തു കാണിച്ചുമായിരുന്നു തെളിവെടുപ്പ്. എല്ലാം വിവരിച്ചും ചെയ്തു കാണിച്ചു. തങ്കികവലയില്‍ നിന്നും സ്കൂട്ടറില്‍ വീട്ടിലെത്തിച്ചു.
സ്വന്തം വീട്ടിലെത്തിക്കാതെ പ്രതിയുടെ വിട്ടിലെത്തിച്ചത് എന്തിനെന്ന് വിടിനകത്ത് കയറുന്നതിനു മുമ്പേ യുവതി ചോദിച്ചിരുന്നു. ഒപ്പം ജോലി ചെയ്യുന്ന ആളെക്കുറിച്ചു സംസാരിക്കാനാണ് എന്നു പറഞ്ഞാണ് മുറിയ്ക്കുള്ളില്‍ കയറ്റി ഇരുത്തിയത്. അകത്ത് ഇരുത്തിയ ശേഷം യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിച്ചു.
അയാളെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാല്‍ യുവതിയേയും ഒപ്പം ജോലി ചെയ്യുന്നയാളെയും തന്റെ രണ്ടു മക്കളെയും കൊന്നശേഷം നാട് വിട്ടുപോകുമെന്നും പ്രതി ഭീഷണിപ്പെടുത്തി.തര്‍ക്കമുണ്ടായപ്പോള്‍ അവളെ മര്‍ദ്ദിച്ചു. കഴുത്തിന് കുത്തിപ്പിടിച്ച് തല ജനലില്‍ ഇടിപ്പിച്ചു.
ബോധരഹിതയായി നിലത്തുവീണ യുവതിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് കഴുത്തിന് കുത്തിപിടിക്കുകയും മൂക്കും വായും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതി വിവരിച്ചു. ഇതിനിടയില്‍ യുവതിയുടെ വീട്ടില്‍ നിന്നും പ്രതിയെ ഫോണില്‍ വിളിച്ചു.
യുവതി അന്നു വീട്ടിലേക്കു വരില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ടുചെയ്തു. യുവതിയുടെ ഫോണ്‍ സൈലന്റ് ആക്കി. മരിച്ചെന്നുറപ്പിച്ച ശേഷം മൃതദേഹം മറവു ചെയ്യാന്‍ മുറ്റത്തേക്ക് വലിച്ചുകൊണ്ടുപോയി. ഇറങ്ങുന്നപടിയില് മൃതദേഹം വച്ചതോടെ കമിഴ്ന്നു മണ്ണില്‍ വീണു.
അപ്പോള്‍ മുതുകില്‍ ആഞ്ഞു ചവിട്ടി. അപ്പോള്‍ മഴ കനത്തതിനാല്‍ മൃതദേഹം മറവു ചെയ്യാതെ വലിച്ചിഴച്ച് വീട്ടിലെ മറ്റൊരു മുറിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതെല്ലാം ഡമ്മിയെ വെച്ചു ചെയ്തും കാട്ടിയായിരുന്നു തെളിവെടുപ്പ്.
കൊച്ചി: പ്രണയനൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്. ഒരു മാസമായി പ്രതി രഖിൽ നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായാണ് വിവരം. മാനസ താമസിച്ച വീടിനു മുന്നിൽ ആയിരുന്നു റൂം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രഖിൽ പരിചയപ്പെടുത്തിയത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നാടിനെ നടുക്കിയ കൊലപാതകമാണ് മാനസയുടേത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് രഖിൽ എത്തിയത്. ‘നീയെന്തിന് ഇവിടെ വന്നു?’ എന്നായിരുന്നു രഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.
ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മാനസയുടെ മുറിയിൽ കയറിയ രഖിൽ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് വിവരം. വെടിശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി. മുറി തള്ളിത്തുറന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. കഴുത്തിന് പിറകിലും വയറിലുമാണ് വെടിയേറ്റത്. രഖിലിന് തലക്കാണ് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു. കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ. കൊലയാളിയായ രഖിൽ തലശേരി സ്വദേശിയാണ്. ഇയാൾ കണ്ണൂരിൽ നിന്ന് തോക്ക് സംഘടിപ്പിച്ചാണ് കോതമംഗലത്തെത്തിയതെന്നാണ് സംശയം.
