India

കൊച്ചി: കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ചെങ്ങന്നൂരില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കെ ആസിഫയുടെ കൊലപാതകം ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചനകള്‍

‘ഈ വീട്ടില്‍ പത്ത് വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഉണ്ട് ദയവായി ബിജെപിക്കാര്‍ വോട്ട് ചോദിച്ച് വീട്ടില്‍ കയറരുത്’ പോസ്റ്ററില്‍ പറയുന്നു.

അമ്പലത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട ആസിഫയ്ക്ക് പിന്തുണയുമായി ലക്ഷക്കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. അതേ സമയം ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച് രംഗത്ത് വന്ന വിഷ്ണു നന്ദകുമാര്‍ എന്ന ബാങ്ക് അസിസ്റ്റന്റ് മാനേജരെ ജോലിയില്‍ നിന്നും പുറത്താക്കി.

കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ കൊല്ലപ്പെട്ടത് നന്നായെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട വിഷ്ണു നന്ദകുമാറിനെ പുറത്താക്കിയെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക്. മോശം പ്രകടനത്തിന്റെ പേരില്‍ ഏപ്രില്‍ 11ന് തന്നെ ഇയാളെ പുറത്താക്കിയിരുന്നുവെന്നാണ് ബാങ്ക് വിശദീകരിക്കുന്നത്. കൊച്ചി, പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപെയിനായിരുന്നു നടന്നു വന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടക് മഹീന്ദ്രയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിംഗില്‍ മലയാളികളുടെ പൊങ്കാല നടന്നിരുന്നു. പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ വിഷ്ണു നന്ദകുമാറിനെതിരായ പ്രതിഷേധം നിറഞ്ഞപ്പോളാണ് വിശദീകരണവുമായി ബാങ്ക് രംഗത്തെത്തിയത്. തങ്ങളുടെ മുന്‍ ജീവനക്കാരന്‍ ഒരു ദുരന്തത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ തങ്ങള്‍ക്കെതിരെ പ്രതിഷേധമുയരുന്നതില്‍ വിഷമമുണ്ടെന്ന് കോട്ടക് ടീം കമന്റില്‍ പറഞ്ഞു.

#dismissyourmanager തുടങ്ങിയ ഹാഷ്ടാഗുകളിലായിരുന്നു പേജില്‍ പ്രതിഷേധങ്ങളുയര്‍ന്നത്. പുറത്താക്കിയെന്ന സന്ദേശത്തിനു പിന്നാലെ ബാങ്കിന് അഭിനന്ദന കമന്റുകളും ലഭിച്ചു.

സ്വന്തം ലേഖകന്‍

ചെങ്ങന്നൂര്‍ :   ‘ ഈ വീട്ടില്‍ പത്ത് വയസില്‍ താഴെയുള്ള കുട്ടിയുണ്ട് , വീട്ടില്‍ കയറരുത് , നോട്ടീസ് ഗേറ്റിന് പുറത്തിടുക ’ , നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരിലെ വീടുകള്‍ക്ക് പുറത്തുള്ള നോട്ടീസിലെ വരികളാണിത്. കശ്മീരില്‍ സംഘപരിവാര്‍ അരും കൊലചെയ്ത ആസിഫയുടെ മരണത്തില്‍ വേറിട്ട പ്രതിഷേധവുമായാണ് ചെങ്ങന്നൂരിലെ ആളുകള്‍ ബിജെപിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം നോട്ടീസുകളുടെ കോപ്പി വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

കൂടാതെ തിരുവന്തപുരം ജില്ലയിലെ കളമച്ചലില്‍ ആസിഫയുടെ കൊലപാതകത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. ‘ സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട് ’ എന്ന പോസ്റ്ററുകളാണ് വിടുകള്‍ക്ക് മുന്നില്‍ നിരന്നത്. ആസിഫയുടെ ഫോട്ടോ പതിച്ച് ആസിഫാ , രാജ്യം നിനക്കു വേണ്ടി കരയുന്നു ’ എന്ന വരികളും ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്.

രാജ്യത്താകമാനം ആസിഫയുടെ കൊലപാതകത്തില്‍ സംഘപരിവാറിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ആസിഫയുടെ മരണത്തെ വര്‍ഗീയവല്‍കരിച്ച മലയാളി സംഘപരിവാര്‍ പ്രവര്‍ത്തകനെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാംപെയിന്‍.

കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്ന് ആര്‍എസ്എസുകാരനായ വിഷ്ണു നന്ദകുമാര്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡിസ്മിസ് യുവര്‍ അസിസറ്റന്റ് മാനേജര്‍ വിഷ്ണു നന്ദകുമാര്‍, എന്ന ഹാഷ് ടാഗോടെ മലയാളികള്‍ കോട്ടക് ബാങ്കിന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിങ് തകര്‍ത്തു കളഞ്ഞു.

കൊച്ചി: ജമ്മുകാശ്മീരില്‍ എട്ട് വയസുകാരിയായ ആസിഫ എന്ന പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കമന്റ് ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിനെതിരെ ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലെ അസിസ്റ്റന്റ് മാനേജറാണ് വിഷ്ണു.

പ്രതിഷേധത്തെ തുടര്‍ന്ന് ഇയാളുടെ ഫേസ്ബുക്ക് പേജ് പൂട്ടിയിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ബാങ്കിന്റെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞിട്ടുണ്ട്. പ്രതിഷേധകര്‍ വിഷ്ണുവിനെ പുറത്താക്കിയില്ലെങ്കില്‍ ബാങ്കിനെതിരെയും സൈബര്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ശാഖയുടെ പുറത്ത് ജനകീയ സമര സമിതിയുടെ പേരില്‍ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.

‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി…. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ’ എന്നായിരുന്നു വിഷ്ണു നന്ദകുമാര്‍ കമന്റിട്ടത്. വിഷ്ണു ബിജെപിയുടെ പ്രവര്‍ത്തകനാണ്. #dismiss_your_manager എന്ന ഹാഷ്ടാഗിലാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. കൊഡാക് മഹീന്ദ്രാ ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ ആളുകള്‍ 1 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയതോടെ പേജ് റേറ്റിംഗ് ഓപ്ഷന്‍ എടുത്ത് മാറ്റിയിട്ടുണ്ട്.

ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. എട്ട് എട്ട് വയസുകാരി ആസിഫ കൊല്ലപ്പെട്ടത് അമ്പലത്തില്‍ വച്ചാണ്. ‘ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ?’ എന്ന ചോദ്യമാണ് സ്വാമി ഉന്നയിച്ചത്. ഫെയ്‌സ്ബുക്കില്‍ ആസിഫയുടെ ചിത്രത്തിനൊപ്പം ഈ കുറിപ്പുകൂടി ചേര്‍ത്താണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം കശ്മീരില്‍ എട്ട് വയസുകാരി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്താകമാനം ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ധരാത്രി ഇന്ത്യഗേറ്റിലേക്ക് മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നാവും മാര്‍ച്ച് ആരംഭിക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ചിന്റെ ഭാഗമാകും.

കത്‌വ, ഉന്നാവോ ബലാത്സംഗ കൊലപാതക കേസുകളില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ പ്രധാനമന്ത്രി. രാജ്യത്തെ നടുക്കിയ ബലാത്സംഗങ്ങളെ അപലപിക്കാനോ വിഷയത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കാനോ നരേന്ദ്ര മോഡി തയ്യാറായിട്ടില്ല. മാധ്യമ സ്ഥാപനമായ ദി ക്വിന്റ് സംഭവത്തോട് പ്രതികരിച്ചത് വ്യത്യസ്തമായിട്ടാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ഇതാണ് എന്ന തലവാചകത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ചുവടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുന്ന സമയത്ത് ഞങ്ങള്‍ ഈ വാര്‍ത്ത അപ്ഡേറ്റ് ചെയ്യുന്നതാണെന്ന് ക്വിന്റ് ചേര്‍ത്തു.

ക്വിന്റ് പ്രതിഷേധ രൂപത്തിലാണ് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നു. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മൗനത്തെ വിമര്‍ശിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

കാശ്മീരില്‍ ബാലികയെ അമ്പലത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

ക്രൂരതയുടെ പൈശാചിക മുഖത്തിനെതിരെ ! സംഘപരിവാര്‍ പീഡന പരമ്പരകള്‍ക്കെതിരെ രാഹുല്‍ഗാന്ധിക്കൊപ്പം ‘നിര്‍ഭയ’യുടെ മാതാപിതാക്കളും തെരുവിലിറങ്ങി……

കശ്മീരിലെ ആസിഫയുടെ അരും കൊലയില്‍ പ്രതിഷേധവുമായി ഡല്‍ഹിയില്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കളും. ഇന്നലെ അര്‍ദ്ധരാത്രി ബിജെപിയുടെ ഡല്‍ഹി ഓഫിസിലേക്കു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നേരത്തേ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തുകൊണ്ടാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ ആസിഫയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

എട്ട് വയസുകാരി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി ഇന്ത്യഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ചിന്റെ ഭാഗമായി.

Image result for congress-protest-against-kashmir-up-rape-case-march

ഇന്ത്യാഗേറ്റില്‍ മെഴുകുതിരിയേന്തി നടത്തിയ പ്രകടത്തിന് കോണ്‍ഗ്രസ് അധ്യക്ഷകന്‍ രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കി. സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട് വാധ്രയും പതിനഞ്ചുകാരിയായ മകള്‍ക്കൊപ്പമാണ് എത്തിയത്. ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമരത്തിനു പിന്തുണയുമായെത്തി. കുഞ്ഞുങ്ങള്‍ക്കൊപ്പം എത്തിയാണു മാതാപിതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇന്ത്യാഗേറ്റിലേക്കുള്ള പ്രകടനത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തി.

കത്വവയിലും ഉന്നാവയിലും സംഭവിച്ചത് ദേശീയ വിഷയമാണ്, രാഷ്ട്രീയ വിഷയമല്ല. രാജ്യത്തെ വനിതകളെ ആ സംഭവങ്ങള്‍ ആശങ്കാകുലരാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ. രാജ്യത്തെ വനിതകള്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാന്‍ ഇനിയെങ്കിലും പ്രധാനമന്ത്രി മോദി തയാറാകണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

കത്വ സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. കത്വ ബലാത്സംഗത്തിലെ പ്രതികള്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെടരുത്. എങ്ങിനെയാണ് ഈ അക്രമികളെ ചിലര്‍ക്ക് സംരക്ഷിക്കാന്‍ കഴിയുക. നിഷ്‌കളങ്കയായ ഒരു കുട്ടിയോട് കാട്ടിയ ക്രൂരതയെ രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കരുതെന്നും രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു

ഇതാണ് ആ കാരണം വളച്ചുകെട്ടലൊന്നും ഇല്ല, നേരെ കഥയിലേക്ക്.1987 മാര്‍ച്ച് 25ന് രാവിലെ പത്തരയോടെ തൃശൂര്‍ പുറ്റേക്കരയില്‍ ഒരപകടം നടന്നു. സൈക്കിളില്‍ ജോലിയ്ക്കു പോകുകയായിരുന്ന പുറ്റേക്കര സ്വദേശി വര്‍ഗീസ് ടെംപോയിടിച്ച് തല്‍ക്ഷണം മരിച്ചു. അന്ന് ഉച്ചയ്ക്ക് പുറ്റേക്കരയില്‍ മറ്റൊരു ദൃഢപ്രതിജ്ഞ നടന്നു. അപ്പന്‍ വണ്ടിയിടിച്ചു മരിച്ചു വീണ മണ്ണില്‍ ഇനി ചെരിപ്പിടില്ല. വര്‍ഗീസിന്റെ മൂത്ത മകന്‍ കുരിയാക്കോസായിരുന്നു ആ പ്രതിജ്ഞയെടുത്തത്. വീട്ടില്‍ നിന്ന് പുറത്തേയ്ക്കു പോകുമ്പോഴെല്ലാം ഈ ജങ്ഷന്‍ പിന്നിടണം.

അപ്പന്‍ മരിച്ചു വീണ മണ്ണില്‍ ചെരിപ്പിട്ട് ചവിട്ടുന്നത് അപ്പനോടുള്ള അനാദരമായി മനസില്‍ ചിന്തവന്നതാണ് ദൃഢപ്രതിജ്ഞയ്ക്കു കാരണം. ദുരന്തത്തിന്റെ കണ്ണീരിനിടയില്‍ കുരിയാക്കോസിന്റെ ശപഥം ആരും അറിഞ്ഞതുമില്ല. കാരണം, പതിനാറു വയസുള്ള ചെറിയ പയ്യന്‍ ചെരിപ്പിടാതെ നടക്കുന്നത് ആ മരണവീട്ടില്‍ ആരും ശ്രദ്ധിച്ചതുമില്ല. പിന്നെ, ജീവിതം മുന്നോട്ടു പോയപ്പോള്‍ ചെരിപ്പിടാത്തതിന്റെ കാരണം പലരും തിരക്കി. എനിക്കിഷ്ടമല്ലെന്നായിരുന്നു മറുപടി. വിവാഹ ആലോചന തുടങ്ങിയപ്പോള്‍ വീണ്ടും ചെരിപ്പ് വില്ലനായി. ചെരിപ്പിടാത്ത ചെക്കനെ വേണ്ടെന്ന് പെണ്ണു പറഞ്ഞു. രണ്ടാമതു കണ്ട പെണ്ണാകട്ടെ ചെരിപ്പിന് പ്രാധാന്യം കൊടുക്കാത്തതിനാല്‍ കുരിയാക്കോസിന്റെ ജീവിതസഖിയായി. വിവാഹപന്തലിലും ചെരിപ്പിടാന്‍ സുഹൃത്തുക്കളുടെ സമ്മര്‍ദ്ദമുണ്ടായി. അപ്പോഴും വെളിപ്പെടുത്തിയില്ല യഥാര്‍ഥ കാരണം.

പിന്നെ, രാഷ്ട്രീയക്കാരന്റെ മേലങ്കിയണിഞ്ഞു. കേരള കോണ്‍ഗ്രസിന്റെ നേതാവായി നാട്ടില്‍ പ്രവര്‍ത്തിച്ചു. പഞ്ചായത്തിലേയ്ക്കും ജില്ലാ പഞ്ചായത്തിലേയ്ക്കും ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും പലപ്പോഴായി മല്‍സരിച്ചു. ചെരിപ്പിന്റെ രഹസ്യം പുറത്തുവിടാതെതന്നെ നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു. ചെരിപ്പിടാത്ത രാഷ്ട്രീയക്കാരനെക്കുറിച്ച് പല പത്രങ്ങളിലും പണ്ട് വാര്‍ത്ത വന്നിട്ടുണ്ട്. അന്നെല്ലാം, ചെരിപ്പിടാത്ത രാഷ്ട്രീയക്കാരന്റെ ലാളിത്യമായി മാത്രമാണ് ആ കഥ പുറത്തുവന്നത്.

കടുത്ത വേനില്‍ ഉരുകിയൊലിക്കുന്ന ടാറില്‍ ചെരിപ്പിട്ടു പോലും നടക്കാന്‍ പ്രയാസം. അപ്പോള്‍ പിന്നെ, ചെരിപ്പിടാതെ നടക്കുന്ന കാര്യം ഓര്‍ത്തുനോക്കൂ. ഈ ചൂടിലും ചെരിപ്പിടാതെ കുരിയാക്കോസ് നടക്കും. കുറേവര്‍ഷമായി നടക്കുന്നതിനാല്‍ കാല്‍പാദത്തിനടയില്‍ തൊലിയ്ക്കു നല്ല കട്ടിയായി. പൊള്ളാറില്ല. പിന്നെ, സൂചിയെങ്ങാനും കയറിയാല്‍ മറ്റുള്ളവര്‍ നിഷ്പ്രയാസം എടുക്കുന്നതു പോലെ എടുത്തുമാറ്റാന്‍ കഴിയില്ല. കാല്‍പാദത്തിനടിയിലെ തൊലി നല്ല കട്ടിയായതാണ് പ്രശ്നം. ഇനി മരണം വരെ ചെരിപ്പ് വേണ്ടെന്നാണ് തീരുമാനം. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സി.വി.കുരിയാക്കോസ് തൃശൂര്‍ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍കൂടിയാണ്. രാഷ്ട്രീയപ്രവര്‍ത്തകനായതിനാല്‍ നിരവധി യാത്രകള്‍ വേണം. അപ്പോഴെല്ലാം, ചെരിപ്പില്ലാതെ കുരിയാക്കോസ് നടക്കും. അപ്പന്റെ ഓര്‍മകള്‍ക്ക് കരുത്തായി കുര്യാക്കോസിന്‍റെ ഈ ദീര്‍ഘയാത്രകള്‍ തുടരുകതന്നെയാണ്.

