യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഭാര്യാകാമുകനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) ആണ് അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവകുമാർ (34) ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രേമവിവാഹമായിരുന്നു ശിവകുമാർ- അഖില ദമ്പതികളുടേത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. 2016-17 കാലഘട്ടത്തിൽ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജൻസിയിൽ അഖില ജോലി ചെയ്തിരുന്നു. ഇവിടെവച്ചാണ് വിഷ്ണുവുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.
വൈകാതെ ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായി. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്തായി. ശിവകുമാർ അഖിലയുടെ പ്രണയ ബന്ധം അറിയുകയും വീഡിയോ ദൃശ്യം പ്രചരിച്ചത് മനസ്സിലാക്കുകയും ചെയ്തു. ഇതിനിടെ അഖില വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടിൽ താമസമാക്കുകയും കുഞ്ഞുങ്ങളെ അവിടേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിൽ മനംനൊന്താണ് 2019 സെപ്റ്റംബറിൽ ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.
ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരവെ വിഷ്ണു ഒളിവിൽ പോയി. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്.
ആത്മഹത്യാ പ്രേരണാകുറ്റമാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. അഖിലയ്ക്കെതിരേയും അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു. വിളപ്പിൽശാല സി ഐ സുരേഷ് കുമാർ, എസ് ഐ വി. ഷിബു, എ എസ് ഐ ആർ. വി. ബൈജു, സി പി ഒ അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കരിപ്പൂർ വീമാനത്താവളം വഴി സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി എയർഹോസ്റ്റസ് അറസ്റ്റിൽ. അടിവസ്ത്രത്തിനകത്ത് സ്വർണം ഒളിപ്പിച്ചു കടത്തുന്നതിനിടയിലാണ് മലപ്പുറം സ്വദേശിനി ഷഹാന (30) അറസ്റ്റിലായത്. രണ്ട് കിലോ തൂക്കം വരുന്ന സ്വർണം ഷഹാനയിൽ നിന്നും പിടിച്ചെടുത്തു.
ഷാർജയിൽ നിന്നും കോഴിക്കോടെത്തിയ എയർ ഇന്ത്യ എക്സ്‍പ്രസിലെ ക്യാബിൻ ക്രൂ അംഗമാണ് അറസ്റ്റിലായ ഷഹാന. കോഴിക്കോട് ഡിആർഐ സംഘം നടത്തിയ പരിശോധനയിലാണ് ഷഹാന അറസ്റ്റിലായത്. അടിവസ്ത്രത്തിനകത്ത് സ്വർണം മിശ്രിതമാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.
ഡെപ്യൂട്ടി കമ്മീഷണർ ഡോ.എസ് എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. മിശ്രിതം വേർതിരിച്ചതിന് ശേഷം 99 ലക്ഷം രൂപയുടെ സ്വർണം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ഷഹാന നേരത്തെയും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ദുബായിയിൽ ഒരുപാട് നാൾ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുർജ് ഖലീഫയിൽ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്ന് ദുല്‍ഖർ സൽമാൻ. ‘ദുബായിയിൽ ഒരുപാട് നാൾ ജോലി ചെയ്ത ആളാണ് ഞാൻ. കൺസ്ട്രക്‌ഷൻ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് ബുർജ് ഖലീഫയുടെ കൺസ്ട്രക്‌ഷനും നടക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തിൽ നടക്കുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല.’ദുൽഖർ പറഞ്ഞു. ‘ഞങ്ങളാരും തന്നെ ഇങ്ങനെയൊരു വരവേൽപ് പ്രതീക്ഷിച്ചിരുന്നില്ല. ഇതുപോലൊന്ന് സാധ്യമാകുമെന്ന് കരുതിയതുമില്ല. അത് സാധിച്ച് തന്ന ഫാർസ് ഫിലിംസിനും ബുർജ് ഖലീഫയ്ക്കും റീൽ സിനിമാസിനും നന്ദി. നവംബർ 12 മുതൽ ലോകമൊട്ടാകെ 1500 ഓളം സ്ക്രീനുകളിൽ കുറുപ്പ് എത്തുന്നു. തീർച്ചയായും സിനിമ കണ്ട് നിങ്ങൾ പ്രോത്സാഹിപ്പിക്കണം.’–ദുൽഖർ പറഞ്ഞു.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്‌ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
നടന്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നും ഈ പോരാട്ടത്തില്‍ നാട്ടുകാരുടെ പിന്തുണ വേണമെന്നും ദിലീപ് പറഞ്ഞു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിലീപ്.
