50ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യു.പി എൻജിനീയർ അറസ്റ്റിൽ. ജലസേചന വകുപ്പിലെ ജൂനിയർ എൻജിനീയറെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. അഞ്ച് മുതൽ 16 വയസു വരെയുള്ള കുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെയായിരുന്നു പീഡനം.
കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാൾ ഓൺലൈനായി വിൽക്കുകയും ചെയ്തു. ചിത്രകൂട്ട്, ബാണ്ഡ, ഹാമിർപുർ തുടങ്ങിയ ജില്ലകളിലായാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാണ്ഡയിൽ നിന്നാണ് സി.ബി.ഐ ഇയാളെ അറസ്റ്റ് ചെയ്തത്. ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജൂനിയർ എൻജിനീയറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും എട്ട് ലക്ഷം രൂപയും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്.
കേരള കോൺഗ്രസ് (എം) െൻറ ചിഹനമായ രണ്ടില ഇത്തവണ ആർക്കും അനുവദിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. യു.ഡി.എഫിലുള്ള പി.ജെ. ജോസഫ് വിഭാഗവും എൽ.ഡി.എഫിനൊപ്പമുള്ള ജോസ് കെ. മാണി വിഭാഗവും രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് ചിഹ്നം മരവിപ്പിക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. ഇതു സംബന്ധിച്ച് ഹൈകോടതിയിൽ നിലവിലുള്ള കേസിൽ വിധി വന്നിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ. മാണി വിഭാഗത്തിന് ടേബിൾ ഫാനും ചിഹ്നമായി അനുവദിച്ചിട്ടുണ്ട്. ഇരു കക്ഷികളും ഇൗ ചിഹ്നങ്ങളിലായിരുക്കും ഇത്തവണ ജനവിധി തേടുക.
മലേഷ്യയിലെ ബജറ്റ് എയർലൈനായ എയർ ഏഷ്യ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കമ്പനി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇന്ത്യയിലെ നിക്ഷേപങ്ങളിൽ പുനഃരാലോചന നടത്തുമെന്ന സൂചനകൾ എയർ ഏഷ്യ നൽകി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജപ്പാനിലെ പ്രവർത്തനങ്ങൾ എയർ ഏഷ്യ നിർത്തിയിരുന്നു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജപ്പാനിലെ മാതൃകയിൽ എയർ ഏഷ്യ ഇന്ത്യയിലേയും നിക്ഷേപത്തിൽ പുനഃപരിശോധനയുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
എയർ ഏഷ്യ ഇന്ത്യയിൽ 49 ശതമാനം ഓഹരിയാണ് കമ്പനിക്കുള്ളത്. ബാക്കി ഓഹരികൾ ടാറ്റ സൺസിൻെറ ഉടമസ്ഥതയിലാണ്. ടാറ്റ ഗ്രൂപ്പ് എയർ ഏഷ്യയുടെ ഓഹരികൾ കൂടി വാങ്ങാൻ നീക്കം തുടങ്ങിയതായാണ് വാർത്തകൾ. അതേസമയം ഏഷ്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും എയർ ഏഷ്യ അറിയിക്കുന്നുണ്ട്. 2021 മധ്യത്തോടെ വ്യോമഗതാഗതം സാധാരണനിലയിലാകുമെന്നാണ് എയർ ഏഷ്യയുടെ പ്രതീക്ഷ.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതിന്റെ ഭാഗമായി ശനിയാഴ്ച ചെന്നൈയില്‍ രജനീകാന്തുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും. അത്തരത്തില്‍ കൂടിക്കാഴ്ച നടന്നാല്‍ തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ നടക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ബിജെപി സംസ്ഥാനാധ്യക്ഷന്‍ മുരുകന്റെ നേതൃത്വത്തില്‍ നടക്കുന്ന വേല്‍ യാത്ര അവസാനിക്കുന്ന ഡിസംബര്‍ ആറിന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രജനീകാന്തിന്റെ ബിജെപി പ്രവേശനം സാധ്യമാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ദ്രാവിഡ രാഷ്ട്രീയ ഭൂമിയില്‍ താമര വിരിക്കാന്‍ വേലെടുത്തിരിക്കുന്ന ബിജെപി അതിന്റെ അമരത്ത് നില്‍ക്കാനാണ് രജനീകാന്തിനെ പരിഗണിക്കുന്നത്.
ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി വഴി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണുന്നുവെന്നതിന്റെ സൂചന കൂടിയാണ് ശനിയാഴ്ചത്തെ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം. തമിഴ്‌നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളായിട്ടാണ് ശനിയാഴ്ച അമിത് ഷാ ചെന്നൈയില്‍ എത്തുന്നത്. രജനീകാന്ത് ബിജെപിയില്‍ ചേക്കേറിയാല്‍ അത് ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് പുറത്തേയ്ക്ക് സ്വാധീനം വര്‍ധിപ്പിക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് സുപ്രധാനമാകും.
ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെപി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വിദേശ ഇടപാടകുളുടെ രേഖകള്‍ കൈമാറണമെന്നും നോട്ടീസില്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ നിന്ന് 55 ലക്ഷം രൂപയും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ചര്‍ച്ചിന് കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശമായ കുഞ്ചത്തൂർപദവിൽ ബൈക്ക് മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. യുവാവിനെ കൊലപ്പെടുത്തിയ പ്രതികൾ മൃതദേഹവും ബൈക്കും റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഇതാണ് അപകടമരണമാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.
ദേശീയപാതയോരത്ത് മരിച്ചനിലയിലാണ് കർണാടക ഗദക് രാമപൂർ സ്വദേശിയായ ഹനുമന്തയെ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ ഭാര്യയും കാമുകനും പിടിയിലായി. ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കർണാടക സ്വദേശി അല്ലാബാഷ (23) എന്നിവരാണ് പിടിയിലായത്. അംഗപരിമിതനാണ് കൊല്ലപ്പെട്ട ഹനുമന്ത.
കൊലപാതകത്തെ കുറിച്ച് പോലീസ് കണ്ടെത്തിയതിങ്ങനെ: ഭാഗ്യയും അല്ലാബാഷയും തമ്മിലുണ്ടായിരുന്ന വഴിവിട്ട സൗഹൃദം ഭാഗ്യയുടെ ഭർത്താവായ ഹനുമന്ത വിലക്കിയിരുന്നു. ഈ വിഷയത്തിൽ ഇവർ വഴക്കടിക്കുന്നതും തർക്കങ്ങളും നിത്യക്കാഴ്ചയായിരുന്നു.
പിന്നീട് ഹനുമന്തയെ ഇല്ലാതാക്കി സൗഹൃദം തുടരാൻ ഭാഗ്യയും അല്ലാബാഷയും തീരുമാനിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം അല്ലാബാഷയും ഭാഗ്യയും ചേർന്ന് ഹനുമന്തയെ കൊലപ്പെടുത്തുകയും ചെയ്തു. കൊലയ്ക്ക് ഒരാഴ്ച മുമ്പും ഹനുമന്തയും ഭാര്യയും വഴക്കിട്ടിരുന്നു.
നവംബർ അഞ്ചാം തീയതി പുലർച്ചെ മംഗളൂരുവിലെ ഹോട്ടൽ അടച്ച് വീട്ടിലെത്തിയ ഹനുമന്തയെ മർദ്ദിച്ച് അവശനാക്കി കീഴ്‌പ്പെടുത്തിയ ശേഷം അല്ലാബാഷ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മരണ വെപ്രാളത്തിൽ ഹനുമന്ത കാലുകൾ നിലത്തിട്ടടിക്കുമ്പോൾ ഭാഗ്യ കാലുകൾ അമർത്തിപ്പിടിച്ച് കൊലപാതകത്തിൽ പങ്കാളിയായെന്നും പോലീസ് പറയുന്നു.
ഹനുമന്തയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കാമുകന്റെ ബൈക്കിനു പിറകിൽ മൃതദേഹം വച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം സഞ്ചരിച്ച് കുഞ്ചത്തൂർപദവിൽ എത്തിച്ചു. ഇവിടെവെച്ച് മൃതദേഹത്തിന്റെ കെട്ടഴിഞ്ഞതോടെയാണ് മൃതദേഹം അവിടെ തന്നെ ഉപേക്ഷിക്കാൻ കാരണമായതെന്നും സൂചനയുണ്ട്.
ശേഷം അപകടമരണമാണ് എന്ന് വരുത്തി തീർക്കാനായി ഹനുമന്തയുടെ സ്‌കൂട്ടർ ഇവിടെ കൊണ്ടുവന്ന് മറച്ചിടുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം നടത്തിയതിനാൽ മരണകാരണം അപകടമല്ലെന്ന് തെളിയുകയായിരുന്നു. ഇതാണ് ഭാഗ്യയേയും അല്ലാബാഷയേയും കുടുക്കിയത്. മഞ്ചേശ്വരം പോലീസാണ് അന്വേഷണം നടത്തുന്നത്.
