Kerala

മാ​​​ല​​ദ്വീ​​​പി​​​ല്‍നി​​​ന്നു​​​ള്ള 698 ഇന്ത്യക്കാ​​​രു​​​മാ​​​യി നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ യു​​​ദ്ധ​​​ക്ക​​​പ്പ​​​ല്‍ ഇ​​​ന്നു കൊ​​​ച്ചി തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തും. രാ​​​വി​​​ലെ 9.30ന് ​​​സാ​​​മു​​​ദ്രി​​​ക ക്രൂ​​​യി​​​സ് ടെ​​​ര്‍​മി​​​ന​​​ലി​​​ല്‍ എ​​​ത്തു​​​ന്ന ‘ഐ​​​എ​​​ന്‍​എ​​​സ് ജ​​​ലാ​​​ശ്വ’ എ​​ന്ന ക​​പ്പ​​ലി​​ൽ 440 മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ 20 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​ണ്ട്. ഇ​​​വ​​​രി​​​ല്‍ 19 ഗ​​​ര്‍​ഭി​​​ണി​​​ക​​​ളും 14 കു​​​ട്ടി​​​ക​​​ളു​​​മു​​​ണ്ട്. യാ​​​ത്ര​​​ക്കാ​​​രി​​​ല്‍ ആ​​​ര്‍​ക്കും കോ​​​വി​​​ഡ് രോ​​​ഗ​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു നാ​​​വി​​​ക​​​സേ​​​ന അ​​​റി​​​യി​​​ച്ചു.

മ​​ല​​യാ​​ളികളെ അ​​​ത​​തു ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കും 14 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രെ അ​​​താ​​​തി​​​ട​​ങ്ങ​​ളി​​ലേ​​​ക്കും പ്ര​​​ത്യേ​​​ക വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ ക​​​യ​​​റ്റി​​​വി​​​ടും. ത​​​മി​​​ഴ്നാ​​​ട്ടി​​ൽ​​നി​​ന്നു​​ള്ള 187 പേ​​​രു​​ണ്ട്. ആ​​​ന്ധ്ര (​എ​​​ട്ട്), ആ​​സാം (​ഒ​​​ന്ന്), ഡ​​​ല്‍​ഹി (​നാ​​​ല്), ഗോ​​​വ (​ഒ​​​ന്ന്), ഹ​​​രി​​​യാ​​​ന (​മൂ​​​ന്ന്), ഹി​​​മാ​​​ച​​​ല്‍​പ്ര​​​ദേ​​​ശ് (​മൂ​​​ന്ന്), ജാ​​​ര്‍​ഖ​​​ണ്ഡ് (​ര​​​ണ്ട്), ക​​​ര്‍​ണാ​​​ട​​​കം (​എ​​​ട്ട്), ല​​​ക്ഷ​​​ദ്വീ​​​പ് (​നാ​​​ല്), മ​​​ധ്യ​​​പ്ര​​​ദേ​​​ശ് (​ര​​​ണ്ട്), മ​​​ഹാ​​​രാ​​​ഷ്‌ട്ര (​മൂ​​​ന്ന്), ഒ​​​ഡീ​​​ഷ (​ര​​​ണ്ട്), പു​​​തു​​​ശേ​​​രി (​ര​​​ണ്ട്), രാ​​​ജ​​​സ്ഥാ​​​ന്‍ (​മൂ​​​ന്ന്), തെ​​​ലുങ്കാ​​​ന (​ഒ​​​ന്‍​പ​​​ത്), ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശ് (​ര​​​ണ്ട്), ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, പ​​​ശ്ചി​​​മബം​​​ഗാ​​​ള്‍ (​ഏ​​​ഴ് വീ​​​തം) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​റ്റു യാ​​​ത്ര​​​ക്കാ​​​ര്‍.

