India

കൂടത്തായിയിലെ കൊലയാളി ജോളിയും തിരൂപ്പൂരിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരനുമായ ജോണ്‍സണും തമ്മില്‍ എന്താണ് ബന്ധം?

ജോളി ഏറ്റവും കൂടുതല്‍ തവണ വിളിച്ചത് ജോണ്‍സണെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇയാളെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. തിരുപ്പൂരിലാണ് ജോലിയെങ്കിലും ജോണ്‍സണ്‍ കൂടത്തായി സ്വദേശിയാണ്. ജോളി അടുത്ത സുഹൃത്താണെന്നും അവരുടെ കയ്യില്‍ നിന്ന് പലതവണ സ്വര്‍ണം പണയം വയ്ക്കാന്‍ വാങ്ങിയിട്ടുണ്ടെന്നും ജോണ്‍സണ്‍ സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അല്ലാതെ മറ്റ് ഇടപാടുകള്‍ ഇല്ലെന്നും വ്യക്തമാക്കി. വ്യാജ രേഖകള്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി ഉണ്ടാക്കിയെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. ജയശ്രീ എന്ന വില്ലേജ് ഓഫീസറും ജോളിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. റവന്യൂ രേഖകള്‍ തിരുത്താന്‍ ജയശ്രീ സഹായിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ജയശ്രീ അവരുടെ നാട്ടിലാണ് ജോലി ചെയ്തിരുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു.

ജോളിയുമായി സംസാരിച്ചതിന്റെ ഒരു ക്ലിപ്പ് തന്റെ കയ്യിലുണ്ടെന്നും അതില്‍ ചില നിര്‍ണായക വിവരങ്ങളുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് അത് കൈമാറുമെന്നും വ്യക്തമാക്കി. അന്വേഷണത്തിന്റെ ഓരോഘട്ടം കഴിയുന്തോറും ജോളിയുമായി അടുപ്പമുള്ള കൂടുതല്‍ ആളുകളെ കണ്ടെത്തുകയും അവര്‍ക്കുള്ള പങ്കില്‍ സംശയം തോന്നുകയും ചെയ്യുന്നതിനാല്‍ വലിയ വെല്ലുവിളിയാണ് കേരളാ പൊലീസിനുള്ളത്. ജോണ്‍സണെ പോലെ സി.പി.എം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളേയും ജോളി വിളിച്ചിട്ടുണ്ട്. അവരെയെല്ലാം ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ ബന്ധുവിനെ് ചോദ്യം ചെയത ശേഷം വിട്ടയച്ചു. ഷാജുവിന്റെ പിതാവ് സക്കറിയയേയും ചോദ്യം ചെയ്യും. സിലിയുടെ മകള്‍ മരിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടെന്ന് സക്കറിയ വാശിപിടിച്ചതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ജോളിക്കുള്ള ബന്ധങ്ങളെ കുറിച്ച് അറിവില്ലായിരുന്നെന്നാണ് രണ്ടാം ഭര്‍ത്താവ് ഷാജു പറയുന്നത്. പലപ്പോഴും ജോളി ദീര്‍ഘനേരം ഫോണ്‍ ചെയ്യുമായിരുന്നു. അത് ഇഷ്ടമില്ലായിരുന്നു. എന്നാല്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ എതിര്‍ത്തില്ല. സിലി മരിച്ചപ്പോള്‍ തനിക്കൊപ്പം അന്ത്യചുംബനം നല്‍കാന്‍ ജോളി എത്തിയത് അവളുടെ ആസൂത്രിതമായ നീക്കമായിരുന്നു. പൊലീസ് അന്വേഷിച്ച് കണ്ടെത്തും വരെ ജോളി എന്‍ഐടി അധ്യാപികയല്ലെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഷാജു പറയുന്നത്. എന്നാല്‍ ഫോണ്‍ വിളികളില്‍ നിന്നൊക്കെ അധ്യാപിക ആണെന്ന് കേള്‍ക്കുന്ന ആര്‍ക്കും മനസിലാകുമായിരുന്നു. അതിനാലാണ് കൂടുതല്‍ അന്വേഷണം നടത്താതിരുന്നത്.

