തുടര്‍ന്ന് ഇയാള്‍ കുട്ടിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ചു. കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്തിരുന്ന തേജ് പട്ടേല്‍ കുട്ടിക്ക് ലൈംഗിക വീഡിയോകളും ചിത്രങ്ങളും മറ്റും നല്‍കിയിരുന്നു. ഇതോടെ കുട്ടി പട്ടേലുമായി കൂടുതല്‍ അടുത്തു. പട്ടേലില്‍ വിശ്വാസം വര്‍ധിച്ചതോടെ ഇയാള്‍ എന്ത് ആവശ്യപ്പെട്ടാലും നല്‍കുന്ന തരത്തിലേക്ക് കുട്ടി മാറി. ഇതോടെ മാതാപിതാക്കളുടെ ലൈംഗിക രംഗങ്ങള്‍ പകര്‍ത്തി നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു.

കുട്ടി മാതാപിതാക്കള്‍ അറിയാതെ ലൈംഗിക രംഗങ്ങള്‍ പകര്‍ത്തുകയും ഫെയ്‌സ്ബുക്ക് സുഹൃത്തിന് നല്‍കുകയും ചെയ്തു. പിറ്റേന്ന് കുട്ടിയുടെ പിതാവിന് പട്ടേലിന്റെ ഫോണ്‍ കോള്‍ വന്നു. ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ കിടപ്പറ രംഗങ്ങള്‍ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ഇയാള്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യം പകര്‍ത്തിയത് വീട്ടില്‍ നിന്ന് തന്നെയാണെന്ന് വ്യക്തമായത്.