ഡെന്റൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്തിരുന്ന മാനസയുടെ കൊലപാതകത്തിനു കാരണം പ്രണയ നൈരാശ്യമെന്നു സൂചന. മാനസയെ മുൻപും രാഹിൽ പ്രണയാഭ്യർഥനയുമായി ശല്യപ്പെടുത്തിയിരുന്നു. എന്നാൽ ശല്യപ്പെടുത്തൽ രൂക്ഷമായതോടെ പൊലീസിൽ പരാതി നൽകുകയും പ്രശ്നം കണ്ണൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയതുമാണ്.
ശല്യപ്പെടുത്തുകയില്ലെന്ന് രാഹിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. എന്നാൽ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയാണ് രാഹിൽ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രാഹിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.
രാഹിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്. മാനസ രണ്ടു മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഇവ രണ്ടും പൊലീസ് പരിശോധിക്കും. ഇതിലേക്കു വന്ന കോളുകളും രാഹിലിന്റെ മൊബൈൽ ഫോണിലെ വിവരങ്ങളും പരിശോധിച്ചാൽ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകും.
ഇരുവരും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നെന്നും സൂചനകളുണ്ട്. എന്നാൽ ഇവർ പരസ്പരം പ്രശ്നങ്ങൾ പറഞ്ഞു തീർത്തതായിരുന്നെന്നും സഹപാഠികളായിരുന്ന ചിലർ പറയുന്നു. മാനസയെ രാഹിൽ ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നു. ചെവിപ്പുറകിൽ വെടിയേറ്റ മാനസ ഉടൻ തന്നെ നിലത്തു വീണു. രാഹിലും സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നു.
നെല്ലിക്കുഴിയിൽ വെടിയേറ്റ് മരിച്ച മാനസയുടെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളെയാണ് ചോദ്യം ചെയ്യുന്നത്.നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റൽ കോളജിന് സമീപത്തെ ഒരു വീട്ടിലെ മുകളിലെ നിലയിലാണ് മാനസയും സുഹൃത്തുക്കളും താമസിച്ചിരുന്നത്.
ഉച്ചയോടെ മാനസയുടെ മുറിയിലെത്തിയ രാഹുൽ മാനസയുമായി ഒരു മുറിയിൽ നിൽക്കുന്നതിനിടെ വെടിയൊച്ച കേൾക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇവർ തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന.
രാഖിൽ ഒരു മാസമായി നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മാനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായും വിവരം. മാനസ താമസിച്ച വീടിനു മുന്നിൽ ആയിരുന്നു റൂം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രാഖിൽ പറഞ്ഞിരുന്നത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇരുവരും പരിചയപ്പെട്ടത് സമൂഹമാധ്യമത്തിലൂടെയാണ്. രാഖില്‍ മാനസയുമായി സൗഹൃദത്തിലായത് ഇന്‍സ്റ്റാഗ്രാമിലൂടെയെന്ന് ബന്ധുക്കള്‍. പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിരിഞ്ഞു. പൊലീസ് മധ്യസ്ഥതയില്‍ തര്‍ക്കം പരിഹരിച്ചിരുന്നുവെന്നും വിവരം. മാനസയെ രാഖിൽ ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നു. ചെവിപ്പുറകിൽ വെടിയേറ്റ മാനസ ഉടൻ തന്നെ നിലത്തു വീണു.
രാഖിലും സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നു. മാനസ ഏതാനും പെൺകുട്ടികൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഹിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച, ഉച്ചയ്ക്കു മൂന്നുമണിയോടെ പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഖിൽ വീട്ടിലെത്തിയതെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതികള്‍ പറയുന്നു. ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ കയ്യില്‍ പിടിച്ചു ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി.
മുറിയില്‍ നിന്നു ബഹളം കേട്ട് കൂടെയുണ്ടായിരുന്ന കുട്ടികള്‍ മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളം വച്ചതോടെ അടുത്ത വെടിയും മുഴങ്ങി. കതക് തുറന്ന് അകത്തു ചെല്ലുമ്പോള്‍ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറയുന്നു.
എറണാകുളം കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി. മൃതദേഹം ചാക്കിലാക്കി മണല്‍കൂനയില്‍ താഴ്ത്തിയ നിലയിലായിരുന്നു. അസം സ്വദേശി രാജാദാസ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു.