സിലി മരിച്ച് മൂന്ന് മാസം കഴിഞ്ഞ ശേഷം ഷാജുവുമായുളള വിവാഹത്തെ കുറിച്ച് ജോളി ഇളയ മകനോട് പറഞ്ഞിരുന്നു. എന്നാല്‍ അവന്‍ എതിര്‍ത്തു. പക്ഷെ, മറ്റ് ചില ബന്ധുക്കള്‍ ഇടപെട്ട് മകനെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു എന്ന് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചി പറയുന്നു. അതിനാല്‍ താന്‍ ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ ജോളി ചെയ്തിരുന്നു എന്ന് വ്യക്തമാണ്. സിലിയുടെ മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഷാജുവിന്റെ പിതാവ് സക്കറിയ എതിര്‍ത്തതില്‍ ചില ദുരൂഹതകളുണ്ട്. അയാളെ തങ്ങളെ വീട്ടില്‍ പിന്നീട് കയറ്റിയിട്ടില്ലെന്ന് റെഞ്ചി ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനാല്‍ സക്കറിയെ ചോദ്യം ചെയ്താലേ അതിനുള്ള ഉത്തരം കിട്ടൂ. ഒരുപാട് ചോദ്യങ്ങളും അതിലേറെ ഉത്തരങ്ങളും അതിനൊക്കെ വ്യക്തത വരുത്തുമ്പോഴേക്കും പിന്നെയും ചോദ്യങ്ങളുയരുന്നു. അങ്ങനെ അന്വേഷണ സംഘത്തിന് ഒരു ഹെര്‍ക്കുലിയന്‍ ടാസ്‌ക്കാണ് ജോളി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അത് ഇഴകീറി പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

ജോളിയുടെ അയല്‍വാസിയായ ബിച്ചുണ്ണിയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്‍റെ സുഹൃത്തായിരുന്ന ബിച്ചുണ്ണി റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ ആളായിരുന്നു. രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരീ ഭര്‍ത്താവ് പറഞ്ഞു. പ്ലംബര്‍ തൊഴിലാളിയായിരുന്നു ബിച്ചുണ്ണി. ബിച്ചുണ്ണിയുടെ മരണവും അന്വേഷണ പരിധിയിലുള്ളതാണെന്ന് കോഴിക്കോട് റൂറല്‍ എസ് പി വ്യക്തമാക്കി.

പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും പിതാവിനേയും വിളിക്കാറുണ്ടായിരുന്നുവെന്ന് സഹോദരൻ നോബിയുടെ വെളിപ്പെട്ടുത്തൽ. അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുമ്പും ജോളി വീട്ടിലെത്തിയിരുന്നു. അന്ന് അച്ഛനില്‍ നിന്നും പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും മതിയാവാത്ത തരം ആര്‍ത്തിയായിരുന്നു ജോളിക്ക് പണത്തോട് എന്ന് നോബി വ്യക്തമാക്കി. ഇക്കാരണം കൊണ്ട് ആദ്യമൊക്കെ ജോളിക്ക് പണം അയച്ചു കൊടുക്കുന്നതായിരുന്നു പതിവെങ്കില്‍ പിന്നീട് അത് നിര്‍ത്തി മക്കളുടെ അക്കൗണ്ടിലേക്ക് ആണ് പണം അയച്ചിരുന്നത്.

റോയിയുടെ മരണശേഷം ഒരിക്കല്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്‍റെ സഹോദരങ്ങളും അളിയനുമായി കൂടത്തായിയില്‍ പോയിരുന്നു. അന്ന് മരിച്ചു പോയ ടോം ജോസഫ് എഴുതിയ വില്‍പ്പത്രം ജോളി തങ്ങളെ കാണിച്ചു. എന്നാല്‍ അതു വ്യാജമാണെന്ന് സംശയം തോന്നിയതിനാല്‍ ജോളിയോട് താന്‍ തട്ടിക്കയറി ഏതാണ്ട് കൈയ്യാങ്കളിയുടെ വക്കത്താണ് അന്ന് കാര്യങ്ങളെത്തിയത്.

സ്വത്ത്‌ തട്ടിപ്പിനെക്കുറിച്ചോ കൊലപാതകങ്ങളെക്കുറിച്ചോ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ നോബി, ജോളിയെ കേസിൽ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങൾ ഉണ്ടാവില്ലെന്നും വ്യക്തമാക്കി. ” വളരെ മാന്യമായി ജീവിക്കുന്ന ഒരു കുടുംബമാണ് തങ്ങളുടേതെന്നും അതിനാലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഇതൊന്നും പറയാത്തതെന്നും നോബി വ്യക്തമാക്കി.

