ലഖ്‌നൗ: സ്വതന്ത്രാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയ്ക്ക് കഴുമരം ഒരുങ്ങുന്നു. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലപാതക കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികള്‍ യുപിയില്‍ ആരംഭിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതയുടെ വധശിക്ഷ നടപ്പിലാക്കുന്നത്. പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
2008 ഏപ്രിലില്‍ ഷബ്നയും കാമുകന്‍ സലീമും ചേര്‍ന്ന് ഷബ്നയുടെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതായിരുന്നു കാരണം.
കേസില്‍ പിടിയിലായ ഇരുവര്‍ക്കും 2010 ജൂലൈയില്‍ ജില്ലാ കോടതി വധശിക്ഷക്ക് വിധിച്ചു. സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളിപ്പോയി. ഇതോടെയാണ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായത്.
ഷബ്‌നം നിലവില്‍ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവില്‍ കഴിയുന്നത്. എന്നാല്‍ മഥുരയിലെ ജയിലില്‍ വെച്ചാകും ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രം മഥുരയിലെ ജയിലിലാണുള്ളത്. 150 വര്‍ഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല.
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാണ് ഇവരെയും തൂക്കിലേറ്റുക. പവന്‍ രണ്ട് തവണ ജയിലിലെത്തി പരിശോധന നടത്തി. കഴുമരത്തിന്റെ ചില ഭാഗങ്ങളില്‍ അറ്റകുറ്റ പണിയും ചെയ്തിട്ടുണ്ട്. ബക്സറില്‍ നിന്നുള്ള കയറും ജയിലില്‍ എത്തിച്ചു.
മരണ വാറന്റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ഷബ്‌നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മഥുര ജയില്‍ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ പറഞ്ഞത്. ഇതിനുമുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ ജയിലില്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചങ്ങനാശേരി: ബസ് ജീവനക്കാരൻ മാനസിക രോഗിയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ചു. കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത് പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാന്ഡിലായിരുന്നു. മാനസിക സ്ഥിരത നഷ്ടപ്പെട്ട തൃക്കൊടിത്താനം സ്വദേശിയായ സ്റാൻലിയുടെ ദേഹത്താണ് ബസ് ജീവനക്കാരൻ ചൂട് വെള്ളമൊഴിച്ചത്. ചങ്ങനാശേരി കവിയൂർ റൂട്ടിൽ ഓടുന്ന ബസിലെ ജീവനക്കാരനാണ് സ്റ്റാൻലിയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചത്.
ചങ്ങനാശ്ശേരിയിലെ പെരുന്ന ബസ് സ്റ്റാൻഡിനു മുന്നിലെ സ്ഥിരം സാന്നിധ്യമാണ് സ്റ്റാൻലി. രോഗത്തിന്റെ ഭാഗമായി ആരെയും ഉപദ്രവിച്ചതായോ മറ്റ് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായോ ഇത് വരെ അറിവില്ല എന്നാണ് സ്റ്റാന്റിൽ ഉള്ളവർ പറയുന്നത്. ഒരു കാലത്ത് സ്വന്തമായി ബസ് വരെ ഉണ്ടായിരുന്ന ഇയാൾ റൂട്ടിലോടുന്ന ബസിൽ കയറി പോവുക പതിവായിരുന്നു. സംഭവത്തെ തുടർന്ന് ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലാണ് സംഭവം. മധുവിധുകാലം പിന്നിടും മുമ്പേയാണ് യുവതിയെ ഭര്‍ത്താവ് കഴുത്തറത്തു കൊലപ്പെടുത്തിയത്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് നാട്ടിക്കല്ലിങ്ങല്‍ കുട്ട്യാലിയുടെ മകന്‍ ഷഹീര്‍ (30) ആണ് ഭാര്യ മുഹ്സിലയെ (20) കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ഭാര്യ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഷഹീറിന്റെ സംശയ രോഗമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.