പുതൃക്കയിലെ അള്‍ട്ടിമ പവര്‍സ് ഇന്റര്‍ലോക്ക് നിര്‍മാണ യൂണിറ്റിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. രാവിലെ ജോലിക്കെത്തിയ സ്ത്രീകള്‍ പരിശോധന നടത്തിയപ്പോഴാണ് ഷെഡ് മുതല്‍ തൊട്ടടുത്തുള്ള മണല്‍ കൂന വരെ രക്തം ശ്രദ്ധയില്‍ പെട്ടത്. മണല്‍ കൂന ഇളക്കിമാറ്റിയത് പോലെയും കണ്ടു. ഇതോടെ മണല്‍ മാറ്റി നോക്കുകയിരുന്നു
അസം സ്വദേശിയായ രാജാദാസിന് ഒപ്പം താമസിച്ചിരുന്ന ബംഗാളില്‍ നിന്നുള്ള ദീപന്‍ കുമാര്‍ ദാസ് നാടുവിട്ടതായി ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് അറിയിച്ചു. ഇയാള്‍ പിടിയിലായാല്‍ മാത്രമേ കൊലപാതക കാരണം വ്യക്തമാകൂ. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍സുഹൃത്ത് വെടിവച്ചു കൊന്നു. കണ്ണൂര്‍ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. ഇരുപത്തിനാലു വയസ്സുണ്ട്. വെടിവച്ച കണ്ണൂര്‍ സ്വദേശിയായ രാഗിന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജസി പഠിക്കുകയായിരുന്നു. കോളേജിനു സമീപത്തെ ഇവരുടെ താമസ സ്ഥലത്തു വച്ചാണ് കൊലപാതകം നടന്നത്. തോക്കുമായി എത്തിയ പ്രതി മാനസയെ വിളിച്ചു മാറ്റി നിര്‍ത്തിയ ശേഷം പോയിന്റ് ബ്‌ളാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവര്‍ തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നു വെന്നും പിന്നീട് അകന്നതാണെന്നും പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങി,
രാഗിന്‍ സ്ഥിരമായി മാനസയെ ശല്യപ്പെടുത്താറുണ്ടായിരുന്നു എന്ന വിവരവും ഇതോടൊപ്പം ലഭിക്കുന്നുണ്ട്. പിണങ്ങി പിരിഞ്ഞ മാനസയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ കോതമംഗലത്ത് എത്തിയതെന്നാണ് കരുതുന്നത് . തോക്ക് കണ്ണൂരില്‍ നിന്നും ഇയാള്‍ കൊണ്ടുവന്നതാണെന്നും സൂചനയുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തും.
യുവതി ചാടുന്നത് കണ്ട് വഴിയരികില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന സ്ത്രീകള്‍ നിലവിളിച്ചു.നാട്ടുകാരും പൊലീസും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടും കല്ലടയാറ്റില്‍ ചാടിയ യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കടപുഴ പാലത്തില്‍ നിന്നും കിഴക്കേകല്ലട നിലമേല്‍ സൈജു ഭവനില്‍ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണന്‍ കല്ലടയാറ്റിലേക്ക് ചാടുമ്പോൾ പാലത്തിന്റെ കിഴക്കേ കരയില്‍ കിഴക്കേ കല്ലട പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു.ഇതോടെ പൊലീസ് ഓടിയെത്തി കടപുഴ ടൂറിസത്തിന്റെ ശിക്കാര ബോട്ടില്‍ യുവതിയെ കരക്കെത്തിച്ചു. കരക്കെത്തിക്കുമ്പോളും രേവതിക്ക് ജീവനുണ്ടായിരുന്നു.
എന്നാല്‍, ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് യുവതി മരിച്ചത്. കടപുഴ പാലത്തിന് കിഴക്കുവശം കിഴക്കേകല്ലട എസ്‌ഐ ബി അനീഷ് വാഹന പരിശോധന നടത്തുമ്ബോഴാണ് റോഡരികില്‍ മുട്ടവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ ഒരു പെണ്‍കുട്ടി പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയതായി വിളിച്ചുകൂവിയത്. ഉടനെ താഴെ എത്തിയ എസ്‌ഐ അനീഷും സംഘവും വള്ളം ഇറക്കി താഴെ എത്തി നല്ല ഒഴുക്കും ആഴവുമുള്ള ഭാഗത്ത് ആയിട്ടും യുവതിയെ കണ്ടെത്തി. രക്ഷിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു എസ്‌ഐയും സഘവും എന്നാല്‍ മരണം സംഭവിച്ചു. താലിയിലെ സൈജു എന്ന പേരുവച്ച് സമൂഹമാധ്യമത്തില്‍ പടം നല്‍കി അന്വേഷിച്ചതോടെയാണ് രേവതിയാണ് മരിച്ചതെന്ന് മനസിലായത്.
