ഇടപ്പള്ളിയിൽ വേലയ്ക്കു നിന്ന പെൺകുട്ടി വീട്ടുടമസ്ഥരിൽ നിന്ന് അനുഭവിച്ചത് സമാനതയില്ലാത്ത പീഡനം. കർണാടക സ്വദേശിനിയായ ഈ പെൺകുട്ടി വേലയ്ക്കു നിന്ന വീട്ടിന്റെ അയൽവീട്ടിൽ എത്തി കഴിഞ്ഞയാഴ്ച പരാതിപ്പെട്ടതോടെയാണ് പീഡനകഥകൾ പുറത്തുവന്നത്. വീട്ടുകാരിൽ നിന്ന് അടിയേറ്റു മൂക്കിൽ ചോരയൊലിപ്പിച്ച നിലയിലാണ് പെൺകുട്ടി അടുത്ത വീട്ടിൽ എത്തിയത്. നാട്ടുകാർ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പെൺകുട്ടി വേലയ്ക്കു നിന്ന വീട്ടുടമസ്ഥൻ പവോത്തിത്തറ പോളിനെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. പോളിന്റെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയുമായ സെലിൻ പോൾ ഒളിവിലാണ്.
14 വയസ്സ് മുതൽ ഇടപ്പള്ളിയിൽ ജോലിക്ക് നിന്നതായി പെൺകുട്ടി പറഞ്ഞു. 2015 നവംബർ 16 നാണ് കർണാടക സ്വദേശിനിയെ സെലിൻ വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്. മാതാവു മരിച്ച പെൺകുട്ടിയെ രണ്ടാനമ്മയും അച്ഛനും ചേർന്ന് വിൽക്കുകയായിരുന്നു എന്നും സൂചനയുണ്ട്. അമ്മയെ അച്ഛൻ ചവിട്ടി കൊന്നതു തന്റെ കൺമുന്നിൽ വച്ചായിരുന്നു എന്നും പെൺകുട്ടി പറഞ്ഞു. ‘‘വീട്ടിലെ എല്ലാ ജോലിയും ചെയ്യണം.
ഇതിനു പുറമേ ലൈംഗിക പീഡനത്തിനും ഇരയായി.’’ സെലിനോട് ഇക്കാര്യത്തിൽ പരാതി പറഞ്ഞപ്പോൾ ‘നിന്റെ കുഴപ്പം കൊണ്ടാണ്’ എന്നു പറഞ്ഞതായാണ് പെൺകുട്ടി പൊലീസിനു നൽകിയ മൊഴി. ജോലിക്കെത്തിയ കാലം മുതൽ പോൾ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് പെൺകുട്ടിയുടെ മൊഴി. ഇതേത്തുടർന്നാണ് പൊലീസ് പോളിനെ അറസ്റ്റു ചെയ്‌തത്.
പോൾ വീടിനോട് അനുബന്ധമായി കാറ്ററിങ് ബിസിനസ് നടത്തിയിരുന്നു. അവിടെ ഭക്ഷണം വിതരണം ചെയ്യുന്നതു മുതൽ മരത്തിൽ കയറുന്നതിനു വരെ ഈ പെൺകുട്ടിയെ ഉപയോഗിച്ചതായാണ് ആരോപണം. പോളിന്റെ മകളുടെ വീട്ടിലും പെൺകുട്ടിയെ ജോലിക്കു വേണ്ടി ഉപയോഗിച്ചു. നാട്ടുകാരോടു പരാതി പറഞ്ഞിട്ടും ആരും പൊലീസിൽ അറിയിക്കാനോ പെൺകുട്ടിയെ രക്ഷപെടുത്താനോ ശ്രമിച്ചില്ല. ഇതിനിടെ പല തവണ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയുടെ പേരിൽ ആധാർ കാർഡില്ലെന്നാണ് വിവരം. കോവിഡ് വാക്സീൻ പോലും എടുത്തിട്ടില്ലെന്നാണ് സമീപവാസികൾ പറയുന്നത്.
