ന്യൂഡൽഹി: 150 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചു. വീസ ചട്ടങ്ങൾ ലംഘിക്കുകയോ, അനധികൃതമായി രാജ്യത്തു കടക്കുകയോ ചെയ്തവരെയാണ് അമേരിക്ക തിരിച്ചയച്ചത്. ബുധനാഴ്ച രാവിലെ ഇവർ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. പുലർച്ചെ ആറിന് വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലാണു യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം എത്തിയത്. ബംഗ്ലാദേശിലൂടെയാണു വിമാനം ഇന്ത്യയിലേക്കു പറന്നത്. സുരക്ഷാ പരിശോധനകൾക്കുശേഷം തിരിച്ചയച്ചവരെ വിമാനത്താവളത്തിൽനിന്നു വിട്ടയയ്ക്കും. ഒക്ടോബർ 18-ന് അനധികൃതമായി കുടിയേറാൻ ശ്രമിച്ച 300 ഇന്ത്യക്കാരെ മെക്സിക്കോയിൽനിന്നു തിരിച്ചയച്ചിരുന്നു. മെക്സിക്കോയിൽനിന്നു യുഎസിലേക്കു നുഴഞ്ഞുകയറാനായിരുന്നു ഇവരുടെ പദ്ധതി.
ഇരിങ്ങാലക്കുടയിൽ വീട്ടമ്മ ആലീസിനെ കഴുത്തറത്ത് കൊന്നത് ആരാണെന്ന് ഇനിയും വ്യക്തമല്ല. കഴുത്തിലെ ആഴത്തിലുള്ള മുറിവിന്റെ ശൈലി കണ്ട് ഇതരസംസ്ഥാനക്കാരനാണെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം . ആലീസിന്റെ ശരീരത്തിൽ ഒരേയൊരു മുറിവാണ് കൊലയാളി വരുത്തിയിട്ടുള്ളത്. അത് , കഴുത്തിലാണ്. ഇടതു കൈയിൽ ബലം പ്രയോഗിച്ചിട്ടുണ്ട്.
മൽപിടുത്തത്തിന്റെ ലക്ഷണമില്ല. കൈകളിലെ എട്ടു വളകൾ മാത്രം കൊലയാളി കവർന്നു. ആറു പവന്റെ മാല അലമാരയിൽ ഊരി ഭദ്രമായി സൂക്ഷിച്ചിരുന്നു. ഇതു കവർന്നിട്ടില്ല. 30 ,000 രൂപയും അലമാരയിലുണ്ടായിരുന്നു. വള ഊരി എടുത്ത ഉടനെ കൊലയാളി സ്ഥലം വിട്ടു. ഒരാളാണോ അതോ രണ്ടു പേരാണോ കൊല നടത്തിയതെന്ന് ഇനിയും വ്യക്തമല്ല. പലതരത്തിലുള്ള ഊഹാപോഹങ്ങൾ പൊലീസിന്റെ മുമ്പിലുണ്ട്.
ആലീസിന്റെ ഭർത്താവ് നടത്തിയിരുന്ന അറവുശാലയിലെ പഴയ തൊഴിലാളിയായ അസാമുകാരൻ സംഭവ ദിവസത്തിന് രണ്ടു ദിവസം മുമ്പ് വീട്ടിൽ വന്നിരുന്നു എന്ന വിവരമാണ്. അസാമുകാരനെ ഫോണിൽ ഇതുവരെ കിട്ടിയിട്ടുമില്ല. നാട്ടിലെ സ്ഥിരം ക്രിമിനലുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഞ്ചാവ് ഇടപാടുകാരായ സ്ഥിരം ക്രിമിനലുകൾ സംഭവ സമയത്ത് ഈസ്റ്റ് കോമ്പാറ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നോയെന്ന് പരിശോധിച്ച് വരികയാണ്. ആലീസിന്റെ വീട്ടു പരിസരത്തുള്ള അഞ്ഞൂറോളം വീടുകളിൽ പൊലീസ് എത്തി ഓരോ കുടുംബാംഗങ്ങളുടേയും പേരു വിവരങ്ങൾ ശേഖരിച്ചു . അവരെല്ലാം സംഭവ ദിവസം എവിടെയായിരുന്നുവെന്ന് പരിശോധിച്ചു വരികയാണ്.
പട്ടാപകൽ വീട്ടമ്മയെ കൊന്ന് കടന്നു കളഞ്ഞ ആ കൊലയാളിയെ നാട്ടിലാരും കണ്ടിട്ടില്ല. അപരിചിതരായ ആരേയും ആ ദിവസം കണ്ടിട്ടില്ല. കർട്ടൻ പണിക്കാർ വന്നു പോയതല്ലാതെ മറ്റാരേയും കണ്ടിട്ടില്ല. സിസിടിവി കാമറകൾ കുറവാണ്. നിലവിൽ , സി സി ടി വി കാമറകൾ ഉള്ള വീടുകളിലെത്തി പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല. ഈസ്റ്റ് കോമ്പാറ ടവർ ലൊക്കേഷനു കീഴിൽ സംഭവ സമയം ആക്ടീവായിരുന്ന കോളുകൾ പരിശോധിക്കുന്നുണ്ട്. സംഭവ സമയത്തിന് ശേഷം സ്വിച്ച് ഓഫായ ഫോൺ നമ്പറുകളും പരിശോധിക്കുന്നുണ്ട്. ഇതിനോടകം മുന്നൂറു പേരെ ചോദ്യം ചെയ്തു വിട്ടു. സംശയമുള്ളവരെ വീണ്ടും വിളിപ്പിക്കും. തൃശൂർ റൂറൽ എസ്.പി. : കെ.പി.വിജയകുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം.