കഴിഞ്ഞമാസം തിരുവനന്തപുരം റീജണൽ കാന്‍സര്‍ സെന്ററിന്റെ ഗുരുതരമായ ചികിത്സാ പിഴവില്‍ തന്റെ ഭാര്യ മരണപ്പെട്ടതിനെക്കുറിച്ച് തുറന്നടിച്ച് ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ് രംഗത്ത്. ആര്‍.സി.സിയില്‍ ക്യാന്‍സര്‍ ചികിത്സയിലിരിക്കെ മരിച്ച ഡോ. മേരി റെജിയുടെ ഭര്‍ത്താവ് ഡോ. റെജി ജേക്കബിന്റേതായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ചികിത്സിച്ച ഡോക്ടര്‍മാരുടെ പേരുകള്‍ സഹിതം എടുത്തു പറഞ്ഞാണു റെജി ജേക്കബ്ബ് ഈ ആരോപണം ഉന്നയിച്ചിരുന്നത്. വീഡിയോയിലൂടെയാണ് ഡോക്ടര്‍ തന്റെ ഭാര്യയ്ക്കു നേരിട്ട ചികിത്സ പിഴവുകള്‍ വ്യക്തമാക്കിയത്.

ആർ സി സി യ്ക്കെതിരെ ഡോക്ടർ രംഗത്ത് വന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി. റീജിണൽ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ മരിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ നിർദ്ദേശിച്ചു. അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആരോഗ്യ സെക്രട്ടറിയോട് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.

ആർ.സി.സിയിലെ ചികിത്സാപ്പിഴവ് കൊണ്ടാണ് തന്റെ ഭാര്യ ഡോ.മേരി റെജി മരിച്ചതെന്നാണ് ഡോ. റെജി ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. 2017ലായിരുന്നു മേരി റെജിക്ക് സ്പ്ളീനിൽ ലിംഫോമ എന്ന അസുഖം ബാധിച്ചത്.

തുടർന്ന് ആർ.സി.സിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്ലീഹ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ,​ പ്ളീഹ നീക്കം ചെയ്യാനുള്ള ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവുകളെ തുടർന്ന് മേരി മാർച്ച് 18ന് മരിക്കുകയായിരുന്നു.

ഡോ. റെജി ജേക്കബിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ




 

എന്റെ പേര് ഡോ. റെജി, എന്റെ ഭാര്യ ഡോ. മേരി റെജി കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം ആര്‍.സി.സി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അതുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ പറയുന്നതിനാണ് ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നത്.

തിരുവനന്തപുരം ആര്‍.സി.സി ക്യാന്‍സര്‍ ചികിത്സാരംഗത്തെ മികച്ച സ്ഥാപനമാണ്. എനിക്ക് സംശയമില്ല. അനേകം നല്ല ഡോക്ടര്‍മാര്‍ ഉള്ള സ്ഥലം. ആയിരക്കണക്കിന് രോഗികള്‍ എത്തുമ്പോഴും നിലവാരം താഴ്ന്നുപോകാതെ അവര്‍ നോക്കുന്നുമുണ്ട്. പക്ഷേ ഇവിടെയും ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നുണ്ട്. ഗുരുതരമായ അനാസ്ഥയിലൂടെ എന്റെ ഭാര്യക്ക് ജീവന്‍ പോയതും ഇതേ ആര്‍.സി.സിയിലാണെന്ന് വേദനയോടെ ഞാന്‍ പറയട്ടേ. എന്റെ അനുഭവം ആണ് ഈ വീഡിയോയിലൂടെ ഞാന്‍ ഷെയര്‍ ചെയ്യുന്നത്. എന്റെ ഈ പോസ്റ്റുകൊണ്ട് ആര്‍.സി.സിയിലെ ഏതെങ്കിലും ഡോക്ടര്‍മാര്‍ക്ക് അവരുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാവുകയോ ഏതെങ്കിലും പേഷ്യന്റ്‌സിന് ഇതുകൊണ്ട് ബെനഫിറ്റ് ഉണ്ടാകുകയോ ചെയ്താല്‍ ഞാനും മരിച്ചുപോയ എന്റെ വൈഫും കൃതാര്‍ത്ഥരാകും.

ആര്‍.സി.സിയെ അടച്ച് ആക്ഷേപിക്കലല്ല എന്റെ ലക്ഷ്യം. ഡോക്ടറായ എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്‍ക്കും ഈ അനുഭവം ചില ഡോക്ടര്‍മാരുടെ കുറ്റകരമായ അനാസ്ഥനിമിത്തം ഉണ്ടായെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും. ഇത് ഇനി ആര്‍ക്കും സംഭവിക്കാന്‍ പാടില്ല.

ആര്‍.സി.സി ഉന്നത നിലവാരത്തില്‍ തുടരണം. രോഗികളുടെ ജീവന്‍ നിസ്സാരമായി കരുതുന്ന ചില ഡോക്ടര്‍മാര്‍ മഹത്തായ ഈ കര്‍മ്മത്തിന് കളങ്കമാണ്. എന്റെ ഭാര്യ ഇനി തിരിച്ചുവരില്ല. അത് തീരാത്ത വേദനയാണ്. ഇനി ഈ വേദന ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല.

