ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏഥൻസ് : ഭാര്യ കരോലിൻ ക്രൗച്ചിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി ഭർത്താവ് ബേബിസ് അനാഗ്നോസ്റ്റോപൗലോസ്. മെയ് 11 നാണ് ഏഥൻസിന് സമീപമുള്ള വീട്ടിൽ വച്ച് കരോലിൻ കൊല്ലപ്പെട്ടത്. സ് മാർട്ട് വാച്ച് ഡാറ്റ കണ്ടെത്തിയതിനെത്തുടർന്ന് 20 കാരിയായ ബ്രിട്ടീഷ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി ഹെലികോപ്റ്റർ പൈലറ്റ് ആയ ബേബിസ് വെളിപ്പെടുത്തി. തങ്ങളുടെ കുഞ്ഞിനേയും കൂട്ടി വീടുപേക്ഷിച്ചു പോകുമെന്ന് കരോലിൻ പറഞ്ഞതായും ഇതാണ് കൊല നടത്താനുണ്ടായ പ്രധാന കാരണമെന്നും ഭർത്താവ് തുറന്നു പറഞ്ഞു. ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് സത്യകഥ പുറത്തുവന്നത്. പ്രാഥമിക അന്വേഷണത്തിൽ, കവർച്ചാ സംഘമാണ് കരോലിനെ കൊലപ്പെടുത്തിയതെന്ന് ബേബിസ് പറഞ്ഞിരുന്നു. എന്നാൽ സ്മാർട്ട് വാച്ച് ഡാറ്റാ പരിശോധിച്ചപ്പോഴാണ് കരോലിൻ ആ സമയത്ത് മരിച്ചിട്ടില്ലായിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്.

“ആ രാത്രി ഞങ്ങൾ വഴക്കിടുകയായിരുന്നു. ഒരു ഘട്ടത്തിൽ അവൾ കുട്ടിയെ തൊട്ടിലിലേക്ക് വലിച്ചെറിഞ്ഞു വീട് വിട്ട് പോകുകയാണെന്ന് ഭീഷണിപ്പെടുത്തി. എനിക്ക് ദേഷ്യം വന്നു. തലയണ ഉപയോഗിച്ച് ഞാൻ ശ്വാസം മുട്ടിച്ചു.” കുറ്റസമ്മതം നടത്തി ഭർത്താവ് ബേബിസ് ഇപ്രകാരം പറഞ്ഞു. ഗ്രീക്ക് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു: ‘2021 മെയ് 11 ന് ഗ്ലൈക്ക നെറയിൽ നടന്ന നരഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിൽ 33 കാരനായ ഭർത്താവാണ് കുറ്റവാളിയെന്ന് കണ്ടെത്തിയിരിക്കുന്നു. ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുകയാണെന്ന് മുതിർന്ന അന്വേഷകർ പറഞ്ഞു.

എന്നാൽ, അതിരാവിലെ തന്നെ വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്ന് കവർച്ചക്കാർ തന്നെ കെട്ടിയിട്ടതായും കുട്ടിയുടെ തലയിൽ തോക്ക് ചൂണ്ടി ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതായും തുടർന്ന് 10,000 ഡോളർ പണവും 30,000 ഡോളറിന്റെ ആഭരണങ്ങളുമായി രക്ഷപ്പെട്ടുവെന്നും അനാഗ്നോസ്റ്റോപൗലോസ് പോലീസിനോട് പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞിരുന്നു. എന്നാൽ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ ദമ്പതികൾ തമ്മിൽ കലഹിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ ഇപ്പോൾ വെളിപ്പെടുത്തി. ലിവർപൂളിൽ ഹെലികോപ്റ്റർ പൈലറ്റായി പരിശീലനം നേടിയ അനാഗ്നോസ്റ്റോപൗലോസ്, 2018 മെയ് മാസത്തിൽ ക്രൗച്ചിനെ വിവാഹം കഴിച്ചു. കഴിഞ്ഞ വർഷം ജൂണിൽ കരോലിൻ അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. സത്യകഥ പുറത്തുവന്നത്തോടെ ഒരു മാസം നീണ്ടുനിന്ന അന്വേഷണത്തിനും അവസാനമായി.
സൗദിയിലെ അല്‍ഹസയില്‍ മലയാളി കുത്തേറ്റു മരിച്ചു. കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് മരിച്ചത്. പാല്‍ വിതരണ കമ്പനിയില്‍ വാന്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലിചെയ്തിരുന്ന ഘാന സ്വദേശിയും സനലുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം അല്‍ ഹസ മോര്‍ച്ചറിയിലേക്ക് മാറ്റി.
