Kerala

ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി യുവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. വല്ലച്ചിറ മേലയില്‍ പരേതനായ സുകുമാരന്‍ മേനോന്റെയും റിട്ട.അധ്യാപിക സുശീലയുടെയും മകന്‍ ദീപക്‌മേനോന്‍ (29), ഭാര്യ ഡോ. ഗായത്രി(25) എന്നിവരാണ് ദാരുണമായി മരിച്ചത്.

ബോട്‌സ്വാനയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ് മരിച്ച ദീപക്. എടക്കളത്തൂര്‍ പുത്തന്‍പീടിക നന്ദകുമാറിന്റെയും കണ്ടിയൂര്‍ ഗീതയുടെയും മകളാണ് ഗായത്രി. കഴിഞ്ഞ ഡിസംബറില്‍ വിവാഹത്തിനുശേഷം ജനുവരിയിലാണ് ഇവര്‍ ബോട്‌സ്വാനയിലേയ്ക്ക് മടങ്ങിയത്.

ശനിയാഴ്ച രാത്രി 10 മണിയോടെ (ഇന്ത്യന്‍സമയം ഞായറാഴ്ച പുലര്‍ച്ചെ 1.30 ) സുഹൃത്തിന്റെ വീട്ടില്‍പ്പോയി മടങ്ങവേയാണ് അപകടം. മറുവാപുല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഹൈവേയില്‍ സിഗ്‌നലില്‍ നിര്‍ത്തിയിട്ട ഇവരുടെ കാറില്‍ വേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.

 

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവിന് ദാരുണാന്ത്യം. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ഭാര്യ വീണക്ക് (26)പരിക്കേറ്റു. പറന്നുവന്ന മയില്‍ നെഞ്ചില്‍ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വീണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുമ്പായിരുന്ന പ്രമോസിന്റെയും വീണയുടെയും വിവാഹം.

ഇവര്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡ് മുറിച്ചു പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് മയിലും ചത്തു. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

തൃശൂര്‍ വെസ്റ്റ് സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിച്ചു. മയില്‍ വന്നിടിച്ചതിനെ തുടര്ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റു. പെയിന്റ് പണിക്കാരനായ ധനേഷ് ജോലിക്കു പോകുമ്പോഴായിരുന്നു അപകടം.

തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തലയ്ക്കടിച്ച് കൊന്ന പ്രതി പോലീസില്‍ കീഴടങ്ങി. മാറനല്ലൂരിനടുത്ത് മൂലകോണത്ത് താമസിക്കുന്ന പക്രു എന്നു വിളിക്കുന്ന സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍ രാജ് എന്നയാളാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സന്തോഷിന്റെ വീട്ടില്‍ വച്ചാണ് കൊലനടന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മൂന്ന് പേരും ഒരുമിച്ചിരുന്ന മദ്യപിച്ചെന്നും അതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ജാക്കി ലിവര്‍ കൊണ്ടാണ് അരുണ്‍ ഇരുവരുടെയും തലക്കടിച്ചത്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി അരുണ്‍ രാജ് അലങ്കാര പണികള്‍ ചെയ്യുന്നയാളുമാണ്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

പിറന്നാൾ ദിനത്തിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് സ്വദേശി ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

മൂന്ന് വർഷം മുൻപാണ് കൃഷ്ണപ്രഭയും ശിവരാജ് ഉം തമ്മിലുള്ള വിവാഹം നടന്നത്. ഒന്നിച്ച് പഠിക്കുകയായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് പോലീസ് സ്റ്റേഷനിൽ വെച്ച് കൃഷ്ണരാജിനൊപ്പം പോകുവാൻ കൃഷ്ണപ്രഭ തീരുമാനിക്കുകയായിരുന്നു. കൃഷ്ണരാജുമായുമുള്ള വിവാഹത്തിന് ശേഷം മകൾ വീട്ടിലേക്ക് വന്നിട്ടില്ലെന്നും കൃഷ്ണപ്രഭയുടെ മാതാപിതാക്കൾ പറയുന്നു.

