വാർത്ത നൽകാൻ പത്ത് ലക്ഷം ആവശ്യപ്പെട്ടു മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. പരബ്രഹ്മ ആയുർവേദ റിസേർച്ച് സെന്ററാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരബ്രഹ്മക്കെതിരെ ചിലരെ കൂട്ടുപിടിച്ച് മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നു. ഈ വിഷയത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പരബ്രഹ്മ എ,ഡി ഷൈൻ മുകുന്ദൻ. വാർത്ത നൽകാൻ വേണ്ടി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഷാജൻ സ്കറിയ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു.
ഫോൺ രേഖകൾ ഉൾപ്പെടെ മറുനാടൻ മലയാളിക്കെതിരെ ആലപ്പുഴ എസ്ഐക്ക് പരബ്രഹ്മ കേസ് ഫെയൽ ചെയ്തു. പരബ്രഹ്മക്കെതിരെ മാത്രമല്ല വേറെ സ്ഥാപനങ്ങൾക്കെതിരെയും ഷാജൻ വ്യാജവാർത്ത നൽകിയിട്ടുണ്ട്. അതിൽ കോടതി ശിക്ഷ പോലും ഏറ്റുവാങ്ങിയിട്ടുണ്ട്. അതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും പരബ്രഹ്മ എംഡി പറഞ്ഞു. പരബ്രഹ്മയെ പേടിപ്പിച്ചിട്ട് പണം തട്ടാമെന്ന് വിചാരിക്കേണ്ട, ഇവിടുത്തെ നിയമം നടപ്പിലാക്കുന്നത് ഷാജൻ സ്കറിയ അല്ല.
പല മാറാരോഗങ്ങൾക്ക് വേണ്ടി ട്രീറ്റ്മെന്റ് നടത്തുകയും അതിൽ വിജയിക്കുകയും ചെയ്ത സ്ഥാപനമാണ് പരബ്രഹ്മ ആയുർവേദ റിസേർച്ച് സെന്റർ. കാൻസർ, സോറിയാസിസ്, ലിവർ സിറോസിസ്, കിഡ്നി സ്റ്റോൺ, അസ്ഥി രോഗങ്ങൾ, പിസിഒഡി, വന്ധ്യത തുടങ്ങിയ നിരവധി രോഗങ്ങൾക്ക് പരബ്രഹ്മ ചികിത്സ നടത്തുന്നുണ്ട്.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടികാണിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ. കോഴിക്കോട് പുതുതായി നിര്‍മ്മിച്ച പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു നഡ്ഡ.
കേരളത്തില്‍ പ്രതിദിനം ശരാശരി 20,000 കേസുകളുണ്ട്. നിലവില്‍ 1.08 ലക്ഷം രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ കേസുകളുടെ 50 ശതമാനവും കേളത്തില്‍ നിന്നാണ്. കോവിഡ് വ്യാപനം തടയുന്നതില്‍ ഇപ്പോഴുള്ളത് കേരള മോഡലല്ല കെടുകാര്യസ്ഥതയയുടെ മോഡലാണ് അദ്ദേഹം പറഞ്ഞു.
ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നതാണ് ഫലപ്രദം, എന്നാല്‍ കേരളം 70 ശതമാനം ടെസ്റ്റുകളും നടത്തിയത് ആന്റിജന്‍ ടെസ്റ്റുകളാണ്. അതുകൊണ്ടാണ് കോവിഡ് ഇത്രയധികം വര്‍ധിച്ചത്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തേണ്ട കാര്യങ്ങള്‍ കേരളത്തില്‍ എടുത്തിട്ടില്ല. സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി 267.35 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആരോഗ്യ പരിരക്ഷ ശക്തിപ്പെടുത്തുന്നതിനും മൂന്നാം തരംഗത്തിന് സംസ്ഥാനത്തെ സജ്ജമാക്കുന്നതിനും നല്‍കിയുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ വികസനത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ഐഎസ് തീവ്രവാദസംഘടനയുടെ റിക്രൂട്ടിങ് കേന്ദ്രമായി കേരളം മാറുന്നുവെന്നത് ആശങ്കാജനകമാണ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെന്നത് അപമാനകരമാണ്. മുഖ്യമന്ത്രി പോലും ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നത് നാണക്കേടാണ്. ബലാത്സംഗങ്ങള്‍ നടക്കുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലെന്നത് സങ്കടകരമാണ്. പൊലീസ് ഇവിടെ കാഴ്ചക്കാരാണ്, . കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും നഡ്ഡ പറഞ്ഞു.
താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ ജയിലിൽ നിന്നും മോചിപ്പിച്ച 5000ത്തോളം തടവുകാരുടെ കൂട്ടത്തിൽ മലയാളിയായ നിമിഷ ഫാത്തിമയും ഉണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് അമ്മ ബിന്ദു. ‘അഫ്ഗാനിസ്താനിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ എനിക്കറിയില്ല. ദൈവത്തിന് നന്ദി’, ബിന്ദു പ്രതികരിച്ചു.
അഫ്ഗാനിൽ തടവിലായിരുന്ന നിമിഷയടക്കമുള്ള എട്ട് മലയാളികളെ താലിബാൻ മോചിപ്പിച്ചതായ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ബിന്ദുവിന്റെ പ്രതികരണം.
കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവിടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഐഎസ്, അൽഖായിദ തീവ്രവാദികളാണ് പുറത്തിറങ്ങിയവരിൽ ഭൂരിഭാഗവും. ഈ കൂട്ടത്തിൽ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്നാണ് ഇന്റലിജൻസിന് വിവരം ലഭിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയി അവിടെ സൈന്യത്തിന്റെ പിടിയിലായി ജയിലിലടക്കപ്പെട്ട ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിതരായവരിൽ ഉള്ളതെന്നാണ് വിവരം. 21 പേരാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ പോയത്. ഇവർ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജൻസ് കരുതുന്നത്. അതിനാൽ കനത്ത ജാഗ്രതയായിരിക്കും അതിർത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക.
2016ലാണ് ഭർത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം ഭീകരസംഘടനയായ ഐഎസിൽ ചേരാൻ നിമിഷ എന്ന ഫാത്തിമ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാൻ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താൻ തയ്യാറുമായിരുന്നു. എന്നാൽ, രാജ്യത്തിന്റെ സുരക്ഷയെ കരുതി ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ഇതു ചോദ്യംചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു കോടതിയെ സമീപിച്ചിരുന്നു. മകളെയും ചെറുമകൾ ഉമ്മു കുൽസുവിനെയും നാട്ടിലെത്തിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമായിരുന്നു ബിന്ദുവിന്റെ ആവശ്യം.
രാജ്യത്തെ മികച്ച മുഖ്യമന്ത്രി തമിഴ്നാടിന്റെ എംകെ സ്റ്റാലിനെന്ന് സര്‍വേഫലം. ഇന്ത്യാ ടുഡേ ‘മൂഡ് ഓഫ് ദ നാഷന്‍’ സര്‍വേ പ്രകാരമാണ് എംകെ സ്റ്റാലിന്‍ ഒന്നാമതായത്. 42ശതമാനം പേരുടെ പിന്തുണയാണ് എംകെ സ്റ്റാലിന് ലഭിച്ചത്.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ് രണ്ടാം സ്ഥാനത്ത്. മുന്നാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. നവീന്‍ പട്നായികിന് 38 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ പിണറായി വിജയന് 35 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.
മഹാരാഷ്ട്രയുടെ ഉദ്ധവ് താക്കറെ, ബംഗാളിന്റെ മമത ബാനര്‍ജി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഉദ്ധവ് താക്കറെയ്ക്ക് 31 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. മമത ബാനര്‍ജിക്ക് 30 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്താണ്. 29 ശതമാനം പേരുടെ പിന്തുണയെ യോഗിക്ക് ലഭിച്ചുള്ളൂ. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മക്കും 29 ശതമാനം ആളുകളുടെ പിന്തുണയെ ലഭിച്ചുള്ളൂ. ആറാം സ്ഥാനമാണ് ഹിമന്ദ ബിശ്വ ശര്‍മ്മയ്ക്ക്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും 22 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ഇരുവര്‍ക്കും എട്ടും ഒമ്പതും സ്ഥാനങ്ങളാണ്.
10ാം സ്ഥാനത്ത് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും പതിനൊന്നാം സ്ഥാനത്ത് ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമാണ്. ഇരുവര്‍ക്കും 19 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.
