Kerala

തിരുവനന്തപുരം: ദുബായി കമ്പനിയില്‍ നിന്ന് പണം തട്ടിയെന്ന ആരോപണത്തില്‍ മകന് വീഴ്ച പറ്റിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഏതെങ്കിലും നിയമനടപടിയുണ്ടായാല്‍ അതുമായിസഹകരിച്ച് നിയമപരമായി മുന്നോട്ടു പോകുമെന്നും കോടിയേരി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി. വിഷയത്തില്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയായി കാണുന്നില്ലെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് വായ്പ ഇനത്തില്‍ 13 കോടി രൂപ കൈപ്പറ്റി ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7കോടി രൂപയും (45 ലക്ഷം ദിര്‍ഹവും) ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും (3,13,200 ദിര്‍ഹം) തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്. കാര്‍ വാങ്ങിക്കാനായി എടുത്ത തുക കുറച്ച് കാലം തിരിച്ചടച്ചിരുന്നെങ്കിലും പിന്നീട് അടവ് നിര്‍ത്തിയെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.

ബിനോയ് കോടിയേരിക്ക് വേണ്ടി അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ കമ്പനി അധികൃതരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നതായും പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷവും പണം തിരിച്ചടവുമായി ബന്ധപ്പെട്ട നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം. പോളിറ്റ് ബ്യൂറോയെ ഇടപെടുത്തി പണം തിരിച്ചടപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

തിരുവനന്തപുരം: ദുബായില്‍ 13 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് ആരോപണമുയര്‍ന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ്‌ക്കെതിരെ. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ പരാതി പുറത്തുവന്നു. വെട്ടിപ്പ് നടത്തിയ ബിനോയ് കോടിയേരി അറസ്റ്റ് ചെയ്യാന്‍ കമ്പനി ഇന്റര്‍പോളിന്റെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പു വിവാദം 2014ല്‍ ഒത്തുതീര്‍പ്പാക്കിയ ഇടപാടിനെ ചൊല്ലിയാണെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു.

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് വായ്പ ഇനത്തില്‍ 13 കോടി രൂപ കൈപ്പറ്റി ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7കോടി രൂപയും (45 ലക്ഷം ദിര്‍ഹവും) ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും (3,13,200 ദിര്‍ഹം) തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്. കാര്‍ വാങ്ങിക്കാനായി എടുത്ത തുക കുറച്ച് കാലം തിരിച്ചടച്ചിരുന്നെങ്കിലും പിന്നീട് അടവ് നിര്‍ത്തിയെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.

ബിനോയ് കോടിയേരിക്ക് വേണ്ടി അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ കമ്പനി അധികൃതരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നതായും പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷവും പണം തിരിച്ചടവുമായി ബന്ധപ്പെട്ട നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം. പോളിറ്റ് ബ്യൂറോയെ ഇടപെടുത്തി പണം തിരിച്ചടപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

പത്തനംതിട്ട: ആണും പെണ്ണും ഒന്നിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കി സ്വാശ്രയ ലോ കോളേജ്. പത്തനതിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളേജ് അധികൃതരാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കിയത്. ഇങ്ങനെ ചെയ്താല്‍ ബൈക്കിന് വേഗത കൂടുമെന്നും അപകടങ്ങള്‍ ഉണ്ടാകുമെന്നുമാണ് വിശദീകരണമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആണ്‍കുട്ടികളുടെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ സമ്മതപത്രം കോളേജിന് നല്‍കണമെന്നും നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചിരിക്കുന്ന സര്‍ക്കുലറില്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. ആണും പെണ്ണും ഒന്നിച്ച് യാത്ര ചെയ്യുമ്പോള്‍ ബൈക്കിന്റെ വേഗത കൂടുതലാകുമെന്നും അത്തരം യാത്ര നിരോധിക്കുന്നത് അവരുടെ തന്നെ സുരക്ഷയെ മാനിച്ചാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ പോള്‍ ഗോമസ് അറിയിച്ചു.

പെണ്‍കുട്ടികള്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് വിലക്കില്ല. മറിച്ച് ആണും പെണ്ണും ഒന്നിച്ചാണ് യാത്രയെങ്കില്‍ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് നിയന്ത്രണമെന്നും പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടു. എന്നാല്‍ അത്തരം നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് പത്തനംതിട്ട ഡിവൈഎസ്പി കെഎ വിദ്യാധരന്‍ വിശദീകരിക്കുന്നത്.

പ്രിന്‍സിപ്പലിന്റെ സര്‍ക്കുലറിനെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കോളേജ് മാനേജ്‌മെന്റും അറിയിച്ചു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് പ്രിന്‍സിപ്പലാണെന്ന് കോളെജ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കെ.കെ ജോസ് അറിയിച്ചു.