മരിക്കുന്നതിന് മുൻപ് മകൾ ‘അമ്മ രാധയെ ഫോണിൽ വിളിച്ചതായും പ്രശ്നങ്ങൾ ഉണ്ടെന്നും എത്രയും പെട്ടെന്ന് വരണമെന്നും ആവിശ്യപെട്ടതായും ‘അമ്മ പറയുന്നു. എന്നാൽ വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും എറണാകുളത്ത് ജോലിയുടെ ആവിശ്യത്തിന് പോയ കൃഷ്ണപ്രഭ രാത്രി വൈകിയാണ് തിരിച്ചെത്തിയതെന്നും പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കൃഷ്ണരാജിന്റെ ‘അമ്മ പറയുന്നു.

ബാംഗ്ലൂരിലുള്ള സഹോദരൻ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റുമാർട്ടം നടപടികൾ ആരംഭിക്കാവു എന്ന് കൃഷ്ണപ്രഭയുടെ കുടുംബം ആവശ്യപ്പെട്ടു. അതിനാൽ മൃദദേഹം പട്ടാമ്പി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

എടത്വ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ ഇക്കുറി ആർപ്പുവിളികൾ ഇല്ല. കോവിഡിൻ്റെ പഞ്ചാത്തലത്തിൽ രണ്ടു വർഷമായി നെഹ്റു ട്രോഫി വള്ളംകളി മുടങ്ങിയതോടെ ജല രാജാക്കന്മാർ മാലിപ്പുരകളിൽ വിശ്രമിക്കുകയാണ്. ഒപ്പം മറ്റ് ചെറുവള്ളംകളികളും മുടങ്ങിയതോടെ ജലോത്സവ പ്രേമികൾ നിരാശരാണ്.

മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര’ 2017 ജൂലൈ 27-ന് ആണ് നീരണിഞ്ഞത്. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച് യു.ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ വള്ളംക്കളി പ്രേമികൾക്ക് ആവേശമായ എടത്വാ പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട് ഇടം പിടിച്ചിരുന്നു.

2017 നവംബർ 30 ന് ആണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം യൂണിവേഴ്സൽ റിക്കോർഡ് ഫോറം അന്തരാഷ്ട്ര ജൂറി ചെയർമാൻ ഗിന്നസ് ഡോ.സുനിൽ ജോസഫ് , ഡോ.സൗദീപ് ചാറ്റർജി എന്നിവർ ചേർന്ന് നടത്തിയത്. ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് വളളം ആണ് ഷോട്ട് പുളിക്കത്ര.രാഷ്ടീയ – സാസ്ക്കാരിക – സാമൂഹിക – സാമുദായിക നേതാക്കളും ജലോത്സവ പ്രേമികൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേശ നിവാസികൾ പങ്കെടുത്ത നീരണിയൽ ചടങ്ങ് നാടിന് തന്നെ ഉത്സവഛായ പകർന്ന അനുഭൂതിയായിരുന്നു.

എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്. 1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ കളിവള്ളമായ പുളിക്കത്ര. വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം 4 ഹാട്രിക് ഉൾപെടെ 16 തവണയോളം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.

2017 ലെ നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുത്ത 9 വെപ്പ് വള്ളങ്ങളിൽ 3 എണ്ണം ഒരേ കുടുബത്തിൽ നിന്നും നീരണിഞ്ഞ വളളങ്ങൾ ആണെന്നുള്ളതായിരുന്നു മറ്റൊരു പ്രത്യേകത. ഏറ്റവും പുതിയതായി നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയാണ് ശില്പി. നവതി നിറവിൽ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് നാലാമത്തെ വള്ളം 2017ൽ നിർമ്മിച്ചതെന്നും പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകർന്നു നൽകുന്നതിനും ആണ് ആറുവയസുകാരനായ മകൻ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്റ്റന്‍ ആക്കി മത്സരിപ്പിച്ചതെന്നും ജോർജ് ചുമ്മാർ മാലിയിൽ (ജോർജി) പുളിക്കത്ര പറഞ്ഞു.ഇംഗ്ലണ്ടിൽ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോർജ് ചുമ്മാർ മാലിയിൽ ,രജ്ഞന ജോർജ് എന്നീ ദമ്പതികളുടെ ഏകമകനാണ് ആദം പുളിക്കത്ര.ജോർജീന ജോർജ് ആണ് സഹോദരി. ജോർജിയുടെ മാതാവ് മോളി ജോണും സഹോദരിമാരും ഇന്ന് നിരാശയിലാണ്. പ്രായം തളർത്താത്ത ആവേശവുമായി തറവാട്ടിലെത്തുന്ന ട്രോഫികളിൽ സ്തോത്രഗീതം പാടി മുത്തമിടുന്ന പതിവ് ഇക്കുറിയും ഇല്ല. ആ നല്ല ദിനങ്ങൾക്കായി വീണ്ടും കാത്തിരിക്കുകയാണ് ആദമിൻ്റെ മുത്തശ്ശി മോളി ജോൺ.