കാര്യത്തിലേക്ക് ഞാന്‍ കടക്കട്ടേ. 2017 സെപ്റ്റംബര്‍ കാലയളവിലാണ് എന്റെ ഭാര്യക്ക് സ്പ്ലീനില്‍ ലിംഫോമ എന്ന അസുഖം ഉണ്ടായതായി കണ്ടുപിടിച്ചത്. ആര്‍.സി.സിയെ സമീപിച്ചു അവരുടെ അഡൈ്വസ് പ്രകാരം പ്ലീഹ റിമൂവ് ചെയ്യണം എന്ന് പറഞ്ഞു. അതില്‍ വിദഗ്ധനായ ഒരു ഡോക്ടര്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഡോക്ടര്‍ ചന്ദ്രമോഹന്‍.

ലാപ്രോസ്‌കോപ്പി സര്‍ജറിയില്‍ വൈദഗ്ധ്യം നേടിയെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തെ ഞങ്ങള്‍ ലാപ്രോസ്‌കോപ്പിക് സര്‍ജറിക്കുവേണ്ടി അപ്രോച്ച് ചെയ്തു. അദ്ദേഹം ലാപ്രോസ്‌കോപി സര്‍ജറി വഴി സ്പ്ലീന്‍ റിമൂവ് ചെയ്യാം എന്ന് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നിര്‍ഭാഗ്യംകൊണ്ടോ ഡോക്ടറുടെ കഴിവുകേടുകൊണ്ടോ അദ്ദേഹത്തിന്റെ ലാപ്രോസ്‌കോപ്പി സര്‍ജറി പരാജയമാകുകയും ഏകദേശം ആറേഴുമണിക്കൂര്‍ നേരത്തെ വയര്‍ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ എന്റെ ഭാര്യയുടെ സ്പ്ലീന്‍ നീക്കം ചെയ്യുകയും ചെയ്തു.

ഏകദേശം പത്തുമുപ്പത് സ്റ്റിച്ചും അദ്ദേഹം ഇട്ടു. എന്നാല്‍ അതിനുശേഷം രണ്ടുമൂന്ന് ആഴ്ച്ച എന്റെ ഭാര്യ വേദനകൊണ്ട് പുളയുന്നതാണ് ഞാന്‍ കണ്ടത്. പലപ്രാവശ്യം എന്റെ ഡോക്ടറായ മകള്‍ ഡോക്ടര്‍ മിഷേല്‍ ഡോക്ടര്‍ ചന്ദ്രമോഹനെ പോയി നേരിട്ട് കാണുകയും ഡോക്ടര്‍ വന്ന് കാണണമെന്നും പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. പലപ്രാവശ്യം അദ്ദേഹം വരാം എന്ന് പറഞ്ഞതല്ലാതെ വന്നില്ല.

അദ്ദേഹത്തിന്റെ പീജീസിനെയോ അല്ലെങ്കില്‍ ജൂനിയര്‍ ഡോക്ടര്‍മാരെയോ പറഞ്ഞുവിട്ടു. അവരെക്കൊണ്ട് ഈ വേദനക്ക് യാതൊരു പരിഹാരവും ഉണ്ടായതുമില്ല. അതിനുശേഷം ഞങ്ങള്‍ തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലെ സര്‍ജനെ പോയിക്കാണുകയും ആ സര്‍ജറി ഇദ്ദേഹം ഇട്ട സ്റ്റിച്ചുകള്‍ മുഴുവന്‍ മാറ്റുകയും ചെയ്തതോടെ എന്റെ ഭാര്യയുടെ വയറ്റിലെ വേദന ശമിക്കുകയും ചെയ്തു. വീണ്ടും ഞങ്ങള്‍ ആര്‍.സി.സിയെ കീമോത്തെറാപ്പിക്കുവേണ്ടി സമീപിച്ചു.

ഏതൊരു ക്യാന്‍സര്‍ പേഷ്യന്റിനും ക്യാന്‍സര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ സെന്‍ട്രല്‍ ലൈന്‍ അല്ലെങ്കില്‍ പിക്ക് ലൈന്‍ ഇടുക എന്നൊരു സംഗതിയുണ്ട്. ഈ പിക്ക് ലൈന്‍ അല്ലെങ്കില് സെന്‍ട്രല്‍ എന്നുവെച്ചാല് സാധാരണ ഡ്രിപ്പിടാനായിട്ടൊക്കെ ഉപയോഗിക്കുന്ന ആ ലൈന്‍ സ്‌റ്റേബിളായിട്ടുള്ള ഒരു ഞരമ്പിലേക്ക് ഇടുന്ന പ്രക്രിയയെയാണ് സെന്‍ട്രല്‍ ലൈന്‍ എന്ന് പറയുന്നത്. ഇങ്ങനൊരു സെന്‍ട്രല്‍ ലൈന്‍ ഇട്ടാല്‍ ഉള്ള ഗുണം എന്നുവെച്ചാല്‍ വീണ്ടും വീണ്ടും പേഷ്യന്റിനെ കുത്തേണ്ട ആവശ്യമില്ലാ. ഈ ലൈനില്‍കൂടെ വളരെ ഫാസ്റ്റായിട്ട് ഡ്രിപ്പുകള്‍ കൊടുക്കാം. ഇന്‍ജക്ഷന്‍സ് കൊടുക്കാം, ബ്ലഡ് എടുക്കാം പലകാര്യങ്ങളും ചെയ്യാം. ഇത് എല്ലാ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെയ്യുന്നതാണ്. ഇത് ആര്‍.സി.സിയില്‍ അനസ്‌ത്യേഷ്യ വിഭാഗക്കാരാണ് ചെയ്യേണ്ടതെന്നാണ് പറയുന്നത്.