കഴിഞ്ഞ ദിവസം ക്രൂരത സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി സമീപത്തെ വീട്ടിൽ അഭയം പ്രാപിച്ചു. പെൺകുട്ടി വീട്ടിൽ കയറി വന്ന വിവരം സെലിനെ അറിയിച്ചെങ്കിലും അവിടെയെത്താൻ സെലിൻ ആദ്യം തയാറായില്ല. ഒടുവിൽ പൊലീസിൽ അറിയിക്കുമെന്നു പറഞ്ഞപ്പോഴാണ് വന്നതെന്നു നാട്ടുകാർ പറഞ്ഞു.
പലപ്രാവശ്യം അയൽവാസികളോടു പരാതിപ്പെട്ടെങ്കിലും പൊലീസിൽ അറിയിക്കുന്നതിനെയും കേസാകുന്നതിനെയും പെൺകുട്ടി ഭയപ്പെട്ടിരുന്നൂ.ഇതിനിടെ വനിതാ ദിനത്തിൽ വനിതാ ക്ഷേമ സമിതി നടത്തിയ പരിപാടിയിൽ ചായ വിതരണത്തിന് എത്തിയപ്പോൾ വനിതകളുടെ അവകാശങ്ങളെക്കുറിച്ചു സെലിൻ പ്രസംഗിക്കുന്നത് പെൺകുട്ടി കേട്ടു. തനിക്ക് ഇത്രയേറെ അവകാശങ്ങളുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് എല്ലാം തുറന്നു പറയാൻ ധൈര്യം വന്നതെന്ന് പെൺകുട്ടി പറഞ്ഞൂ. പെൺകുട്ടിയുടെ മൊഴിയിൽ പോളിനെ അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തെങ്കിലും സെലിനെ അറസ്റ്റു ചെയ്തിട്ടില്ല. ഇവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം.
നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെങ്കില്‍ ദിലീപ് വലിയൊരു ദുഷ്ടനാണെന്ന് നടി ഗായത്രി സുരേഷ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ എന്തായാലും വലിയൊരു ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും ഗായത്രി പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ദുഷ്ടനല്ലേ. ഉറപ്പായിട്ടും ദുഷ്ടനാണ്. ഭയങ്കര വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ട്.’ ഗായത്രി പറഞ്ഞു. താന്‍ അതിജീവിതയ്ക്കൊപ്പമാണ്.
പേഴ്സണല്‍ മെസേജുകളിലൂടെ പിന്തുണ നല്‍കാറുണ്ട്. വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ സ്റ്റോറി ആക്കിയിട്ടുണ്ട്’. അല്ലാതെ ഒരു വിഷയത്തിലും അങ്ങനെ ഇടപെടാത്ത ആളാണ് താനെന്നും ഗായത്രി പറയുന്നു. താന്‍ അമ്മയിലും ഡബ്ല്യുസിസിയിലും അംഗമല്ല. അങ്ങനെ ഒന്നിലും അംഗമാവാന്‍ ആഗ്രഹിക്കാത്ത ആളാണ്.
മുമ്പും താന്‍ നിരവധി തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും കാണാറില്ലായിരുന്നെന്നു. കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങി.- ഗായത്രി പറഞ്ഞു.
മീ ടൂവിനെ സംബന്ധിച്ച് നടന്‍ വിനായകൻ വിവാദ പരാമര്‍ശങ്ങൾ നടത്തിയ സമയം തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്ന് നടി നവ്യ നായർ. ഒരുത്തീ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സംവിധായകന് വികെ പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം. വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യയുടെ മറുപടി.