 

ഇ​​ന്ന് മാ​​തൃദി​​നം. ചെ​​​ന്പ​​​ഴ​​​ന്തി അ​​​ണി​​​യൂ​​​ർ ക​​​ല്ലി​​​യ​​​റ ഗോ​​​കു​​​ല​​​ത്തി​​​ൽ ഗോ​​​പി​​​ക, ദേ​​വി​​ക, ഗോ​​പീ​​ഷ് എ​​ന്നി​​വ​​ർ​​ക്ക് ഈ ​​മാ​​തൃ​​ദി​​നം ഒ​​രി​​ക്ക​​ലും മ​​റ​​ക്കാ​​നാ​​വി​​ല്ല. കാ​​ര​​ണം ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ഷ്ട​​മാ​​യ അ​​വ​​രു​​ടെ അ​​മ്മ ലാ​​ലി ഈ ​​മാ​​തൃ​​ദി​​ന​​ത്തി​​ൽ പ​​ല​​ർ​​ക്കും പു​​തു​​ജീ​​വ​​നാ​​യി മാ​​റി. ഈ ​​അ​​മ്മ ആ​​യി​​ര​​ങ്ങ​​ൾ​​ക്ക് ലാ​​ലി​​ടീ​​ച്ച​​റാ​​ണ്. ആ​​​യി​​​ര​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ൽ അ​​​ക്ഷ​​​ര​​​വെ​​​ളി​​​ച്ചം പകർന്ന ലാ​​​ലിടീ​​​ച്ച​​​ർ ഇ​​​നി അ​​​ഞ്ചു പേ​​​രു​​​ടെ ജീ​​​വ​​​ന്‍റെ തു​​​ടി​​​പ്പാ​​​യി നി​​​റ​​​യു​​മെ​​ന്ന വാ​​ർ​​ത്ത​​യാ​​ണ് മ​​ല​​യാ​​ളി​​ക​​ളു​​ടെ മാ​​തൃ​​ദി​​ന​​ത്തെ മ​​ഹ​​ത്ത​​ര​​മാ​​ക്കു​​ന്ന​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​യി​​രു​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ടീ​​​ച്ച​​​റു​​​ടെ മ​​​സ്തി​​​ഷ്കമ​​​ര​​​ണം. പാ​​​വ​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളോ​​​ടു​​​ള്ള ക​​​രു​​​ത​​​ലും സ്നേ​​​ഹ​​​വു​​​മെ​​​ല്ലാ​​​മാ​​​ണു ലാ​​​ലിടീ​​​ച്ച​​​റെ കു​​​ട്ടി​​​ക​​​ൾ​​​ക്കു പ്രി​​​യ​​​പ്പെ​​​ട്ട ടീ​​​ച്ച​​​റാ​​​ക്കി മാ​​​റി​​​യ​​​ത്. ഒ​​​ടു​​​വി​​​ൽ മ​​​സ്തി​​​ഷ്കമ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​പ്പോ​​​ഴും ആ ​​​ജീ​​വി​​തം മ​​റ്റു​​ള്ള​​വ​​ർ​​ക്കു പു​​തു​​ജീ​​വ​​നാ​​യി. ലാ​​​ലിടീ​​​ച്ച​​​റു​​​ടെ ഹൃ​​​ദ​​​യം ഇ​​​നി ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട് സ്വ​​​ദേ​​​ശി​​​നി ലീ​​​ന​​​യിൽ തുടിക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പൗ​​​ണ്ട്ക​​​ട​​​വ് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ൽ​​​പി സ്കൂ​​​ൾ അ​​​ധ്യാ​​​പി​​​ക​​​യാ​​​യ ചെ​​​ന്പ​​​ഴ​​​ന്തി അ​​​ണി​​​യൂ​​​ർ ക​​​ല്ലി​​​യ​​​റ ഗോ​​​കു​​​ല​​​ത്തി​​​ൽ ലാ​​​ലി ഗോ​​​പ​​​കു​​​മാ​​​റി(50)നെ ക​​​ഴി​​​ഞ്ഞ നാ​​​ലി​​​ന് പെ​​​ട്ടെന്ന് രക്തസമ്മർദം കൂ​​​ടി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. എ​​​ട്ടി​​നു ടെ​​​സ്റ്റ് ന​​​ട​​​ത്തി മ​​​സ്തി​​​ഷ്കമ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ലാ​​​ലി​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​നു ത​​​യാ​​​റാ​​യി. ഹൃ​​​ദ​​​യ​​​ത്തി​​​നു പു​​​റ​​​മേ വൃ​​​ക്ക​​​ക​​​ളും ക​​​ണ്ണു​​​ക​​​ളും ദാ​​​നം ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള കോ​​​ത​​​മം​​​ഗ​​​ലം ഭൂ​​​ത​​​ത്താ​​​ന്‍​കെ​​​ട്ട് ശ​​​ങ്ക​​​ര​​​ത്തി​​​ല്‍ ഷി​​​ബു​​​വി​​​ന്‍റെ ഭാ​​​ര്യ ലീ​​​ന​​​(49)യ്ക്കാ​​​ണു ഹൃ​​​ദ​​​യം ന​​​ൽ​​​കി​​​യ​​​ത്.

