India

തുറന്നിട്ട ജനാലകൾ അടയ്ക്കാൻ മറന്നത് വൻ ദുരന്തത്തിന് വഴിവച്ചു.കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ പതിനാല് മാസം പ്രായമായ കുഞ്ഞ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. കെട്ടിടത്തിന്റെ ജനാലയിലൂടെ പുറത്തേക്ക് തെന്നി വീണ കുഞ്ഞ് മരത്തിന് മുകളില്‍ തങ്ങി നിന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. കുഞ്ഞ് വീണ ഉടനെ ഓടി കൂടിയവര്‍ കണ്ടത് കുട്ടി മരത്തിന് മുകളില്‍ തങ്ങി നില്‍ക്കുന്നതാണ്.

കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനകളില്‍ ഗുരുതര പരിക്കുകളില്ലെന്നും ചുണ്ട് പൊട്ടുകയും കാലിന് ചെറിയ പരിക്കേല്‍ക്കുകയും മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഗോവന്ദിയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ അലക്കിയ തുണികള്‍ വിരിച്ചിടാന്‍ ജനാല തുറന്ന കുട്ടിയുടെ മുത്തശ്ശി അടയ്ക്കാന്‍ മറന്നിരുന്നു. ഇതിലൂടെയാണ് അഥര്‍വ്വ ബര്‍ക്കഡെ തെന്നി വീണത്. കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടന്ന് വീഴുകയായിരുന്നുവെന്നും നോക്കി നിന്ന തങ്ങള്‍ ഓടിയെത്തും മുമ്ബ് കുഞ്ഞ് വീണ് കഴിഞ്ഞുരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ലഹരിക്കടിമയായ യുവാവ് പരിസരത്തുള്ള വീട്ടിൽ ഓടിക്കയറി ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കുത്തിക്കൊന്നു. തോപ്പുംപടി വാലുമ്മേൽ റോഡ് കോന്നോത്ത് എ.കെ. സുബ്രഹ്മണ്യന്റെ മകൻ സുമേഷ് (32) ആണ് കൊല്ലപ്പെട്ടത്. പ്രതി വാലുമ്മേൽനികത്തിൽ സുബ്രഹ്മണ്യനെ (40) തോപ്പുംപടി എസ്ഐ സി. ബിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ആരോ മുട്ടുന്നതു കേട്ടു വീട്ടുകാർ വാതിൽ തുറന്നപ്പോൾ അകത്തേക്കു കയറിയ പ്രതി ഒന്നാം നിലയിലെ മുറിയിലേക്കു ഓടിച്ചെന്ന് സുമേഷിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ഓട്ടിസത്തിന് ചികിത്സയിലായിരുന്നു സുമേഷ്.

പ്രതി കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്ന് പറയുന്നു. താമസിക്കുന്ന വീടിന്റെ പരിസരത്തു പ്രശ്നമുണ്ടാക്കിയ പ്രതിയെ പിന്തുടർന്നെത്തിയവരാണ് സുമേഷിന്റെ വീട്ടിൽനിന്ന് ഇയാളെ പിടികൂടി പൊലീസിനു കൈമാറിയത്.താഴത്തെ മുറിയിലുണ്ടായിരുന്ന സുമേഷിന്റെ അമ്മ സരളയെ തള്ളിമാറ്റിയ ശേഷമാണു പ്രതി മുകളിലേക്കു കയറിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സുമേഷിന്റെ അച്ഛൻ സുബ്രഹ്മണ്യൻ പക്ഷാഘാതം വന്നു ചികിത്സയിലാണ്. ഇവരുടെ ഏക മകനാണ് സുമേഷ്.

വാലുമ്മേൽ കോളനിയിൽ താമസിച്ചിരുന്ന പ്രതി ഈയിടെയാണ് അഞ്ജലി ജംക്‌ഷനു സമീപം വാടകയ്ക്കു താമസം തുടങ്ങിയത്. കഞ്ചാവ് ലഹരിയിൽ അക്രമാസ്കതനാകുന്ന ഇയാളെ തോപ്പുംപടി പൊലീസ് പല തവണ കസ്റ്റഡിയിലെടുത്ത് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കു വിധേയനാക്കിയിട്ടുണ്ട്. സുമേഷിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തും.

 

പത്തനംതിട്ട: ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി അയ്യപ്പ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരണം. ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. 47കാരിയായ ശ്രീലങ്കന്‍ സ്വദേശിനി ശശികലയാണ് ദര്‍ശനം നടത്തിയത്.ഇന്നലെ രാത്രിയാണ് യുവതി എത്തിയത്. എന്നാല്‍, ദര്‍ശനം നടത്താതെ തിരികെ പോകേണ്ടിവന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ദര്‍ശനം നടത്തിയെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.saravanamaranപൊലീസിന്റെ അനുമതിയോടെ ഏഴ് മണിക്ക് മലകയറാന്‍ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ തീര്‍ത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പൊലീസ് മടക്കി അയക്കുകയായിരുന്നെന്നുമാണ് പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞത്.