അങ്ങനെ മൂന്നുപ്രാവശ്യം അനസ്‌ത്യേഷ്യ വിഭാഗത്തില്‍ ചെന്നെങ്കിലും അവര് ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കി ഏറ്റവും ഒടുവില്‍ പേഷ്യന്റ് മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞാന്‍ പേഴ്‌സണലായിട്ട് ചെന്ന് അനസ്‌തേഷ്യയിലെ ഡോക്ടര്‍ വേണുഗോപാല്‍ എന്നുപറയുന്ന ആളിനെ കാണുകയും അദ്ദേഹത്തോട് സെന്‍ട്രല്‍ ലൈനിന്റെ ആവശ്യത്തെക്കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ അദ്ദേഹം എന്നോട് പറഞ്ഞു ഇപ്പോള്‍ സെന്‍ട്രല്‍ ലൈനിന്റെയൊന്നും ആവശ്യമില്ല അതുകൊണ്ട് ഞാന്‍ കാലിൽ ഒരു ലൈനിട്ട് വിടാമെന്ന് പറഞ്ഞ് ഒരു പെരിഫറല്‍ ലൈന്‍ കാലില്‍ ഇട്ടു.

അങ്ങനെ കാലിലും കൈയിലും ഇടുന്ന പെരിഫെറല്‍ ലൈനുകള്‍ ക്യാന്‍സര്‍ പേഷ്യന്റിന് പൊട്ടാസ്യം പോലുള്ള ഡ്രിപ്പുകള്‍ കൊടുക്കുമ്പോള്‍ അഞ്ചല്ലെൽ പത്തുമിനിട്ടനകം ബ്ലോക്ക് ആകുകയും പിന്നീട് നഴ്‌സുമാര്‍ ഞരമ്പ് കിട്ടാനായിട്ട് മാറി മാറി കുത്തുകയും ചെയ്യും. അതിന്റെ ചില ഫോട്ടോകള്‍ ഞാന്‍ ഷെയര്‍ ചെയ്യാം. ആര്‍.സി.സിയിലെ സ്റ്റാഫ് എട്ടുപ്രാവശ്യം എന്റെ ഭാര്യയെ മാറിക്കുത്തുന്നത് ഞാന്‍ കണ്ടു.

കേരളത്തിലെ ഏറ്റവും വലിയ ക്യാന്‍സര്‍ സെന്ററില്‍ ഒരുക്യാന്‍സര്‍ പേഷ്യന്റിന് കൊടുക്കാവുന്ന മുഴുവന്‍ വേദനയും കഷ്ടപ്പാടുകളുമാണ് കൊടുക്കുന്നത്. ഇത് ശരിയാണോ എന്ന് നിങ്ങള്‍ ചിന്തിക്കണം. അതുപോലെ അള്‍ട്രാ സൗണ്ട് ചെയ്യുന്ന ഒരു ഡോക്ടര്‍ ഉണ്ട് ഡോക്ടര്‍ രേണുക. ഞങ്ങള്‍ ഈ പേഷ്യന്റിനെ കാലിന്റെ ഡോപ്ലര്‍ സ്റ്റഡിക്കായിട്ട് (കാലിലെ വെയിനുകളിലൂടെ ബ്ലഡ് ശരിയായ രീതിയില്‍ പോകുന്നുണ്ടോ എന്ന് അറിയാനുള്ള പഠനമാണ്) അതിന് കൊണ്ടു ചെല്ലുകയും.

ഈ ഡോക്ടര്‍ വളരെ കാഷ്വല്‍ ആയി ചെയ്ത് വലതുവശത്തെ മുഴുവന്‍ ഞരമ്പുകളും ബ്ലോക്ക് ആണെന്ന് റിപ്പോര്‍ട്ട് തരികയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കംപ്ലീറ്റ് ആയിട്ട് തെറ്റായിരുന്നുവെന്ന് ജിജി ഹോസ്പിറ്റലിലെ രണ്ടുദിവസത്തിനുശേഷമുള്ള റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലായി. അങ്ങനെ മാര്‍ച്ച് 14ാം തീയതി ഇതിന്റെ കണ്‍സേണ്‍ട് ഡോക്ടറായ ഡോ. ശ്രീജിത്തിനെ ഞാന്‍ പോയി കാണുന്നു. അപ്പോഴേക്കും എന്റെ ഭാര്യ സെമി കോണ്‍ഷ്യസ് ലെവലിലേക്ക് മാറിയിരുന്നു.

ഞാന്‍ ചോദിച്ചു ഡോക്ടറേ എന്തെങ്കിലും കുഴപ്പങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടോ? അദ്ദേഹം എന്നോട് പറഞ്ഞത് ഇത് വേദനസംഹാരികളുടെ സൈഡ് എഫക്ട് ആണ്. പ്രത്യേകിച്ച് മോര്‍ഫിന്‍ കൊടുത്തതിന്റെ സൈഡ് എഫക്ട് ആയിരിക്കണം. അതുകൊണ്ട് ആന്റി ഡോട്ട് കൊടുക്കാമെന്ന് പറഞ്ഞ് മോര്‍ഫിന്റെ ആന്റിഡോട്ടായ നാലോക്‌സോണ്‍ എന്ന ഇന്‍ജക്ഷന്‍ എന്റെ മുന്നില്‍ വെച്ച് രണ്ടുപ്രാവശ്യം ഡോ. ശ്രീജിത്ത് കുത്തിവെച്ചു. പേഷ്യന്റ് ഒന്ന് അനങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇത് മോര്‍ഫിന്റെ തന്നെ സൈഡ് എഫക്ട് ആണ് അതുകൊണ്ട് സാരമില്ല. പേഷ്യന്റ് പൂര്‍വ്വാധികം ശക്തിയായി തിരികെവരുമെന്ന അര്‍ത്ഥത്തില്‍ പറഞ്ഞിട്ടുപോയി.

