തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരിക്കെ മരിച്ച 12 വയസ്സുകാരി അഭിരാമിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലെ പരിശോധനാഫലമാണ് പുറത്തുവന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഭിരാമി മരിച്ചത്.
പേവിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്സിനും എടുത്ത ശേഷമായിരുന്നു കുട്ടിയുടെ ആരോഗ്യനില വഷളായത്. റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശി ഹരീഷിന്റ മകളാണ് അഭിരാമി. കഴിഞ്ഞ മാസം 14നാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്.
പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ലെന്ന് കുടുംബം ആരോപിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും ആരോഗ്യം വഷളാവുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ കാര്യമായി പരിഗണിച്ചില്ലെന്നും മാതാവ് ആരോപിച്ചു.
അതേസമയം കുട്ടിയുടെ മുഖത്തേറ്റ ഗുരുതര മുറിവില്‍ നിന്നും വൈറസ് ഞരമ്പുകളിലേക്കെത്തിയതാവാം മരണകാരണമെന്ന് ഐസിഎച്ച് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. കെപി ജയപ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
‘പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സയാണ് അഭിരാമിക്ക് നല്‍കിയത്. പുണെ വൈറോളജി ലാബിലെ പരിശോധനയില്‍ അഭിരാമിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഭിരാമി മരിച്ചത്.
പേവിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്സിനും എടുത്ത ശേഷമായിരുന്നു കുട്ടിയുടെ ആരോഗ്യനില വഷളായത്. റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശി ഹരീഷിന്റ മകളാണ് അഭിരാമി. കഴിഞ്ഞ മാസം 14നാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്.
പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അവിടെ നിന്നാണ് ആദ്യത്തെ വാക്സിന്‍ എടുക്കുന്നത്. രണ്ട് വാക്സിന്‍ പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചത്. നാലാമത്തെ വാക്സിന്‍ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് മൂന്നുമാസം പിന്നിടുന്നടതിനിടെ വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശിനി നിഖിത (26) ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പ്രാഥമിക നിഗമനം. ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ഒരുമിച്ചു വിദേശത്ത് പോവുകയും 10 ദിവസം മുൻപ് അനീഷ് കാല് വേദന സഹിക്കവയ്യാതെ ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു.
പുലർച്ചെ അനീഷും നിഖിതയും കിടന്ന മുറിയിൽ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കാണുന്നത്. നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് നിഖിതയുടെ തലയ്ക്കു അടിച്ചത്.
അനീഷിന്റെ കൈയിലും ദേഹത്തും രക്തം പുരണ്ടിരുന്നു. കൊലപ്പെടുത്തിയ ശേഷം അനീഷ് മുറിക്കുള്ളിൽ തന്നെ ഇരുന്നത് കൊണ്ടാണ് വാതിൽ പൊളിച്ചു വീട്ടുകാർക്ക് അകത്തു കടക്കേണ്ടി വന്നത്.
അനീഷ് സംശയരോഗം ഉള്ള ആളായിരുന്നെന്നും മുറിക്കുള്ളിൽ കയറിയ മാതാപിതാക്കളോടും അനീഷ് പ്രകോപനപരമായി പെരുമാറിയെന്നും പറയപ്പെടുന്നു. ഒടുവിൽ വീട്ടുകാർ പോലീസിനെ അറിയിച്ചു. പൊലീസ് എത്തി നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ അനീഷ് കുറ്റം സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്ത്രീയ തെളിവുകൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വ്യവസായിയും സിനിമാമേഖലയിലെ പണമിടപാടുകാരനുമായ ഭാസ്‌കരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ ഞായറാഴ്ച അറസ്റ്റുചെയ്തു. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്ന ഗണേശന്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് വിരുഗമ്പാക്കം പോലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെ ശുചീകരണ ജോലികള്‍ക്കായെത്തിയ നഗരസഭാ ജീവനക്കാരാണ് കൂവം നദിയോടുചേര്‍ന്ന് ചിന്മയനഗറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. ഉള്ളില്‍ മൃതദേഹമാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ പോലീസിലറിയിച്ചു. കൈകാലുകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. വിരുഗമ്പാക്കം പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് ചെന്നൈയിലെ വ്യവസായിയും പണമിടപാടുകാരനുമായ ഭാസ്‌കരനാണെന്ന് തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച വൈകീട്ട് ഗണേശനെ കാണാനാണ് ഭാസ്‌കരന്‍ പോയതെന്ന് പോലീസ് പറയുന്നു. പെണ്‍വാണിഭസംഘത്തിലെ കണ്ണിയായ ഗണേശന്‍ രണ്ടുവര്‍ഷമായി ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുകൊടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി ഗണേശന്റെ വീട്ടില്‍വെച്ച് ഏതോ സ്ത്രീയെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന ഭാസ്‌കരനെ ഗണേശന്‍ തലയ്ക്കടിച്ചുകൊന്നശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൂവം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ ചോദ്യംചെയ്തുവരുകയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഭാസ്‌കരന്റെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ച സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളുമാണ് അന്വേഷണം ഗണേശനിലേക്കു നയിച്ചത്. സെപ്റ്റംബര്‍ രണ്ടിനുശേഷം ഭാസ്‌കരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം 20,000 രൂപ പിന്‍വലിച്ചിട്ടുണ്ട്. ആറു സംഘങ്ങളായാണ് പോലീസ് കേസന്വേഷിച്ചത്.