ഒ​​​രു വൃ​​​ക്ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള രോ​​​ഗി​​​ക്കും മ​​​റ്റൊ​​​രു വൃ​​​ക്ക കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള രോ​​​ഗി​​​ക്കും കോ​​​ർ​​​ണി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ക​​​ണ്ണാ​​​ശു​​​പ​​​ത്രി​​​ക്കും ന​​ൽ​​കി.

ലാ​​​ലി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ​​നി​​​ന്നു ഹൃ​​​ദ​​​യം എ​​​ടു​​​ക്കാ​​നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നാ​​​യി കൊ​​​ച്ചി ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പു​​​റ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഡോ​​​ക്ട​​​ർ​​​മാ​​​ർ രാ​​​വി​​​ലെ​​ത​​​ന്നെ എ​​​ത്തി​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.35 ഓ​​​ടെ ഹൃ​​​ദ​​​യ​​​വു​​​മാ​​​യി ആം​​​ബു​​​ല​​​ൻ​​​സ് കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു ഹൃ​​​ദ​​​യ​​​മ​​​ട​​​ങ്ങി​​​യ പെ​​​ട്ടി​​​യും ഡോ​​​ക്ട​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘ​​​വു​​​മാ​​​യി 3.05ന് ​​​ആ​​​ണ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന​​​ത്.

ഉ​​​ള്ളൂ​​​രി​​​ൽ ബി​​​സി​​​ന​​​സ് ന​​​ട​​​ത്തു​​​ന്ന ഗോ​​​പ​​​കു​​​മാ​​​റാ​​​ണ് ലാ​​​ലി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ്. ഗ​​​ൾ​​​ഫി​​​ൽ ന​​​ഴ്സാ​​​ണ് ഗോ​​​പി​​​ക, ബി​​​എ​​​ച്ച്എം​​​എ​​​സ് വി​​​ദ്യ​​​ർ​​​ഥി​​​നി​​യാ​​ണ് ദേ​​​വി​​​ക, ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​യാ​​ണ് ഗോ​​​പീ​​​ഷ്.    ലാ​ലി​യു​ടെ ഹൃ​ദ​യം ലീ​ന​യി​ല്‍ സ്പ​ന്ദി​ച്ചു​തു​ട​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ്. 3.55ന് ​കൊ​ച്ചി ബോ​ള്‍​ഗാ​ട്ടി​യി​ലെ സ്വ​കാ​ര്യ​ഹോ​ട്ട​ലി​ന്‍റെ ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ക്കി​യ ഹൃ​ദ​യ​വു​മാ​യി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ലി​സി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഉ​ട​ൻ ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ചു. അ​ഞ്ചു മി​നി​റ്റു​കൊ​ണ്ടു ഹൃ​ദ​യം ലി​സി​യി​ലെ​ത്തി​ക്കാ​ന്‍ സി​റ്റി പോ​ലീ​സ് വ​ഴി​യൊ​രു​ക്കി. 4.30 ന് ​ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ചു. 6.12ന് ​ശ​സ്ത്ര​ക്രി​യ​യു​ടെ ആ​ദ്യ​ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ചു.