അതത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി ഇടിഞ്ഞത് ബിജെപിക്ക് ക്ഷീണമായി. അതേസമയം 50 ശതമാനം പേരുടെ പിന്തുണ മുഖ്യമന്ത്രിമാര്‍ക്ക് ആര്‍ക്കും ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
According to the just-published India Today Mood of the Nation survey, only 24% think Modi is best choice for next PM. The second choice at 11% is Yogi Adityanath. Modi as the first choice has gone down sharply from 66% a year ago to 24% now. pic.twitter.com/wKPcIfM4bd
— Shivam Vij 🇮🇳 (@DilliDurAst) August 16, 2021
കോഴിക്കോട് മാങ്കാവില്‍ മിംസ് ആശുപത്രിക്കു സമീപം നാനോ ഫ്‌ലാറ്റില്‍ നിന്നും മാരക മയക്കുമരുന്നായ 25 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടില്‍ റജീനയെ (38) പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് പാര്‍ട്ടി അറസ്റ്റ് ചെയ്തു. ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് വര്‍ഷങ്ങളോളമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന യുവതിയാണ് അറസ്റ്റിലായത്. 4 ഗ്രാം എംഡിഎംഎ യുമായി പരപ്പനങ്ങാടിയില്‍ അറസ്റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്പില്‍ മുഷാഹിദ്(32) എന്നയാളെ ചോദ്യംചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.
കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതില്‍ പ്രധാന പ്രതിയാണ് യുവതി എന്ന് പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികള്‍ വലയിലാകാന്‍ ഉണ്ടെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ പ്രിവെന്റിവ് ഓഫീസര്‍മാരായ ടി പ്രജോഷ് കുമാര്‍, കെ പ്രദീപ് കുമാര്‍, ഉമ്മര്‍കുട്ടി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി,ദിദിന്‍,അരുണ്‍, ജയകൃഷ്ണന്‍, വിനീഷ് പി ബി,ശിഹാബുദ്ദീന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സ്മിത കെ, ശ്രീജ എം എക്‌സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവ എന്നിവരടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്.പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.
ഇല്ലാത്ത യോഗ്യത പറഞ്ഞ് വിവാഹം ചെയ്ത് 27ലക്ഷം രൂപ സ്ത്രീധനമായി തട്ടിയെടുത്തു. കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി കോശി മാത്യു വിവാഹം കഴിച്ച് ഡോക്ടറായ ഭാര്യയെ പീഢിപ്പിക്കുകയും കൂടുതൽ തുക സ്ത്രീധനം ആവശ്യപ്പെടുകയും ആയിരുന്നു. ഡോക്ടറായ ഭാര്യയുടെ വീട്ടുകാരിൽ നിന്നും കോശി മാത്യു 50 ലക്ഷം രൂപയാണ് സ്ത്രീധനം ഉറപ്പിച്ചത്. ഇതിൽ 27ലക്ഷം രൂപ ബാങ്ക് ട്രാസ്ൻസ്ഫറും, ചെക്കും , പണവും ആയി കൈപറ്റി. ബാക്കി 23 ലക്ഷം 2 വർഷത്തിനുള്ളിൽ നല്കണം എന്നായിരുന്നു ഡിമാന്റ്.
എന്നാൽ വിവാഹ ശേഷം അര കോടി രൂപ പോരാ എന്നും കൂടുതൽ സ്വത്തും പണവും വേണം എന്ന ആവശ്യം കോശി മാത്യു ഉന്നയിച്ചു. ഇതിനായി ഡോക്ടറായ ഭാര്യയേ ക്രൂരമായി പീഢിപ്പിക്കാനും തുടങ്ങി. മാത്രമല്ല വിവാഹ സമയത്ത് പറഞ്ഞ വിദ്യാഭ്യാസ യോഗ്യത കോശി മാത്യുവിന് ഇല്ലെന്നും പിന്നീട് വ്യക്തമായി. കോശി മാത്യുവിനു വിദ്യാഭ്യാസവും ഇല്ലെന്ന് മാത്രമല്ല ജോലിയും ഇല്ലായിരുന്നു.