കൊലയാളി വീടിന്റെ പുറകുവശം വഴിയാണ് പുറത്തു കടന്നിട്ടുള്ളത്. ആലീസിന്റെ മൊബൈൽ ഫോൺ അടുക്കള ഭാഗത്തു നിന്നാണ് കിട്ടിയത്. മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലയാളിയെ പ്രതിരോധിക്കാൻ പോലും ആലീസിന് സമയം കിട്ടിയിട്ടില്ല. ജനവാസ മേഖല ആണെങ്കിലും തൊട്ടടുത്ത രണ്ടു വീടുകളിലും ആൾ താമസമില്ല. പിന്നെ രണ്ടു പറമ്പുകളാണ്. ആലീസ് പകൽ സമയത്ത് തനിച്ചാണെന്ന് അറിവുള്ള ആളായിരുന്നിരിക്കണം കൊലയാളി.
കഴുത്തറത്ത് കൊന്ന് വളകൾ തട്ടാൻ രണ്ടും കൽപിച്ചാണ് കൊലയാളി വന്നിട്ടുള്ളത്. അതിരാവിലെ വീട്ടിൽ എത്തി എവിടെയെങ്കിലും ഒളിച്ചിരുന്നോയെന്നും പൊലീസ് സംശയിക്കുന്നു. കൊല നടത്തി വളകൾ കൈക്കലാക്കിയ ശേഷം പെട്ടെന്ന് കൊലയാളി സ്ഥലം വിട്ടത് പിടിക്കപ്പെടാതിരിക്കാനാകാം. കൊല നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും കൊലയാളിയെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിന് സമ്മർദമുണ്ടാക്കുന്നുണ്ട്.
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് അപകടം. പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം. ബിജുമേനോന് പൊള്ളലേല്‍ക്കുകയായിരുന്നു.
അട്ടപ്പാടി കോട്ടത്തറയില്‍ വച്ചായിരുന്നു സിനിമാ ചിത്രീകരണം.കാലിലും കൈയ്യിലും നേരിയ പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നാണ് വിവരം. താരത്തിന് വൈദ്യസഹായം നല്‍കിയതിന് ശേഷം ഷൂട്ടിങ് തുടര്‍ന്നെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി സംവിധാനം ചെയ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.
ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ സംസ്കൃതം പഠിപ്പിക്കാനെത്തിയ അസിസ്റ്റന്റ് പ്രൊഫസർക്കെതിരായ വർഗീയ പ്രക്ഷോഭം തുടരുന്നു. ഒരു വിഭാഗം വിദ്യാർത്ഥികളാണ് സംസ്കൃതം തങ്ങളുടെ ‘മതപരമായ ഭാഷ’യാണെന്ന വിചിത്രവാദവുമായി സമരത്തിലുള്ളത്. അതെസമയം, ചട്ടങ്ങൾ പാലിച്ചാണ് അധ്യാപകനെ നിയമിച്ചതെന്നും അതിൽ നിന്നും പിന്നാക്കം പോകുന്ന പ്രശ്നമില്ലെന്നും ബനാറസ് ഹിന്ദു സർവ്വകലാശാല അറിയിച്ചു.
അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയ ഫിറോസ് ഖാനാണ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ എതിർപ്പ് നേരിടുന്നത്. സാഹ്യത്യ ഡിപ്പാർട്ട്മെന്റിലാണ് ഇദ്ദേഹത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ സംസ്കൃതമന്ത്രങ്ങൾ ചൊല്ലി കുത്തിയിരിപ്പ് തുടരുകയാണ്.
മുസ്ലിമായ ഫിറോസ് ഖാന് ‘സംസ്കൃത വിദ്യാധർമം’ പഠിപ്പിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ വാദം. തങ്ങളുടെ സമരത്തെ ‘ധര്‍മ്മയുദ്ധം’ എന്നാണ് വിദ്യാർത്ഥികൾ വിശേഷിപ്പിക്കുന്നത്. ഭാഷയിൽ എല്ലാവർക്കും അധികാരമുണ്ടെന്നും എന്നാല്‍ മതത്തിൽ ആർക്കും അധികാരമില്ലെന്നും ഇവർ വാദിക്കുന്നു.ഡിപ്പാർട്ട്മെന്റിൽ ക്ലാസ്സുകൾ ഇനിയും തുടങ്ങാനായിട്ടില്ല. വിദ്യാർത്ഥികൾ ബഹിഷ്കരണം തുടരുകയാണ്.
നിയമനം നടത്തിയതോടെ തങ്ങൾ ഒരു നിലപാട് എടുത്തു കഴിഞ്ഞതായും ഇനി അതിനെ ഉറപ്പിക്കാനായി ഒന്നും പറയേണ്ടതില്ലെന്നും സർവ്വകലാശാലാ വക്താവ് അറിയിച്ചു. ഫിറോസ് ഖാൻ അധ്യാപകനായി ചുമതലയേറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ശമ്പളവും ലഭിക്കുമെന്ന് വക്താവ് അറിയിച്ചു.