ദുബായിലെ കമ്പനിയില്‍ നിന്നും 13 കോടിയോളം വെട്ടിച്ച കേസിലെ പ്രതി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. 13 കോടി രൂപയോളം തട്ടിയ കേസ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണെന്നും കെ.സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. സി.പി.എം എത്തി നില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്;

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമാണ്. ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. അടിയന്തിര നടപടി ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണം. സി. പി. എം എത്തി നില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പാര്‍ട്ടി പ്‌ളിനം അംഗീകരിച്ച നയരേഖ സംസ്ഥാനസെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നതെന്തുകൊണ്ട്? സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാവണം.കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണം.

ഇന്നലെ അര്ധരാത്രിയിലാണ് നടനും തിരക്കഥാകൃത്തുമായ നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശക്തമായ നെഞ്ചുവേദന തുടർന്ന് കൊണ്ടുവന്ന അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ നല്കുന്ന സൂചന. നടനും മകനുമായ ധ്യാൻ ഇപ്പോൾ ആശുപത്രിയിൽ കൂടെ ഉണ്ട്

കേരളത്തിലെ ഒരു ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസ്. പ്രതിയെ ദുബായിലെ കോടതിയിൽ ഹാജരാക്കുന്നതിന് ഇന്റർപോളിന്റെ സഹായം തേടാൻ നീക്കം. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടേതാണു പരാതി. പ്രശ്നപരിഹാരത്തിന് അവർ പാർട്ടിയുടെ ഇടപെടൽ‍ ആവശ്യപ്പെട്ടതായാണു സൂചന.

നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ‍ നിർദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. മകന്റെ നടപടിയെക്കുറിച്ച് നേതാവുമായി ചില ദൂതന്മാർ ചർച്ച നടത്തിയിരുന്നു. പണം തിരിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലത്രെ.

ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു.

കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു.

മകൻ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണത്രെ. കമ്പനിയുടമകൾ സിപിഎം നേതൃത്വത്തെ ഇടപെടുത്താൻ ശ്രമിക്കുന്നുണ്ട്. ഒന്നുകിൽ മകൻ കോടതിയിൽ ഹാജരാകണം, അല്ലെങ്കിൽ പണം തിരികെ നൽകണം. അത് ഉടനെ ഉണ്ടായില്ലെങ്കിൽ ഇന്റർപോൾ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും.

ഇതു പാർട്ടിയെ ബോധ്യപ്പെടുത്താനാണ് ശ്രമം. തിരിച്ചടവിനത്തിൽ നേതാവിന്റെ മകൻ കഴിഞ്ഞ മേയ് 16നു നൽകിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. ദുബായ് കമ്പനിയുടെ അക്കൗണ്ടിൽനിന്നു പണം ലഭ്യമാക്കാൻ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകൻ നടത്തിയ ‘വഞ്ചന’യും കേസുകളുടെ കാര്യവും ചർച്ച ചെയ്തുവത്രെ. ഉടനെ പ്രശ്നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നൽകിയ ഉറപ്പ്.

കോട്ടയം: മംഗളം ചാനൽ ഒരുക്കിയ ഫോൺകെണിയിൽ കുടുങ്ങി മന്ത്രി സ്ഥാനം പോയ ശശീന്ദ്രനെ വീണ്ടും വെട്ടിലാക്കിയത് തോമസ് ചാണ്ടിതന്നെ. കായൽ നികത്ത് കേസിൽ വിജിലൻസ് അന്വേഷണം നടക്കാനിരിക്കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിർത്താൻ തോമസ് ചാണ്ടി നടത്തിയ നീക്കമാണ് ഇന്നുണ്ടായിരിക്കുന്നതെന്നാണ് എൻസിപി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കേസിൽ ശശീന്ദ്രനുമായി ഒത്തു തീർപ്പ് കാറിലേർപ്പെട്ട പരാതിക്കാരിയായ ചാനൽ ലേഖികയാണ് ഇപ്പോൾ താൻ പരാതി പിൻവലിച്ചിട്ടില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ തോമസ് ചാണ്ടിയുടെ കരങ്ങളാണെന്നാണ് വിവരം. മന്ത്രി സഭയിൽ നിന്നും പുറത്തായ ശശീന്ദ്രനും തോമസ് ചാണ്ടിയ്ക്കും കേസ് തീർത്ത് ആദ്യമെത്താനാണ് പിണറായി വിജയൻ നൽകിയിരുന്ന വെല്ലുവിളി. ആദ്യം കേസിൽ നിന്നും മുക്തരാകുന്നവർക്ക് മന്ത്രി സ്ഥാനമെന്ന വെല്ലുവിളിയാണ് ഇപ്പോൾ ഇരുവിഭാഗങ്ങളിലെയും ആശങ്ക.