വലിയ പ്രതാപം പറഞ്ഞ് ചതിച്ചു വഞ്ചിച്ചു വിവാഹം കഴിച്ചതിനുശേഷം ഡോക്ടറായ ഭാര്യയെ ജോലിക്ക് പോലും വിടാൻ സമ്മതിക്കാതെ പൂട്ടിയിടുകയും അവരുടെ മാതാപിതാക്കൾ നൽകിയ 27 ലക്ഷം രൂപ ദുരുപയോഗം ചെയ്യുകയും ചെയ്തു. സ്ത്രീധനം ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയിട്ടും കോശി മാത്യുവും അയാളുടെ അഭിഭാഷകനും ചേർന്ന് ഇപ്പോൾ ഈ തുക കൊടുക്കില്ലെന്നാണ് പറയുന്നത്.
വ്യക്തമായ അക്കൗണ്ട് ട്രാൻസ്ഫറിന്റെ തെളിവുകളുണ്ടായിട്ടു കൂടി അഭിഭാഷകനും കോശി മാത്യുവും പിതാവും ചേർന്ന് പണം തിരികെ നൽകാതെ യുവതിയെ പീഡിപ്പിക്കുകയാണ്.
യൂട്യൂബേഴ്‌സായ ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുള്ളതായി സംശയിച്ച് പോലീസ്. മയക്കുമരുന്നുകടത്തിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പോലീസ് പറയുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് പോലീസ് ഈ സംശയം ഉയർത്തിയിരിക്കുന്നത്.
പ്രതികൾ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ്യമധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, സർക്കാരിനും പോലീസിനുമെതിരെ നടന്ന സൈബർക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ പോലീസ് വ്യക്തമാക്കി. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെടുന്നത്.
ചെറുതുരുത്തിയിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. ശിവരാജന്റെ ഭാര്യ കൃഷ്ണപ്രഭയെ കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിറന്നാൾ ദിനത്തിലാണ് കൃഷ്ണപ്രഭയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷങ്ങൾക്ക് മുൻപ് സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.
എന്നാൽ സ്ത്രീധനം ആവിശ്യപ്പെട്ട് കൃഷ്ണപ്രഭയെ ഭർത്താവും വീട്ടുകാരും ചേർന്ന് പീഡിപ്പിച്ചിരുന്നതായി കൃഷ്ണപ്രഭയുടെ വീട്ടുകാർ ആരോപിക്കുന്നു. കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണമെന്നും ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് കുടുംബം.
3 വര്‍ഷം മുന്‍പാണു ചെറുതുരുത്തി പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകള്‍ കൃഷ്ണപ്രഭയെ ശിവരാജ് വിവാഹം കഴിച്ചത്. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയവിവാഹമായിരുന്നു. പിറന്നാള്‍ ദിനത്തിലായിരുന്നു കൃഷ്ണപ്രഭ ആത്മഹത്യ ചെയ്തത്്.
മരിക്കുന്നതിന് മുന്‍പു കൃഷ്ണപ്രഭ, അമ്മ രാധയെ ഫോണില്‍ വിളിച്ച് കരഞ്ഞതായും പ്രശ്‌നമുണ്ടെന്ന് അറിയിച്ചതായും വീട്ടില്‍ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ശിവരാജന്റെ അമ്മയുടെ പ്രതികരണം.
അഫ്ഗാനിസ്താന്റെ ഭരണം താലിബാന്‍ കൈക്കലാക്കിയിരിക്കെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രമായ ബഗ്രം എയര്‍ബേസ് പിടിച്ചെടുത്ത താലിബാന്‍ ഇവിടത്തെ ജയിലും കൈയ്യടക്കി. ഭൂരിഭാഗവും താലിബാന്‍ അംഗങ്ങള്‍ തടവിലുള്ള പുല്‍ ഉ ചര്‍കി എന്ന ജയിലാണ് കഴിഞ്ഞ ദിവസം താലിബാന്‍ കൈയടക്കിയത്. ഇവിടെയുള്ള തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ഇവരില്‍ ചിലര്‍ ഐഎസ്, അല്‍ ഖ്വയ്ദ അംഗങ്ങളായിരുന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കാബൂളിലെ ഈ ജയിലുള്‍പ്പെടെ അഫ്ഗാനിലെ തടവ് കേന്ദ്രങ്ങളില്‍ കഴിയുന്നവരില്‍ ഒരു വിഭാഗം ഐഎസ് അംഗങ്ങളാണ്. തടവറകളില്‍ നിന്നും തങ്ങളുടെ അംഗങ്ങളെ മോചിപ്പിക്കുന്ന താലിബാന്‍ ഇവരെ എന്തായിക്കും ചെയ്യുക എന്ന ചോദ്യമാണുയരുന്നത്. മലയാളികളായ നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റിയന്‍, മെറിന്‍ ജേക്കബ്, റഫീല തുടങ്ങി നാല് മലയാളി സ്ത്രീകളും അവരുടെ കുട്ടികളും അഫ്ഗാനിലെ ഏതോ ഒരു ജയിലറകളിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ഇപ്പോള്‍ മരിച്ചോ ജീവനോടെയുണ്ടോ എന്നു പോലും അറിയില്ല.