സംസ്കൃതസാഹിത്യത്തെയും മതത്തെയും കൂട്ടിക്കുഴയ്ക്കരുതെന്ന് അധ്യാപകനായ ഫിറോസ് ഖാൻ പറഞ്ഞു. അഭിജ്ഞാന ശാകുന്തളം ഉത്തരരാമചരിതം, രഘുവംശ മഹാകാവ്യം തുടങ്ങിയവയാണ് തനിക്ക് പഠിപ്പിക്കേണ്ടത്. അവയ്ക്കൊന്നും മതവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാം സാഹിത്യകൃതികളാണ്. താൻ രണ്ടാംക്ലാസ് മുതൽ സംസ്കൃതം പഠിക്കുന്നുണ്ടെന്നും സമുദായത്തിൽ നിന്ന് ഇതുവരെ എതിർപ്പുണ്ടായിട്ടില്ലെന്നും ഫിറോസ് ഖാൻ പറഞ്ഞു. ഇപ്പോൾ മാത്രമാണ് തന്റെ മതം ഒരു പ്രശ്നമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെലക്ഷൻ കമ്മറ്റി ഐകകണ്ഠ്യേനയാണ് ഫിറോസ് ഖാനെ സർവ്വകലാശാലയിൽ അധ്യാപകനായി തെരഞ്ഞെടുത്തതെന്ന് വൈസ് ചാൻസലർ രാകേഷ് ഭട്നാഗർ പറയുന്നു. യുജിസിയുടെയും ഇന്ത്യാ ഗവൺമെന്റിന്റെയും നിർദ്ദേശങ്ങൾ പാലിച്ചാണ് നിയമനം. മതമോ ജാതിയോ സമുദായമോ ലിംഗമോ പരിഗണിക്കാതെ എല്ലാവർക്കും വിദ്യാഭ്യാസത്തിനും അധ്യാപനത്തിനുമുള്ള അവസരമൊരുക്കാൻ സർവ്വകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് വൈസ് ചാൻസലർ പറഞ്ഞു.
മിമിക്രി കലാവേദികളിലൂടെ ഒരുകാലത്ത് എല്ലാവരെയും ചിരിപ്പിച്ച കലാകാരനാണ് രാജീവ് കളമശ്ശേരി. എ കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും ഒ രാജഗോപാലായും അനുകരണത്തിലൂടെ കയ്യടി നേടിയ രാജീവിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ഇന്ന് രോഗത്തോടും ജീവിതത്തോടും മല്ലിട്ട് കഴിയുകയാണ് ഈ കലാകാരൻ. ഇനി ചിരിക്കണമെങ്കിലും ചിരിപ്പിക്കണമെങ്കിലും അടിയന്തിരമായ ആൽജിയോപ്ലാസ്റ്റി ചെയ്യണം. അഞ്ച് പെൺകുട്ടികളുടെ പിതാവ് കൂടിയായ രാജീവിന് സഹായം അഭ്യർഥിച്ച് ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ശാന്തിവിള ദിനേശ്.
ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം: രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല……. കഴിഞ്ഞ 26 വർഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്…..!
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല…… പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം……!
രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്…… പെൺകുട്ടികളല്ല ……. പെൺകുഞ്ഞുങ്ങൾ ……!
രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി…… അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്…..!
പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്…… സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു….. ഭേദമായി വന്നതാണ്…. ഇപ്പോഴിതാ ഹൃദയം പിണങ്ങി…. കൊച്ചിയിലെ Renai Medicity യിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി.
അടിയന്തിരമായി ആഞ്ജിയോപ്ളാസ്റ്റി ചെയ്യണം …….
സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്……
ഏകെ ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു….. ചെയ്യാം എന്ന മറുപടിയും വന്നു….. മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്……..
ശ്രമങ്ങൾ തുടരാം……
രാജീവിനെ സ്നേഹിക്കുന്നവർ ചെറിയ തുകകൾഎങ്കിലും നൽകണം ഈ അവസരത്തിൽ …… ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ…….
ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്……. ഉപേക്ഷ വിചാരിക്കരുത്….. ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്നേഹിക്കുന്ന മനസുകൾ കേൾക്കണം …….
ശാന്തിവിള ദിനേശ്.
A S Rajeev
A/c No. 10120100187644
IFSC Code FDRL0001012
Federal Bank
Kalamassery Branch
Kochi
പള്ളിക്കോണം രാജീവ്
ചില പ്രാചീന സംസ്കൃതകാവ്യങ്ങളിൽ “വിഷഘ്ന” എന്ന പേരിലാണ് മണിമലയാറിനെ സൂചിപ്പിച്ചിരിക്കുന്നത്. വിഷത്തെ നശിപ്പിക്കുന്നവൾ എന്നർത്ഥം. ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാടും മേടും താണ്ടിയെത്തുന്ന ശുദ്ധജലവാഹിനിയായതിനാൽ ഈ നാമകരണം തികച്ചും യുക്തം. പുല്ലകയാർ, വല്ലപ്പുഴ, വല്ലവായ്പുഴ എന്നൊക്കെയും മുൻകാലങ്ങളിൽ വിളിച്ചിരുന്നു. ഏരുമേലിക്ക് മുമ്പുള്ള ഭാഗത്തെ ഇന്നും പുല്ലകയാർ എന്നു തന്നെയാണ് വിളിക്കാറുള്ളത്. തിരുവല്ലായിലൂടെ ഒഴുകുന്നതിനാലാണ് വല്ലയാർ എന്നും വല്ലവായ്പുഴ എന്നും അറിയപ്പെടുന്നത്
മീനച്ചിലാറിനും പമ്പയുടെയും ഇടയിലായി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ 92 കിലോമീറ്റർ നീളത്തിൽ ഒഴുകുന്നു. ഉത്ഭവസ്ഥാനം ഇടുക്കി ജില്ലയിലെ ഏലപ്പാറ പഞ്ചായത്തിലെ അമൃതമേടാണ്. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും അഴുതയാറിന്റെയും (പമ്പയുടെ കൈവഴി) തേയിലപ്പുരയാറിന്റെയും (പെരിയാറിന്റെ കൈവഴി) ഉത്ഭവസ്ഥാനങ്ങൾ അമൃതമേട് തന്നെയാണ് എന്നത് ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
പതനസ്ഥാനത്തെത്തുമ്പോൾ പമ്പയുമായി ചേർന്ന് നിരവധി കൈവഴികളിലൂടെ ജലം പങ്കിടുന്നു. കുട്ടനാടിന്റെ ഏറിയ ഭൂഭാഗവും ഈ നദിയുടെ സ്വാധീനത്തിലാണ്. വേമ്പനാട്ടു കായലിലെ പതനസ്ഥാനം കൈനകരിയാണ്.