രേവതി കൃഷ്ണന്‍ ആത്മഹത്യ ചെയ്തത് വിവാഹ വേളയില്‍ സ്വര്‍ണം കുറഞ്ഞുപോയെന്ന ഭര്‍തൃ വീട്ടുകാരുടെ കുറ്റപ്പെടുത്തലിനെ തുടര്‍ന്നെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മരണത്തെക്കുറിച്ച് രേവതിയുടെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ.നിര്‍ധനകുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭര്തൃവീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി.
കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസ് എത്രപവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം. ഇങ്ങനെ ഭര്‍ത്തൃവീട്ടില്‍ രേവതിക്കുണ്ടായ മാനസീക ബുദ്ധിമുട്ട് പൊലീസിനോട് വിശദമായി നല്‍കിയിട്ടുണ്ട്.
‘നിങ്ങളുടെ അച്ഛന് കൂടുതല്‍ പണമുള്ള പെണ്ണിനെയാണ് ആവശ്യം, അതുകൊണ്ട് ഞാന്‍ പോകുന്നു’ വിദേശത്തുള്ള ഭര്‍ത്താവിനു ഇങ്ങനെ വാട്‌സ് ആപ്പ് സന്ദേശം അയച്ച ശേഷമാണ് വീടുവിട്ടിറങ്ങിയ യുവതി ആറ്റിലേക്കു ചാടിയത്. സന്ദേശം കിട്ടിയതിന് പിന്നാലെ സൈജു ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും രേവതി ഫോണ്‍ എടുത്തില്ല.
ഉടന്‍ തന്നെ കൈതക്കോട്ടുള്ള രേവതിയുടെ മാതാവിനെവിളിച്ചുവിവരം പറഞ്ഞു. മാതാവ് ഫോണ്‍ വിളിച്ചിട്ട് ബെല്‍ അടിച്ചതേയുള്ളു. അവര്‍ ഓട്ടോറിക്ഷ വിളിച്ച് കിഴക്കേ കല്ലട സൈജുവിന്റെ വീട്ടിലെത്തി എന്നാല്‍ ഫോണ്‍ വീട്ടിൽ വച്ചിരിക്കുന്നത് കണ്ടത്. പരിസരത്ത് കാണാതെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ആറ്റില്‍ ചാടിയ വിവരമറിയുന്നത്.
കൈതക്കോട് ചെറുപൊയ്ക കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതിയും സൈജുവും കഴിഞ്ഞ വര്‍ഷം ആഗസ്ത് 30നാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുശേഷം സൈജു ജോലിസ്ഥലത്തേക്ക് തിരികെപ്പോയിരുന്നു.
തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് സൈജുവിന്റെ അച്ഛന്‍ ബാലന്‍ രേവതിയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി രേവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. രേവതിയുടെ മൊബൈല്‍ ഫോണും ഡയറിയും സൈജുവിന്റെ വീട്ടില്‍നിന്ന് കിഴക്കേകല്ലട പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കിഴക്കേ കല്ലട പൊലീസ് അന്വേഷണം തുടങ്ങി. ഭര്‍തൃപിതാവ് അര്‍ബുദരോഗത്തിന് ചികില്‍സയിലാണ്. സമൂഹമാധ്യമത്തില്‍ അടക്കം പൊലീസ് പരിശോധന നടത്തുന്നുണ്ട്. പോരുവഴിയില്‍ വിസ്മയ, കുന്നത്തൂരില്‍ ധന്യദാസ്, ഇപ്പോള്‍ രേവതീകൃഷ്ണന്‍ അടുത്തടുത്ത സമയങ്ങളില്‍ നടന്ന മരണങ്ങള്‍ ജനത്തെ നടുക്കിയിരിക്കയാണ്. 23കാരിയുടെ മൃതദേഹം ഇന്ന് വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ശനിയാഴ്ച സൈജു നാട്ടിലെത്തിയശേഷം മൃതദേഹം സംസ്കരിക്കും.