ഐഎസ് സംഘട്ടനങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ട ഇവര്‍ 2019 കളിലാണ് അഫ്ഗാന്‍ സൈന്യത്തിന് കീഴടങ്ങുകയും തടവിലാക്കപ്പെടുകയും ചെയ്തത്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിലേക്ക് പോയ നിരവധി സ്ത്രീകള്‍ രാജ്യത്തെ ജയിലറകളിലുണ്ട്. ഐഎസ് സംഘട്ടനങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. 2019 ഓടു കൂടി ഐഎസ് ആധിപത്യം അവസാനിച്ചതോടെയാണ് ഈ സ്ത്രീകള്‍ ജയിലിലായത്. സ്ത്രീകളോട് ഒട്ടും ദയയില്ലാതെ പെരുമാറുന്ന താലിബാന്‍ ഈ സ്ത്രീകളെ എന്തു ചെയ്യുമെന്നതില്‍ വ്യക്തതയില്ല. ഒരു പക്ഷെ ഇവരെ വെടിവെച്ച് കൊല്ലുക, അല്ലെങ്കില്‍ നിര്‍ബന്ധിതമായി വിവാഹം കഴിക്കുക എന്നിവയ്ക്കും സാധ്യതയുണ്ട്. രാജ്യത്തെ മൂന്നു കോടി ജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തടവറകളില്‍ കഴിയുന്ന ആ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ത്ത ഉയര്‍ന്നു വരാനുള്ള സാധ്യതയുമില്ല.
യുഎസ് സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് താലിബാനും യുഎസും 2020 ല്‍ ധാരണയായ സമാധാന കരാര്‍ പ്രകാരം അഫ്ഗാനിസ്താനില്‍ അല്‍-ഖ്വയ്ദ, ഐഎസ്‌ഐഎസ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് വീണ്ടും ഉയര്‍ന്നു വരാന്‍ സഹായിക്കില്ല എന്ന് താലിബാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎസ് സൈനിക പിന്‍മാറ്റത്തിന് അന്തിമ ധാരണയായതും.
ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ അഫ്ഗാനില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ പ്രതിനിധി സൈബുള്ള മുജാഹിദ് ജൂലൈയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഒരു ഭീകര സംഘടനായി തന്നെ പ്രവര്‍ത്തിക്കുന്ന താലിബാന്‍ അല്‍ ഖ്വയ്ദയെ ദീര്‍ഘകാലം മാറ്റി നിര്‍ത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
കഴിഞ്ഞ മാസം യുഎന്‍ പുറത്തു വിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിലെ 15 പ്രവിശ്യകളില്‍ അല്‍ ഖ്വയ്ദയുടെ സ്വാധീനമുണ്ട്. കാണ്ഡഹാറിലുള്‍പ്പെടെ അല്‍ഖ്വയ്ദ താലിബാന്‍ സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മറ്റൊരു വശമെന്തെന്നാല്‍ താലിബാന്റെ അഫ്ഗാന്‍ ഭരണം ആഗോള തലത്തില്‍ ഭീകര സംഘടനകള്‍ക്ക് ഉത്തേജനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഐഎസും അല്‍ ഖ്വയ്ദയും വീണ്ടും പൊങ്ങുകയും അഫ്ഗാന്‍ കുരുതിക്കളമാവാനും സാധ്യതയുണ്ട്.