പുരാതനകാലം മുതൽ സുഗന്ധവ്യഞ്ജനവാണിജ്യവുമായി ബന്ധപ്പെട്ട് പ്രധാന ഗതാഗതമാർഗ്ഗമെന്ന നിലയിൽ മണിമലയാറിന് വളരെയേറെ പ്രാധാന്യമുണ്ട്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിലെ റോമൻ ചക്രവർത്തിയായ അഗസ്റ്റസ് സീസറുടെ മുദ്രപതിപ്പിച്ച നാണയങ്ങൾ കാഞ്ഞിരപ്പള്ളിയിൽനിന്ന് കണ്ടെടുത്തതിനാൽ മണിമലയാറ്റിലേയ്ക്കെത്തുന്ന ചിറ്റാറിന്റെ കരയിലെ കാഞ്ഞിരപ്പള്ളിയുടെ വാണിജ്യപൈതൃകം എത്രയും പ്രാചീനമാണെന്ന് തെളിയുന്നു. കാഞ്ഞിരപ്പള്ളിയങ്ങാടിയിൽനിന്ന് നെല്ക്കിണ്ട (നിരണം), ബെറാക്കേ (പുറക്കാട്) എന്നീ പ്രാചീനതുറമുഖങ്ങളിലേക്ക് വാണിജ്യവിഭവങ്ങൾ എത്തിച്ചിരുന്നത് മണിമലയാറ്റിലൂടെയായിരുന്നു. കമ്പംമെട് ചുരം കടന്ന് മധുരയിലേക്ക് പ്രാചീന മലമ്പാത ഇണ്ടായിരുന്നതിനാൽ സഹ്യനെ കടന്നെത്തിയിരുന്ന പാണ്ടിവിഭവങ്ങളും കപ്പൽ കയറാൻ മണിമലയാറിനെ ആശ്രയിച്ചിരിക്കാം. കാഞ്ഞിരപ്പള്ളിയുടെ ഇന്നും തുടരുന്ന വാണിജ്യ പ്രാധാന്യത്തിന് ഹേതുവായത് മണിമലയാറിന്റെ സാമീപ്യം തന്നെയാണെന്നതിൽ സംശയമില്ല.
പലപ്പോഴായി മണിമലയാറിന്റെ ലാവണ്യം പലയിടങ്ങളിലായി കണ്ടറിഞ്ഞിട്ടുണ്ട് എങ്കിലും ആ നദിയുടെ ഉത്ഭവസ്ഥാനങ്ങൾ നേരിൽ കാണാനുണ്ടായ അനുഭവമാണ് ഓർമ്മയിൽ തങ്ങിനിൽക്കുന്നത്. വാഗമൺ മലനിരകൾക്ക് അമൃതമേട്ടിൽ നിന്ന് ഉത്ഭവിക്കുന്ന രണ്ടു കൈവഴികൾ! അവയിലൊന്ന് മദാമ്മക്കുളത്തിൽ വെള്ളച്ചാട്ടമായി എത്തി മൂപ്പൻമലയുടെ ചെരുവിലൂടെ പടിഞ്ഞാറോട്ട് കുത്തനെ ഒഴുകി ഇളംകാടിനടുത്തെത്തുന്നു. അമൃതമേട്ടിലെ തന്നെ ഉപ്പുകുളത്തിൽ വന്നു ചേരുന്ന നീർച്ചാലുകളും തടയിണ കവിഞ്ഞൊഴുകി ഇളംകാട്ടിലെത്തി ആദ്യത്തെ കൈവഴിയോടു ചേരുന്നു.
കോലാഹലമേടിന് തെക്കുനിന്ന് ആരംഭിക്കുന്ന നീർച്ചാലുകൾ ചേർന്ന് തെക്കോട്ടൊഴുകി വല്യേന്ത കടന്ന് എന്തയാറായി ഇളംകാട്ടിലെത്തുമ്പോൾ ആദ്യശാഖകൾ ഒപ്പം ചേരുന്നു. വെംബ്ലിയിലെത്തുമ്പോൾ കിഴക്ക് ഉറുമ്പിക്കരയിൽ നിന്ന് തുടങ്ങി വെള്ളാപ്പാറ വെള്ളച്ചാട്ടവും, വെംബ്ലി വെള്ളച്ചാട്ടവും കടന്ന് പാപ്പാനിത്തോട് വന്നുചേരുന്നു. പെരുവന്താനത്തിന് കിഴക്ക് പുല്ലുപാറ മലനിരകളിൽനിന്ന് തുടങ്ങി പടിഞ്ഞാറോട്ടൊഴുകുന്ന കൊക്കയാർ കൂട്ടിക്കലിൽ വച്ച് ഒപ്പം ചേരുന്നു. താളുങ്കൽ തോടും കൂട്ടിക്കലിൽ സംഗമിക്കുന്നു.