ലി​സി ആ​ശു​പ​ത്രി​യി​ലെ 27-ാമ​ത്തെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. ലി​സി ആ​ശു​പ​ത്രി​യി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​പോ​ള്‍ ക​രേ​ട​ന്‍ നേ​തൃ​ത്വം ന​ല്കി.

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശരത് ദാസ് (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡല്‍ഹി അശോക് വിഹാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റപ്പോള്‍ ഭര്‍ത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കൊറോണ വൈറസ് ബാധിച്ചാണ് ഭര്‍ത്താവ് മരിച്ചതെന്നും അനിത അയല്‍ക്കാരോട് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതായി പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയും ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസ് കൊല്ലപ്പെട്ട ശരത്ദാസിനെ ശവസംസ്‌കാരം നിര്‍ത്തിവെപ്പിക്കുകയും പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. രോഗവിവരങ്ങള്‍ പോലീസ് നല്‍കാന്‍ അനിതയോട് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ അവര്‍ തയ്യാറായില്ല.

കൂടാതെ കൊല്ലപ്പെട്ട ശരത് ദാസിന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്തു. ഇതോടെ സംശയം ഉണരുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍ അനിത കുറ്റം സമ്മതിക്കുകയും ചെയ്തു.

സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ ശരത് ദാസ് തന്നോട് മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് കാമുകനായ സഞ്ജയിയെ വീട്ടിലേക്ക് വിളിച്ചു നവരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അനിത പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

ലോക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ തനിക്കും കുടുംബത്തിനുമെതിരെ വര്‍ഗീയ പ്രചരണം നടത്തിയെന്ന ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രിയ എളവള്ളി മഠത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

ലോക് ഡൗണ്‍ ലംഘിച്ച് എരുമപ്പെട്ടിയ്ക്ക് സമീപം പാഴിയോട്ടു മുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ രാവിലെ 7.30 ന് ഭാഗവത പാരായണം നടത്തിയിരുന്നു. ഇതില്‍ നിരവധി പേര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബിജെപി സംസ്ഥാന ഭാരവാഹി ഇ ചന്ദ്രന്‍ ഉള്‍പ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ മുന്‍നിര ചാനലുകള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതില്‍ പ്രകോപിതരായ ബി ജെ പി-ആര്‍ എസ് എസ് സംഘം തനിക്കും കുടുംബത്തിനെതിരെ വര്‍ഗീയ പ്രചാരണവും സ്വഭാവഹത്യയും നടത്തിയെന്ന പ്രിയയുടെ പരാതിയിലാണ് എരുമപ്പെട്ടി പോലീസിന്റെ നടപടി. തന്റെ ഭര്‍ത്താവ് മുസ്ലീം ആയതു കൊണ്ട് ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയിലാണ് സമൂഹിക മാധ്യമങ്ങളില്‍ ആര്‍എസ്എസ്-ബിജെപി സംഘം പ്രചരണം നടത്തുന്നതെന്ന് പ്രിയ പരാതിയില്‍ പറയുന്നു.

തന്റെ വീടിനു പുറത്ത് ഇത്തരത്തിലുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ടെന്നും ആയതിനാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രിയ പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. അജിത് ശിവരാമന്‍ എന്നയാള്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപരമാനിക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു.