നിമിഷ ഫാത്തിമയ്ക്കും ഒപ്പമുള്ള സ്ത്രീകള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാധ്യതകളും ഇതിനിടയില്‍ അടയുകയുമുണ്ടായി. നാലു യുവതികളും ഇപ്പോഴും തീവ്രമൗലിക വാദികളാണെന്നും രാജ്യത്ത് തിരിച്ചെത്തുന്നത് സുരക്ഷാ ഭീഷണിയാണെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കേണ്ട എന്ന നിലപാടാണ് കേന്ദ്രമെടുത്തത്. 2019 ല്‍ പിടിയിലായി രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇവരെ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. മൂന്ന് സ്ത്രീകളെ ചോദ്യം ചെയ്തതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.
വീഡിയോയില്‍ നിമിഷ ഫാത്തിമയുടെയും സോണിയ സെബാസ്റ്റിയനും ഒപ്പം കുട്ടികളുണ്ട്. കൈക്കുഞ്ഞിനെയുമേന്തി നില്‍ക്കുന്ന നിമിഷ ഫാത്തിമയെയാണ് വീഡിയോയില്‍ കാണാനാവുന്നത്. 2016 ലാണ് സോണിയ സെബാസ്റ്റിയന്‍ ഭര്‍ത്താവ് അബ്ദുള്‍ റാഷിദ് അബ്ദുല്ലയ്‌ക്കൊപ്പം ഐഎസില്‍ ചേരാന്‍ അഫ്ഗഗാനിസ്താനിലേക്ക് പോയത്. 2011 ല്‍ ഇരുവരും വിവാഹിതരാവുകയും സോണിയ ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു. എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഐഎസിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ മാസ്റ്റര്‍ മൈന്‍ഡ് ആയിരുന്നു അബ്ദുള്‍ റാഷിദ് അബ്ദുല്ല.
ചോദ്യം ചെയ്യലില്‍ ഐഎസില്‍ ചേര്‍ന്നത് തെറ്റായ തീരുമാനമായെന്ന് സോണിയ പറയുന്നുണ്ട്. തന്റെ മകളോടൊപ്പം തിരിച്ച് നാട്ടില്‍ പോവണമെന്നും ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കണമെന്നുമാണ് സോണിയ പറയുന്നത്. ‘ എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോവുകയും സംഭവിച്ചതെല്ലാം മറക്കക്കുകയും വേണം. എന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല, ഭര്‍ത്താവിന്റെ കുടുംബം മാത്രമാണുള്ളത്,’ സോണിയ വീഡിയോയില്‍ പറയുന്നു.
തന്റെ ഭര്‍ത്താവിനും ഐഎസ് ചേര്‍ന്നതില്‍ ഖേദമുണ്ടായിരുന്നെന്ന് സോണിയ പറയുന്നു. അഫ്ഗാനിസ്താനിലെ ഖോറാസാനിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇസ്ലാമിക ജീവിതം ആഗ്രഹിച്ച് വന്നിട്ട് സംഭവിച്ചത് മറിച്ചാണെന്ന് സോണിയ വെളിപ്പെടുത്തി. ‘ അവിടെ ഒരു സംവിധാനവുമില്ല. ഒന്നും സംഭവിക്കുന്നില്ല. ആളുകള്‍ മസ്ജിദില്‍ പോവുന്നില്ല. അദ്ദേഹം ( റാഷിദ്) ഇക്കാര്യത്തില്‍ വളരെ ചിട്ടയുള്ളയാളായിരുന്നു. മസ്ജിദിലേക്ക് ഒരിക്കല്‍ പോലും വരാത്ത ധാരാളം ആളുകളുണ്ടായിരുന്നു അവിടെ. പക്ഷെ നേതാക്കള്‍ ഇതില്‍ ഒന്നും ചെയ്തില്ല. മരിക്കുന്നതിനു കുറച്ചു ദിവസം മുമ്പ് വരെ അദ്ദേഹം അദ്ദേഹം വളരെ നിരാശനായിരുന്നു. അദ്ദേഹം ശബ്ദരേഖകള്‍ തയ്യാറാക്കുന്നതും നിര്‍ത്തി. ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. വീട്ടുകാര്യങ്ങള്‍ നോക്കുകയായിരുന്നു,’ സോണിയ പറയുന്നു. എന്നാല്‍ തിരിച്ചു വരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും മരിക്കുന്നതിന് മുമ്പ് എനിക്ക് ലോകം മതിയായി എന്നാണ് ഭര്‍ത്താവ് പറഞ്ഞെതെന്നും സോണിയ ഓര്‍ത്തു.