പുല്ലകയാർ എന്ന പേരോടെ തെക്കോട്ടൊഴുകി മുണ്ടക്കയത്തെത്തുമ്പോൾ പാഞ്ചാലിമേടിന്റെ പടിഞ്ഞാറൻ ചെരുവുകളിൽനിന്ന് ഉത്ഭവിക്കുന്ന തോടുകൾ ചേർന്ന നെടുംതോടും പൈങ്ങണതോടും മഞ്ഞളരുവിയും ഒപ്പം ചേരുന്നു. എരുമേലിക്ക് വടക്ക് കൊരട്ടിയിലെത്തുമ്പോൾ വെൺകുറിഞ്ഞിയിൽനിന്ന് തുടങ്ങി വടക്കോട്ടൊഴുക്കി എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തെ തഴുകിയെത്തുന്ന എരുമേലിത്തോട് വന്നുചേരുന്നു.
വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന പുല്ലകയാർ വിഴിക്കത്തോടിനും ചേനപ്പാടിക്കുമിടയിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ ഒഴുകിയെത്തുമ്പോൾ പൊടിമറ്റത്തു നിന്നാരംഭിച്ച് കാഞ്ഞിരപ്പള്ളിയിലൂടെ ഒഴുകിയെത്തുന്ന ചിറ്റാർ ചേരുന്നതോടെ പുല്ലകയാർ മണിമലയാറായി മാറുന്നു. ചെറുവള്ളി എസ്റ്റേറ്റും പൊന്തൻപുഴ വനവും ഇതിന് തെക്കാണ്. ചെറുവള്ളി ഗ്രാമത്തിന്റെ തെക്കേ അതിരിലൂടെ ഒഴുകി മണിമലയിലെത്തിച്ചേരുന്നു.
പിന്നീട് തെക്കുപടിഞ്ഞാറു ദിശയിലാണ് ഗതി.
കോട്ടാങ്ങലും കുളത്തൂർമൂഴിയും കടന്ന് വായ്പൂരെത്തുന്നു. മല്ലപ്പള്ളി കടന്നാൽ പിന്നീട് ഒഴുക്ക് തെക്കോട്ടാണ്. കീഴ്‌വായ്പൂരും വെണ്ണിക്കുളവും കഴിഞ്ഞ് കല്ലൂപ്പാറയെ ഒന്നു ചുറ്റിക്കറങ്ങി കവിയൂരിന് തെക്കു ചേർന്ന് കുറ്റൂരെത്തുന്നു. വല്ലപ്പുഴയായി തിരുവല്ലാ ഗ്രാമത്തിന് തെക്കതിരായി വെൺപാലയും കടന്ന് നെടുമ്പുറത്തെത്തുമ്പോൾ പമ്പയുമായി ബന്ധിപ്പിക്കുന്ന ആദ്യ കൈവഴിയായ വരട്ടാർ കിഴക്കുനിന്ന് വന്നുചേരുന്നു.
തുടർന്ന് ആലംതുരുത്തെത്തുമ്പോൾ പമ്പയിൽ നാക്കിടയിൽ നിന്നുവരുന്ന കൈവഴി സംഗമിക്കുന്നു. പുളിക്കീഴും കഴിഞ്ഞ് നീരേറ്റുപുറത്തെത്തിയാൽ വടക്കോട്ടാണ് സഞ്ചാരം. നീരേറ്റുപുറത്തു നിന്ന് തുടങ്ങി തലവടിയും എടത്വയും ചമ്പക്കുളവും നെടുമുടിയും കടന്ന് കൈനകരിയിൽ വച്ച് വേമ്പനാട്ടുകായലിലേക്ക് പതനത്തിലേയ്ക്കുള്ള ആദ്യകൈവഴി എത്തുന്നു. ഈ ഭാഗമത്രയും നിരവധി തോടുകൾ കൊണ്ട് മണിമലയാറും പമ്പയും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
പ്രധാന നദി നീരേറ്റുപുറത്തു നിന്ന് വടക്കോട്ടൊഴുകി മുട്ടാർ കടന്ന് കിടങ്ങറയിലെത്തി രണ്ടായി പിരിയുന്നു. പടിഞ്ഞാറേ ശാഖ രാമങ്കരി, പുളിങ്കുന്ന്, മങ്കൊമ്പ് എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി കൈനകരിയിൽ വച്ച് കായലിൽ ചേരുന്നു. കിഴക്കൻശാഖ കിടങ്ങറയിൽനിന്ന് തുടങ്ങി കുന്നംകരി, വെളിയനാട്, കാവാലം എന്നീ പ്രദേശങ്ങൾ കടന്ന് കൈനകരിക്ക് കിഴക്കുവച്ച് കായലിൽ ചേരുന്നു.