നടി നവ്യാ നായര്‍, സംവിധായകന് വി.കെ. പ്രകാശ് തുടങ്ങിയവര്‍ വേദിയിലിരിക്കുമ്പോഴായിരുന്നു വിനായകന്റെ പരാമര്‍ശങ്ങള്‍. ‘മീ ടു’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് വിനായകന് പറഞ്ഞു. ഒരു സ്ത്രീയുമായി തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെങ്കില്‍ താന്‍ അക്കാര്യം അവരോടു ചോദിക്കും. അതിനെയാണ് ‘മീ ടു’ എന്ന് പറയുന്നതെങ്കില്‍ അത് ഒരു പുരുഷനെന്ന നിലയില്‍ വീണ്ടും വീണ്ടും ചോദിക്കുമെന്നും വിനായകന് പറഞ്ഞു.
നവ്യ നായരും വിനായകനും കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഒരുത്തീ .കഴിഞ്ഞ ദിവസമാണ് ഈ സിനിമ പുറത്തിറങ്ങിയത് .സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ വെച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് നടന്‍ വിനായകൻ മീ ടു വിനെ കുറിച്ചും സെക്‌സിനെ കുറിച്ചുമൊക്കെ തന്റെ അഭിപ്രായം തുറന്നടിച്ചത് .വിനായകന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു .മീ ടൂ എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ല , എന്താണ് മീ ടൂ?.
പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും,എന്നായിരുന്നു വിനയന്റെ പ്രസ്‌താവന .
നടൻ വിനായകന്റെ ഈ പ്രതികരണങ്ങൾക്കെതിരെ വൻ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്..
വിനായകന്റെ ഈ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകയായ
ഷാഹിന കെ കെ .ഷാഹിനയുടെ വാക്കുകൾ ഇങ്ങനെ ആണ് , വിനായകന്മാരോട് ,ഞാൻ ഒരു ജേർണലിസ്റ്റ് ആണ് . ഒരു സ്ത്രീയുമാണ് . നിങ്ങളുടെ പ്രസ് മീറ്റിൽ ഞാൻ അടക്കമുള്ളവർ വന്നിരിക്കുന്നത് ജോലി ചെയ്യാനാണ് .
നിങ്ങളുടെ പ്രസ്സ് മീറ്റ് അറ്റൻഡ് ചെയ്യാൻ വന്ന എന്നോട് , എന്റെ ജോലി ചെയ്യാൻ വന്ന എന്നോട് , സെക്സ് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചാൽ പല്ലടിച്ചു താഴെയിടും.അത്രയേ ഉള്ളൂ.അതിന് പറ്റാത്ത ദൂരത്താണ് ഇരിക്കുന്നതെങ്കിൽ നീയാരെടാ മൈരേ എന്ന് മൈക്കിലൂടെ ചോദിക്കും.അന്നേരം , അയ്യോ ,ഞാൻ കൺസന്റ് ചോദിച്ചതല്ലേ ,അപ്പൊ എന്തിനാ എന്നെ തല്ലിയത്, തെറി പറഞ്ഞത് എന്ന ഡിബേറ്റ് പിന്നെ പോലീസ് സ്റ്റേഷനിൽ പോയി നടത്താം.ഇന്നലെ ആ അപമാനം നേരിട്ട എന്റെ സഹപ്രവർത്തകക്ക് വേണ്ടിയാണ് ഇത് പറയുന്നത്.
അവർ ആരാണെന്ന് എനിക്കറിയില്ല ആരായാലും അവർക്ക് അപ്പോൾ പറയാൻ പറ്റാതെ പോയത് ,ദേ ഇപ്പൊ പറയുന്നു എന്ന് കൂട്ടിയാൽ മതി .ഫെമിനിസ്റ്റുകൾ ഒക്കത്തിരുത്തി , അമ്പിളിമാമനെ കാട്ടി, ആണുങ്ങൾക്ക് കൺസന്റ് എന്താണെന്ന് ഉരുട്ടി വായിൽ തരണം എന്ന് കരുതുന്ന എല്ലാ ഊളകൾക്കും കൂടി ചേർത്താണ് ഈ പോസ്റ്റ് .ഓരോരോ ലിംഗവിശപ്പുകൾ ! ! തലക്ക് വെളിവുള്ള ആൺസുഹൃത്തുക്കളേ , നിങ്ങൾ അനുഭവിക്കുന്ന നാണക്കേട് ഓർത്ത് നിങ്ങളോട് എനിക്ക് പാവം തോന്നുന്നു .എന്നായിരുന്നു ഷാഹിന തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .
തൃശൂര്‍: വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനവാരി ചിറ്റിലപ്പിള്ളി വീട്ടില്‍ സൈമണിന്റെ ഭാര്യ അല്‍ഫോന്‍സയാണ്(52) മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍ത്താവ് ഭാര്യ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത് രണ്ടു ദിവസം.
ബുധനാഴ്ച രാവിലെയാണ് ഭാര്യ മരിച്ച വിവരം സൈമണ്‍ അയല്‍ വീട്ടില്‍ പറയുന്നത്. സൈമണും അല്‍ഫോന്‍സയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരുന്നു.
വിവരമറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്തംഗം ഷീല അലക്‌സിനെ വവിരമറിയിച്ചു. ഇവര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ ഏകമകള്‍ വര്‍ഷങ്ങള്‍ മുന്‍പ് മരിച്ചിരുന്നു.
കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടിയാണ് വീണ നന്ദകുമാർ. മുംബൈയിൽ ജനിച്ചു വളർന്ന മെട്രോ ഗേൾ ആണെങ്കിലും വീണ നന്ദകുമാർ മലയാളികള്‍ക്ക് നാടൻ സുന്ദരിയാണ്.
വസ്ത്രധാരണം വ്യക്തിപരമായ കാര്യമാണെന്നു വീണ പറയുന്നു. ഒരഭിമുഖത്തിലാണ് വീണ ഇക്കാര്യം പറഞ്ഞത്.ചിലർ ഷോർട്സ് ധരിക്കുന്നത് അവർക്ക് അതു കംഫർട്ടബിൾ ആയതുകൊണ്ടായിരിക്കും.
ചൂട് കൂടുതൽ തോന്നാതിരിക്കാനോ, യാത്ര സുഖകരമാക്കാനോ, ആത്മവിശ്വാസത്തിനോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലിനുമോ വേണ്ടി ആയിരിക്കും ഇത്. ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ കാര്യമാണ്.
അതിൽ മോശം അഭിപ്രായം പറയുന്നവരെ അവഗണിക്കുക എന്നുള്ളതാണ് ചെയ്യാൻ കഴിയുക. ഒരാൾ മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം അയാളെ തിരിച്ചും ഉപദ്രവിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്- വീണ പറയുന്നു.
എല്ലാത്തരം വസ്ത്രങ്ങളും തനിക്കിഷ്ടമാണെന്നും വീണ പറയുന്നു. സൗകര്യപ്രദമായത് ധരിക്കുക എന്നതാണു രീതി. ധരിക്കുമ്പോൾ സുഖം തോന്നണം. പോകുന്ന സ്ഥലത്തിന് അനുസരിച്ചായിരിക്കും വസ്ത്രധാരണം.
ചില സ്ഥലത്ത് പോകുമ്പോൾ കുർത്ത ധരിക്കും. ജീൻസ്, ടോപ്, സാരി, സ്കേർട്ട് എന്നിവ ധരിക്കാനും ഇഷ്ടമാണ്. ബ്രാൻഡിനെക്കുറിച്ച് ചിന്തിക്കാറില്ല, കംഫർട്ടിന് ആണ് പ്രഥമ പരിഗണന.