കൊല്ലം ജില്ലയിൽ വാഹന അപകടത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ടു എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചത്. എന്നാൽ ഈ വാർത്തയുടെ കീഴിൽ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ആണ് മലയാളികൾ കമൻറ് ചെയ്യുന്നത്. മരണപ്പെട്ടത് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ആണ് എന്നതാണ് ഇവരുടെ പ്രശ്നം. ഇരുവരും സുഹൃത്തുക്കളായിരുന്നു. എന്നാൽ സൗഹൃദത്തിന് പുറത്തേക്ക് ഇവർ തമ്മിൽ എന്താണ് ബന്ധം എന്നാണ് മലയാളികൾക്ക് അറിയേണ്ടത്. അത് അറിയാത്തതിൽ ഉള്ള ചൊറിച്ചിൽ ഇവർ ഇത്തരം വാർത്തകളുടെ താഴെ കരഞ്ഞു തീർക്കുകയാണ്.

പെൺകുട്ടിയെ ആക്ഷേപിക്കുക, പെൺകുട്ടിയുടെ വീട്ടുകാരെ ആക്ഷേപിക്കുക തുടങ്ങിയ പ്രവർത്തികൾ ഒക്കെ ഇവർ പതിവുപോലെ ചെയ്യുന്നുണ്ട്. എന്നാൽ ഇവരുടെ മരണകാരണം അമിത വേഗത്തിൽ വന്ന കാർ ഇവർ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചത് ആണ്. ഒരു വ്യക്തി പോലും കാറോടിച്ച വ്യക്തിക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല. അയാളുടെ അശ്രദ്ധയെക്കുറിച്ച് ഒരാളും ഒരു കമൻ്റും ചെയ്യുന്നില്ല. കാരണം അതൊന്നും മലയാളികളുടെ സദാചാര ബോധത്തെ ബാധിക്കുന്ന വിഷയമല്ലല്ലോ. ഒരുമിച്ച് പഠിക്കുന്ന കുറച്ച് സുഹൃത്തുക്കൾ വിനോദയാത്രയ്ക്ക് പോയതാണ് ഇവരുടെ പ്രധാന പ്രശ്നം.

ഇത് ആദ്യമായിട്ടല്ല മലയാളികൾ ഇത്തരത്തിൽ തനി സ്വഭാവം കാണിക്കുന്നത്. ഇത്തരത്തിലുള്ള എന്തു വാർത്ത വന്നാലും അതിന് താഴെ പോയി സദാചാരം കരഞ്ഞു മെഴുകുക എന്നത് മലയാളികളുടെ സ്ഥിരം സ്വഭാവമാണ്. ആദ്യമൊക്കെ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന അമ്മാവന്മാരും അമ്മായിമാരും മാത്രമായിരുന്നു ഇത്തരം കമൻറുകൾ ചെയ്യാറുള്ളത്. ഇവറ്റകൾ അടുത്ത പ്രളയത്തിൽ ഒലിച്ചു പോകാൻ ഉള്ള വസ്തുക്കൾ ആയതുകൊണ്ട് ഇവറ്റകൾ പറയുന്നത് കാര്യമായി എടുക്കേണ്ട ആവശ്യമില്ല എന്നു കരുതാം. എന്നാൽ ഈ വാർത്തയുടെ താഴെ നോക്കിയാൽ 25 വയസ്സ് പോലും തികയാത്ത ആൺകുട്ടികളും പെൺകുട്ടികളും ധാരാളം സദാചാര കമൻറുകൾ ഇടുന്നുണ്ട്. ഇവറ്റകൾ ഒക്കെ ഈ ഭൂമിയിൽ ഒന്നും ഇല്ലാതായാൽ മാത്രമേ മനുഷ്യർക്ക് ഇവിടെ മനുഷ്യന്മാരെ പോലെ ജീവിക്കാൻ സാധിക്കുകയുള്ളൂ.