നദിയൊഴുകുന്ന പ്രദേശങ്ങൾ സാംസ്കാരികമായും സമ്പന്നമാണ്. പുരാതനമായ ശാക്തേയ ഗോത്രാരാധനാ സ്ഥാനമായ വള്ളിയാങ്കാവിൽ ഭഗവതി ക്ഷേത്രത്തിനെ ചുറ്റിയൊഴുകുന്ന കൈവഴി പാഞ്ചാലിമേട്ടിൽനിന്നാണ് ഉത്ഭവിക്കുന്നത്. നിരവധി കാവുകളും ഗോത്രാരാധനാ കേന്ദ്രങ്ങളുമാണ് നദീതടത്തിലാകെയുള്ളത്. പേട്ടതുള്ളലും ചന്ദനക്കുടവും ഒരേ ആചാരത്തിന്റെ ഭാഗമായ എരുമേലി നദിയുടെ സംഭാവനയാണ്. ഡച്ചുരേഖകളിൽ എരുമേലൂർ എന്ന് രേഖപ്പെടുത്തിയ മലയോര വ്യാപാരകേന്ദ്രമാണ് എരുമേലി. കാഞ്ഞിരപ്പള്ളിയിലേതുപോലെ തന്നെ റാവുത്തർ സമൂഹം വ്യാപാരത്തിനായി കുടിയേറി പാർത്തയിടം. ശബരിമല അയ്യപ്പന്റെ പുരാവൃത്തവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രം!
ശബരിഗിരി വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാനിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് നദിയുടെ തെക്കേക്കരയിലാണ്. തെക്കംകൂർ രാജവംശത്തിന്റെ പരദേവതയായ ചെറുവള്ളി ഭഗവതിയുടെ ക്ഷേത്രം അല്പം വടക്കോട്ടു മാറിയാണ്. ചെറുവള്ളി എസ്റ്റേറ്റിൽ മേഞ്ഞു നടക്കുന്ന തനി നാടൻ ഇനമായ ചെറുവള്ളിക്കുള്ളൻപശുക്കൾ വിഷഘ്നയുടെ ദിവ്യതീർത്ഥവും നദീതടത്തിലെ ഔഷധസസ്യങ്ങളും സേവിച്ച് മേന്മയുള്ള പാൽ ചുരത്തുന്നവയാണ്.
നദി മണിമലയിലെത്തുമ്പോഴാണ് തനിസ്വരൂപം വെളിവാക്കുന്നത്. അതുകൊണ്ടുതന്നെയാവാം സ്ഥലനാമം നദിയുടെ തന്നെ പേരായി മാറിയത്. കേരളത്തിലെ പ്രസിദ്ധമായ പടയണിയാണ് മണിമലയാറിന്റെ തീരത്തെ കോട്ടാങ്ങൽ ദേവീക്ഷേത്രത്തിൽ നടക്കാറുള്ളത്.
നദി ഒഴുകിയെത്തുന്ന കല്ലൂപ്പാറ പ്രദേശത്തിന് ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുണ്ട്. പഴയ തെക്കുംകൂർ നാട്ടുരാജ്യത്തിൽ ഉൾപ്പെട്ടിരുന്ന ഈ പ്രദേശത്ത് ആധിപത്യം ഇടപ്പള്ളി രാജാക്കന്മാർക്കായിരുന്നു. ഒരു രാജ്യത്തു തന്നെ അന്യരാജ്യത്തെ രാജാവിന്റെ അധീനതയിൽ വരുന്ന പ്രദേശം! 14-ാം നൂറ്റാണ്ടു മൂന്നര നൂറ്റാണ്ടോളം കല്ലൂപ്പാറ എളങ്ങല്ലൂർ സ്വരൂപ(ഇടപ്പള്ളി) ത്തിന്റെതായിരുന്നു. പ്രസിദ്ധമായ കല്ലൂപ്പാറ പള്ളി പണി കഴിച്ചത് ഇടപ്പള്ളിത്തമ്പുരാന്റെ ആശീർവാദത്തോടെയെന്ന് ചരിത്രം. എരുമേലിയും കാത്തിരപ്പള്ളിയും പോലെ തന്നെ കല്ലൂപ്പാറയും വ്യാപാരകേന്ദ്രമായിരുന്നു. മാത്രമല്ല, പോർച്ചുഗീസ് -ഡച്ചു കാലഘട്ടത്തിൽ ഇടപ്പള്ളിയുമായുണ്ടായ കുരുമുളക് വ്യാപാരത്തിന്റെ പ്രധാനകേന്ദ്രവും കല്ലൂപ്പാറയായിരുന്നു.
മണിമലയാറിന്റെ തീരത്ത് പുരാതനകേരളത്തിലെ രണ്ട് ബ്രാഹ്മണഗ്രാമങ്ങൾ സ്ഥിതിചെയ്യുന്നു. കവിയൂരും തിരുവല്ലയും. പല്ലവകാല ശില്പങ്ങളോട് സാമ്യപ്പെടുന്ന അപൂർവ്വ ശിലാസൃഷ്ടികളോടുകൂടിയ ഗുഹാക്ഷേത്രവും മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമായ ശ്രീകോവിലും ഹനുമാന്റെ ഉപദേവാലയവുമുള്ള കവിയൂർ മഹാദേവക്ഷേത്രവും ഗ്രാമത്തിന്റെ സാംസ്കാരിക അടയാളങ്ങളാണ്.