ബോട്ട് മാര്‍ഗ്ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11പേര്‍ കൊല്ലത്ത് പിടിയിലായി. ഇതില്‍ 2 പേര്‍ ശ്രീലങ്കന്‍ സ്വദേശികളും 9 പേര്‍ തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ളവരുമാണ്. കൂടുതല്‍ പേര്‍ കൊല്ലത്ത് എത്തിയതായാണ് സൂചന. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ആഗസ്റ്റ് 19 ന് ശ്രീലങ്കയില്‍ നിന്നും രണ്ട് പേര്‍ ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. ഇവരെക്കുറിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായത്. മൂന്നുമുറികളിലായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. തമിഴ് നാട്ടിലെ ഏജന്റിന്റെ നിര്‍ദേശപ്രകാരമാണ് കൊല്ലത്തെത്തിയത് എന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്.
സംഘത്തില്‍കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് നിഗമനം.85 പേരോളം സംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഈ ഹോട്ടലിലേക്ക് ഒമ്പതുപേര്‍ എത്തിയിരുന്നെന്നും മുറി ഇഷ്ടപ്പെടാത്തതിനാല്‍ തിരിച്ചുപോയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഹനുമാന്‍ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ നടന്‍ കുഴഞ്ഞു വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം. രവി ശര്‍മയാണ് മരിച്ചത്.
ഗണേശോത്സവവുമായി ബന്ധപ്പെട്ടായിരുന്നു ഹനുമാന്‍ വേഷത്തില്‍ കലാകാരന്റെ പ്രകടനം.
ഹൃദയാഘാതമാണ് മരണ കാരണം. ഭജന സംഘത്തിലെ കലാകാരനാണ് രവി ശര്‍മ. ഇവരുടെ സംഘത്തിന്റെ പ്രകടനം മെയ്ന്‍പുരിയിലെ കോട്വാലിയിലുള്ള ശിവ ക്ഷേത്രത്തിലാണ് അരങ്ങേറിയിരുന്നത്. പരിപാടിയ്ക്കിടെയാണ് കലാകാരന്‍ കുഴഞ്ഞു വീണത്.
ഭജനയും മറ്റും നടക്കുന്നിനിടെ രവി ശര്‍മ നൃത്തം ചെയ്യുന്നുണ്ട്. അതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നൃത്തത്തിലെ ഭാഗമാകും എന്ന നിലയില്‍ പലരും അദ്ദേഹം വീണു കിടക്കുന്നത് കാര്യമാക്കുന്നില്ല.
എന്നാല്‍ പിന്നീടാണ് സംഭവം ഗൗരവകരമാണെന്ന് അവിടെയുള്ളവര്‍ക്ക് തോന്നിയത്. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
#मैनपुरी
गणेश मूर्ति पंडाल में युवक नाचते समय बेहोश होकर गिराहनुमान जी का रूप धर नाच रहा था युवक
जिला अस्पताल में डॉक्टरों ने मृत घोषित किया
मैनपुरी सदर कोतवाली के मोहल्ला बंशीगोहरा का मामला@mainpuripolice #HanumanJi #GaneshUtsav #network10 #ekdarpan pic.twitter.com/clHPTZSWm4
— Network10 (@Network10Update) September 4, 2022
മലയാളികളുടെ പ്രിയതാരമാണ് ഭാവന. താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഭാവനയ്ക്കൊപ്പം ശിൽപ ബാല, മൃദുല മുരളി, ഷഫ്ന നിസാം എന്നിവർ ചേർന്നൊരുക്കിയ ഇൻസ്റ്റഗ്രാം റീലാണ് വൈറലായിരിക്കുന്നത്.