വ്രതം നോറ്റാണ് എത്തിയത്. ഗര്‍ഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കിയിരുന്നു. ശശികലയുടെ ഭര്‍ത്താവും മകനും ദര്‍ശനം നടത്തിയിരുന്നു.

ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായാകും ഏതെങ്കിലും ഒരു ഹർത്താലിനോട് കേരള ജനത ഇത്ര വീറോടെ ചെറുത്തു നിൽക്കുന്നത്. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ കടകൾ തുറന്നു പ്രവർത്തിക്കാനുളള തീരുമാനമായിരുന്നു അതിൽ ഏറ്റവും പ്രധാനം. അധികൃതരും പൊതുജനങ്ങളും ഹർത്താലിനെതിരെ തെരുവിൽ ഇറങ്ങി. ഹർത്താൽ അനുകൂലികളെ ട്രോളി ട്രോളൻമാരും സമൂഹമാധ്യമങ്ങളും രംഗത്തു വന്നു.

എടപ്പാളില്‍ പടുകൂറ്റന്‍ ബൈക്ക് റാലിയുമായി വന്ന ഹർത്താൽ അനുകൂലികളെ ജനം ഓടിക്കുന്ന കാഴ്ച ധീരമായ ചെറുത്തുനില്‍പിന്‍റെ സാക്ഷ്യമായിരുന്നു.

ഹർത്താൽ അനുകൂലികളെ പൊതുജനങ്ങൾ തന്നെ നേരിടുന്ന രസകരമായ കുറെയധികം വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

പയ്യന്നൂരിൽ ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ ജനങ്ങളുടെ രോഷപ്രകടനം. പടുകൂറ്റൻ റാലിയായി വന്നെങ്കിലും ജനങ്ങള്‍ രംഗത്തിറങ്ങിയതോടെ പിന്തിരിഞ്ഞോടി.എടപ്പാളിൽ ഹർത്താൽ അനുകൂലികളുടെ ബൈക്ക് റാലിക്കെത്തിയവർ നാട്ടുകാരുടെ പ്രകോപനത്തിൽ ജീവനും കൊണ്ട്  ഓടി .കുടുംബശ്രീ പ്രവർത്തകരുടെ തൊഴിലുറപ്പ് പദ്ധതി തടസ്സപ്പെടുത്താൻ ചെന്ന ഹർത്താൽ അനുകൂലികളെ  സ്ത്രീകളും നേരിട്ടു

കൊല്ലം നെടിയറയില്‍ കട അടയ്ക്കണമെന്ന ഭീഷണിയുമായെത്തിയ ഹർത്താൽ അനുകൂലികളെ പ്രതിരോധിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍. കട അടപ്പിക്കൽ ഇവിടെ നടക്കില്ല മോൻ ചെല്ല് വീട്ടിൽ പോ എന്ന് പ്രതിഷേധക്കാരോട് നാട്ടുകാർ. ചെല്ല് പോവാന്‍ നോക്ക് വീട്ടില്‍ പോ. വീട്ടില്‍ പോയി അടപ്പിക്ക്. ഇവിടെ ആവശ്യമുള്ളവര്‍, താല്‍പര്യമുള്ളവര്‍ അടയ്ക്കും. അല്ലാത്തവര്‍ അടയ്ക്കില്ലെന്ന് നാട്ടുകാർ.

അതിൽ രസകരമായ നാല് വിഡിയോ കാണാം.

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി രംഗത്ത വന്ന കോണ്‍ഗ്രസ് എംപിമാരെ താക്കീത് ചെയ്ത് മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധി രംഗത്ത്. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് ശേഷം ഇന്നലെ കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. പിന്നാലെ പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ച് എത്താന്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ തീരുമാനിച്ചു. എന്നാല്‍ ഇവര്‍ക്ക് സോണിയാ ഗാന്ധി കടുത്ത താക്കീത് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദേശീയ തലത്തില്‍ യുവതീ പ്രവേശനത്തിനെതിരായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായി യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സോണിയാ ഗാന്ധിയും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നടപടി ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഇതോടെയാണ് ശബരിമല വിഷയം പ്രദേശിക പ്രശ്‌നമായി കാണണമെന്ന് കോണ്‍ഗ്രസ് നയം പ്രഖ്യാപിക്കുകയും ചെയ്തു.