കൊച്ചി: ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളുടെ ഉടമയായ ബിഷപ്പ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പിന്‍റ നോട്ടീസ്. കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കെ പി യോഹന്നാന്‍റെ വീട്ടിലും ബിലീവേഴ്സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമൻസ് അയച്ചത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 6000 കോടിയിലധികം രൂപ കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വിദേശസഹായമായി ബിലീവേഴ്സ് ചര്‍ച്ച് സ്വീകരിച്ചതായാണ് കണ്ടെത്തൽ. കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വീകരിച്ച ഈ തുക, റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി ഉപയോഗിച്ചതായാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുളളത്. അതിനാല്‍ എഫ്സിആര്‍എ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് വകുപ്പ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ കെ പി യോഹന്നാന്‍റെ വീട്ടിലും ബിലീവേഴ്സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡിൽ 17 കോടിയിലധികം തുക അനധികൃതമായി കണ്ടെത്തിയിരുന്നു. ചര്‍ച്ചിന്‍റെ കീഴിലുളള ആശുപത്രി, സ്‌കൂള്‍, കോളേജ്, ട്രസ്റ്റ്, എന്നിവിടങ്ങളില്‍ നിന്ന് റെയ്ഡില്‍ ശേഖരിച്ച ഇലക്ട്രോണിക്‌സ് ഡേറ്റകള്‍ പ്രത്യേക ടീമിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. വിദേശപണം ലഭിച്ചതിൻെറയും ചെലവഴിച്ചതിന്‍റെയും വിശദാംശങ്ങള്‍ തേടുകയും നികുതി റിട്ടേണ്‍ സമര്‍പ്പിച്ച രേഖകളിൽ അടക്കം വൈരുദ്ധ്യങ്ങളുണ്ടെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിനു പിന്നാലെയാണ് കെ പി യോഹന്നാന് ആദായ നികുതിവകുപ്പിന്‍റ നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ പി യോഹന്നാൻെറ മൊഴിയുടെ അടിസ്ഥാനത്തിലാകും ആദായ നികുതി വകുപ്പ് തുടർ നടപടി സ്വീകരിക്കുക.
എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കായലിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ കരുമാലൂര്‍ സ്വദേശി സബീന (35) മരിച്ചു. ഭാര്യയുടെ വിയോഗം അറിയാതെ, ഭര്‍ത്താവ് സലാം ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ചെറായി രക്തേശ്വരി ബീച്ച് റോഡിനു കുറുകെ തെരുവുനായ ചാടിയതോടെയാണ് കാര്‍ നിയന്ത്രണം വിട്ട് കായലില്‍ വീണത്. കാറിന്റെ ഡോര്‍ തുറന്ന് സലാം ഭാര്യയുമായി പുറത്തേക്ക് തുഴഞ്ഞിറങ്ങിയെങ്കിലും ഒഴുക്കും കായലിലെ വെള്ളക്കൂടുതലും, ആഴവും മൂലം ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല.
തുടര്‍ന്ന് ഭാര്യയുടെ പിടിവിട്ട് പോവുകയായിരുന്നു. സബീന മുങ്ങിമരിച്ചു. പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ എത്തിയാണ് സലാമിന്റെ ജീവന്‍ രക്ഷിച്ചത്. വിവരമറിഞ്ഞ് മുനമ്പം എസ്‌ഐ റഷീദിന്റെ നേതൃത്വത്തില്‍ പോലീസും എത്തിയിരുന്നു.
പത്തനംതിട്ട: ഇളയ മകന്‍ ബിനീഷ് കള്ളപ്പണമിടപാടില്‍ ബംഗളുരു ജയിലില്‍ റിമാന്‍ഡിലായതിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയ കോടിയേരി ബാലകൃഷ്ണന്റെ കുടുംബമാകെ അന്വേഷണവലയത്തിലേക്ക്. ബിനീഷിന്റെ അനധികൃത പണമിടപാടുകള്‍ സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം അമ്മ വിനോദിനിയിലേക്കും ജ്യേഷ്ഠന്‍ ബിനോയിയിലേക്കും നീളുകയാണ്.