ഫോൺ കേസ് ഒത്തു തീർപ്പായതോടെ ശശീന്ദ്രൻ മന്ത്രിയാകുമെന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരുന്നത്. ഇതിനിടെ തോമസ് ചാണ്ടിയുടെ കായൽ നികത്ത് കേസിൽ വിജിലൻസ് അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കി നിർത്താനുളള നീക്കമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഫോൺ കേസിൽ യുവതി ഒത്തു തീർപ്പ് ഹർജിയിൽ നിന്നും പിൻമാറിയതോടെ കേസ് ഹൈക്കോടതിയിലേക്ക് നീങ്ങും. കേസ് നീണ്ടാൽ തോമസ് ചാണ്ടിക്ക് വിജിലൻസ് കേസ് തീർക്കുന്നതിനുള്ള സമയം ലഭിക്കും. ഇതിനായി പരാതിക്കാരിയായ യുവതിയെ തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്വാധീനിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

ഉറ്റസുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കൊടുവള്ളി പോലീസാണ് പ്രവാസിയുടെ ഭാര്യയായ യുവതിയെയും കാമുകനെയും അറസ്റ്റു ചെയ്തത്. ഇരുവരെയും കോടതി ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. താമരശ്ശേരി മൂന്നാതോട് പനയുള്ളകുന്നുമ്മല്‍ ലിജിന്‍ ദാസ്(28), എളേറ്റില്‍ പുതിയോട്ടില്‍ ആതിര (24) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മാനാഞ്ചിറക്കു സമീപത്തുനിന്നാണ് ഞായറാഴ്ച രാത്രി കൊടുവള്ളി എസ്.ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.

ഈ മാസം പത്തിനാണ് ഭാര്യയെയും മൂന്നു വയസുകാരനായ കുട്ടിയെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ യുവതി ചെന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഈ മാസം 13ന് വൈകിട്ടോടെ കുട്ടിയെ പാലക്കാട് മലബാര്‍ ഗോള്‍ഡ് ജൂവലറിയില്‍ ഉപേക്ഷിച്ചതായി യുവതി തന്നെ ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തുകയായിരുന്നു.

മകനെ ഉപേക്ഷിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റു ചെയ്തത്.യുവതിയും കൂടെയുള്ള യുവാവും കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജൂവലറിയിലെ സി.സി.ടി.വിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പാലക്കാടെത്തിയ കൊടുവള്ളി പൊലീസ് കുട്ടിയെ ഏറ്റെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പമാണ് ആതിര ഒളിച്ചോടിയത്. ഭര്‍ത്താവ് വിദേശത്ത് കഷ്ടപെട്ടുണ്ടാക്കിയ സ്വത്തും കൈക്കലാക്കിയായിരുന്നു യുവതി നാടുവിട്ടത്. സ്വര്‍ണ്ണവും പണവും മുഴുവന്‍ കൈയിലെടുത്ത ശേഷമാണ് ആതിര ലിജിനൊപ്പം ഒളിച്ചോടിയത്. മലബാര്‍ ഗോള്‍ഡ് ജൂവലറിയിലെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ലിജിന്‍.

ലിജിന്റെ ഭാര്യയും ആതിരയും കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. തുടര്‍ന്ന് ഇരുവരുടെയും വിവാഹശേഷവും സൗഹൃദം തുടര്‍ന്നു. പിന്നീട് കൂട്ടുകാരിയുടെയൊപ്പം ലിജിന്‍ ആതിരയുടെ വീട്ടില്‍ പതിവായി എത്തുമായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ മറ്റൊരു തരത്തിലുള്ള ബന്ധം ഉടലെടുത്തത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. പിന്നീട് ഒളിച്ചോടിയ ശേഷം വിളിച്ച് വിവരം പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ പോലും ഈ ബന്ധം അറിഞ്ഞത്. ഭാര്യ ഒളിച്ചോടിയ വിവരമറിഞ്ഞാണ് ഭര്‍ത്താവ് അടിയന്തിരമായി നാട്ടിലെത്തിയത്. തുടര്‍ന്ന് കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തി ഇരുവീട്ടുകാരും പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം നടന്നത്.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാ​​​​െൻറ ഒാഫിസിൽ ജോലി ചെയ്​തിരുന്ന മലയാളിക്ക്​ രാജകീയ യാത്രയയപ്പ്​. നാല് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശി മുഹ്​യുദ്ദീനാണ്​ യു.എ.ഇ രാജകുടുംബം പ്രൗഢമായ യാത്രയയപ്പ് നല്‍കിയത്. അബൂദബി ബഹ്​ർ കൊട്ടാരത്തിലാണ്​ ചടങ്ങ്​ ഒരുക്കിയത്​.