‘ഞാനിപ്പോള്‍ അനുഭവിക്കുന്ന പ്രശ്നമെന്താണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ജയിലില്‍ നിന്നുവന്ന സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് എനിക്ക് ആവേശം പകര്‍ന്നത്. അവിടെയൊക്കെ ഞാന്‍ എന്റെ പ്രിയപ്പെട്ടവരെ കണ്ടറിയുകയും തൊട്ടറിയുകയും ചെയ്തതാണ്. എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈയൊരു നിമിഷമുണ്ടല്ലോ.. അതെന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു’- ദിലീപ് പറഞ്ഞു.
ഷൊർണൂർ: വൻകരകൾക്കപ്പുറത്തു നിന്നു വിവാഹ സാക്ഷാത്കാരം ഓൺലൈനിൽ. നിശ്ചയിച്ചുറപ്പിച്ച സമയത്തു വരനു കോവിഡ് യാത്രാവിലക്കു മൂലം നാട്ടിലെത്താനാകാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അനുമതിയോടെ അപൂർവ വിവാഹം. വരണമാല്യമില്ലാതെ ന്യൂസീലൻഡിലിരുന്ന് വിഡിയോ കോൺഫറൻസിലൂടെ ഷൊർണൂർ കവളപ്പാറ ഉത്സവിൽ റിട്ട. കാനറ ബാങ്ക് ഉദ്യോഗസ്ഥൻ രാജവത്സലന്റെയും ഉഷയുടെയും മകൻ ആർ. വൈശാഖും ചെങ്ങന്നൂർ കാരയ്ക്കാട് കോട്ട അമ്പാടിയിൽ ലക്ഷ്മണൻ നായരുടെയും എം.ജെ. ശ്രീലതയുടെയും മകൾ ഡോ. ലിനു ലക്ഷ്മിയും വിവാഹിതരായി. ആലപ്പുഴ ജില്ലാ റജിസ്ട്രാർ അജിത് സാം ജോസഫ്, ചെങ്ങന്നൂർ സബ് റജിസ്ട്രാർ ഇൻചാർജ് സുരേഷ്കുമാർ എന്നിവരുടെ സാന്നിധ്യം വിഡിയോ കോൺഫറൻസിലുണ്ടായതോടെ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയായി. വിവാഹ റജിസ്റ്ററിൽ വധു ലിനുവും വരനു വേണ്ടി പിതാവ് രാജവത്സലനുമാണ് ഒപ്പു വച്ചത്. ഇതിന് ന്യൂസീലൻഡ് ഇന്ത്യൻ എംബസി വഴിയുള്ള സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 20നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
ന്യൂസീലൻഡ് ക്രൈസ്റ്റ് ചർച്ചിൽ പ്രോസസിങ് എൻജിനീയറായ വൈശാഖ് തുടർന്നു ജോലിസ്ഥലത്തേക്കു മടങ്ങി. ഇതിനിടെ കോവിഡ് രണ്ടാം തരംഗം വന്നതോടെ വൈശാഖിനു നാട്ടിലെത്താൻ സാധിക്കാതായി. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായ ലിനു കാര്യങ്ങൾ വിശദമാക്കി ഹൈക്കോടതിയെ സമീപിച്ചതോടെയാണു വെർച്വൽ വിവാഹത്തിന് അനുമതി ലഭിച്ചത്. ന്യൂസീലൻഡിലെ യാത്രാവിലക്ക് അവസാനിക്കുന്നതോടെ നാട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹ സൽക്കാരവുമുണ്ടാകും.
കരിപ്പൂർ : എയർഹോസ്റ്റസ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. ഷാർജയിൽനിന്നു കോഴിക്കോട്ടെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി.ഷഹാന(30)യിൽ നിന്നാണു സ്വർണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു.
2.4 കിലോഗ്രാം സ്വർണ മിശ്രിതത്തിൽനിന്ന് 2.054 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസുമായി ചേർന്നു നടത്തിയ പരിശോധനയിലാണു സ്വർണ മിശ്രിതം പിടികൂടിയത്.
‘കുറുപ്പ്’ ചിത്രത്തിലെ ദുല്‍ഖര്‍ പാടിയ ‘ഡിങ്കിരി ഡിങ്കാലെ’ എന്ന ഗാനം വൈറലായിരുന്നു. റോസമ്മാ പാട്ട് എന്ന പേരില്‍ പ്രശസ്തി നേടിയ ഗാനം അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നാണ് കോഴിക്കോട് സ്വദേശി ആരോപിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ചുടുകാട് തൊടി സംഘത്തിലെ ഗായകനായിരുന്ന വിജുവാണ് പാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന സിനിമയാണ് ‘കുറുപ്പ്’. ചിത്രത്തിലെ ദുല്‍ഖര്‍ പാടിയ ‘ഡിങ്കിരി ഡിങ്കാലെ’ എന്ന ഗാനം വൈറലായിരുന്നു. ‘റോസമ്മാ പാട്ട്’ എന്ന് പേരില്‍ പ്രശസ്തി നേടിയ ഗാനം അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നാണ് കോഴിക്കോട് സ്വദേശി ആരോപിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ചുടുകാട് തൊടി സംഘത്തിലെ ഗായകനായിരുന്ന വിജുവാണ് പാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ തലമുറ പണ്ടേക്കും പണ്ടേ ഗാനമേളകളില്‍ പാടിയിരുന്ന ഗാനമാണിതെന്ന് വിജു പറഞ്ഞു.