വല്ലയാർ, വല്ലവായ് എന്നീ പേരുകൾ നദിക്ക് ലഭിക്കുന്നത് തിരുവല്ലാ ഗ്രാമത്തിന്റെ സാമീപ്യത്തിൽനിന്നാണ്. മുല്ലേലിത്തോട് എന്ന കൈവഴി മണിമലയാറ്റിൽ നിന്നു തുടങ്ങി തിരുവല്ല ഗ്രാമത്തിനുള്ളിലൂടെയൊഴുകി മണിമലയാറ്റിൽ തന്നെ ചേരുന്നു. ഗ്രാമക്ഷേത്രമായ ശ്രീവല്ലഭക്ഷേത്രത്തിന്റെ തെക്കുഭാഗത്തു കൂടിയാണ് ഈ കൈവഴി ഒഴുകുന്നത്. ഒരു കാലത്ത് മണിമലയാറിന്റെ തടങ്ങളിൽ കരിമ്പുകൃഷിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇപ്പോൾ നാമമാത്രമായി കരിമ്പുകൃഷിയുണ്ട്.
കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശത്തുമുള്ള നെൽക്കൃഷി പ്രധാനമായും മണിമലയാറിനെ ആശ്രയിച്ചാണ്. പഴയ നാട്ടുരാജ്യങ്ങളുടെ അതിർത്തി നിർണ്ണയിച്ചിരുന്നതും മണിമലയാറായിരുന്നു. നീരേറ്റുപുറത്തിന് കിഴക്ക് തെക്കുംകൂറും പടിഞ്ഞാറു ചെമ്പകശ്ശേരിയുമായിരുന്നു. മുട്ടാർ, കിടങ്ങറ പ്രദേശങ്ങൾ തെക്കുംകൂറിലായിരുന്നെങ്കിൽ അതിന് പടിഞ്ഞാറും ചെമ്പകശ്ശേരി തന്നെ. കാവാലത്തിന് പടിഞ്ഞാറ് മങ്കൊമ്പ് , പുളിങ്കുന്ന് പ്രദേശമാകട്ടെ വടക്കുംകൂർ റാണിയുടെ അധീനതയിലായിരുന്നു. കാവാലത്തിനടുത്ത് മണിമലയാറിനോട് ചേർന്ന് പതിനേഴാം നൂറ്റാണ്ടിൽ ഒരു തുഴച്ചിൽ സ്കൂൾ ഉണ്ടായിരുന്നതായി ഡച്ചുകാരുടെ ഒരു ഭൂപടത്തിൽ കാണുന്നു.
നീരേറ്റുപുറം, ചമ്പക്കുളം എന്നിവിടങ്ങളിലെ വള്ളംകളികൾ, എടത്വാ പള്ളി പെരുന്നാൾ ഒക്കെയും മണിമലയാറിന്റെ സാംസ്കാരികപൈതൃകത്തിന്റെ അടയാളങ്ങൾ കൂടിയാണ് . **നാഗപ്പുല്ല്* പാമ്പുവിഷചികിത്സയില്‍ ഉപയോഗിച്ചിരുന്നു.* അതുള്ള സ്ഥലത്തു പാമ്പുകള്‍ വരില്ല എന്നും വിഷഹാരികള്‍ വിശ്വസിച്ചിരുന്നു. മലമുകളില്‍ മണിമലയാര്‍ നാഗപ്പുല്ലുകള്‍ക്കിടയിലൂടെ ഒഴുകുന്നതാണു പാമ്പുവിഷത്തിനു പ്രതിവിധിയാകാന്‍ കാരണം എന്നു പഴമക്കാര്‍. വിഷഘ്ന (विषघ्ना) എന്നു പേരു കിട്ടിയത് അങ്ങനെയാണ്. മണിമലയാറിലെ വെള്ളമെടുക്കാന്‍ ദൂരദേശങ്ങളില്‍നിന്നും നാട്ടുവൈദ്യന്മാര്‍/വിഷഹാരികള്‍ എത്തുമായിരുന്നു. നാഗപ്പുല്ല്, കരിമ്പു പോലെ ഉയരമുള്ളതാണ്. അതു വെട്ടി ഉണക്കി ഊന്നുവടിയായി ഉപയോഗിച്ചിരുന്നു. ഇതു പാമ്പുകളെ അകറ്റും എന്നു വിശ്വസിച്ചിരുന്നു.
ഭാര്യ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതിന് ട്രാഫിക് ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശാസന. ട്രാഫിക്കിലെ രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയ ഡിജിപി, രാത്രി വൈകുംവരെ എല്ലാവരെയും ഓഫിസിനു മുന്നില്‍ നിര്‍ത്തി ശിക്ഷിച്ചു. ഓഫിസില്‍നിന്നു ഡിജിപി പോയതിനുശേഷവും ഇവര്‍ക്കു തിരികെ പോകാന്‍ അനുമതി ലഭിച്ചില്ല. ഒടുവില്‍ അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്.
കഴക്കൂട്ടം- കാരോട് ബൈപ്പാസ് നിര്‍മാണം നടക്കുന്നതിനാല്‍ ചാക്ക ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവിടെയാണ് ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗവര്‍ണര്‍ക്കു വിമാനത്താവളത്തിലേക്കു പോകാനായി ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ വാഹനം കടന്നു പോകാനായി വാഹനങ്ങള്‍ തടഞ്ഞിട്ടതിനിടയിലാണു ഡിജിപിയുടെ ഭാര്യയുടെ വാഹനവും കുടുങ്ങിയതെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം.