17 വര്‍ഷം എന്‍ഐടി അധ്യാപികയെന്ന പേരില്‍ ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്ന് കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരില്‍ ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് മാറിനിന്നിരുന്നു. മൂത്ത മകന്‍ ജനിച്ചതിന് ശേഷമായിരുന്നു ഇത്. ഈ സമയം വീട്ടുകാർ തന്നെയായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. എന്നാല്‍ ജോളിക്ക് ബിഎഡ് ബിരുദവും ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

എന്‍ഐടിയില്‍ കൊമേഴ്സ് അധ്യാപികയാണെന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും ധരിപ്പിച്ച്  2002 മുതലാണ് ജോളി പോയിത്തുടങ്ങിയത്. ഇതിനായി വ്യാജ തിരിച്ചറിയില്‍ കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു. രാവിലെ കാറില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ഒസ്യത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരന്‍ അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയിരുന്നു.

എന്‍ഐടിയില്‍ സമരം നടക്കുകയാണെന്നും താല്‍ക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓര്‍ക്കുന്നു.ജോലി കൂടി നഷ്ടമായാല്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ സ്വത്തുക്കള്‍ തനിക്കു നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എന്‍ഐടിയില്‍ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരില്‍ ഒരാള്‍ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി.

ഈ കാര്യം ജോളിയോടു ചോദിച്ചപ്പോള്‍ റോജോയോടു ജോളി കയര്‍ത്തു. മരണ പാരമ്പരകൾക്ക് ശേഷം ജോളിയെ പുനര്‍വിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവര്‍ എന്‍ഐടിയില്‍ അധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്‌ഡി ചെയ്യുന്നതിനാല്‍ ഇപ്പോള്‍ എന്‍ഐടിയില്‍ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്.

ആലപ്പുഴ നങ്ങ്യാര്‍കുളങ്ങരയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മീനാക്ഷിഭവനം തങ്കച്ചന്റെ മകൻ രൂപേഷ് ആണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാത്രി നാല് സുഹൃത്തുക്കൾക്കൊപ്പം രൂപേഷ് മദ്യപിച്ചിരുന്നു. ബൈക്കോടിച്ച് വീട്ടിൽ പോകാൻ കഴിയാതെ വന്നതോടെ ഒപ്പമുണ്ടായിരുന്നവർ ഒരു കാറിന്റെ പിൻസീറ്റിൽ കിടത്തി. കാറിന്റെ ഗ്ലാസ്സുകളെല്ലാം താഴ്ത്തിയാണ് കിടത്തിയത്. രാവിലെയാണ് മരിച്ചനലയില്‍ കണ്ടത്. അബോധാവസ്ഥയിൽ ഭക്ഷണാവശിഷ്ടങ്ങൾ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

രാത്രിയിൽ രൂപേഷിനൊപ്പമുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. മദ്യപാനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനായി രൂപേഷ് ബൈക്കിൽ കയറിയെങ്കിലും വീണുപോയതായി ഇവർ അറിയിച്ചു. തുടര്‍ന്നാണ് കാറിൽ ഉറങ്ങാന്‍ സൗകര്യമൊരുക്കിയതെനനാണ് മൊഴി. രൂപേഷ് സ്വകാര്യ ആയുർവേദാശുപത്രിയിലെ ജീവനക്കാരനാണ്

ജോളി പൊന്നാമറ്റം വീട്ടിലെ രണ്ടുകുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചെന്ന് എസ്.പി കെ.ജി സൈമണ്‍. മറ്റൊരുവീട്ടിലും കൊലപാതകശ്രമം നടത്തിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയുടെ അറസ്റ്റ്. റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആര്‍ ആക്കി അന്വേഷിക്കും. റോയിയുടെ േകസിലാണ് തെളിവുകള്‍ ലഭ്യമായത്. ഇതില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ഷാജു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.