മുണ്ടും ഷർട്ടും ധരിച്ച് ഡാൻസ് ചെയ്യുന്നതാണ് വീഡിയോ.സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിലെ ‘ബാഗി ജീൻസും ഷൂസും അണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം’ എന്ന ഗാനത്തിനൊപ്പമാണ് ഡാൻസ്. ‘ബാഗി ജീൻസും ഷൂസും ലഭ്യമല്ലാത്തതിൽ ക്ഷമിക്കുക’ എന്ന ക്യാപ്ഷനോടെ ശില്പ ബാലയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഭാവന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ഷറഫുദ്ദീൻ, അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നവംബർ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.
View this post on Instagram
ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി (54) റോഡപകടത്തില്‍ കൊല്ലപ്പെട്ടു. ബോംബെക്കടുത്ത പാല്‍ഗാറില്‍ വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ മീഡിയനിലിടിക്കുകയായിരുന്നു. അഹമ്മദാബാദില്‍ നിന്ന് മുംബെയിലേക്ക് വരികയായിരുന്നു അദ്ദേഹം. അദ്ദേഹം സഞ്ചരിച്ച മെഴ്‌സിഡസ് ബെന്‍സ് കാര്‍ മീഡിയിനിലിടിച്ച് തകര്‍ന്നതായി പൊലീസ് അറിയിച്ചു.
അദ്ദേഹത്തോടൊപ്പം ഡ്രൈവറും മറ്റുരണ്ടുപേരും കാറിലുണ്ടായിരുന്നു അവര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.റ്റാറ്റാ ഗ്രൂപ്പിന്റെ ആറാമത്തെ ചെയര്‍മാന്‍ ആയിരുന്നു സൈറസ് മിസ്ത്രി. എന്നാല്‍ പിന്നീട് രത്തന്‍ ടാറ്റായുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സ്ഥാനം രാജിവയ്കുകയായിരുന്നു. എങ്കിലും ഇപ്പോഴും ടാറ്റാ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡര്‍ അദ്ദേഹമായിരുന്നു.
നിര്‍മാണരംഗത്തെ ആഗോള ഭീമനായ പല്ലോന്‍ജി ഗ്രൂപ്പ് ഉടമ പല്ലോന്‍ജി മിസ്ട്രിയുടെ മകനാണ് സെറസ് മിസ്ത്രി. റോഹിഗ ഛഗ്‌ളയാണ ്ഭാര്യ, മക്കള്‍ ഫിറോസ് മിസ്ത്രി, സഹാന്‍ മിസ്ത്രി
റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിൽ എത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ. അഭിനയത്തിനോപ്പം അവതാരികയായും തിളങ്ങുന്ന മീനാക്ഷി ഇപ്പോഴിത തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുള്ള ഒരു അനോണിമസ് ആരാധകനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. അമ്പത് വർഷം വരെ കാത്തിരിക്കുമെന്നൊക്കെ മെസേജ് വന്നിരുന്നുവെന്നും മീനാക്ഷി പറയുന്നു.
ആരാധകരുടെ ശല്യമെന്നല്ല… പറയാൻ തന്നെ പേടിയുള്ള ഒരു അനുഭവമുണ്ടെന്നാണ് മീനാക്ഷി പറയുന്നത്. അയാളെ ആരാധകൻ എന്ന് പോലും വിശേഷിപ്പിക്കാൻ പറ്റില്ല. അതൊരു തരം സ്റ്റോക്കിങായിരുന്നു. ആളുടെ പേരും സ്ഥലവുമൊന്നും താൻ പറയുന്നില്ലെന്നും അവർ പറഞ്ഞു. തന്റെ ചേട്ടനാണ് അയാൾ ആദ്യം മെസേജ് അയച്ചത്. അളിയാ… എന്ന് അഭിസംബോധന ചെയ്ത് തന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് മെസേജ് അയച്ചത്.
പിന്നീട് തനിക്കും കുറെ മെസേജ് അയച്ചിരുന്നു. വളരെ മോഷമായി നിന്നെ ഓർക്കുമ്പോൾ ഞാൻ തലയിണ കെട്ടിപിടിക്കും.യു ആർ മൈ വൈഫി എന്നൊക്കെയായിരുന്ന മെസേജ്. തന്റെ വീട്ടിലുള്ള എല്ലാവർക്കും മാറി മാറി മെസെജ് അയക്കും. വാലൻ്റൻസ്ഡെ , ദീപാവലി തുടങ്ങി എല്ലാത്തിനും ഗിഫ്റ്റുകൾ അയക്കും.