എന്നാല്‍ അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും പേഷ്യന്റ് പഴയ സ്ഥിതിയിലേക്ക് പോയി. വീണ്ടും ഡോക്ടര്‍ ശ്രീജിത്തിനെ കാണുകയും അപ്പോള്‍ അദ്ദേഹം പറഞ്ഞു ന്യൂറോളജിസ്റ്റിന്റെ ഒപ്പീനിയന്‍ എടുക്കാം എന്ന്. അങ്ങനെ എനിക്കറിയാവുന്ന ഒരു ന്യൂറോളജിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഡോക്ടര്‍ മാത്യു എബ്രഹാം. ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും എന്റെ റിക്വസ്റ്റ് പ്രകാരം അദ്ദേഹം വന്ന് ഈ പേഷ്യന്റിനെ കാണുകയും ചെയ്തു. കണ്ട് പരിശോധനകള്‍ക്കുശേഷം അദ്ദേഹം പറഞ്ഞു. ന്യൂറോളജിക്കലായ ഒരു തകരാറും ഈ പേഷ്യന്റിനില്ല. ഇത് മെറ്റബോളിക് എന്‍കഫലോപ്പതി എന്ന് പറയുന്ന അസുഖമാണ് അതായത് ഇലക്ട്രൊലൈറ്റ് ഇംപാലന്‍സ് കൊണ്ടുണ്ടാകുന്ന അസുഖമാണ്.

ഇത് ഉടനെത്തന്നെ ചികിത്സിക്കേണ്ടതാണ് എത്രയുംപെട്ടെന്ന ഇന്റന്‍സീവ് കെയറുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞു. അദ്ദേഹം ഒരു വാചകം കൂടി പറഞ്ഞു. ശ്രീചിത്രയിൽ ഇത് എന്റെ വാര്‍ഡിലാണെങ്കിൽ ഇങ്ങനെയൊരു പേഷ്യന്റിനെ ഒരുവിധ ലൈഫ് സപ്പോര്‍ട്ടും ഇല്ലാതെ കിടത്താന്‍ ഞാന്‍ സമ്മതിക്കില്ല. ഉടന്‍ ഞാന്‍ പറഞ്ഞത് അനുസരിച്ച് ഡോക്ടര്‍ ശ്രീജിത്തിനോട് കാര്യങ്ങള്‍ ഡിസ്‌കസ്സ് ചെയ്തു.

എന്നാല്‍ ഈ ഡിസ്‌കഷന് ശേഷവും ഡോക്ടര്‍ ശ്രീജിത്ത് ഈ പേഷ്യന്റിനെ അവിടുന്ന് മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കൂടാതെ, അതിന്റെ തലേദിവസം അതായത് 13ാം തീയതിയും 14 തീയതിയും ഡോ. ശ്രീജിത്തിന്റെ അസിസ്റ്റന്റായ ഡോക്ടര്‍ നന്ദിനിയോട് എ.ബി.ജി എന്ന ടെസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. എ.ബി.ജി എന്നുപറയുന്ന ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ വൈഫിനുണ്ടായ മെറ്റബോളിക് അസിഡോസിസ് പോലുള്ള കാര്യങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കാം.

ശരീരത്തിലെ ഇലക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റിയും പി.എച്ചും ഒക്കെ അറിയുന്ന ഒരു ടെസ്റ്റാണ് ഇത്. ഇത് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവരത് നിരസിക്കുകയാണ് ചെയ്തത്. രണ്ടാമത് അവര് പറഞ്ഞു ഈ പേഷ്യന്റിന്റെ ശരീരത്തിലൊന്നും കുത്താനിനി സ്ഥലമില്ല അതുകൊണ്ട് ഇപ്പോള്‍ എ.ബി.ജെയുടെ ആവശ്യമില്ലാന്ന് പറഞ്ഞ് നിരസരിച്ചു. അങ്ങനെ ആ ടെസ്റ്റ് ചെയ്യുകയാണെങ്കില് അന്നുതന്നെ ഈ അസുഖം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യാമായിരുന്നു. ഡോക്ടര്‍ മാത്യു എബ്രഹാം സംസാരിച്ചതിനുശേഷവും എന്റെ ഭാര്യ ആര്‍.സി.സിയിലെ വാര്‍ഡില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടന്നു.

ഈ 24 മണിക്കൂറായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വൈറ്റലായുള്ള സമയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ 24 മണിക്കൂറുകൊണ്ട് എന്റെ വൈഫിന്റെ ബ്രെയിനില്‍ ഉണ്ടാകേണ്ടുന്ന സകല തകരാറുകളും സംഭവിച്ചുകഴിഞ്ഞിരുന്നു. പിറ്റേദിവസം അതായത് 15ാം തീയതി രാവിലെ ഡോക്ടര്‍ ശ്രീജിത്ത് ഇതിന്റെ സീരിയസ്‌നസ്സ് മനസ്സിലാക്കുകയും എത്രയുംപെട്ടെന്ന് പേഷ്യന്റിനെ ഇവിടുന്ന് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു.