ദമ്പതികളുടെ മുറിയില്‍നിന്നു വലിയ ബഹളം കേട്ടാണ് ബന്ധുക്കള്‍ ഉണര്‍ന്നത്. അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ കൂട്ടാക്കിയില്ല. ഇതോടെ എന്തോ അപാകത തോന്നിയ വീട്ടുകാര്‍ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തി. ഇവരും കര്‍ശനമായി ആവശ്യപ്പെട്ടതോടെ ഷഹീര്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടുകയായിരുന്നു.
തുടര്‍ന്നു ബന്ധുക്കള്‍ മുറിയുടെ അകത്തേക്കു കയറി നോക്കുമ്പോഴാണ് മുഹ്സിലയെ രക്തത്തില്‍ കുളിച്ചു കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കള്‍ തന്നെ പിടികൂടുകയായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. കഴിഞ്ഞ ദിവസമാണ് യുവതി സ്വന്തം വീട്ടില്‍നിന്നു പഴംപറമ്പിലെ ഭര്‍തൃവീട്ടിലെത്തിയത്. വിവാഹത്തിനു ശേഷം ഷഹീര്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയേയും കുട്ടികളേയും രക്ഷപ്പെടുത്തി. കൊല്ലത്താണ് സംഭവം. കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കുണ്ടറ സ്വദേശിയായ യുവതിയേയും രണ്ട് മക്കളെയുമാണ് രക്ഷപ്പെടുത്തിയത്. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. കുടുംബ പ്രശ്നമാണ് കുട്ടികളെയും കൂട്ടി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കുണ്ടറ സ്വദേശിയായ യുവതി പറയുകയുണ്ടായി. കുട്ടികളെ തിരയില്‍ തള്ളുന്നത് കണ്ട് ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ ഓടിയെത്തുകയായിരുന്നു.
തുടര്‍ന്ന് യുവതിയേയും രണ്ട് കുട്ടികളേയും രക്ഷപ്പെടുത്തുകയായിരുന്നു. മൂവരേയും ഉടന്‍ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇളയ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
എറണാകുളം വാഴക്കാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റുമോർട്ടത്തിൽ മുങ്ങി മരണത്തിന്‍റെ സൂചനകൾ. ശരീരത്തിൽ പരുക്കുകളോ, ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല. കേസ് അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കിയ പൊലീസ് ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിലെ സിസ്റ്റർ ജസീനയുടെ മൃതദേഹം കോൺവെന്റിനു സമീപമുള്ള പാറമടയിൽ കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കൽ ഇൻക്വസ്റ്റിനു ശേഷം വൈകിട്ടടെയാണ് കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയായത്. മൃതദേഹത്തിൽ പരിക്കുകളോ, ബല പ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല. മുങ്ങിമരണത്തിന്‍റെ സൂചനകളാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. എന്നാൽ ഇത് അന്തിമ റിപ്പോർട്ട് അല്ലെന്നും ആന്തരിക അവയവങ്ങളുടെ രാസപരിശോധ ഫലം വന്ന ശേഷമെ മരണകാരണത്തിൽ വ്യക്തത വരൂയെന്നും പൊലീസ് പറഞ്ഞു
വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന പാറമട പായൽ നിറഞ്ഞതാണ്. കോൺവെന്‍റിനു പിൻവശത്തെ പൊളിഞ്ഞ മതില് കടന്നാണ് സിസ്റ്റർ ജസീന കുളത്തിലെത്തിയതെന്നാണ് കരുതുന്നു. പോലീസും ഫോറെൻസിക്ക് വിദഗ്ധരും ഇവിടമാകെ പരിശോധന നടത്തി. സിസ്റ്റർ ജസീന വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന മഠം അധികൃതരുടെ മൊഴിയും പരിശോധിക്കുന്നുണ്ട്.