അതേസമയം ഐഎസില്‍ ചേര്‍ന്നതിലോ നടന്ന സംഭവങ്ങളിലോ ഖേദമോ ആശങ്കയോ നിമിഷയുടെ വാക്കുകളില്‍ ഇല്ലായിരുന്നു. കൈക്കുഞ്ഞിനെയുമേന്തി നിമിഷ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. നാട്ടിലേക്ക് തിരിച്ചു പോവണമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ താന്‍ ആശയക്കുഴപ്പത്തിലാണെന്നാണ് നിമിഷ പറഞ്ഞത്. ഭര്‍ത്താവ് മരിച്ചതിനാല്‍ ഇനി ആരും ആശ്രയിക്കാനില്ല. നാട്ടിലെത്തിയാല്‍ വീട്ടുകാരെ ഞാന്‍ ആശ്രയിക്കില്ല. ഐഎസില്‍ വിധവകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നെന്നും നിമിഷ പറഞ്ഞു. എന്നാല്‍ ഐഎസില്‍ ചേര്‍ന്നത് തെറ്റായെന്ന് തോന്നുന്നില്ലെന്നും തനിക്കവിടെ സന്തോഷകരമായ ജീവിതമായിരുന്നെന്നും നിമിഷ പറയുന്നു.’ഞാന്‍ മമൂദിലായിരുന്നപ്പോല്‍ ഞാന്‍ വളരയേറെ സന്തേഷത്തിലായിരുന്നു. അതിനാല്‍ ഖിലാഫത്ത് തെറ്റായിരുന്നെന്ന് ഞാന്‍ പറയില്ല. ഇപ്പോള്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്താണ് സംഭവിക്കുന്നതെന്നോ സമയമെന്താണെന്ന് പോലും എനിക്കറിയില്ല,’ നിമിഷ പറഞ്ഞു. അമ്മയെ കാണാനാഗ്രഹമുുണ്ടോ എന്ന ചോദ്യത്തിന് അവരാണ് എന്നെ കാണണെന്ന് എപ്പോഴും പറയുന്നതെന്നാണ് നിമിഷ പറഞ്ഞത്.
വിവാദമായ താര ദമ്പതികളുടെ കുടുംബ തർക്കത്തിൽ അമ്പിളി ദേവിക്കെതിരേ കോടതി വിധി. ആദിത്യൻ ജയൻ കുടുംബ കോടതിയിൽ നൽകിയ പരാതിയിൽ ഭാര്യ അമ്പിളി ദേവി മാധ്യമങ്ങളോട് പറഞ്ഞത് പലതും പച്ച കള്ളമെന്ന് തെളിയിച്ചാണ് കോടതിയുടെ വിധി.ആദിത്യൻ ജയൻ നടി അമ്പിളി ദേവിയെ സ്ത്രീധനവും സ്വർണവും ചോദിച്ചു പീഡിപ്പിച്ചു എന്നും അമ്പിളീ ദേവിയുടെ 10ലക്ഷം രൂപയും 100പവൻ സ്വർണമാഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചാണ് നടി അമ്പിളീ ദേവി ആദിത്യൻ ജയനെതിരെ കേസ് നൽകിയിരുന്നത്.എന്നാൽ അമ്പിളി ദേവി സ്വർണ്ണം മുഴുവൻ ബാങ്കിൽ പണയം വയ്ച്ചിരിക്കുകയാണ് എന്ന് കണ്ടെത്തിയിരിക്കുന്നു.
പണയം വയ്ച്ച ശേഷം സ്വർണ്ണം ആദിത്യൻ ജയൻ എടുത്തു എന്ന് കള്ളം പറയുകയും മാധ്യമങ്ങളിൽ വാർത്തയും കള്ള കേസും നല്കുകയായിരുന്നു. ആദിത്യൻ ജയനു വേണ്ടി ഹൈക്കോടതി അഭിഭാഷകയായ അഡ്വ വിമല ബിനുവാണ് ഹാജരായത്. സ്ത്രീ പീഢന കേസിൽ ഇതാദ്യമാണ് സ്ത്രീക്കെതിരേ നിർണ്ണായകമായ ഒരു കോടതി വിധി വരുന്നത്. സ്വർണം ബാങ്കിൽ അമ്പിളി ദേവി തന്നെ പണയം വച്ചതിന്റെ രേഖകൾ ഹാജരാക്കി, ഈ സ്വർണ്ണം ഇനി അമ്പിളി ദേവിക്ക് നല്കരുത് എന്നും അവിടെ തന്നെ സൂക്ഷിക്കാനും ബാങ്ക് മാനേജർക്ക് കോടതി നിർദ്ദേശം നല്കി. ഇത് അമ്പിളി ദേവിക്ക് തിരിച്ചടിയായി.