അദ്ദേഹം അതിന് പറഞ്ഞ എക്‌സ്‌ക്യൂസ് ഡയാലിസിസ് ആവശ്യമാണെന്നും ഈ പേഷ്യന്റിന് കിഡ്‌നി ഫെയിലുവര്‍ ആണെന്നും ഒക്കെയാണ് എന്നാല്‍ ഇദ്ദേഹം ഇത് പറഞ്ഞുകഴിഞ്ഞ് ഞാന്‍ രണ്ട് നെഫ്രോളജിസ്റ്റുകളുടെ അതായത് കിഡ്‌നി സ്‌പെഷ്യലിസ്റ്റുകളുടെ ഒപ്പീനിയന്‍ എടുക്കുകയും. അതില്‍ ഒരാള്‍ മെഡിക്കല്‍ കോളജിലെ ഡോക്ടരായിരുന്നു, അദ്ദേഹവും ജി.ജി ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും ഒരുപോലെ പറഞ്ഞു ഈ പേഷ്യന്റിന് ഡയലാസിസിന്റെ ആവശ്യമില്ല. കാരണം അവരുടെ യൂറിന്‍ ഔട്ട്പുട്ട് ഓക്കെയാണ്.

പൊട്ടാസ്യം ലോ ആയിട്ട് നില്‍ക്കുകയാണ്. അങ്ങനൊരു പേഷ്യന്റിന് ഡയലിസിസിന്റെ ആവശ്യമില്ലാ. എങ്കിലും ഞങ്ങള്‍ അവിടെനിന്ന് ജി.ജി. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ ആര്‍.സി.സിയില്‍ സംഭവിച്ച അപാകതകള്‍ മനസ്സിലാക്കിയത്. ജി.ജി ഹോസ്പിറ്റലിന്റെ ക്രിട്ടിക്കല്‍ കെയറില്‍ എന്റെ ഭാര്യക്ക് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ കിട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആര്‍.സി.സിയില്‍ ഇടാതിരുന്ന സെന്‍ട്രല്‍ ലൈന്‍ രണ്ടുമിനിട്ടുകൊണ്ട് അവിടുത്തെ ഡോക്ടര്‍ ഇട്ടു.

ഇല്‌ക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റി കറക്ട് ചെയ്യാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്തു. എ.ബി.ജി എന്ന ടെസ്റ്റ് മൂന്നും നാലും മണിക്കൂര്‍ ഇടവിട്ട് ചെയ്ത് പേഷ്യന്റിന്റെ ഇലക്ട്രൊലൈറ്റും പി.എച്ചും നോക്കിക്കൊണ്ടേയിരുന്നു. കൂടാതെ ഇവര് ചെയ്യാതിരുന്ന, പേഷ്യന്റിന്റെ ശരീരത്തില്‍ സെപ്റ്റിസീമിയ ഉണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റുണ്ട്. അതായത് ഡി.എന്‍.എ ടെക്‌നോളജി ഉപയോഗിച്ച് ശരീരത്തില്‍ വൈറസോ, ഫങ്കസോ പ്രത്യേകിച്ച് ക്യാന്‍സര്‍ പേഷ്യന്റിന്റെ ശരീരത്തിലുണ്ടോ എന്നറിയാനുള്ള ടെസ്റ്റ് അവര്‍ ചെയ്തു.

പക്ഷേ ഇവര്‍ ഇതൊക്കെ ചെയ്തപ്പോഴത്തേക്കും എന്റെ വൈഫിന് ഉണ്ടാകേണ്ടുന്ന തകരാറുകള്‍ ഒക്കെ ആര്‍.സി.സിയില്‍ വെച്ചുതന്നെ ഉണ്ടായിട്ടുണ്ടായിരുന്നു. അങ്ങനെ പതിനെട്ടാംതീയതി രാവിലെ എന്റെ ഭാര്യ മരണപ്പെട്ടു. ആര്‍.സി.സിയിലെ ചികിത്സാപ്പിഴവാണ് അവിടുത്തെ ഡോക്ടര്‍മാരുടെ ചികിത്സയിലുള്ള ഇഗ്നൊറന്‍സ് അല്ലെങ്കില് നെഗ്ലിജെന്‍സ് കാരണമാണ് എന്റെ വൈഫ് മരിച്ചതെന്ന് ഞാന്‍ പൂര്‍ണ്ണമായിട്ട് വിശ്വസിക്കുന്നു. ഇതിന് ഉത്തരം പറയേണ്ടത് ആരാണെന്ന് പ്രിയപ്പെട്ടവരെ നിങ്ങള് തന്നെ ആലോചിച്ചിട്ട് പറയുക.

ചെന്നൈ: ചെന്നൈ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വന്‍ പ്രതിഷേധവുമായി തമിഴ് ജനത. റോഡ് മാര്‍ഗ്ഗമുള്ള യാത്രയില്‍ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് മോഡിയുടെ യാത്ര ഹെലികോപ്ടറിലാക്കി. ഇതേത്തുടര്‍ന്ന് കറുത്ത ബലൂണുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയിരിക്കുന്നത്.

ചെന്നൈ എയര്‍പോര്‍ട്ടിനു സമീപത്തും മറ്റു റോഡുകളിലും കരിങ്കൊടിയുമായി നിരവധി പേരാണ് പ്രതിഷേധിക്കുന്നത്. വിമാനത്താവളത്തിനു പുറത്തുള്ള വലിയ ഹോര്‍ഡിങ്ങില്‍ കയറിയ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു. സോഷ്യല്‍ മീഡിയയിലും പ്രധാനമന്ത്രിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഗോബാക്ക് മോദിയെന്ന ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് വന്നിരിക്കുന്നത്.

മോഡിയെ കരിങ്കൊടി കാട്ടുമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനാണ് പ്രഖ്യാപിച്ചത്. സ്റ്റാലിന്റെയും കരുണാനിധിയുടെയും വീട്ടിലും കരിങ്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. ഓള്‍ഡ് മഹാബലിപുരം റോഡിലുള്ള ഡിഫന്‍സ് എക്സ്പോയിലും അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് മോഡി എത്തുന്നത്.

Copyright © . All rights reserved