അതിനിടെ സംഭവത്തിൽ പ്രതിയെന്നു കരുതപ്പെടുന്ന ഘാന സ്വദേശിയും മരിച്ചു. കഴുത്തിനേറ്റ സാരമായ മുറിവോടെ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ബുധനാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം. വിവാഹത്തിനായി നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് സനൽ കത്തിക്ക് ഇരയായത്.
ഒരു വർഷം മുൻപു മാത്രം അൽ ഹസയിലെ ബ്രാഞ്ചിൽ ജോലിക്കെത്തിയ ഘാന സ്വദേശി പൊതുവെ പരുക്കൻ പ്രകൃതക്കാരനായിരുന്നെന്ന് സനലിന്റെ സുഹൃത്തുക്കൾ പറയുന്നു. ശഅബയിലെ ഒരു കടയിൽ പാൽ വിതരണത്തിന് എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി ദൃസാക്ഷികൾ പറയുന്നു. നിരവധി സാമൂഹിക സഹായ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു സനൽ. പത്തു വർഷമായി അൽ ഹസയിലുണ്ട്.
പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയ പ്രതിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നാട്ടുകാര്‍. കൊല്ലപ്പെട്ട ദൃശ്യയുടെ പിതാവ് ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തല്‍മണ്ണയിലെ കളിപ്പാട്ട കടയില്‍ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. ഇതിന് പിന്നിലും പ്രതിയായ വിനീഷ് വിനോദാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കടകത്തിച്ച് ശ്രദ്ധതിരിച്ചുവിട്ട് നടത്തിയ കൊലയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21)യെ പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദ് (21) ഇന്ന് രാവിലെയാണ് കുത്തികൊലപ്പെടുത്തിയത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീ (13)യ്ക്കും പരുക്കേല്‍ക്കുകയായിരുന്നു. ദൃശ്യയുടെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടിയെ വിനീഷ് വീട്ടില്‍ കയറി കുത്തിയത്.
അതേസമയം കൊലപാതകം നടത്തിയത് പ്രതി വിനീഷ് തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുന്‍പ് പ്രതിയെ താക്കീത് ചെയ്തിരുന്നുവെന്നും മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു.കസ്റ്റഡിയിലെടുത്ത വിനീഷിനെ ചോദ്യം ചെയ്യുകയാണ്.
പ്ലസ്ടുവില്‍ ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ്. എല്‍എല്‍ബി വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ദൃശ്യ. പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ നില ഗുരുതരമാണെന്നും നെഞ്ചിലും കയ്യിലും കുത്തേറ്റി ട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പെരിന്തൽമണ്ണയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് യുവതിയെ കുത്തിക്കൊന്നു. ഏലംകുളം കുന്നക്കാട് ബാലചന്ദ്രന്റെ മകൾ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. പ്രതി കുണ്ടുപറമ്പ് സ്വദേശി വിനീഷിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതര പരിക്കേറ്റു. കുട്ടിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രേമനൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബുധനാഴ്ച രാത്രിയിൽ ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ ചെരുപ്പ്-ബാഗ് കട കത്തിനശിച്ചിരുന്നു. ഇന്ന് രാവിലെ ബാലചന്ദ്രൻ ഇവിടേക്കുപോയിരുന്നു. ബാലചന്ദ്രൻ വീട്ടിൽ ഉണ്ടാവില്ലെന്ന് മനസിലാക്കിയ വിനീഷ് അതിക്രമിച്ചുകയറുകയായിരുന്നു.
ആക്രമണം നടക്കുമ്പോൾ ദൃശ്യയുടെ അമ്മ കുളിമുറിയിലായിരുന്നു. വീട്ടിനുള്ളിൽ കടന്നുകയറിയ വിനീഷ് ദൃശ്യയെ കുത്തിവീഴ്ത്തി. തടയാൻ എത്തിയ ദേവശ്രീക്കും കുത്തേറ്റു. ഇതിനു ശേഷം വിനീഷ് പുറത്തിറങ്ങി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഓട്ടോ ഡ്രൈവറുടെ ഇടപെടലാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ദൃശ്യയുടെ വീടിനു സമീപത്തുള്ള ബസ് സ്റ്റോപ്പിൽനിന്നും ഓട്ടോയിൽ കയറി രക്ഷപെടാനാണ് വിനീഷ് ശ്രമിച്ചത്.
ഓട്ടോയിൽ കയറിയ വിനീഷ് ആശുപത്രിയിലേക്കുപോകണമെന്ന് പറഞ്ഞു. എന്നാൽ സംഭവം അറിഞ്ഞ നാട്ടുകാർ ഓട്ടോ ഡ്രൈവറെ മൊബൈൽ ഫോണിൽ ബന്ധപ്പെടുകയും വിവരം കൈമാറുകയും ചെയ്തു. ഇതോടെ ഓട്ടോ ഡ്രൈവർ വിനീഷുമായി പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചു. സ്റ്റേഷനിലെത്തി ഇയാളെ കൈമാറുകയും ചെയ്തു.