മുഹ്​യുദ്ദീനെ ശൈഖ് മുഹമ്മദ്​ ബിൻ സായിദ്​ ആശ്ലേഷിക്കുന്നതി​​​​െൻറയും വികാരഭരിത യാത്രയയപ്പ് നല്‍കുന്നതി​​​​െൻറയും ദൃശ്യങ്ങള്‍ യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ പുറത്തുവിട്ടു. ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലും ഇതി​​​​െൻറ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചു. സമര്‍പ്പണത്തി​​​​െൻറയും കാര്യക്ഷമതയുടെയും ഉദാഹരണമാണ് മുഹ്​യുദ്ദീനെന്ന്​ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മടക്കയാത്ര സുരക്ഷിതമാക​െട്ടയെന്നും ജീവിതത്തിൽ കൂടുതൽ വിജയങ്ങളു​ണ്ടാക​െട്ടയെന്നും ശൈഖ്​ മുഹമ്മദ്​ ആശംസിച്ചു. നാട്ടിലെ മക്ക​േളാടും കുടുംബങ്ങളോടും അ​േന്വഷണമറിയിക്കാനും അദ്ദേഹം മുഹ്​യുദ്ദീനോട്​ പറഞ്ഞു. യു.എ.ഇ അവരുടെ രണ്ടാം രാജ്യമായിരിക്കുമെന്നും അവരെ എല്ലായ്​പോഴും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇയുടെ വികസനത്തിന്​ സംഭാവന നൽകിയ സഹോദരങ്ങളിലും സുഹൃത്തുക്കളിലും യു.എ.ഇക്ക്​ അഭിമാനമുണ്ട്​. അവരുടെ പ്രയത്​നങ്ങൾക്കും കഠിനാധ്വാനത്തിനും തങ്ങൾ എല്ലാ ആദരവും അഭിനന്ദനവും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.1978ലാണ് മുഹ്​യുദ്ദീൻ കിരീടാവകാശിയുടെ ഒാഫിസ്​ സംഘത്തി​​​​െൻറ ഭാഗമായത്. 40 വര്‍ഷത്തെ നല്ല ഓര്‍മകളുമായാണ് താന്‍ നാട്ടിലേക്ക് മടങ്ങുന്നതെന്ന്​ മുഹയ്​ദ്ദീൻ പറഞ്ഞു. അബൂദബി കിരീടാവകാശിയുടെ ഒാഫിസ്​ സംഘത്തി​​​​െൻറ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചതിലെ അഭിമാനവും അദ്ദേഹം പ്രകടിപ്പിച്ചു.അബൂദബി കിരീടാവകാശിയുടെ ദീവാൻ അണ്ടർ സെക്രട്ടറി മുഹമ്മദ്​ മുബാറക്​ ആൽ മസ്​റൂഇ, അബൂദബി കിരീടാവകാശിയുടെ കാര്യാലയ ഡയറക്​ടർ ജനറൽ ജാബിർ മുഹമ്മദ്​ ഗാനിം ആൽ സുവൈദി തുടങ്ങിവരും ചടങ്ങിൽ പ​െങ്കടുത്തു.

കൊച്ചി: കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ എം.ജി.ശ്രീകുമാറിനെ ചോദ്യം ചെയ്തു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ചയായിരുന്നു ചോദ്യം ചെയ്യല്‍. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.

ബോള്‍ഗാട്ടിയില്‍ കായല്‍ തീരത്തോട് ചേര്‍ന്നുള്ള വീട് നിര്‍മിക്കാന്‍ കായല്‍ കയ്യേറ്റം നടത്തിയെന്നാണ് ആരോപണം. തീരദേശ സംരക്ഷണ നിയമത്തിന് വിരുദ്ധമായാണ് നിര്‍മാണ പ്രവൃത്തികള്‍ നടന്നതെന്ന ആരോപണത്തിലാണ് വിജിലന്‍സ് കേസെടുത്തത്. അടുത്ത മാസം കോടതിയില്‍ കേസ് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.

കേസില്‍ മുളവുകാട് പഞ്ചായത്ത് അധികൃതരെയും ചോദ്യം ചെയ്യും. ചട്ടവിരുദ്ധ നിര്‍മാണത്തിന് അനുമതി നല്‍കിയതിനാണ് നടപടി. പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിച്ചപ്പോള്‍ നിയമലംഘനം നടത്തിയെന്നാണ് ആരോപണം.

RECENT POSTS
Copyright © . All rights reserved