ഇതിനു പിന്നാലെ രണ്ട് ട്രാഫിക് അസി. കമ്മിഷണര്‍മാരെയും രണ്ട് സിഐമാരെയും ഡിജിപി പൊലീസ് ആസ്ഥാനത്തേക്ക് അടിയന്തരമായി വിളിപ്പിച്ചു. കാര്യമെന്തെന്നറിയാതെ എത്തിയ നാലുപേരെയും ശാസിച്ച ഡിജിപി ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ജോലിയില്‍ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി. പിന്നീട് നാലുപേരെയും മുറിക്ക് പുറത്തുനിര്‍ത്തി. ഓഫിസില്‍നിന്ന് ഡിജിപി മടങ്ങിയിട്ടും ഇവരെ പോകാന്‍ അനുവദിച്ചില്ല.
രാത്രിവൈകി, അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടശേഷമാണ് ഇവരെ പോകാന്‍ അനുവദിച്ചത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഗതാഗതം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണു ഡിജിപി ഉദ്യോഗസ്ഥരെ ശാസിച്ചതെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നു ലഭിച്ച മറുപടി.
നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. തിരുവനന്തപുരത്ത് കെഎസ്‌യു നടത്തിയ മാര്‍ച്ചിനുനേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റിരുന്നു.ഇതിനെതിരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം ആവിശ്യപ്പെട്ടും എം.ജി – കേരള സർവകലാശാലകളിലെ മാർക്ക് തട്ടിപ്പുകളിൽ സ്വതന്ത്ര അന്വേഷണം ഉൾപ്പടെ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നിയമസഭയിലേക്ക് നയിച്ച മാർച്ചിൽ അരങ്ങേറിയത് പോലീസിന്റെ നരനായാട്ട് എന്ന് മുൻ മുഖ്യമന്ത്രീ ഉമ്മൻ ചാണ്ടി പറഞ്ഞു
ജനപ്രതിനിധിയായ ശ്രീ. ഷാഫിയെയും കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് നേരെ ക്രൂരവും നിഷ്ഠൂരവുമായ അക്രമമാണ് പോലീസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.വാളയാറിലെ കുരുന്നുകൾക്ക് നീതി നിഷേധിച്ച ഭരണകൂടത്തിന്റെ ധാർഷ്ട്യമാണിത് .സത്യത്തിന് നേരെ മുഖം തിരിച്ച് പ്രതിഷേധങ്ങളെ നിശബ്ദമാക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇന്ന് കെ.എസ്.യു മാർച്ചിന് നേരെ നടത്തിയ അക്രമവും എന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്. പൊലീസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കി ഹൈക്കോടതി. പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് വേണമെന്ന കേന്ദ്ര സർക്കാർ നിർദേശം കർശനമായും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നാല് വയസിനു മുകളിലുള്ള എല്ലാവരും ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നാണ് നിർദേശം. ഡിസംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരണമെന്നും ഇതു സംബന്ധിച്ച് ഉടൻ സർക്കുലർ പുറത്തിറക്കണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, പിൻസീറ്റ് ഹെൽമെറ്റിനെതിരേ നൽകിയ അപ്പീൽ സർക്കാർ പിൻവലിക്കുകയും ചെയ്തു.
കേന്ദ്ര നിയമത്തിന് അനുസൃതമായി ഉടൻ വിജ്ഞാപനമിറക്കുമെന്നും മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെൽമറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. ഇതിനെ മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത് ചട്ടവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
‘മറിമായം’ എന്ന പരിപാടിയിലെ ‘ലോലിതനും’ ‘മണ്ഡോദരി’യും ജീവിതത്തില്‍ ഒന്നാവാന്‍ പോവുന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ലോലിതനെ അവതരിപ്പിച്ച സിനിമാ സീരിയല്‍ താരമായ എസ്പി ശ്രീകുമാര്‍ ആണ് ‘മണ്ഡോദരി’യെ അവതരിപ്പിച്ച സ്‌നേഹയ്ക്ക് മിന്നു ചാര്‍ത്തുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ആശംസകളുമായി സ്നേഹയുടെ ആദ്യ ഭർത്താവ് ദില്‍ജിത്ത് എം ദാസ് എത്തിയിരിക്കുന്നു .തങ്ങളുടെ വിവാഹസമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള കമന്റുകള്‍ തന്നെ വിഷമിപ്പിച്ചുവെന്നും വിവാഹിതരാകുന്നവരെ വെറുതെ വിടണമെന്നും ദില്‍ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ദില്‍ജിത്ത് എം ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘വിവാഹിതരാവുന്നു’ എന്ന വാര്‍ത്ത എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും. ഒരിക്കല്‍ വിവാഹിതരായ രണ്ടുപേര്‍, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാല്‍ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും.
സ്‌നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയതുകൊണ്ടും അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോള്‍.. എല്ലാ തരത്തിലും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ ആയിരുന്നു. പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്ത്, ആ വാര്‍ത്തകള്‍ക്ക് ചുവട്ടില്‍ വന്ന കമന്റുകള്‍ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.
രണ്ടു വര്‍ഷം മുന്‍പ് ഡിവോഴ്‌സ് ആയ സമയത്തു തന്നെ ‘Happily Divorced’ എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടര്‍ക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങള്‍ ചെയ്തുള്ളൂ. അത് ക്ഷമിച്ച്, ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..
വിവാഹിതരാവുന്ന സ്‌നേഹാ, ശ്രീകുമാറിന്ഹൃദയം നിറഞ്ഞ ആശംസകള്‍.