കുറുപ്പിന്റെ പോസ്റ്ററും ടീസറും പുറത്തിറങ്ങിയതിനു പിന്നാലെ വന്‍ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. കൊലപാതകിയെ മഹത്വവത്കരിക്കുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. സുകുമാരകുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിനും രംഗത്തെത്തിയിരുന്നു. പിന്നീട് സിനിമ കണ്ടതിനു
ശേഷം സിനിമയെ പിന്തുണച്ച് ജിതിന്‍ രംഗത്തുവരികയും ചെയ്തു. ലോകം അറിയേണ്ട ഒരുപാടു കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ജിതിന്‍ വ്യക്തമാക്കി. ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പിഞ്ചു കുഞ്ഞിന് വിഷം കൊടുത്ത ശേഷം അമ്മ ആത്മഹത്യ ചെയ്തു. പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂര്‍ ആലയിലാണ് ദാരുണ സംഭവം നടന്നത്. ചെങ്ങന്നൂര്‍ ആല സ്വദേശിനി അതിഥി (24) യും ആറു മാസം പ്രായമുള്ള കല്‍ക്കിയുമാണ് മരിച്ചത്.
ഹരിപ്പാട് വേട്ടുവേലി പരേതനായ സൂര്യന്‍ നമ്പൂതിരിയുടെ ഭാര്യയാണ് അദിതി. രണ്ട് മാസം മുമ്പാണ് അദിതിയുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലാകാം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയതെന്നാണ് നിഗമനം.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ചെങ്ങന്നൂര്‍ ആലയിലെ സ്വന്തം വീട്ടിലാണ് അദിതിയെയും കുഞ്ഞിനെയും വിഷംഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന് വിഷം നല്കിയ ശേഷം അദിതിയും വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്.
കണ്‍മുന്നില്‍ പ്രിയതമനെയും സഹോദരനെയും നഷ്ടമായതിന്റെ ഞെട്ടലിലാണ് അല്‍ഫിയ. വിവാഹം കഴിഞ്ഞ് ഒരുമാസം ആകുംമുമ്പേയാണ് അന്‍സലിന്റെ വിയോഗം, അല്‍ഫിയയെ ആശ്വസിപ്പിക്കാനാകാതെ വിറങ്ങലിച്ചുനില്‍ക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.
കഴിഞ്ഞദിവസമാണ് പരപ്പാര്‍ ഡാമിനുസമീപം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ
കരുനാഗപ്പള്ളി പുതുക്കാട് വടക്കേതില്‍ (പുത്തന്‍പുരയ്ക്കല്‍) അന്‍സല്‍ (26), ഭാര്യാസഹോദരന്‍ പുത്തന്‍വീട്ടില്‍ കിഴക്കേതില്‍ അല്‍ത്താഫും(23) മുങ്ങിമരിച്ചത്.
അല്‍ത്താഫും അന്‍സിലും സുഹൃത്തുക്കളെപ്പോലെയായിരുന്നു. ഇരുവര്‍ക്കും നാട്ടില്‍ വലിയ സുഹൃദ് ബന്ധങ്ങളും ഉണ്ടായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 18-നാണ് അന്‍സിലും അല്‍ത്താഫിന്റെ സഹോദരി അല്‍ഫിയയും തമ്മിലുള്ള വിവാഹം നടന്നത്. വിദേശത്തായിരുന്ന അന്‍സില്‍ വിവാഹത്തിനായാണ് നാട്ടില്‍ എത്തിയത്. നവംബര്‍ അവസാനത്തോടെ മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഏര്‍വാടി പള്ളിയിലേക്ക് തീര്‍ത്ഥാടനത്തിനു പോയത്.
പള്ളിയില്‍ പോയി തിരികെവരുമ്പോള്‍ ഡാം കവലയിലെ കുളിക്കടവില്‍ ഇറങ്ങുകയായിരുന്നു. ആദ്യം ഒരാളാണ് ഒഴുക്കില്‍പ്പെട്ടത്. അടുത്തയാള്‍ രക്ഷിക്കാന്‍ ഇറങ്ങിയതോടെ രണ്ടുപേരും കയത്തില്‍ മുങ്ങിത്താഴ്ന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളംവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശക്തമായ ഒഴുക്കും വെള്ളം കലങ്ങിമറിഞ്ഞതും കണ്ടെത്താന്‍ തടസ്സമായി.
പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ കല്ലടയാറില്‍ നീരൊഴുക്ക് ശക്തമായിരുന്നു. നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് ഇരുവരെയും കണ്ടെത്തിയത്. തെന്മല പോലീസും ചേര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹമീദ്കുഞ്ഞ് സജീല ദമ്പതികളുടെ മകനാണ് അന്‍സില്‍. ഭാര്യ: അല്‍ഫിയ. സഹോദരങ്ങള്‍: അസ്ലാം, ആദില. അന്‍സര്‍ ജാസ്മിയ ദമ്പതികളുടെ മകനാണ് അല്‍ത്താഫ്. സഹോദരങ്ങള്‍: അല്‍ഫിയ, ആഫിയ. അന്‍സിലിന്റെ മൃതദേഹം കോഴിക്കോട് ജമാഅത്ത്പള്ളിയിലും, അല്‍ത്താഫിന്റെ മൃതദേഹം പുത്തന്‍തെരുവ് ജമാഅത്ത്പള്ളിയിലും കബറടക്കി.
വീടിനുള്ളില്‍ ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ തീര്‍ത്ത് മകളെ മുറിയില്‍ അടച്ചിടേണ്ടി വന്ന വേദനയില്‍ നീറി നീറി കഴിയുകയാണ് കാസര്‍കോട് വിദ്യാനഗറില്‍ അമ്മ രാജേശ്വരി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകള്‍ അഞ്ജലിയുടെ മനോനില തെറ്റുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ ആയതോടെയാണ് ഈ അമ്മയ്ക്ക് മകളെ പൂട്ടിയിടേണ്ടി വരുന്നത്.
കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് വാതില്‍ മുറിയിലാണ് 20 വയസുകാരിയായ അഞ്ജലി ജീവിക്കുന്നത്. ഓട്ടിസം ബാധിച്ചതാണെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും എന്‍ഡോസള്‍ഫാന്‍ ഇരയാണെന്ന് ഈ അമ്മ പറയുന്നു. ചെറുതായിരുന്നപ്പോള്‍, രാജേശ്വരിക്ക് പിടിച്ചു നിര്‍ത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇന്ന് അതിനും കഴിയാത്ത സാഹചര്യമാണുള്ളത്.
അഞ്ജലി അടുത്തുചെല്ലുന്നവരെയെല്ലാം ഉപദ്രവിക്കും. ആരെയും കിട്ടിയില്ലെങ്കില്‍ സ്വയം ശരീരത്തില്‍ കടിച്ച് മുറിവാക്കും. ഈ പാടുകളെല്ലാം അവള്‍ തന്നെ കടിച്ച് മുറിച്ചത് കരിഞ്ഞുണങ്ങിയതാണെന്ന് കൈയ്യിലെ കറുത്ത പാടുകളെല്ലാം കാണിച്ച് അവളുടെ അമ്മ ദയനീയമായി പറഞ്ഞു. ചോറ് കൊടുത്താല്‍ എറിഞ്ഞ് കളയും ഒരു ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. കുളിപ്പിക്കാനും കക്കൂസില്‍ കൊണ്ടുപോകാനും ആഹാരം നല്‍കാനുമൊക്കെയാണ് അജ്ഞലിയെ പുറത്തേക്ക് കൊണ്ടുവരുന്നത്. അപ്പോഴെല്ലാം സഹായം വേണം. കുളിപ്പിക്കിക്കുമ്പോഴൊക്കെ ഉപദ്രവിക്കും. അങ്ങനെ പലതവണ താന്‍ താഴെ തറയില്‍ വീണിട്ടുണ്ടെന്നും ഈ അമ്മ നിറകണ്ണുകളോടെ പറയുന്നു.
ബംഗളുരുവില്‍ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ആ മരുന്ന് കഴിച്ച് തുടങ്ങിയതില്‍ പിന്നെ കുറച്ച് ആശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സ്വന്തമായി വീടില്ലാത്തതിനാല്‍ അമ്മാവന്റെ വീട്ടിലാണ് താമസം. സ്വന്തമായി വീടെന്ന സ്വപ്‌നമാണ് ഈ അമ്മയ്ക്ക് ഇനി ബാക്കിയുള്ളത്.
അക്കൌണ്ട് വിവരങ്ങൾ
RAJESHWARI
AC NO: 42042010108320
IFSC: CNRB0014204
CANARA BANK
KASARAGOD BRANCH