പച്ചക്കറിയിൽ കീടനാശിനി തളിച്ചു കൃമികളെ ഇല്ലാതാകുന്നത് പോലെ ഇത്തരം കമൻറുകൾ ഇടുന്ന ഞരമ്പ് രോഗികളെ കൂട്ടത്തോടെ നിർജീവം ആക്കാൻ എന്തെങ്കിലും ചെയ്യാതെ അടുത്തകാലത്തൊന്നും മനുഷ്യന്മാർക്ക് ഇവിടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

വായിച്ചു കഴിഞ്ഞ നിങ്ങളിലെയും ചില സദാചാര ഗുണ്ടകളായ മനോരോഗികൾക്കായി ചില വാക്കുകൾ

ലോകത്ത് എല്ലായിടത്തും കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചു. മൂന്ന് ശതമാനം മുതൽ 15 ശതമാനംവരെ ആയിരുന്നു മിക്ക രാജ്യങ്ങളിലെയും മരണ നിരക്ക്. എന്നാൽ കേരളത്തിൽ മാത്രം മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രം ആയിരുന്നു. ഇത് എന്തുകൊണ്ടാണ് എന്ന് അറിയുമോ? കേരളത്തിലെ ആരോഗ്യ മേഖല മികച്ചത് ആയതുകൊണ്ടല്ല. കാലന് പോലും മലയാളികളെ വേണ്ടാത്തതു കൊണ്ടാണ്. മലയാളികളെ പരലോകത്തേയ്ക്ക് കെട്ടി എടുക്കുന്നതിലും നല്ലത് ഭൂമിയിൽ തന്നെ ഇതുപോലെ അഴിഞ്ഞു പുഴുത്തു ജീവിക്കാൻ വിടുന്നത് ആയിരിക്കും നല്ലത് എന്ന് കാലന് തോന്നിക്കാണണം.

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദം മലയാള സിനിമയില്‍ പ്രസിദ്ധമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഗൗരവത്തിനും ശുണ്ഠിക്കുമൊപ്പം ചെറിയ കുറുമ്പുകളും മമ്മൂട്ടിക്കുണ്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരു അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം.

ഗൗരവത്തിനും അല്‍പ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകളും ഇച്ചാക്കയ്ക്കുണ്ട്. അത് താന്‍ പലപ്പോഴും കണ്ടുപിടിച്ചിട്ടുമുണ്ട്. ഉദാഹരണം പറയാം, നമുക്ക് അടുത്ത 16-ാം തീയതി മമ്മൂട്ടിയെ ഒരു കാര്യത്തിന് ആവശ്യമുണ്ട്. പതിനാറാം തീയതി ഒന്ന് വരുമോ എന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം എന്ന ‘ഇല്ല, അന്ന് പറ്റില്ല എന്നായിരിക്കും’.

അതുകൊണ്ട് ഒരിക്കലും 16-ാം തീയതിയാണ് നമ്മുടെ ആവശ്യം എന്ന് പറയരുത്. മറിച്ച് ആദ്യം 12-ാം തീയതിയോ 13-ാം തീയതിയോ ചോദിക്കുക. പറ്റില്ല എന്ന് പറയും. അപ്പോള്‍ 16-ാം തീയതി എന്ന് ചോദിക്കുക. അത് ഓക്കെയിരിക്കും. നമുക്ക് ആവശ്യമുള്ളതും അന്നു തന്നെയാണ്. ഇതിനെ സ്‌നേഹ കുറുമ്പ് എന്നാണ് താന്‍ വിളിക്കാറുള്ളത് എന്നും മോഹന്‍ലാല്‍ പറയുന്നു.