ബാലചന്ദ്രന്റെ കട കത്തിച്ചത് വിനീഷ് ആയിരിക്കാമെന്നാണ് സംശയിക്കുന്നത്. ബാലചന്ദ്രനെ വീട്ടിൽനിന്നും മാറ്റാൻ പ്രതി നടത്തിയ ശ്രമത്തിന്റെ ഭാഗമാണെന്ന് പോലീസ് കരുതുന്നു. പ്രതി ചില സമയങ്ങളിൽ മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) യാണ് ഇന്നു പുലർച്ചെ മരിച്ചത്. മേയ് 15ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് വീണു നാദിറക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്.
അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരുക്കേറ്റത്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും മാരകമായി ക്ഷതമേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം.
ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. സംഭവത്തിൽ ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ അറസ്റ്റിൽ. കിഴുവിലം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് എസ്. നായർ (47)ആണ് അറസ്റ്റിലായത്.
ആറ്റിങ്ങൽ സ്വദേശിയായ 12 വയസുള്ള പെൺകുട്ടിയെ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. ഒരു യുവാവ് ശല്യം ചെയ്യുന്നതിന്റെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.
ശ്രീകാന്ത് വണ്ടർ ബോയ് എന്ന സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
നിരവധി തമിഴ് സിനിമയിൽ ഹാസ്യ താരമായും നായകൻ ആയും തിളങ്ങിയ താരമാണ് സന്താനം.ഏകദേശം ഒരു വര്ഷം മുൻപ് സന്താനത്തിന്റെ സഹോദരി ജയ ഭാരതി വാഹന അപകടത്തിൽ മരിച്ചിരുന്നു.ഇപ്പോൾ ഇതാ അന്ന് നടന്ന അപകടത്തിലെ ഞെട്ടിക്കുന്ന വഴിത്തിരിവ്, ഞെട്ടി തമിഴ് സിനിമ ലോകം.ജയാ ഭാരതിയുടേത് കരുതി കൂട്ടി ഉള്ള കൊട്ടേഷൻ ആയിരുന്നു എന്ന് തെളിഞ്ഞു.സാധാരണ അപകട മരണം എന്ന് കരുതിയ കേസിൽ ഒരു വർഷത്തിന് ശേഷമാണ് വഴിത്തിരിവ് ഉണ്ടായത്.അമേരിക്കയിൽ ഉള്ള ഭർത്താവിന്റെ കൊട്ടേഷൻ ആയിരുന്നു.ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞു സ്‌കൂട്ടറിൽ മടങ്ങുന്നതിനു ഇടയിൽ 2020 ഏപ്രിൽ മാസമാണ് ജയ മരണപ്പെടുന്നത്.
തിരുവള്ളൂർ ദേശിയ പാതക്ക് സമീപത്തു വെച്ചായിരുന്നു സംഭവം.ദേശിയ പാതക്ക് സമീപം ഇടറോഡിൽ മരത്തിനും ലോറിക്കും ഇടയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു സ്കൂട്ടർ ജയ് ഭാരതിയും.സംസ്കാരം കഴിഞ്ഞു ദിവസങ്ങൾക്ക് ഉള്ളിൽ ഭർത്താവ് അമേരിക്കയിലേക്ക് തിരികെ പോയി.അഞ്ചു വയസ്സ് ഉള്ള കുട്ടിയെ ജയാ ഭാരതിയുടെ വീട്ടുകാരെ ഏല്പിച്ചു കൊണ്ടാണ് മടങ്ങിയത്.പിന്നാലെ രണ്ടാം വിവാഹത്തിന് ഒരുക്കം തുടങ്ങി ഇതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നിയതു കൊണ്ടാണ് പോലീസിൽ പരാതി നൽകുന്നത്.തുടർന്ന് സന്താനത്തിന്റെ പരാതിയിൽ തമിഴ്നാട് സർക്കാരിന്റെ പ്രതേക നിർദേശ പ്രകാരം തിരുവള്ളൂർ എസ് പി യുടെ നേത്യത്വത്തിൽ അന്വേഷണം തുടങ്ങി.