ജോളിയെ മുഴുവന്‍സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ജോളിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും നടത്തി. അതിനിടെ തന്റെ രണ്ടാം വിവാഹത്തെ ആദ്യഭാര്യ സിലിയുടെ കുടുംബം പിന്തുണച്ചെന്ന ഷാജുവിന്റെ വാദം സിലിയുടെ സഹോദരങ്ങള്‍ തളളി. രണ്ടാം വിവാഹത്തില്‍ സിലിയുടെ കുടുംബത്തില്‍ നിന്നാരും പങ്കെടുത്തിരുന്നില്ല. ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും സഹോദരങ്ങളായ സിജോയും സ്മിതയും മൊഴി നല്‍കി. ഇരുവരുടെയും മൊഴിയെടുക്കല്‍ പയ്യോളിയില്‍ തുടരുകയാണ്.

കൊലപാതക പരമ്പരയില്‍ ഡി.എന്‍.എ പരിശോധന അമേരിക്കയില്‍ നടത്തും. കല്ലറയില്‍ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളിലെ ഡി.എന്‍.എ പരിശോധനയാണ് അമേരിക്കയില്‍ നടത്തുക. മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളുടെ ഡി.എന്‍.എ സാംപിള്‍ എടുക്കും. അതിനിടെ കൊല്ലപ്പെട്ട സിലിയുടെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുകയാണ്. സിലിയുടെ സഹോദരന്‍ സിജോയുടെയും സഹോദരിയുടെയും അമ്മാവന്റെയുമാണ് മൊഴിയെടുക്കുന്നത്. റോയിയുടെ സഹോദരന്‍ റോജോയെയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. അമേരിക്കയിലുള്ള റോജോയാണ് മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയത്.

കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളി കഴിയുന്നത്. ഇതിനാല്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുകയാണ്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി. ജില്ലാ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ എത്തിച്ചു. 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

അഹമ്മദാബാദ്:ഗുജറാത്തിലെ ജുനഗദ് ജില്ലയില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്ന് വീണു. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സന്‍സന്‍ ഗിര്‍നെയും മെന്‍ഡര്‍ഡെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് പൂര്‍ണ്ണമായും കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്.

അറുപത് അടി നീളത്തിലുള്ള പാലമാണ് തകര്‍ന്നുവീണത്. അപകടസമയത്ത് പാലത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോയിരുന്നു. ഈ സമയത്ത് പോയ വാഹനത്തിലെ ആളുകള്‍ക്കാണ് പരിക്ക് പറ്റിയത്. രണ്ടു കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍പ്പെട്ടത്.

വര്‍ഷങ്ങളോളം പഴമുള്ള പാലമാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. പാലം തകര്‍ന്നതിനാല്‍ ഗതാഗത തടസ്സവും രൂക്ഷമായി. അതേസമയം ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നു നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കശ്മീരില്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി. ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ മാ​ലി​ക് വി​ളി​ച്ചു ചേ​ര്‍​ത്ത സു​ര​ക്ഷാ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് തീ​രു​മാ​നം.

വ്യാഴാഴ്ച മുതൽ കശ്മീരിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കണമെന്നു സത്യപാൽ മാലിക്ക് വിളിച്ചുചേർത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നൽകി. ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് ഉ​ട​ന്‍​ത​ന്നെ നീ​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഗ​വ​ര്‍​ണ​ര്‍ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര​വ് ഉ​ണ്ടാ​യ​ത്.

ഓഗസ്റ്റ് രണ്ടിനാണ് ഭീകരാക്രമണ ഭീഷണി മുൻനിർത്തി കശ്മീരിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. ഇതോടെ അമർനാഥ് തീർഥയാത്ര ഉൾപ്പെടെയുള്ളവ കേന്ദ്ര സർക്കാർ നിർത്തിവച്ചിരുന്നു.

അതേസമയം, കശ്മീരിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകിയതിനു പിന്നാലെ നിയന്ത്രണ രേഖയിൽ താൽക്കാലികമായി അടച്ചുപൂട്ടിയ ഭീകര ക്യാംപുകൾ പാക്കിസ്ഥാൻ വീണ്ടും സജീവമാക്കിയതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

വരും ദിവസങ്ങളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നു ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഈ ക്യാംപുകളിൽ 20 ഭീകര വിക്ഷേപണ പാഡുകളും 18 പരിശീലന കേന്ദ്രങ്ങളും ഉണ്ടെന്നാണ് സൂചന. ഓരോന്നിലും ശരാശരി 60 ഭീകരർ താമസിക്കുന്നതായാണ് വിവരം.