ബിനീഷും ബിനോയിയും കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അതില്‍ വിനോദിനിക്കു പങ്കുണ്ടെന്നും വ്യക്തമായതിനെത്തുടര്‍ന്നാണിത്. വിനോദിനിയെ ബംഗളുരുവിലേക്ക് വിളിച്ചുവരുത്തുകയോ ഇ.ഡി. ഇവിടെയെത്തി മൊഴിയെടുക്കുകയോ ചെയ്യും. ബിനീഷിന്റെ ബിനാമികളെന്നു സംശയിക്കുന്ന നാലുപേര്‍ക്കെതിരേയും ഇ.ഡി. തുടരുകയാണ്.
നാളെ ബംഗളുരുവിലെത്താന്‍ നിര്‍ദേശിച്ച് അബ്ദുള്‍ ലത്തീഫ്, റഷീദ്, ഡ്രൈവര്‍ ഹരിക്കുട്ടന്‍, ആഡംബര കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന തിരുവനന്തപുരത്തെ ആപ്പിള്‍ ഹോളിഡേഴ്‌സ് ഉടമ സുനില്‍ കുമാര്‍ എന്നിവര്‍ക്ക് ഇ.ഡി. നോട്ടീസയച്ചു.
ഇവര്‍ ഒളിവിലാണെന്നാണു സൂചന. മക്കള്‍ക്കൊപ്പം വിനോദിനിയും അനധികൃത സ്വത്ത് കൈകാര്യം ചെയ്‌തെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. വി.എസ്. സര്‍ക്കാരില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ വിവിധ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാമെന്നു വാഗ്ദാനം നല്‍കി വിനോദിനി പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയെന്നും അക്കാലത്ത് അവര്‍ പല തവണ ദുബായ് സന്ദര്‍ശിച്ചെന്നും ഇ.ഡിക്കു വിവരം ലഭിച്ചു.
തിരുവനന്തപുരം എച്ച്.ഡി.എഫ്.സി ബാങ്കില്‍നിന്ന് 72 ലക്ഷം രൂപാ വായ്പയെടുത്ത് 2014-ല്‍ ബിനോയ് ബെന്‍സ് കാര്‍ വാങ്ങിയെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. തിരിച്ചടവ് പാളിയതോടെ ബാങ്ക് പലകുറി നോട്ടീസയച്ചതിനു പിന്നാലെ 2017-ല്‍ 38 ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടച്ചെന്നും ഇ.ഡി. കണ്ടെത്തി. വിനോദിനിയാണു പണമടച്ചതെന്നാണു സൂചന. ഈ വാഹനം പിന്നീട് ബി.ബാബുരാജ് എന്നയാളുടെ പേരിലേക്കു മാറ്റി.
ഇയാളെപ്പറ്റിയും ഇ.ഡി. അന്വേഷിക്കുന്നുണ്ട്. വിനോദിനിയുടെ ആറു വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ ഇ.ഡിയുടെ പരിശോധനയിലാണ്. ഇവരുടെ അക്കൗണ്ടിലേക്കു 12 അക്കൗണ്ടുകളില്‍നിന്നു വന്‍ തുക എത്തിയിട്ടുണ്ടെന്നാണ് അറിവ്. ബിനീഷിന്റെ അനധികൃതസമ്പാദ്യവും വിനോദിനി കൈകാര്യം ചെയ്‌തെന്ന സൂചന മുന്‍നിര്‍ത്തിയാണ് അന്വേഷണം വിപുലമാക്കുന്നത്.
പ്രശസ്ത തമിഴ് സീരിയൽ താരത്തിനെ വെട്ടിക്കൊന്നു. തേൻമൊഴി ബി.എ. എന്ന ജനപ്രീയ സീരിയലിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച സെൽവരത്‌ന(41)മാണ് കൊലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. സെൽവരത്‌നത്തിന് വെട്ടേറ്റതായി സുഹൃത്താണ് പൊലീസിനെ അറിയിച്ചത്.
പത്ത് വർഷത്തിലേറെയായി തമിഴ് സീരിയലിൽ അഭിനയിക്കുന്ന സെൽവരത്‌നം ശ്രീലങ്കൻ അഭയാർത്ഥിയാണ്.ശനിയാഴ്ച സീരിയൽ ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം തങ്ങിയ സെൽവരത്‌നം ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോകുകയായിരുന്നു.
ഞായറാഴ്ച രാവിലെ 6.30 ന് എംജിആർ നഗറിൽ വച്ചാണ് സെൽവരത്‌നം ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.