വെള്ളിത്തിരയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസകളുമായും മോഹന്‍ലാല്‍ എത്തിയിരുന്നു. താരത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച്, എന്റെ സഹോദരന്‍ സിനിമാ മേഖലയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ആശംസ.

സിനിമ ചിത്രീകരണത്തിനിടെ നടന്‍ ബാലയ്ക്ക് പരിക്കേറ്റെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താരത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയില്‍ ലക്നോവില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വലതുകണ്ണിന് അടിയേല്‍ക്കുകയായിരുന്നു. ബാല ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്നമില്ലെന്നും ബാല അറിയിച്ചതായി രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തു. ഷൂട്ടിംഗിനുശേഷം നടന്‍ ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടതയാണ് വിവരം.

സണ്‍ പിക്ച്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്നു. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

അതേസമയം ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിവാഹം കേരളത്തില്‍ വെച്ചു തന്നെയായിരിക്കുമെന്നാണ് സൂചന.

സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്നും കാരണം സുഹൃത്ത് ക്രോണിന്റെ നിരന്തരമായ ഭീഷണി മൂലമുള്ള മാനസിക സമ്മര്‍ദ്ദമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മിഷേലിന്റെ കുടുംബം.

മിഷേലിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മാതാപിതാക്കളും കര്‍മസമിതിയും. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസ് കാലതാമസമെടുക്കുന്നത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് അറിയാവുന്നതിനാലാണെന്നും പിറവത്തെ പ്രമുഖ ചലച്ചിത്രതാരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും കുടുംബം ആരോപിക്കുന്നു. 2017 ലാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ മിഷേല്‍ ഷാജിയെ കണ്ടെത്തിയത്.

2017 ല്‍ നടന്ന മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇതു വരെയുള്ള അന്വേഷണത്തില്‍ മിഷേലിന്റെ സുഹൃത്ത് ക്രോണിന്റെ നിരന്തരമായ വഴക്കും ഭീഷണിയും മൂലമുള്ള മാനസിക പീഡനത്താല്‍ മനംനൊന്ത് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പൂര്‍ത്തിയായെങ്കിലും ഹൈക്കോടതി മുന്‍പാകെ കേസ് നിലവിലുള്ളതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

മിഷേലിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേല്‍ ഷാജിയെ 2017 മാര്‍ച്ച് അഞ്ചിനാണ് കാണാതാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊച്ചി കായലില്‍നിന്നും അടുത്ത ദിവസം മൃതദേഹം കണ്ടെത്തി. കലൂര്‍ പള്ളിയില്‍ നിന്ന് മിഷേല്‍ പുറത്തിറങ്ങുമ്പോള്‍ പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു.

എന്നാല്‍ ഈ യുവാക്കളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. കൂടാതെ മിഷേലിന്റെ ഫൈബര്‍ സ്ട്രാപ്പുള്ള വാച്ച്, മൊബൈല്‍ ഫോണ്‍, മോതിരം, ബാഗ്, ഷാള്‍, ഹാഫ് ഷൂ എന്നിവയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ നാടുവിട്ട യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32)യുടെ മൃതദേഹമാണ് തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

കൃഷ്ണഗിരി കാവേരിപ്പട്ടണത്തിനു സമീപത്തായാണ് രഞ്ജിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനാണു യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ചു തമിഴ്‌നാട്ടിലെത്തിയത്.

എന്നാല്‍ ഇവിടെയെത്തി യുവാവിനൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയായിരുന്നു. കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയില്‍ കഴിഞ്ഞ നാലു മാസത്തോളമായി ജോലിയും ചെയ്തിരുന്നു. ഇതിനിടെ ഒരാഴ്ച ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തര്‍ക്കമുണ്ടായി.

ഇതേ തുടര്‍ന്നു ഇന്നലെ മുതല്‍ രഞ്ജിനിയെ കാണാനില്ലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ മരിക്കുകയാണെന്നുള്ള ചെയ്യുകയാണെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, രഞ്ജിനിയുടെ മരണത്തിനു ശേഷം സൂര്യ ഒളിവിലാണ്. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

RECENT POSTS
Copyright © . All rights reserved