ന്യൂഡല്‍ഹി: പൂനെ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ എന്‍സിപി എംപിക്ക് നല്‍കിയ ഭക്ഷണത്തില്‍ മുട്ടത്തോട്. എംപി വന്ദന ചവാന്റെ പരാതിയില്‍ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനിക്ക് എയര്‍ ഇന്ത്യ പിഴ ചുമത്തി.

വന്ദന ചവാന്‍ നല്‍കിയ ഓംലറ്റിലാണ് മുട്ടത്തോട് കണ്ടത്. ഭഷണം മോശമാണെന്ന് കാണിച്ച് വന്ദന ഞായറാഴ്ച എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കാറ്ററിംഗ് കമ്പനിക്ക് പിഴ ചുമത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ അന്ന് നല്‍കിയ മുഴുവന്‍ ആഹാരത്തിന്റെയും തുകയും ഹാന്റ്‌ലിംഗ് ചാര്‍ജുമടക്കമാണ് പിഴ ചുമത്തിയത്.

ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. സംഭവം വന്ദന ട്വീറ്റും ചെയ്തിരുന്നു. ‘ തനിക്ക് നല്‍കിയ ഓംലറ്റില്‍ മുട്ടത്തോട് ഉണ്ടായിരുന്നു. ഉരുളക്കിഴങ്ങ് കേടുവന്നിരുന്നു. ബീന്‍സ് വെന്തിരുന്നില്ല” എന്നും വന്ദന കുറിച്ചു.

 

കൂടത്തായി കൊലപാതക പരമ്പരകളിൽ മുഖ്യ പ്രതി ജോളി പിടിയിലായതോടെ പല സത്യങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുകയാണ്. ആറ് പേരെയും വര്‍ഷങ്ങളുടെയും മാസങ്ങളുടെയും വ്യത്യാസത്തിലാണ് ജോളി കൊലപ്പെടുത്തിയത്. സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ജോളി ഷാജുവിനെ വിവാഹം ചെയ്തിരുന്നു. അതും ഷാജുവിന്റെ ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്തിയ ശേഷമാണ് ജോളി ഷാജുവിനെ വിവാഹം ചെയ്തത്. സിലി മരിച്ച്‌ ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ ആ വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. പരസ്പരം വീഞ്ഞും മധുരവും പങ്കുവെയ്ക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. ബന്ധുക്കള്‍ അന്ന് എതിര്‍പ്പ് ഉന്നയിച്ചില്ലെങ്കിലും ബന്ധുക്കളില്‍ പലരും ഇപ്പോള്‍ സംശയവുമായി രംഗത്തെത്തിയിട്ടുണ്ട്.

17 വര്‍ഷം എന്‍ഐടി അധ്യാപികയെന്ന പേരില്‍ ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്ന് കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരില്‍ ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് മാറിനിന്നിരുന്നു. മൂത്ത മകന്‍ ജനിച്ചതിന് ശേഷമായിരുന്നു ഇത്. ഈ സമയം വീട്ടുകാർ തന്നെയായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. എന്നാല്‍ ജോളിക്ക് ബിഎഡ് ബിരുദവും ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

എന്‍ഐടിയില്‍ കൊമേഴ്സ് അധ്യാപികയാണെന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും ധരിപ്പിച്ച്  2002 മുതലാണ് ജോളി പോയിത്തുടങ്ങിയത്. ഇതിനായി വ്യാജ തിരിച്ചറിയില്‍ കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു. രാവിലെ കാറില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ഒസ്യത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരന്‍ അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയിരുന്നു.

എന്‍ഐടിയില്‍ സമരം നടക്കുകയാണെന്നും താല്‍ക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓര്‍ക്കുന്നു.ജോലി കൂടി നഷ്ടമായാല്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ സ്വത്തുക്കള്‍ തനിക്കു നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എന്‍ഐടിയില്‍ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരില്‍ ഒരാള്‍ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി.

ഈ കാര്യം ജോളിയോടു ചോദിച്ചപ്പോള്‍ റോജോയോടു ജോളി കയര്‍ത്തു. മരണ പാരമ്പരകൾക്ക് ശേഷം ജോളിയെ പുനര്‍വിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവര്‍ എന്‍ഐടിയില്‍ അധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്‌ഡി ചെയ്യുന്നതിനാല്‍ ഇപ്പോള്‍ എന്‍ഐടിയില്‍ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്.

RECENT POSTS
Copyright © . All rights reserved