എന്റെ ഇഷ്ട നിറം വെള്ളയാണ്. വെള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ സിംപിൾ ആയി തോന്നും. ചൂട് കുറവായിരിക്കും. അതുകൊണ്ടും കൂടിയാണ് വെള്ളയോ അല്ലെങ്കിൽ അതിനോട് ചേർന്നു നിൽക്കുന്ന നിറങ്ങളും പ്രിയങ്കരമാകുന്നതെന്നും താരം പറയുന്നു.
താരത്തിന്റെ അതിമനോഹരമായ തലമുടിക്ക് ആരാധകർ ഏറെയാണ്. ഇത്രയേറെ മുടി ഒരു അസൗകര്യമല്ലേ എന്നു ചോദിച്ചാൽ ഒരിക്കലുമല്ല എന്നു വീണ പറയും.
ചെറുപ്പം മുതൽ നീണ്ട തലമുടി ഉണ്ട്. തലയിൽ വെളിച്ചെണ്ണ തേയ്ക്കും. വീര്യം കൂടിയ കെമിക്കലുകൾ ഇല്ലാത്ത പ്രൊഡക്ടുകൾ ആണ് ഉപയോഗിക്കുന്നത്.
തലമുടി ബുദ്ധിമുട്ടായി ഒരിക്കലും തോന്നിയിട്ടില്ല. ഇഷ്ടം ഉള്ളതുകൊണ്ടാണ് മുടി വളർത്തുന്നത്. ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ ബുദ്ധിമുട്ട് തോന്നില്ലല്ലോ.
ജോലിയുള്ളതിനാല്‍ കുട്ടികൾ ബാധ്യതയാണെന്ന് കരുതുന്ന അമ്മമാർ ഉണ്ടാകില്ല. അതുപോലെ, ഇഷ്ടത്തോടെ വളർത്തിയാൽ തലമുടി ഒരിക്കലും അസൗകര്യം ആകില്ലെന്നാണ് വീണ പറയുന്നത്.
പുരാവസ്തു- സാമ്പത്തിക തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ പോലീസുകാര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. ഡി ജി പി അനില്‍ കാന്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു എസ് ഐയും സി ഐയുമാണ് പണം വാങ്ങിയത്.
എസ് ഐ. എ ബി വിപിന്‍ 1.80 ലക്ഷവും സി ഐ അനന്തലാല്‍ ഒരു ലക്ഷവുമാണ് കൈപ്പറ്റിയത്. മോണ്‍സണ്‍ മാവുങ്കലിന്റെ സഹായി ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് ഇവര്‍ക്ക് പണം ലഭിച്ചത്.
പത്തനംതിട്ട സ്വദേശി റംസീന് ഇസ്മയില്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുകുമാരക്കുറുപ്പിനെ തേടി ഗുജറാത്ത് രാജസ്ഥാന് അതിര്‍ത്തിയിലെ സതാപുരിലും പിന്നീട് ഹരിദ്വാറിലുമെത്തിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു മടങ്ങുന്നു.
റംസീന് ഇസ്മയില്‍ നല്കിയ വീഡിയോയില്‍ ഉള്ള സന്യാസിയെ സംബന്ധിച്ച വിവരങ്ങളന്വേഷിച്ചാണ് സംഘം ഹരിദ്വാറിലെത്തിയത്. സന്യാസി മഠങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും വീഡിയോയില്‍ കണ്ട സന്യാസിയെ കണ്ടെത്താനായില്ല.
ഇദ്ദേഹം തീര്ഥാടനത്തിലാണെന്നാണ് മറ്റു സന്യാസിമാര്‍ നല്കിയ വിവരം. വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പമുള്ള സന്യാസിയാണ് വീഡിയോയിലുള്ളതെന്നു മഠാംഗങ്ങള് പറഞ്ഞു. എന്നാല്‍, വ്യക്തിപരമായ വിവരങ്ങള്‍ ഇവര്‍ക്ക് അറിയുകയുമില്ല.
സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എസ്. ന്യൂമാനും സംഘവുമാണ് അന്വേഷണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്കു പോയിരുന്നത്. റംസീന് ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന സമയത്തു കണ്ടെത്തിയ ആളിനു സുകുമാരക്കുറുപ്പിനോടു രൂപ സാദ ശ്യവും തോന്നുകയും പിന്നീട് ഇയാളെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
സന്ന്യാസ മഠങ്ങളില്‍ അംഗമായ ഇദ്ദേഹത്തിന്റെ ചിത്രം കഴിഞ്ഞയിടെ വീണ്ടും വീഡിയോയില്‍ ശ്രദ്ധിക്കാനിടയായപ്പോഴാണ് നിര്‍ണായക വിവരങ്ങളുമായി അന്വേഷണസംഘത്തെ സമീപിച്ചത്. റംസീന് മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും വിഷയം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതോടെ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചും തീരുമാനിച്ചു.
2005 – 07 കാലയളവില്‍ താന്‍ ഗുജറാത്ത്, രാജസ്ഥാന് അതിര്‍ത്തിയിലെ സതാപുരയില് സന്യാസി തനിക്കൊപ്പമുണ്ടായിരുന്നെന്നാണ് റംസീന് പറയുന്നത്. പിന്നീടു പലപ്പോഴും ഇയാളെ തേടിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
അങ്ങനെയിരിക്കേ ഹരിദ്വാറുമായി ബന്ധപ്പെട്ട ഒരു വീഡിയോയില്‍ ഈ സന്യാസിയെ കണ്ടതോടെ വീഡിയോ പുറത്തുവിട്ട് അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. പത്തനംതിട്ട വെട്ടിപ്രം സ്വദേശിയായ റംസീന് ബിവറേജസ് കോര്പറേഷന് പത്തനംതിട്ട വില്പനശാല മാനേജരാണ്.
ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരിയാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സുള്‍ഫിത്ത് അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശബരിക്ക് മര്‍ദ്ദനമേറ്റത്. പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു ആക്രമണം. ബൈക്കില്‍ വരികയായിരുന്ന ശബരിയെ തടഞ്ഞ് നിര്‍ത്തി സുല്‍ഫിത്ത് ഉള്‍പ്പെടെ എട്ടംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
നാട്ടുകാരാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. തലച്ചോറിന് ക്ഷതമേറ്റതായിരിക്കാം മരണത്തിന് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിനായകൻ മീടൂ ആരോപണങ്ങളെ നിസാരവത്കരിച്ച് പ്രതികരിക്കുകയും അതുകേട്ട് മാധ്യമറിപ്പോർട്ടർമാർ അടക്കം പൊട്ടിച്ചിരിയോടെ പ്രതികരിക്കുകയും ചെയ്ത സംഭവത്തിനെതിരെ രോഷം ഉയരുകയാണ്. ‘ മീ ടു എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപെടുവാൻ തോന്നിയാൽ അത് ചോദിക്കും. അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത് വീണ്ടും ചെയ്യും’ എന്നാണ് വിനായകൻ പ്രതികരിച്ചത്.
അതേസമയം, വിനായകന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
‘ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു.(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് സെക്‌സ് ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങിനെ ചോദിച്ചാൽ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണ്ണലിസ്റ്റ് മൈരുകൾ).’
‘വിഡ്ഢികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു’- ഹരീഷ് പേരടി പ്രതികരിച്ചതിങ്ങനെ.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഒരുത്തൻ…അവന് Sex ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും…അത് അവൻ ഇനിയും ആവർത്തിക്കും…ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു..(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങിനെ ചോദിച്ചാൽ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണ്ണലിസ്റ്റ് മൈരുകൾ) ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു…ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടി കടിക്കാൻ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല…ആഹാ ഒരു പ്രത്യേകതരം ഫെമിനിസം…അന്തസ്സ്..ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല…അടുത്ത വനിതാ മതിൽ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം…ജയ് വിനായക സെക്‌സാന്ദ ബാഭ…????????????