സിസ്റ്റർ ജസീന ചികിത്സ തേടിയ കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് പൊലീസ് രേഖകൾ ശേഖരിച്ചു. 2004ൽ മധ്യപ്രദേശിലെ ഉജ്ജൈനിൽ ജോലി ചെയ്യവേ സഹപ്രവർത്തകയുടെ അപകടമരണം നേരിൽ കണ്ടത് മുതൽ മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന് കോൺവന്റ് അധികാരികൾ പോലീസിനോട് പറഞ്ഞു.സിസ്റ്ററിന്‍റെ ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു. കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചതായിരുന്നു എന്നും പ്രായസങ്ങൾ ഒന്നും പങ്കുവച്ചില്ലന്നും പറഞ്ഞ ബന്ധുക്കൾ ആത്മഹത്യയെന്ന് വിശ്വസിക്കുന്നില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കോൺവെന്റിൽ എത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്തിമോപചാരം അർപ്പിച്ചത്. മൃതദേഹം വഴക്കാല സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ സുഹൃത്ത് സന്ദീപ് നാഹർ ജീവനൊടുക്കി. ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ജീവചരിത്രം പറയുന്ന ‘എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി’യിൽ സുശാന്തിനൊപ്പം സന്ദീപ് അഭിനയിച്ചിരുന്നു.
ഭാര്യ കാഞ്ചനെയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തിയുളള ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെയാണ് സന്ദീപ് നാഹറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോളിവുഡ് ലോബികളുടെ ഇടപെടലിനെത്തുർന്ന് അവസരം നഷ്ടപ്പെടുന്നതിനെക്കുറിച്ചും സന്ദേശത്തിൽ പറയുന്നുണ്ട്. അക്ഷയ്കുമാർ നായകനായ കേസരിയിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള സന്ദീപ് ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഹരിയാന സ്വദേശിയാണ്.
ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് 8 മാസം കഴിഞ്ഞതോടെയാണ് സഹതാരവും ജീവനൊടുക്കിയത്.
കോഴിക്കോട് കൊടിയത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. കോഴിക്കോട്, കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിലാണ് ഇന്നു പുലര്‍ച്ചെയാണ് സംഭവം.
മുഹ്‌സിലയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭാര്യയെ കുറിച്ചുള്ള സംശയമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ബലാത്സംഗ കേസിലെ പ്രതിയായ സഹസംവിധായകൻ രാഹുല്‍ സി ബി (രാഹുല്‍ ചിറയ്ക്കല്‍) എന്നയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ച ശേഷം രാഹുല്‍ വഞ്ചിച്ചെന്നും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് തന്‍റെ സ്വാധീനം ഉപയോഗിച്ച് സംരക്ഷിക്കുന്നുവെന്ന ആരോപണവും യുവതി ഉയര്‍ത്തുന്നു.
യുവതിയുടെ വാക്കുകൾ
മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റിലേക്ക് ചെന്ന് പ്രക്കാട്ടിനെ കാണണമെന്ന് നിര്‍ബന്ധിച്ചു. തീരെ വയ്യായിരുന്നെങ്കിലും എന്നെ അവിടേക്ക് കൊണ്ടുപോയി. മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം രാഹുലും ഉണ്ടായിരുന്നെന്ന് അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസിലായത്. അവര്‍ മൂന്ന് പേരും ചേര്‍ന്ന് നേരിട്ടും അല്ലാതേയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഹുല്‍ ഉറപ്പായും ജയിലില്‍ പോകുമെന്നും ഞാന്‍ പരിഗണിച്ചില്ലെങ്കില്‍ രാഹുല്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അവര്‍ എന്നെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചു. ലോക് ഡൗണ്‍ സമയത്ത് വിഷയം മുഴുവനായി താന്‍ അറിഞ്ഞെന്നും പക്ഷെ ഞാന്‍ രാഹുലിനെതിരെ കേസ് കൊടുക്കുമെന്ന് കരുതിയില്ലെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു.
സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇതൊരു സാധാരണ സംഗതിയാണെന്നും പ്രക്കാട്ട് എന്നോട് പറഞ്ഞു. രാഹുലിന്റെ മോശം പ്രവൃത്തികളേക്കുറിച്ചും ഒരേ സമയത്ത് പല സ്ത്രീകളോട് വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നതിനേക്കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നും പ്രക്കാട്ട് എന്നോട് പറയുകയുണ്ടായി.