ഫൈസൽ നാലകത്ത്

ഈ മഹാമാരിയുടെ കാലഘട്ടത്തിൽ പ്രവാസികളുടെ മനസ്സുകൾക്ക് ശക്തിയും മനസ്സിൽ അണയാത്ത തിരിനാളവും തെളിയിച്ചു കൊണ്ട് അവസരോചിതമായ ഒരു സംഗീത സൃഷ്ടി. പ്ലേയ്‌ബാക്ക് സിങ്ങർ അഫ്സൽ സംഗീതം ചെയ്ത് ആലപിച്ച് പ്രിയ എഴുത്തുകാരൻ ചിറ്റൂർ ഗോപിയുടെ വരിയിൽ വിരിഞ്ഞ ഈ ഗാനം യൂസഫ് ലെൻസ്‌മാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.. എല്ലാ ദുരന്തങ്ങളും അതിജീവിച്ച നമ്മൾ ഈ മഹാമാരിയും ഒറ്റകെട്ടായി നേരിടും. നമുക്കേവർക്കും ഒരേ സ്വരത്തോടെ ഈ ലോകത്തോട് പറയാം” ഈ സമയവയും കടന്ന് പോകും.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും”
പിറന്ന മണ്ണ് stand with Expatriates എന്ന ഈ Survival ആൽബം നമ്മുക്കെല്ലാർക്കും എത്തിച്ചു തന്നത് മലയാളത്തിന്റെ പ്രിയങ്കരനായ ശ്രീ മമ്മൂക്കയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആണ്.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്ന് തിരിച്ചെത്തിയ 24 വയസുകാരനും 39 വയസുള്ള വൃക്ക രോഗിക്കും. ഇരുവരും മേയ് ഏഴിന് സംസ്ഥാനത്ത് എത്തിയവരാണ്. കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരൻ. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.

രോഗം സ്ഥിരീകരിച്ച 24വയസുകാരന്‍ അബുദാബിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. എടപ്പാൾ നടുവട്ടം സ്വദേശിയായ ഇദ്ദേഹം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്നുതന്നെ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിമാനങ്ങളില്‍ അവരുടെ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരീക്ഷണം കര്‍ശനമാക്കാണ് അധികൃതരുടെ തീരുമാനം.

വിദേശത്ത് നിന്ന് ആദ്യ ദിനം സംസ്ഥാനത്തെത്തിയ രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന ഓരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇത് പ്രതീക്ഷിച്ചിരുന്നു. ഇത്തരുമൊരു അവസ്ഥ മുന്നില്‍കണ്ടാണ് വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരെ യാത്ര തിരിയ്ക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം ഈ വിമാനങ്ങളില്‍ വന്ന എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയ തോതില്‍ രോഗം വ്യാപിച്ച പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കെല്ലാം ഇത് ബാധകമാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സാധനങ്ങള്‍, പാല്‍ വിതരണം സംഭരണം, ആശുപത്രി, ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍, ആരോഗ്യവകുപ്പ്, കൊവിഡ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹോട്ടലുകളില്‍ ടേക്ക് എവേ സര്‍വീസ് കൗണ്ടര്‍ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ആവശ്യത്തിനും കൊവിഡ് പ്രതിരോധത്തിനും ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാം.

സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അനുവദനീയമായ കാര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നവര്‍ക്കും സഞ്ചരിക്കാന്‍ അനുവാദമുണ്ട്. മറ്റു അടിയന്തര ആവശ്യങ്ങള്‍ക്ക് ജില്ലാഭരണകൂടത്തിന്റെയും പോലീസിന്റെയും പാസ് വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് ബാധിച്ച് അമേരിക്കയിലും ദുബായിലുമായി രണ്ടു മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സുബിന്‍ വര്‍ഗീസാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. നാല്‍പത്തിയാറു വയസായിരുന്നു. ആലപ്പുഴ മേക്കാട്ടില്‍ കുടുംബാംഗമാണ്. ഷാർജയിൽ നിർമാണ കമ്പനിയിൽ ഡ്രൈവറായ തൃശൂർ മതിലകം പുതിയകാവ് സ്വദേശി അബ്ദുൽ റസാഖ് ആണ് ദുബായില്‍ മരിച്ചത്. നാൽപ്പത്തെട്ട് വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ന്യുമോണിയ കൂടി പിടിപെട്ടതാണ് മരണകാരണം. മൃതദേഹം ദുബായിൽ സംസ്കരിക്കും.

ലോക്ക് ഡൗണില്‍ പ്രണയസാഫല്യം. 28 ദിവസം ഒരേവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞശേഷം ഗുജറാത്തിപ്പെണ്‍കുട്ടിയെ കോഴിക്കാട് സ്വദേശിയായ യുവാവ് വരണമാല്യമണിയിച്ചു. കുണ്ടൂപ്പറമ്പ് സ്വദേശി ഉജജ്വല്‍ രാജും മുംബൈക്കാരിയായ ഹേതല്‍ മോദിയുമാണ് ലോക്ക് ഡൗണില്‍ വിവാഹിതരായത്.

നാലുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. യുകെ. മാഞ്ചസ്റ്ററിലെ സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. കുണ്ടൂപ്പറമ്പ് ‘ഉജ്ജ്വല്‍കൃഷ്ണ’ വീട്ടിലെ റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ പുത്തന്‍പുരയിലിന്റെയും അനിതാ രാജിന്റെയും മകനായ ഉജ്ജ്വല്‍ രാജ് ഓസ്‌ട്രേലിയയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്.

ഹേതല്‍ മോദി മുംബൈയില്‍ ഐ.ടി. മാനേജരും. ഗുജറാത്തി കുടുംബത്തിലെ അംഗമായ ഹേതല്‍ മുംബൈയിലാണ് സ്ഥിരതാമസം. ഇരുവരുടെയും ബന്ധത്തില്‍ ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. ഏപ്രില്‍ അഞ്ചിനായിരുന്നു കോഴിക്കോട്ട് വെച്ച് ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്.

എന്നാല്‍ അതിനിടെ കൊറോണ വില്ലനായി എത്തി. മാര്‍ച്ച് 17-നുതന്നെ ഉജ്ജ്വല്‍ നാട്ടിലെത്തി. 14 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടതിനാല്‍ അമ്മയായ ചേതനാ മോദിക്കൊപ്പം വധുവും ഉജ്ജ്വലിന്റെ വീട്ടിലേക്കെത്തി. ലോക്ഡൗണിന്റെ തലേന്ന് രാത്രിയായിരുന്നു അവരുടെ വരവ്. അങ്ങനെയാണ് വധുവും അമ്മയും വരന്റെ വീട്ടില്‍ ക്വാറന്റൈനിലായി.

ഏപ്രില്‍ 5ന് ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹം പിന്നീട് മെയ് ഏഴിന് എടക്കാട് ക്ഷേത്രത്തിലേക്കുമാറ്റുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ ശേഷം കല്ലായി കളരിക്കല്‍ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ദേവീക്ഷേത്രസന്നിധിയില്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ അങ്ങനെ ഉജ്വലും ഹേതലും വിവാഹിതരായി.

കൊറോണ മാനദണ്ഡങ്ങളനുസരിച്ചായിരുന്നു വിവാഹം. വധൂവരന്മാരും അടുത്ത ബന്ധുക്കളുമുള്‍പ്പെടെ 15 പേരാണ് പങ്കെടുത്തത്. എല്ലാവരും മുഖാവരണമണിഞ്ഞ് ഒരു കാറില്‍ മൂന്നുപേര്‍ മാത്രമായി യാത്ര. ലോക്ക് ഡൗൺ ആയതിനാൽ ഹേതലിന്റെ സഹോദരനായ വിവേക് മോദിക്കും ഭാര്യ ഹണിക്കും മുംബൈയില്‍ നിന്നെത്താനായില്ല.

എങ്കിലും ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും സുഹൃത്തുക്കളും നാട്ടിലെ ബന്ധുക്കളുമടക്കം എണ്‍പതോളം പേര്‍ വിവാഹമംഗളവും അനുഗ്രഹവുമായി മുഹൂര്‍ത്തസമയത്ത് സൂം ആപ്പിലൂടെ ഓണ്‍ലൈനിലെത്തിയിരുന്നു.

തിരുവല്ല ബസേലിയൻ മഠത്തിൽ സന്യസ്ത വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇന്നലെയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമാണെന്നാണ് നിഗമനം. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിൽ ഉള്ളത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേകസംഘം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.

മഠത്തിൽ കന്യാസ്ത്രീ പഠന വിദ്യാർഥിനിയായിരുന്നു ദിവ്യ പി ജോൺ. ഇന്നലെ രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികൾ വലിയ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും, ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സെത്തിയാണ് ദിവ്യയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ദിവ്യ മരിച്ചു.

കിണറ്റിൽനിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തിൽപ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ മഠത്തിൽ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

RECENT POSTS
Copyright © . All rights reserved