ലോറി ഡ്രൈവർ രാജനെ ചോദ്യം ചെയ്തതോടെ കൊട്ടേഷൻ ആണെന്ന് കണ്ടെത്തുകയായിരുന്നു.ഓഫീസിലെ മറ്റൊരു സ്ത്രീയുമായി ഉള്ള ബന്ധത്തിന്റെ പേരിൽ വിഷ്ണു പ്രസാദും ജയ ഭാരതിയും തമ്മിൽ വഴക്ക് പതിവായിരുന്നു.ഗാർഹിക പീഡനത്തിന് പരാതി നൽകും എന്ന് ജയാ ഭാരതി പല തവണ പറഞ്ഞിരുന്നു.പരാതിയുമായി മുന്നോട്ട് പോയാൽ ജോലിയെ ബാധിക്കുമോ എന്ന് വിഷ്ണു പ്രസാദ് ഭയപ്പെട്ടിരുന്നു അതിനെ തുടർന്നായിരുന്നു ഇങ്ങനെ ചെയ്ത്.അമേരിക്കയിൽ ഉള്ള വിഷ്ണു പ്രസാദിന്റെ അറസ്റ്റിനു വേണ്ടി പോലീസ് എംബസിയെ സമീപിച്ചു.
ഷാര്‍ജ അബു ഷഗാരയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി കൂട്ടാർ സ്വദേശി വിഷ്ണു വിജയൻ(25) ആണ് കൊല്ലപ്പെട്ടത്. ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു വിജയന്.
കൊലപാതകത്തിന് പിന്നിൽ ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഷാര്‍ജ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ നിന്ന് കാണാതായ കോവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആശുപത്രിയിലെ കരാർ ജീവനക്കാരിയായ തിരുവൊട്ടിയൂർ സ്വദേശി രതിദേവി(40) ആണ് അറസ്റ്റിലായത്. വെസ്റ്റ് താംബരം സ്വദേശി സുനിത(41) ആണ് കൊല്ലപ്പെട്ടത്.
മേയ് 24നാണ് സുനിതയെ വാർഡിൽ നിന്ന് കാണാതായത്. ജൂൺ എട്ടിന് എട്ടാം നിലയിലെ എമർജൻസി ബോക്സ് റൂമിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞു. സുനിതയെ രതിദേവി വീൽചെയറിൽ കൊണ്ടുപോയിരുന്നുവെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു.
സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പോലീസ് വീണ്ടും ചോദ്യം ചെയ്യൽ നടത്തുകയും രതിദേവി കുറ്റം സമ്മതിക്കുകയുമായിരുന്നു. സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയിൽ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.
തന്റെ ജീവിതത്തിൽ തന്നെ പലതരത്തിൽ പീഡനത്തിരയാക്കിയവരുടെ പേരുകൾ പുറത്തു വിട്ട് നടി രേവതി സമ്പത്ത് . ലൈംഗികമായും മാനസീകമായും വാക്കുകളിലൂടെയും വികാരപരമായും ചൂഷണം ചെയ്തവരുടെ പേരുകളാണ് രേവതി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. 14 പേരുകൾ ആണ് ഇതിൽ ഉള്ളത്. പല മേഖലയിലെ പ്രമുഖരായ വ്യക്തികളുടെ പേരുകളും ആ കൂട്ടത്തിൽ ഉണ്ട്. ഇനിയും കൂടുതൽ പേരുകൾ പുറത്തുവിടുമെന്നും രേവതി സമ്പത്ത് പറയുന്നു.
രേവതി സമ്പത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണൽ/പേർസണൽ/സ്ട്രെയിഞ്ച്/സൈബർ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകൾ ഞാൻ ഇവിടെ മെൻഷൻ ചെയ്യുന്നു..!
1. രാജേഷ് ടച്ച്‌റിവർ(സംവിധായകൻ)
2. സിദ്ദിഖ്(നടൻ)
3. ആഷിഖ് മാഹി(ഫോട്ടോഗ്രാഫർ)
4. ഷിജു എ.ആർ(നടൻ)
5. അഭിൽ ദേവ്(കേരള ഫാഷൻ ലീഗ്, ഫൗണ്ടർ)
6. അജയ് പ്രഭാകർ(ഡോക്ടർ)
7. എം.എസ്സ്.പാദുഷ്(അബ്യൂസർ)
8.സൗരഭ് കൃഷ്ണൻ(സൈബർ ബുള്ളി)
9.നന്തു അശോകൻ(അബ്യൂസർ,DYFI യൂണിറ്റ് കമ്മിറ്റി അംഗം, നെടുംങ്കാട്)
10.മാക്ക്‌സ് വെൽ ജോസ്(ഷോർട്ട് ഫിലിം ഡയറക്ടർ)
11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്‌സ് (ആഡ് ഡയറക്ടർ)
12. രാകേന്ത് പൈ, കാസ്റ്റ് മീ പെർഫെക്ട് (കാസ്റ്റിംഗ് ഡയറക്ടർ)
13.സരുൺ ലിയോ(ESAF ബാങ്ക് ഏജന്റ്, വലിയതുറ)
14.സബ്ബ് ഇൻസ്പെക്ടർ ബിനു (പൂന്തുറ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം )
ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും…