കട്ടപ്പന കാഞ്ചിയാറില്‍ പിജെ വത്സമ്മ എന്ന അനുമോൾ (27) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് വിജേഷ് അറസ്റ്റില്‍. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കാഞ്ചിയാര്‍ പേഴുങ്കണ്ടം സ്വദേശി ബിജേഷിനെയാണ് തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ മൊബൈല്‍ ഫോണ്‍ കുമളി അട്ടപ്പള്ളത്തിനു സമീപത്ത് നിന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. ചൊവ്വാഴ്ച്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്നും ആന്തരിക രക്തസ്രാവം ഉണ്ടായെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ ഒളിപ്പിച്ച് ബിജേഷ് നാടുവിട്ടെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളിലും അതിര്‍ത്തിമേഖലകളിലും ഇയാള്‍ക്കായി തിരച്ചില്‍ പൊലീസ് വ്യാപകമാക്കുകയായിരുന്നു.
കുമളിയിലെത്തി ഫോൺ ഉപേക്ഷിച്ച് ശേഷം കമ്പത്തേയ്ക്ക് കടക്കുകയായിരുന്നു. ഇവിടെ ഒളിവിൽ കഴിയാൻ തീരുമാനിച്ച ബിജേഷ് ചെറുതും വലുതുമായ ലോഡ്ജുകളിൽ തങ്ങാതെ ഉൾഗ്രാമത്തിലെ ഹോം സ്റ്റേയിലാണ് താമസിക്കാനായി തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അന്വേഷണം കമ്പത്തെ മുഴുവൻ ലോഡ്ജിലും അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. പിക് അപ്പ് ഡ്രൈവറായ ബിജേഷ് മുമ്പിവിടെ വന്നിട്ടുള്ള പരിചയമുണ്ടായിരുന്നോയെന്നും ഇവിടെ ആരുടെയെങ്കിലും സഹായം തേടിയിരുന്നോയെന്നും വ്യക്തമായിട്ടില്ല.
കൊലപാതക ശേഷം ഒളിവിൽ കഴിയാനായി കമ്പത്തേയ്ക്ക് തിരിച്ച ബിജേഷ് ബസ്റ്റാൻഡിലല്ല ഇറങ്ങിയതെന്നാണ് വിലയിരുത്തൽ. വന്ന ദിവസത്തെ മുഴുവൻ സി.സി ടി.വി ദൃശ്യങ്ങളും പ്രധാന ജംഗ്ഷനിലേയും ബസ്റ്റാന്റിലേയും പരിശോധിച്ചെങ്കിലും ഇതിലൊന്നും ബിജേഷിന്റെ ദൃശ്യം പതിഞ്ഞിരുന്നില്ല. ഇത്തരത്തിൽ സി.സി. ദൃശ്യം പതിയാതിരിക്കാൻ പ്രധാന സ്റ്റോപ്പിൽ ഇറങ്ങാതെ പ്രതി ഇടവഴിയിൽ ഇറങ്ങിയതാണെന്നും സംശയമുണ്ട്. ഇവിടെയെത്തി മദ്യപിച്ച ശേഷം പിന്നീട് ഒളിവ് സ്ഥലം കണ്ടെത്തുകയായിരുന്നു.
ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് മുമ്പ് ബോജ്പുരി നടി ആകാംക്ഷാ ദുബേ ഇൻസ്റ്റാഗ്രാം ലൈവിൽ പൊട്ടിക്കരഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിങ്ങിന്‍റെ ഭാഗമായി താമസിച്ചിരുന്ന വാരണാസിയിലെ ഹോട്ടൽ മുറിയിലാണ് ആകാംക്ഷാ ദുബെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആകാംക്ഷാ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, നടി ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് മുഖംപൊത്തി കരഞ്ഞത് ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം വാരണാസിയിലെ സാരാനാഥിലെ ഹോട്ടൽ സോമേന്ദ്രയിലാണ് നടി മറ്റ് സിനിമാ പ്രവർത്തകർക്കൊപ്പം താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും ആകാക്ഷാ മുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നുകയും സിനിമാ സംഘത്തെ അറിയിക്കുകയായിരുന്നു. യൂണിറ്റിലെ ആളുകളും ഹോട്ടൽ ജീവനക്കാരും ചേർന്ന് വാതിൽ തുറന്നപ്പോൾ അകാംക്ഷ ദുബെയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സാരാനാഥ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു, സിനിമയുടെ യൂണിറ്റുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആകാംക്ഷ ദുബെയുടെ കുടുംബാംഗങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്.
മേരു ജംഗ് മേരാ ഫൈസ്‌ല എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. മുജ്‌സെ ഷാദി കരോഗി, വീരോൺ കെ വീർ, ഫൈറ്റർ കിംഗ് തുടങ്ങിയ ഭോജ്‌പുരി സിനിമകളിൽ അവർ അഭിനയിച്ചു. മ്യൂസിക് വീഡിയോകളിലൂടെയും ആകാംക്ഷ ശ്രദ്ധേയയായിരുന്നു. തന്റെ വരാനിരിക്കുന്ന ചിത്രമായ നായകിന്റെ ചിത്രീകരണത്തിലായിരുന്നു അവർ.
ഏകദേശം 50-60 സൂപ്പർഹിറ്റ് സംഗീത ആൽബങ്ങൾ നൽകിയിട്ടുള്ള ഭോജ്പുരി ചലച്ചിത്രമേഖലയിലെ മുൻനിര മോഡലും നടിയുമായിരുന്നു ആകാൻക്ഷ. സമർ സിംഗ്, ഖേസരി ലാൽ യാദവ്, പവൻ സിംഗ്, പ്രദീപ് പാണ്ഡെ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം അവർ അഭിനയിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി നാട്ടുകാർ. ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് മരണപ്പെട്ടത്.
കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാൾ വാഹന പരിശോധനയ്ക്കിടെ ബൈക്ക് മുന്നോട്ട് നീക്കിയാണ് നിർത്തിയത്. ഇതിൽ പ്രകോപിതരായ പൊലീസുകാർ മനോഹരന്റെ മുഖത്ത് മർദ്ദിച്ചുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നത്.
പൊലീസിനെ ഭയമാണെന്ന് മനോഹരൻ പറഞ്ഞുവെന്നും, തുടർന്ന് മദ്യപിച്ചോയെന്ന് അറിയാൻ പരിശോധന നടത്തിയെങ്കിലും ബ്രീത്ത് അനലൈസറിൽ മദ്യപിച്ചതായി തെളിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു.രണ്ട് പൊലീസുകാരാണ് മനോഹരനെ തടഞ്ഞ് നിർത്തിയത്.
മദ്യപിച്ചില്ലെന്ന തെളിഞ്ഞതോടെ അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് പൊലീസ് മനോഹരനെ ബലമായി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവെച്ചാണ് പൊലീസ് മനോഹരനെ കസ്റ്റഡിയിൽ എടുത്തത്.
ജീപ്പിൽ സ്റ്റേഷനിലെത്തിച്ച മനോഹരൻ കുഴഞ്ഞുവീണെന്നാണ് പൊലീസ് ഭാഷ്യം. ഉടൻ ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാഞ്ചിയാറിലെ അധ്യാപികയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ഒളിവിൽ പോയത് യുവതിയുടെ ഫോൺ വിറ്റതിന് ശേഷമെന്ന് പൊലീസ്. കാഞ്ചിയാർ വെങ്ങലൂർക്കട സ്വദേശിക്ക് 5,000 രൂപക്കാണ് ഫോൺ വിറ്റത്. ചൊവ്വാഴ്ച രാവിലെയാണ് ബിജേഷ് ഒളിവിൽ പോയത്. അനുമോളുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതെ സമയം കൊലപാതകത്തിൽ ഭർത്താവ് ബിജേഷ് മൃതദ്ദേഹം വീട്ടിൽനിന്ന് മാറ്റുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടിരുന്നതായി വിവരം. പിക്കപ്പ് ഡ്രൈവറായ ബിജേഷ് ഓട്ടം പോകുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പല തവണയായി സാമ്പത്തിക ഇടപാടിൽ കൃത്യത ഇല്ലാത്തതിനാൽ ഇവർ ആരും ബിജേഷിന് വാഹനം നൽകാൻ തയ്യാറായില്ല.
മൃതദേഹം മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി മറവ് ചെയ്യുന്നതിനായിരുന്നു ബിജേഷ് വാഹനം ആവശ്യപ്പെട്ടതെന്നാണ് എന്നാണ് പോലീസ് കരുതുന്നത്. ഇതിനു സാധിക്കാതെ വന്നതോടെ മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് കടന്നതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 21 ന്കാഞ്ചിയാർ സ്വദേശിനിയായ അധ്യാപിക അനുമോളെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയുമായിരുന്നു.ഞായറാഴച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി ഫോൺ വിറ്റത്. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം ബിജേഷിൻ്റെ ഫോൺ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബിജേഷിനായുള്ള അന്വേഷണം തുടരുകയാണ്.
പ്രതി തമിഴ്നാട്ടിലേയ്ക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടക്കുന്നത്. പിക്കപ്പ് ഡ്രൈവർ ആണെങ്കിലും തമിഴ്നാട് ഉൾപ്പടെയുള്ള വിദൂര സ്ഥലങ്ങളിലേയ്ക്ക് അധികം ഓട്ടം പോകാത്തയാളായിരുന്നു ഇയാൾ. ഇക്കാരണത്താൽ പ്രതിക്ക് തമിഴ്നാട്ടിൽ സ്ഥിരം പരിചിത സ്ഥലങ്ങൾ കുറവാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അതുകൊണ്ടുതന്നെ അപരിചിത സ്ഥലങ്ങളിൽ ഒളിവിൽ കഴിയാനുള്ള സാധ്യതയും മുന്നിൽ കാണുന്നുണ്ട്.അനുമോൾ മരിക്കുന്നതിന് മുമ്പ് പിതൃ സഹോദരിക്കയച്ച വാട്‌സ് ആപ്പ് സന്ദേശം പുറത്തുവന്നിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് മോശപ്പെട്ട രീതിയിൽ സംസാരിക്കുന്നതായി സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിൽ ഭർത്താവിൽ നിന്നും പീഡനം അനുഭവിക്കുന്നതായി പറയുന്നുണ്ട്. അനുമോളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് പറഞ്ഞു.
റഷ്യൻ യുവതിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി അഖിൽ (28) ആണ് അറസ്റ്റിലായത്. മൂന്ന് മാസം മുൻപാണ് യുവാവിനെ കാണാനായി റഷ്യൻ യുവതി കേരളത്തിലെത്തിയത്. മൂന്ന് മാസത്തോളമായി അഖിലിനൊപ്പം താമസിച്ച് വരികയായിരുന്നു.കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ ഇയാൾ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
സ്വമേധയാ കേസെടുത്ത കമ്മീഷന്‍ പോലീസില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിനിടെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതും. ഈ കഴിഞ്ഞ ആറു മാസം മുൻപ് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും പരിചയപ്പെട്ടത്. യുവാവ് ലഹരി ബലമായി നൽകി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. യുവാവിന്റെ വീട്ടിൽ പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ആഖിലിന്റെ അച്ഛനും അമ്മയും മകനുമായി പിണങ്ങി പോയിരുന്നു. അഖിലിനൊപ്പം കാള്ങ്ങാലിയിലെ വീട്ടിൽ താമസിക്കുമ്പോഴാണ് റഷ്യൻ യുവതിക്ക് മർദ്ദനമേറ്റത്.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ ഭാഷ മാത്രം അറിയാവുന്ന യുവതിയിൽ നിന്ന് മൊഴി രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം വ്യക്തമായത്. ലഹരി നൽകി യുവാവ് ബലമായി പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നൽകി. യുവാവ് നിരന്തരം മർദ്ദിച്ചിരുന്നതായും പാസ്പോർട്ടും ഐഫോണും നശിപ്പിച്ചെന്നും മൊഴിയിലുണ്ട്. യുവാവിൻ്റെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.യുവാവിൻ്റെ വീട്ടിൽ പ്രശ്നം ഉണ്ടായതോടെ സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് യുവതിയെ ആദ്യം കൂരാച്ചുണ്ട് ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്.
കഴിഞ്ഞ മാസമാണ് ഖത്തറില്‍ ജോലി ചെയ്യുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനൊപ്പം റഷ്യന്‍ യുവതി ഇവിടെയെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്താണെന്നാണ് യുവാവ് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അഖിലിനൊപ്പം കാളങ്ങാലിയിലെ വീട്ടിൽ താമസിക്കുമ്പോൾ മർദനമേറ്റതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിനു സാധിക്കാത്തതിനാൽ കേസെടുത്തുരുന്നില്ല. ഇന്നലെ ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം വെളിപ്പെട്ടത്. സംഭവത്തിൽ വനിതാ കമ്മിഷനും കേസെടുത്തു. ഇരുവരും ഖത്തർ, നേപ്പാൾ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഒരു മാസം മുൻപാണ് ഇന്ത്യയിൽ എത്തിയത്.
കാളങ്ങാലിയിലെ വീട്ടിൽനിന്നു മൂന്നു ഗ്രാം കഞ്ചാവ് സഹിതമാണ് ആഖിലിനെ പിടികൂടിയത്. രണ്ടു കേസുകളിലും പ്രതിയായ യുവാവിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. യുവതിയുടെ പാസ്‌പോർട്ടും, ഐഫോണും യുവാവ് നശിപ്പിച്ചെന്നും, നിരന്തരം മർദിച്ചെന്നും മൊഴിയിൽ പറയുന്നു. താൽകാലിക പാസ്‌പോർട്ടുണ്ടാക്കാൻ പൊലീസ് ശ്രമം തുടങ്ങി. യുവതിക്ക് നാട്ടിലേക്ക് മടങ്ങണമെന്നതാണ് ആഗ്രഹം. കൂരാച്ചുണ്ടിന് സമീപത്തെ കാളങ്ങാലിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ പ്രശ്നമുള്ളതായി നാട്ടുകാർ നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് 27 വയസ്സുള്ള വനിതയെ ആദ്യം കൂരാച്ചുണ്ട് ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
യുവതി വീടിന്റെ ടെറസിൽനിന്ന് ചാടിയതാണെന്നാണ് നാട്ടുകാരിൽനിന്ന് പൊലീസിന് ലഭിച്ച വിവരം. എന്നാൽ, കൈയിൽ മുറിവുണ്ടാക്കിയിട്ടുള്ള പരിക്കാണുള്ളതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഴിഞ്ഞ മാസമാണ് കാളങ്ങാലി സ്വദേശിയായ യുവാവിനൊപ്പം യുവതി ഖത്തറിൽ നിന്നെത്തിയത്. ആദ്യം മറ്റിടങ്ങളിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രി യാത്രയ്ക്കിടെ കൈതക്കലിൽ കാറിൽവെച്ചും ഇരുവരും പ്രശ്നങ്ങളുണ്ടായിരുന്നു. കാർ നിർത്തിയപ്പോൾ യുവതി നിലവിളിയോടെ പുറത്തേക്ക് ചാടിയിറങ്ങുന്നതുകണ്ട നാട്ടുകാർ പേരാമ്പ്ര പൊലീസിനെ വിവരമറിയിച്ചിരുന്നു. പൊലീസെത്തി ഇരുവരോടും കാറുമായി സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കാറിൽ കയറി കോഴിക്കോട്ടുഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.
നേരത്തേ യുവതി വീട്ടിലെത്തിയതിനുശേഷം പ്രശ്നങ്ങളുണ്ടായപ്പോൾ യുവാവിന്റെ മാതാപിതാക്കളും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി സമീപിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ മറ്റൊരിടത്തേക്ക് താത്കാലികമായി താമസം മാറ്റുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്കന്റ് വച്ച് സ്വഭാവം മാറുന്ന സൈക്കോ സ്വഭാവമാണ് ആഖിലിന്റേത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ചു മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ആഖിലിനെതിരായ പരാതി. ആഖിലിൽനിന്ന് ക്രൂരപീഡനം നേരിട്ടതായി യുവതി മൊഴി നൽകിയിട്ടുണ്ട്.
കമ്പികൊണ്ട് മർദ്ദിച്ചതായും പാസ്‌പോർട്ട് കീറിക്കളഞ്ഞതായും യുവതി മൊഴി നൽകി. തന്റെ ഐഫോണും പ്രതി നശിപ്പിച്ചെന്ന് മൊഴിയിൽ പറയുന്നു. സംഭവത്തിൽ യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തും. പ്രതി ബലമായി ലഹരി നൽകി പീഡിപ്പിച്ചെന്നും നിരന്തരം മർദിച്ചെന്നും യുവതി പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പൊലീസ്. സംഭവത്തിലെ പ്രതിയെ കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കാട് ഇരവിചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടിൽ വിഷ്ണു സുരേഷാണ് (26) പിടിയിലായത്.
പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 9 നാണ് പെൺകുട്ടി മരിച്ചത്. അന്ന് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തിരുന്നു. മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. ചങ്ങനാശേരി ജനറൽ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം സെപ്റ്റംബർ അഞ്ചിനാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
പെൺകുട്ടിയുടെയും അമ്മയുടെയും ഫോൺ കോളുകൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വിഷ്ണുവിന്റെ ഫോണിൽനിന്നു പെൺകുട്ടിയുടെ ഫോണിലേക്ക് 29 പ്രാവശ്യം വിളികൾ വന്നിരുന്നതാണ് വിഷ്ണുവിലേക്ക് അന്വേഷണമെത്തിയതെന്ന് പൊലീസ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിഷ്ണുവും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും തെളിഞ്ഞു.
2022 ഓഗസ്റ്റ് 16 ന് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള ക്ഷേത്രത്തിൽവച്ചാണ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്നും പിന്നീട് ഫോണിലൂടെ സൗഹൃദം തുടർന്നിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഖത്തറിൽ കഴിഞ്ഞ ബുധനാഴ്ച്ച കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിലിന്റെ (44)മൃതദേഹമാണ് ശനിയാഴ്ച രാവിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇതോടെ, ബുധനാഴ്ച നടന്ന അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയുടെ (48) മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു.
ബിൽശിയാണ് നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസൽ, റൈസ എന്നിവർ മക്കളാണ്.
ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നുഇന്നലെ വൈകുനേരത്തോടെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഗായകനും ചിത്രകാരനുമായ ഫൈസൽ ദോഹയിലെ വേദികളിൽ നിറസാന്നിധ്യമായിരുന്നു. ദീർഘകാലം സൗദിയിലായിരുന്ന ഇദ്ദേഹം മൂന്നു വർഷം മുമ്പാണ് ഖത്തറിലെത്തിയത്. പാറപ്പുറവൻ അബ്ദുസമദാണ് ഫൈസലിന്റെ പിതാവ്. മാതാവ് ഖദീജ. റബീനയാണ് ഭാര്യ. വിദ്യാർഥികളായ റന , നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഹാരിസ്, ഹസീന. ഫൈസലിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
അതേസമയം, ബുധനാഴ്ച മുതൽ കാണാതായ കാസർകോട് കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിനെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലെന്ന് സുഹൃത്തുക്കൾ അറീച്ചു.
ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അൽ മൻസൂറയിലെ ബിൻ ദിർഹമിൽ നാലു നില കെട്ടിടം തകർന്നു വീണത്. ഇവിടെ നിന്നും ഏഴു പേരെ രക്ഷാ സംഘം ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. വ്യാഴാഴ്ചയോടെ രണ്ട് സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായി മാറ്റിയിരുന്നു. ഇതിന് പുറമേ രണ്ട് ഇന്ത്യക്കാർ കൂടി മരണപെട്ടതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.ജർഖഡിൽ നിന്നുള്ള ആരിഫ് അസിസ് മുഹമ്മദ് ഹുസൈൻ, ആന്ധ്രായിൽ നിന്നുള്ള ഷെയ്ഖ് അബ്ദുൽ നബി ശൈഖ് ഹുസൈൻ എന്നിവർ മരണപെട്ടതായി അറിയുന്നു.
ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ. തൃശൂർ ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മൈസൂരുവിൽ മരണപ്പെട്ടിരിക്കുന്നത്. സബീനയുടെ ശരീരത്തിൽ ആകെ മുറിപ്പാടുകൾ ഉണ്ട്.
കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള തർക്കത്തിനിടെ യുവാവ് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് സുഹൃത്തിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും.
മണിമല പഴയിടത്ത് ഇരട്ടക്കൊലപാതക കേസിൽ പ്രതി അരുൺ ശശിക്ക് വധശിക്ഷ വിധിച്ച് കോടതി. പിതൃസഹോദരിയെയും ഭർത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അരുൺ ശശി. 2013 സെപ്റ്റംബർ 28-ന് തീമ്പനാൽ വീട്ടിൽ തങ്കമ്മ (68), ഭർത്താവ് ഭാസ്‌കരൻ നായർ (71) എന്നിവരെയാണ് കൊലപ്പെടുത്തിയ കേസിലാണ് ഒമ്പത് വർഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്.
പ്രതിക്ക് മേൽ ചുമത്തിയ ഭവനഭേദനം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജ് ജെ നാസർ നിരീക്ഷിച്ചു. അതേസമയം, ശിക്ഷാ വിധിക്ക് മുന്നോടിയായി കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അരുൺ മറുപടി പറഞ്ഞില്ല. ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് അപേക്ഷിക്കുകയായിരുന്നു പ്രതി. തന്റെ ഏകസഹോദരിയുടെ ഭർത്താവ് അർബുദബാധിതനാണ്. അരുൺമാത്രമേ അവർക്ക് ആശ്രയമായുള്ളൂ. മനഃപരിവർത്തനത്തിനുള്ള അവസരം കൊടുക്കണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എന്നാൽ, പ്രായവും മറ്റുസാഹചര്യങ്ങളും പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ദമ്പതിമാരെ ക്രൂരമായി കൊന്ന അരുൺ പല കേസുകളിലെ പ്രതിയാണെന്നും, പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കോടതി ആ വാദം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷ പ്രതിക്ക് വിധിച്ചത്
പൊതുമരാമത്ത് സൂപ്രണ്ടായിരുന്ന ഭാസ്‌കരൻ നായരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥയായിരുന്ന തങ്കമ്മയുടെയും കൈവശം പണവും സ്വർണവും ധാരാളമുണ്ടാകുമെന്ന് കരുതിയ പ്രതി അത് കവരാനായാണ് കൊല നടത്തിയത്. തന്റെ കാർ അപകടത്തിൽപ്പെട്ട് മോശമായതിനാൽ പുതിയതിന് അരുൺ ബുക്കുചെയ്തിരുന്നു. എന്നാൽ അത് വാങ്ങിക്കാൻ പണം തികഞ്ഞിരുന്നില്ല. ഇതിനായി പണം കണ്ടെത്താൻ ഭാസ്‌കരൻ നായരെ സമീപിച്ചെങ്കിലും കൊടുത്തില്ല.