ഒന്നും താൻ തുറക്കാറില്ലെന്നും തിരിച്ചയക്കാമെന്ന് വിചാരിച്ചാൽ അഡ്രസ് ഇല്ലെന്നും അവർ പറഞ്ഞു. ഒരിക്കൽ അയാളുടെ അമ്മ തന്റെ അമ്മയെ വിളിച്ച് പെണ്ണുകാണാൻ വരട്ടേ എന്ന് വരെ ചോദിച്ചിരുന്നു. ഇപ്പേൾ കല്ല്യാണമില്ലെന്ന് പറഞ്ഞാണ് അമ്മ അന്ന് അവരെ ഒഴിവാക്കിയത് എന്നും മീനാക്ഷി പറഞ്ഞു.
മകന്റെ സഹപാഠിയെ വിഷം കൊടുത്ത് കൊന്ന് 13 വയസ്സുകാരന്റെ അമ്മ.
പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ദാരുണ സംഭവം. കാരയ്ക്കലിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ബാല മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ബാല മണികണ്ഠന്റെ സഹപാഠിയായ അരുള്‍ മേരിയുടെ അമ്മ സഹായറാണി വിക്ടോറിയയെ പോലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
സഹായറാണിയുടെ മകന്‍ അരുള്‍ മേരിയും കൊല്ലപ്പെട്ട ബാലയും ഒരേ ക്ലാസിലെ വിദ്യാര്‍ഥികളാണെന്നും പഠനത്തില്‍ ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. കുട്ടിയ്ക്ക് കുടിക്കാന്‍ നല്‍കിയ ജ്യൂസിലാണ് ഇവര്‍ വിഷം കലര്‍ത്തി നല്‍കിയതെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം സ്‌കൂളില്‍ വാര്‍ഷികാഘോഷ പരിപാടികളുടെ പരിശീലനത്തിനായി പോയ ബാലമണികണ്ഠന്‍ ഏറെ അവശനായ നിലയിലാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് അമ്മ കാര്യം തിരക്കിയപ്പോഴാണ് സ്‌കൂളില്‍നിന്ന് വാച്ച്മാന്‍ നല്‍കിയ ജ്യൂസ് കുടിച്ചെന്നും ഇതിന് പിന്നാലെ തളര്‍ന്നുവീണെന്നും കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ വീട്ടുകാര്‍ കുട്ടിയെ കാരയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും വിഷം ഉള്ളില്‍ച്ചെന്നതായി കണ്ടെത്തുകയുമായിരുന്നു.
അതേസമയം, ബാലയുടെ വീട്ടില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് ജ്യൂസ് കുപ്പികള്‍ നല്‍കിയതെന്നും അത് ബാലയ്ക്ക് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ുവാച്ച്മാന്‍ മൊഴി നല്‍കി. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അരുള്‍ മേരിയുടെ അമ്മയാണ് ജ്യൂസ് കൊണ്ടുവന്ന് നല്‍കിയതെന്ന് കണ്ടെത്തിയത്. ഇതോടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
ക്ലാസിലെ റാങ്കിനായി തന്റെ മകനും ബാലയും തമ്മില്‍ മത്സരമുണ്ടായിരുന്നതായും ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് ഇത്തരമൊരു കുറ്റകൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ് സഹായറാണിയുടെ മൊഴി.
ബാലയുടെ പഠനമികവില്‍ ഏറെ അസ്വസ്ഥയായ സഹായറാണി ജ്യൂസില്‍ വിഷം കലര്‍ത്തി സ്‌കൂളിലേക്ക് വരികയായിരുന്നു. ബാലയുടെ ബന്ധുവാണെന്ന് വാച്ച്മാനോട് സ്വയം പരിചയപ്പെടുത്തിയ ശേഷം ജ്യൂസ് ബാലയ്ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് വാച്ച്മാന്‍ ജ്യൂസ് കുട്ടിയ്ക്ക് നല്‍കിയതെന്നും പോലീസ് പറഞ്ഞു.
68-ാമത് നെഹ്‌റു ട്രോഫി സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍. 4.30.77 മിനുട്ടിലാണ് കാട്ടില്‍ തെക്കേതില്‍
ഒന്നാം സ്ഥാനം കരസ്ഥമാക്കി ജേതാക്കളായത്.
കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍, പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് വള്ളംകളിയുടെ ഫൈനലില്‍ മത്സരിച്ചത്.
രണ്ടു വര്‍ഷത്തിനു ശേഷം എത്തിയ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തെ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. മന്ത്രി കെഎന്‍ ബാലഗോപാല്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടറും നെഹ്‌റു ട്രോഫി സൊസൈറ്റി ചെയര്‍മാനുമായ വി ആര്‍ കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.