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം കേന്ദ്രനേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. ദേശീയ തലത്തില്‍ സ്ത്രീ പ്രവേശനത്തിന് എതിരായുള്ള പ്രചാരണം വേണ്ടെന്ന ദേശീയ നേതൃത്വം തീരുമാനിച്ചതോടെയാണ് ഓഡിനന്‍സ് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്നോക്കം പോയത്. സോണിയ ഗാന്ധിയുടെ താക്കീത് അവഗണിച്ചാല്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചി: ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിനെതിരെ വ്യാപരികളുടെ ചെറുത്തു നില്‍പ്പ്. എറണാകുളത്തും കോഴിക്കോടും തൃശ്ശൂരും വ്യാപാരികള്‍ കടകള്‍ തുറന്നു. കൊച്ചിയില്‍ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള നേരിട്ടെത്തിയാണ് കടകള്‍ തുറപ്പിച്ചത്.

കൊച്ചി ബ്രോഡ് വേയിലെത്തിയാണ് കളക്ടര്‍ കടകള്‍ തുറപ്പിച്ചത്. വ്യാപാരികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കളക്ടര്‍ എത്തിയതും നടപടികള്‍ സ്വീകരിച്ചതും. ഹര്‍ത്താലിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പാക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേയും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും. കടകള്‍ തുറക്കുന്ന വ്യാപാരികള്‍ക്ക് പൂർണ്ണ സംരക്ഷണം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

എറണാകുളം ബ്രോഡ് വേയില്‍ 50 ല്‍ അധികം കടകള്‍ തുറന്നിട്ടുണ്ട്. വ്യാപാരി വ്യവസായി സമിതിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരള മര്‍ച്ചന്റ്‌സ് അസോസിയേഷനും ചേര്‍ന്ന് ബ്രോഡ് വേയില്‍ മാര്‍ച്ച് നടത്തി. ബസ്, ഓട്ടോ സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ ബ്രോഡ് വേയില്‍ തിരക്കില്ലെന്നും അതിനാല്‍ തന്നെ കച്ചവടം കുറവാണെന്നും കേരള മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അംഗവും ബ്രോഡ് വേയിലെ വ്യാപാരിയുമായ റഹീം പറഞ്ഞു.

”ഞങ്ങള്‍ സാധാരണക്കാരാണ്. ജീവിക്കാന്‍ വേണ്ടിയാണ് കച്ചവടം നടത്തുന്നത്. അടിക്കടി ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ജീവിതം വഴിമുട്ടുകയാണ്. ഹര്‍ത്താല്‍ അനുകൂലികളെ ഭയക്കുന്നില്ല. ഭയന്ന് ജീവിക്കാന്‍ ആകില്ല. അതിനാല്‍ ഇനിയുള്ള എല്ലാ ഹര്‍ത്താലുകളിലും കടകള്‍ തുറക്കും” എറണാകുളം മാര്‍ക്കറ്റിലെ പഴം കച്ചവടക്കാരനായ ഇബ്രാഹിം പറഞ്ഞു.

അതേസമയം, ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഹര്‍ത്താലിനെ എതിര്‍ത്ത് കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കട ഉടമകളെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു.

 

പമ്പ: യുവതികള്‍ ദര്‍ശനം നടത്തിയതിന്‍റെ പേരില്‍ കേരളത്തിലെമ്പാടും അക്രമം പടരുമ്പോഴും ശബരിമല ശാന്തം. ഹര്‍ത്താലായിട്ടും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കുറവൊന്നുമില്ല.

ഇന്നലെ പുലര്‍ച്ചയാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പിന്നാലെ പലയിടങ്ങളിലും അക്രമം തുടങ്ങി. അപ്പോഴെല്ലാം ശബരിമലയും പരിസരവും ശാന്തമായിരുന്നു. രാത്രി ഹരിവരാസനം ചൊല്ലി നടഅടക്കുംവരെ സാധാരണപോലെയായിരുന്നു നാമജപം. പ്രതിഷേധം പോലും എവിടെയും ഉണ്ടായിരുന്നില്ല.

ഹര്‍ത്താല്‍ ദിനത്തില്‍ ഇന്ന് രാവിലെ മുതല്‍ നല്ല തിരിക്കായിരുന്നു സന്നിധാനത്ത് അനുഭവപ്പെട്ടത്. ആറ് മണിയാകുമ്പോള്‍ തന്നെ കാല്‍ലക്ഷം പേര്‍ ദര്‍ശനം നടത്തി. ഉച്ചയാകുമ്പോഴേക്ക് അരലക്ഷം കവിഞ്ഞു. നെയ്യഭിഷേകവും മറ്റ് പൂജകളും സാധാരണപോലെ നടന്നു. സന്നിധാനത്തോ പരിസരത്തോ എവിടെയും ഒരു പ്രതിഷേധവുമില്ല.