തുടർന്നാണ് സെപ്റ്റംബർ 28-ന് അരുൺ ചുറ്റിക ശരീരത്തിലൊളിപ്പിച്ച് ഇവരുടെ വീട്ടിലെത്തി ഇരുവരെയും തലയ്ക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാൻ ഭാസ്‌കരൻ നായരെ തലയണകൊണ്ട് ശ്വാസംമുട്ടിക്കുകയും ചെയ്തിരുന്നു.
ഒന്നിലേറെപ്പേർ കൃത്യത്തിനുണ്ടെന്ന് തോന്നിക്കാൻ വാക്കത്തിയും കോടാലിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ചു. കൊലചെയ്യാനുപയോഗിച്ച ചുറ്റിക സ്വന്തം വീട്ടിൽ ഒളിപ്പിച്ചു. തെളിവ് നശിപ്പിക്കാൻ മൃതദേഹങ്ങൾക്കുസമീപം മഞ്ഞൾപ്പൊടി വിതറി.
എന്നാൽ കവർച്ച നടത്തിയ തങ്കമ്മയുടെ ആഭരണം വിറ്റുകിട്ടിയ രണ്ടുലക്ഷം രൂപ കാറിന് തികയാത്തതിനാൽ മോഷണം നടത്തി അധികപണം കണ്ടെത്താൻ വീണ്ടും മോഷണത്തിനായി പ്രതി ഇറങ്ങിത്തിരിച്ചതാണ് കേസ് തെളിയാൻ തന്നെ കാരണമായത്.
കൊലപാതക കേസ് അന്വേഷണിച്ച അന്വേഷണ സംഘം അടുത്ത ബന്ധുക്കളെ സംശയിച്ചെങ്കിലും, അരുണിലേക്ക് അന്വേഷണമെത്തിയിരുന്നില്ല. ഇതിനിടെ കേസിലെ പ്രതിയെ പിടികൂടാൻ ആക്ഷൻ കൗൺസിലും അരുണിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു.
പിന്നീട് ഒക്ടോബർ 19-ന് കോട്ടയം റബ്ബർ ബോർഡിനുസമീപം സ്ത്രീയുടെ മാല പൊട്ടിച്ചോടിയ അരുണിനെ നാട്ടുകാർ പിടികൂടി ഈസ്റ്റ് പോലീസിൽ ഏൽപിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്. വിശദമായി ചോദ്യംചെയ്തപ്പോൾ, മണിമലയിലേതടക്കം പല മോഷണക്കേസുകളും ഇയാൾ നടത്തിയതാണെന്ന് മൊഴി നൽകി. മണിമല പോലീസ് ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ബന്ധുക്കളെ കൊലപ്പെടുത്തിയ പഴയിടം കൊലപാതകവും സമ്മതിച്ചത്.
മലയാളിയായ കാമുകനെ കാണാൻ കേരളത്തിലെത്തിയ റഷ്യൻ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂരാച്ചുണ്ടിൽ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച റഷ്യൻ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ കാണാനായി മൂന്ന് മാസങ്ങൾക്ക് മുൻപാണ് പെൺകുട്ടി റഷ്യയിൽ നിന്നും കേരളത്തിലെത്തിയത്. കൂരാച്ചുണ്ടിൽ യുവാവിനൊപ്പം താമസിക്കുകയായിരുന്ന പെൺകുട്ടി യുവാവിന്റെ ഉപദ്രവം സഹിക്കാനാവാതെ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഒളിവിൽ പോയിരിക്കുകയാണ്. അതേസമയം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിക്കാത്തതിനാൽ സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പെൺകുട്ടിയെ വാർഡിലേക്ക് മാറ്റിയ ശേഷം മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.