കേസ് നൽകുന്നതോടൊപ്പം മുഖ്യധാരമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ആദിത്യനെതിരെ നിരന്തരം വാർത്തകൾ നൽകുകയും അദ്ദേഹത്തിനെതിരെ സീരിയൽ നടീ നടന്മാരുടെ സംഘടനയായ ആത്മയിൽ പരാതി നൽകി ആ സംഘടനയിൽ നിന്നു ആദിത്യനെ പുറത്താക്കുകയും ചെയ്തിരുന്നു, അദിത്യനെതിരെ നിരന്തരം വാർത്തകളും അഭിമുഖങ്ങളും നടത്തിയ അമ്പിളി ദേവി സ്വയം ഒരു ഇരയായി ചിത്രീകരിച്ച് തന്റെ നായിക പരിവേഷം ഉയർത്താനും ശ്രമിച്ചു, ഇതിനെല്ലാം ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുകയാണ്. നടൻ ആദിത്യനെതിരേ അമ്പിളി ദേവി രംഗത്ത് വന്നപ്പോൾ സമൂഹം ഒരു സ്ത്രീ എന്ന നിലയിൽ അമ്പിളി ദേവിക്ക് പ്രാധാന്യം നല്കി. നിരപരാധിയായ ആദിത്യനേ സമൂഹം തെറ്റുകാരനായും, ചീത്ത വിളിച്ചും ആക്ഷേപിക്കുകയായിരുന്നു.
മനം നൊന്ത ആദിത്യൻ കൈ ഞരമ്പ് മുറിച്ച് കാർ അപകടവും ഉണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും സമൂഹമാകെ അയാളെ വേട്ടയാടുകയായിരുന്നു. ഇപ്പോൾ നിരപരാധിത്വം തെളിയിച്ച് വൻ മടങ്ങി വരവ് ആദിത്യൻ നടത്തുമ്പോൾ സ്ത്രീകൾ പുരുഷന്മാർക്കെതിരേ കൊടുക്കുന്ന കള്ള കേസുകൾ കൂടിയാണ് പുറത്ത് വരുന്നത്.
സ്ത്രീകൾ വ്യാപകമായി സ്ത്രീ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു. ആദിത്യനെ തുടക്കം മുതൽ പരിഹസിച്ചും വേട്ടയാടിയും മാധ്യമ വിചാരണക്കും ഇട്ട് നല്കുകയായിരുന്നു അമ്പിളി ദേവി. ഇയാൾക്ക് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് കള്ള കഥകളും ഇതിനിടെ മെനഞ്ഞു. ജില്ല തോറും ആദിത്യനു സ്ത്രീകൾ ഉണ്ടെന്ന് വരെ പറഞ്ഞ് മാധ്യമങ്ങളിൽ കൂടി അപമാനിച്ചു.അമ്പിളി ദേവിക്കെതിരേ കോടതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.
തുടർന്ന് വിശദമായ വാദം കേട്ട കോടതിയാണ് ജയന്റെ കേസിൽ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തുകയും അമ്പിളീ ദേവിക്കെതിരായി രണ്ടു സുപ്രധാന വിധികൾ പ്രസ്ഥാവിക്കുകയും ചെയ്തത്.
ഇനി മുതൽ വാർത്താ മാധ്യമങ്ങൾ വഴി ആദിത്യൻ ജയനെ അപകീർത്തി പെടുത്തുവാൻ പാടില്ലെന്ന് കോടതി അമ്പിളീ ദേവിയെ വിലക്കുകയും, അമ്പിളി ദേവി ആഭരണങ്ങൾ പണയം വച്ച ബാങ്കിൽ നിന്നും സ്വർണം കേസ് തീർപ്പാകുന്നത് വരെ വിട്ടു കൊടുക്കരുതെന്നും ബാങ്ക് മാനേജരെ വിലക്കുകയും ചെയ്തു.