പക്ഷേ എന്തു സംഭവിച്ചാലും നേരിടാന്‍ തയ്യാറായി ശക്തമായ പൊലീസ് ബന്തവസ്സ് സന്നിധാനത്തും പരിസരത്തും എല്ലാ നിമിഷവും തയ്യാറാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്തരെല്ലാം സാധാരണപോലെ ശബരിമലയിലെത്തി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയാണിപ്പോള്‍.

തൃശ്ശൂര്‍: ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമം. തൃശ്ശൂരില്‍ തൃശ്ശൂരില്‍ ബിജെപി-എസ്ഡിപിഐ സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് ബിജെപി  പ്രവർത്തകർക്ക് കുത്തേറ്റു. വാടാനപ്പള്ളിയിലാണ് അക്രമം ഉണ്ടായത്.

എസ്ഡിപിഐ അനുഭാവികള്‍ നടത്തുന്ന ഹോട്ടല്‍ ഹര്‍ത്താല്‍ ബഹിഷ്‌കരിച്ച് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. അത് അടപ്പിക്കാനായി പ്രതിഷേധക്കാര്‍ എത്തി. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ വ്യാ​പ​ക അ​ക്ര​മം. ബി​ജെ​പി​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.  ഏ​ഷ്യാ​നെ​റ്റി​ന്‍റേ​യും മ​നോ​ര​മ​യു​ടെ​യും കാ​മ​റാ​മാ​ന്‍​മാ​ര്‍​ക്ക് ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റു. അ​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് റി​പ്പോ​ര്‍​ട്ടിം​ഗ് നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി​ഷേ​ധ​ക്കാ​ർ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. കര്‍മസമിതി കോഴിക്കോട്ടും പാലക്കാട്ടും തൃശൂരും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. തൃശൂരില്‍ കടകള്‍ തുറക്കാനെത്തിയവരെ കര്‍മസമിതി തടഞ്ഞു. സ്വരാജ് റൗണ്ടിന് സമീപം ഏറെ നേരം സംഘര്‍ഷം നീണ്ടു. കണ്ണൂര്‍ തലശ്ശേരിയില്‍ ദിനേശ് ബീഡി കമ്പനിക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ ബോംബെറിഞ്ഞു.

പാലക്കാട്ട് വിക്ടോറിയ കോളജിനുസമീപം കര്‍മസമിതിയുടെ മാര്‍ച്ച് എത്തിയപ്പോള്‍ കല്ലേറുണ്ടായി. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് സമീപത്തുണ്ടായിരുന്ന സിപിഎം– ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും കര്‍മസമിതി പ്രവര്‍ത്തകരും പരസ്പരം കല്ലേറിഞ്ഞു. മാധ്യമപ്രവര്‍ത്തര്‍ അടക്കമുളളവര്‍ക്ക് പരുക്കേറ്റു. ഒറ്റപ്പാലത്ത് പൊലീസും കര്‍മസമിതി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് തകര്‍ത്തു. അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

പൊന്നാനിയിലും പെരുമ്പാവൂരിലും കര്‍മസമിതി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറം വാഴയൂര്‍ കാരാട് ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ എസ്.ഐയ്ക്കും എ.എസ്.ഐക്കും പരുക്കേറ്റു. കായംകുളത്തും കര്‍മസമിതിയുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

കോഴിക്കോട് രാവിലെ റോഡില്‍ ടയറുകള്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. പാലക്കാട് മരുതറോഡില്‍ കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി- ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷമുണ്ടായി. ആറു പേർക്ക് പരുക്കേറ്റു. റാന്നി താലൂക്കാശുപത്രിയിലേക്ക് ജീവനക്കാരുമായി വന്ന ആംബുലന്‍സ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ് കാറ്റഴിച്ചുവിട്ടു. കണ്ണൂർ നഗരത്തിൽ നിർത്തിയിട്ടിരുന്ന സേവാഭാരതിയുടെ ആംബുലൻസിന് നേരെ അക്രമo. ഡ്രൈവറുടെ വീടിന് മുന്നിൽ നിർത്തിയിട്ട ആംബുലൻസിന്റെ ചില്ലുകൾ ബൈക്കിലെത്തിലെ രണ്ടുപേർ അടിച്ച് തകർത്തു.

കൊട്ടാരക്കര വെട്ടിക്കവലയിൽ കെ.എസ് ആർ ടി സി.ബസിന് നേരെ കല്ലേറുണ്ടായി. ഇന്നലെയും ഇന്നുമായി കെ.എസ്.ആര്‍.ടി.സിയുടെ 79 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. പത്തനംതിട്ട ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി പമ്പ സര്‍വീസ് മാത്രം നടത്തുന്നുണ്ട്. കണ്ണൂരില്‍ അക്രമം നടത്തിയ ആറുപേര്‍ അറസ്റ്റിലായി. 10 പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തവനൂരില്‍ പ്രതിഷേധക്കാര്‍ സിപിഎം ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു.

RECENT POSTS
Copyright © . All rights reserved