കള്ളപ്പണക്കേസിൽ നടനും നിർമാതാവുമായ സച്ചിൻ ജോഷി(37)യെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഓംകാർ റിയൽറ്റേഴ്സ് ആൻഡ് ഡെവലപ്പേഴ്സുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് സച്ചിൻ ജോഷി അറസ്റ്റിലായത്. കോടതി ഇയാളെ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയിൽ വിട്ടു. ഏതാനും ഹിന്ദി, തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇയാൾ ഏതാനും സിനിമകളുടെ നിർമാതാവാണ്. സച്ചിൻ ജോഷിയുടെ കുടുംബം ഗുഡ്ക നിർമാണ ബിസിനസ് നടത്തുന്നവരാണ്.
വാഴക്കാല ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് (ഡിഎസ്ടി) കോണ്‍വെന്‍റ് അംഗമായ സിസ്റ്റർ ജെസീന തോമസ് (45) കോണ്‍വെന്റിനു പിന്നിലുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കിംവദന്തികൾ പരത്തരുതെന്ന് കോണ്ഗ്രിഗേഷൻ പിആർഒ സിസ്റ്റർ ജ്യോതി മരിയ അഭ്യർഥിച്ചു.
ഉജ്ജൈയിൻ രൂപതയിൽ ചന്ദുക്കേടി മിഷൻ സ്റ്റേഷനിൽ സിസ്റ്റർ ജെസീന സേവനം ചെയ്തിരുന്നു. 2004 ഓഗസ്റ്റ് 21ന് ഉജ്ജൈനിലെ ഡിഎസ്ടി പ്രൊവിൻഷ്യൽ ഹൗസിൽനിന്ന് ഇന്റേണല്‍ ഓഡിറ്റിംഗിനായി വന്ന സിസ്റ്റർ സിജി കിഴക്കേപറന്പിലിനെ യാത്ര അയയ്ക്കാനായി റോഡരികിൽ ബസ് കാത്തുനിൽക്കവെ അമിത വേഗത്തിൽവന്ന വാഹനം സിസ്റ്റർ സിജിയെ ഇടിച്ചുതെറിപ്പിച്ചു. സിസ്റ്റർ സിജി തൽക്ഷണം മരിച്ചു. ഈ സംഭവത്തിനു ദൃക്സാക്ഷിയായ സിസ്റ്റർ ജെസീന പിന്നീട് മാനസികാസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ജെസീനയ്ക്ക് ഉജ്ജൈനിൽ ചികിത്സ നൽകിയിരുന്നു. കൂടുതൽ ശ്രദ്ധയും വിദഗ്ധ ചികിത്സയും കൊടുക്കുന്നതിനായി 2011ൽ കേരളത്തിലേക്കു കൊണ്ടുവന്നു.
കഴിഞ്ഞ പത്തു വർഷമായി സിസ്റ്റർ ജെസീന കാക്കനാട് കുസുമഗിരി ആശുപത്രിയിൽ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നു.2019 നവംബറിലാണു സിസ്റ്റർ ജെസീന വാഴക്കാല ഇടവകയിലുള്ള ഡിഎസ്ടി കോണ്‍വെന്റിലേക്ക് ചികിത്സാർഥം ട്രാൻസ്ഫറായി വന്നത്. ലോക്ക്ഡൗണ്‍ കാലത്ത് സിസ്റ്റർ ഡിപ്രഷൻ പോലുള്ള അസ്വസ്ഥത കാണിക്കുകയും ഡോക്ടറോടു നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നതായും സിസ്റ്റര്‍ ജ്യോതി മരിയ പറഞ്ഞു.
ഇതിനിടെ സിസ്റ്റർ ജെസീന മുങ്ങിമരിച്ചതാണെന്ന വിവരമാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളതെന്നു പോലീസ് അറിയിച്ചു. മറ്റ് അസ്വാഭാവികതകളൊന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി.