തര്‍ക്ക പ്രശ്‌നം പരിഹരിക്കാനെത്തിയ പോലീസുകാരനെയും കൗണ്‍സിലറെയും വിരട്ടിയോടിച്ച് വീട്ടമ്മ. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം. തര്‍ക്കപ്രശ്നം പരിഹരിക്കാനെത്തിയ എസ് ഐയെ വീട്ടമ്മ തള്ളി താഴെയിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കറ്റോട് കളപുരക്കല്‍ വീട്ടില്‍ അമ്മാളുവും ഭര്‍തൃ സഹോദരി രജനിയും തമ്മിലുണ്ടായ വസ്തുതര്‍ക്കം വസ്തു തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു എസ് ഐയും കൗണ്‍സിലറും. ഇരുവരെയും അമ്മാളുവാണ് വിരട്ടി ഓടിച്ചത്.തിരുവല്ല നഗരസഭ പതിനൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, തിരുവല്ല എസ്ഐ രാജന്‍ എന്നിവരെയാണ് അമ്മാളു ആക്രമിച്ചത്.
എസ്.ഐയെ തള്ളിയിടുകയും മുനിസിപ്പല്‍ കൗണ്‍സിലറെ വലിയ കല്ല് വെച്ച് എറിയുന്നതും വീഡിയോയില്‍ കാണാം. അമ്മാളുവിന്റെ അയല്‍വാസി ആണ് വീഡിയോ പകര്‍ത്തിയത്. വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ ഇരുവര്‍ക്കും അമ്മാളുവിനെ കീഴടക്കാന്‍ സാധ്യമായില്ല.
അമ്മാളുവിന്റെയും രജനിയുടെയും ഭര്‍ത്താക്കന്മാര്‍ മരിച്ചതാണ്. ഇതോടെയാണ്, പ്രശ്നം സംസാരിച്ച് രമ്യമായി പരിഹരിക്കാമെന്ന തീരുമാനത്തിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. സ്ത്രീകള്‍ ആയതിനാല്‍ തന്നെ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു ഇവര്‍ കരുതിയത്.
എന്നാല്‍ പ്രതീക്ഷിക്കാതെയായിരുന്നു ആക്രമണം. കൗണ്‍സിലറെ ആണ് അമ്മാളു ആദ്യം കയ്യേറ്റം ചെയ്തത്. ഇത് തടയാന്‍ ശ്രമിച്ച എസ്ഐ രാജനെ അമ്മാളു തള്ളി താഴെയിട്ടു. തുടര്‍ന്ന് ജേക്കബ് ജോര്‍ജിന് നേരേ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ കൗണ്‍സിലര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ അമ്മാളുവിനെതിരെ പോലീസ് കേസെടുത്തു.
മലയാളി യുവതിയും നവജാത ശിശുവും സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) മകളുമാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സ്ഥിതി വഷളായതോടെ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഇതിന് പിന്നാലെ ഗാഥ മരിച്ചു. അധികം വൈകാതെ കുഞ്ഞും മരണപ്പെടുകയായിരുന്നു. സന്ദര്‍ശന വിസയിലെത്തിയ ഗാഥ ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള തയ്യാറെടുപ്പിനിടെയാണ് രോഗം ബാധിച്ചത്. കരിങ്കുന്നം തടത്തില്‍ ടി.ജി മണിലാലിന്റെയും ശോഭയുടേയും മകളാണ്. മനു ഏക സഹോദരനാണ്.
കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർഥിനി മാനസയെ വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത രഖിൽ ബാഡ്മിന്റൻ (ഷട്ടിൽ) കളിക്കാരനായിരുന്നു. ജില്ലാ ബാഡ്മിന്റൻ അസോസിയേഷന്റെ ഔദ്യോഗിക കളിക്കാരൻ ആയിരുന്നില്ലെങ്കിലും പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബാഡ്മിന്റൻ കളിയുമായി ബന്ധപ്പെട്ട ആളുകളുമായുള്ള സൗഹൃദമായിരുന്നു രഖിലിന് പ്രധാനമായും ഉണ്ടായിരുന്നതെന്നു സുഹൃത്തുക്കൾ പറയുന്നു. മറ്റു സാമൂഹിക ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അടുത്ത കൂട്ടുകാർക്ക് ഇടയിൽ പോലും വ്യക്തിപരമായ കാര്യങ്ങൾ പങ്കുവച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. പള്ളിയാംമൂല, കക്കാട്, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം രഖിൽ കളിക്കുമായിരുന്നു. അവിടെയെല്ലാം കൂട്ടുകാരുണ്ടെങ്കിലും അവരോടൊന്നും കളിയിൽ കവിഞ്ഞുള്ള കാര്യങ്ങൾ പങ്കുവച്ചിരുന്നില്ല. അതുകൊണ്ടു തന്നെ രഖിലിന്റെ പ്രണയമോ പ്രണയ നൈരാശ്യമോ ഒന്നും സുഹൃത്തുക്കൾ അറിയിഞ്ഞിരുന്നില്ല. കൊലപാതകവും ആത്മഹത്യയും പരിചയക്കാർ ഞെട്ടലോടെയാണ് കേട്ടത്
കഴിഞ്ഞ 8 മാസമായി കളിക്കളത്തിലൊന്നും രഖിൽ ഉണ്ടായിരുന്നില്ല. രഖിലിന് ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്നതു മാത്രമേ കൂട്ടുകാർക്കും അറിയുമായിരുന്നുള്ളൂ. ആ ബന്ധം തകർന്നതോ പക രൂപപ്പെട്ടതോ ഒന്നും സുഹൃത്തുക്കൾക്ക് അറിയുമായിരുന്നില്ല. നിസ്സാര കാര്യങ്ങളുടെ പേരിൽ സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കി പിരിയുന്ന സ്വഭാവവും രഖിലിന് ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. സാമ്പത്തികമായി എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ല. കാറിലാണ് മുണ്ടയാട് കളിക്കാൻ പോയിക്കൊണ്ടിരുന്നത്. ഇന്റീരിയർ ഡിസൈനിങ് മേഖലയിൽ ജോലി ചെയ്യുകയാണെന്ന വിവരമേ സുഹൃത്തുക്കൾക്ക് ഉള്ളൂ. കണ്ണൂരിൽ ഒരു സുഹൃത്തുമായി ചേർന്നാണ് ഇന്റീരിയർ ജോലി ചെയ്തിരുന്നത്.
തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കി അന്വേഷണസംഘം. രഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മാനസയുടെ സഹപാഠികളായ കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴിയും രേഖപ്പെടുത്തും.
ബീഹാറും, കര്‍ണാടകയുമടക്കം അടുത്തിടെ രഖില്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍നിന്ന് തോക്ക് സംഘടിപ്പിച്ചോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ജൂലെ പന്ത്രണ്ടിനാണ് രഖിലും രണ്ട് സുഹൃത്തുക്കളും ബീഹാറിലെത്തിയത്. എട്ടു ദിവസം അവിടെ തങ്ങിയശേഷമായിരുന്നു മടക്കം. ഇതിനിടെ റഖില്‍ തോക്ക് സംഘടിപ്പിച്ചോയെന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി സുഹൃത്തുക്കളില്‍ ഒരാളെ അന്വേഷണസംഘം കണ്ണൂരില്‍നിന്ന് കോതമംഗലത്തേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്.
ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളില്‍നിന്ന് കള്ളത്തോക്ക് വാങ്ങാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇതിനിടെ മാനസയുടെ നീക്കങ്ങളറിയാന്‍ കോതമംഗലത്തെ സഹപാഠികളുമായി രഖില്‍ സൗഹൃദം സ്ഥാപിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്കേറ്റ വെടിയാണ് ഇരുവരുടെയും മരണത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരുടെയും ഫോണുകള്‍ പരിശോധിക്കുന്നതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.
കോതമംഗലത്ത് കൊല്ലപ്പെട്ട ദന്ത ഡോക്ടർ മാനസയുടെ സംസ്കാരം ഇന്ന്. നാറാത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ഒമ്പതു മണിയോടെ പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. രഖിലിന്റെയും സംസ്കാരം ഇന്ന് കണ്ണൂരില്‍ നടക്കും. ശോകമൂകമായി ഇരുവീടുകളും.
മാനസയുടെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പ്രമുഖർ ഇന്ന് എത്തും. മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ അടക്കം ഉള്ളവരാണ് എത്തുന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംസ്ക്കാര ചടങ്ങുകൾ ആരംഭിക്കുന്നത്. അതെ സമയം ആത്മഹത്യാ ചെയ്‌ത കേസിലെ പ്രതി രാഖിലിന്റെ (Rakhil) മൃതദേഹവും ഇന്ന് തന്നെ സംസ്കരിക്കും. പിണറായിയിൽ പൊതുശ്മശാനത്തിലാണ് സംസ്ക്കരിക്കുന്നത്.
ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് രാഖിൽ വാങ്ങിയത് ബീഹാറിൽ നിന്നാണെന്ന് സൂചന. കൊലപാതകത്തിന് മുൻപ് രാഖിൽ സഞ്ചരിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. ഈ മാസം 21 ന് രാഖിൽ സുഹൃത്തുക്കളുമായി ബീഹാറിൽ പോകുകയും നിരവധിയിടങ്ങളിൽ എട്ട് ദിവസത്തോളം താമസിക്കുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.
രാഖിൽ ശല്യപ്പെടുത്തുന്നതായി മാനസ നൽകിയ പരാതിയെ തുടർന്ന് ജൂലൈ ഏഴാം തീയ്യതി രാഖിലിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് നൽകിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് രാഖിലും സുഹൃത്തുക്കളും ബീഹാറിലേക്ക് പോയത്. ഇന്റർനെറ്റിൽ നിന്നും ബീഹാറിൽ തോക്ക് ലഭിക്കുമെന്ന് രാഖിൽ മനസിലാക്കിയിരിക്കണമെന്നും പോലീസ് പറയുന്നു.
അതേസമയം നേരത്തെ പ്ലാൻ ചെയ്തത് പ്രകാരമാണ് മാനസയെ രാഖിൽ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു മാസത്തോളമായി മാനസയെ രാഖിൽ നിരീക്ഷിക്കുകയായിരുന്നു. മാനസ താമസിക്കുന്നതിന്റെ അടുത്ത് തന്നെയായി രാഖിൽ ഒരുമാസം മുറിയെടുത്ത് താമസിച്ചാണ് നിരീക്ഷണം നടത്തിയതെന്നും പോലീസ് പറഞ്ഞു.
മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി രാഖിലിന്റെ സുഹൃത്ത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ നാല് തവണയോളം രാഖിൽ മാനസയോട് സംസാരിച്ചിരുന്നതായും സൗഹൃദം മുന്നോട്ട് കൊണ്ട് പോകാൻ ആവശ്യപ്പെട്ടെതായും രാഖിലിന്റെ സുഹൃത്ത് ആദിത്യൻ പറയുന്നു. രാഖിലിന്റെ ആവിശ്യം മാനസ ഒരിക്കൽ പോലും അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് രാഖിലിന് മാനസയോട് വൈരാഗ്യം തോന്നിയതെന്നും സുഹൃത്ത് ആദിത്യൻ പറഞ്ഞു.
അതേസമയം അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും, മാനസയുടെ അവഗണന രാഖിലിനെ അസ്വസ്ഥനാക്കിയിരുന്നതായും. അതുകൊണ്ട് രാഖിലിന്റെ വീട്ടുകാരോട് അവന് കൗൺസിലിംഗ് നൽകണമെന്ന് അറിയിച്ചിരുന്നെന്നും ആദിത്യൻ പറഞ്ഞു. രാഖിലിന്റെ കമ്പനി പാർട്ണറാണ് ആദിത്യൻ. ഇന്റീരിയറിന് ആവിശ്യമായ സാധനങ്ങൾ ബാംഗ്ലൂരിൽ നിന്നാണ് കൊണ്ട് വരുന്നത്. ബാംഗ്ലൂരിൽ പഠിച്ചതിനാൽ രാഖിലിന് അവിടെ ഒരുപാട് ബന്ധങ്ങൾ ഉണ്ടെന്നും എന്നാൽ തോക്ക് എവിടുന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്നും ആദിത്യൻ പറഞ്ഞു.
പഴയ നാടൻ തോക്കുപയോഗിച്ചാണ് മാനസയ്ക്ക് നേരെ രാഖിൽ നിറയൊഴിച്ചത്. ഏഴ് പ്രാവിശ്യം നിറയൊഴിക്കാൻ പറ്റുന്ന തോക്കുപയോഗിച്ച് മാനസയെ രണ്ട് തവണ രാഖിൽ നിറയൊഴിച്ചു. തലയിലും നെഞ്ചിലുമായാണ് നിറയൊഴിച്ചത്. തലയിലേറ്റ ബുള്ളറ്റ് മറുവശത്ത് കൂടി പുറത്തെത്തി. മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് രാഖിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം മറ്റൊരു പ്രണയം തകർന്നതിനു ശേഷമാണ് രാഖിൽ മാനസയെ പരിചയപെട്ടതെന്ന് രാഖിലിന്റെ സഹോദരൻ പറഞ്ഞു. തോക്കിനെ കുറിച്ച് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അറിയാത്തതിനാൽ സംഭവത്തിന് മുൻപ് രാഹുൽ നടത്തിയ യാത്രകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
മാനസയുടെ മരണവാർത്ത കേട്ട നടുക്കം വിട്ടു മാറിയിട്ടില്ല, ജില്ലയ്ക്കാകെ. നാറാത്ത് പ്രദേശവും മേലൂർ പ്രദേശവും ഒരുപോലെ ഞെട്ടലിലാണ്. നാറാത്ത് രണ്ടാം മൈലിലുള്ള മാനസയുടെ വീടിനു സമീപത്തെ 4 വീടുകളും അടുത്ത ബന്ധുക്കളുടേതാണ്. മാനസയുടെ അച്ഛൻ മാധവന്റെ സഹോദരൻമാരായ ഭാസ്കരൻ, വിജയൻ, കൃഷ്ണൻ, പ്രഭാകരൻ എന്നിവരെല്ലാം അടുത്തടുത്താണു താമസിക്കുന്നത്. സഹോദരി ലീലയും നാറാത്തു തന്നെയാണു താമസം.
മാനസയുടെ അമ്മ വീട്ടുകാർ പുതിയതെരുവിലാണ്. അവധിക്കു നാട്ടിലെത്തിയാൽ പകുതി ദിവസവും മാനസ പുതിയതെരുവിലെ വീട്ടിലുണ്ടാകും. അമ്മാവൻമാരുമായി നല്ല അടുപ്പമാണുള്ളത്. മാനസയുടെ മരണവിവരം ടിവിയിലൂടെയാണ് ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. ഉടൻ തന്നെ ബന്ധുക്കളെല്ലാം ഓടിയെത്തി. നാട്ടുകാരും വീടിനു ചുറ്റും ഓടിക്കൂടി. മൂന്നാഴ്ചയ്ക്കു മുൻപ് അവധിക്കു വീട്ടിലെത്തിയ കണ്ട മാനസ മരിച്ചെന്നു വിശ്വസിക്കാൻ നാട്ടുകാർക്കുപോലും കഴിയുന്നില്ല. മാധവന്റെ സഹോദരനടക്കമുള്ള ബന്ധുക്കൾ കോതമംഗലത്തേക്കു പുറപ്പെട്ടു. മയ്യിൽ സിഐ പി.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം മാനസയുടെ വീട്ടിലെത്തി.
കോതമംഗലത്ത് പെൺകുട്ടിയെ വെടി വെച്ചു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്ത യുവാവ് മേലൂർ സ്വദേശിയാണെന്ന വിവരം നാട്ടുകാർ ഞെട്ടലോടെയാണ് കേട്ടത്. ഇന്നലെ വൈകിട്ട് 6 ഓടെയാണ് യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ പൊലീസ് മേലൂരിൽ എത്തുന്നത്. യുവാവിന്റെ പേര് പൊലീസ് അറിയിച്ചെങ്കിലും ആദ്യം ആർക്കും മനസ്സിലായില്ല. സുഹൃത്ത് ബന്ധങ്ങളൊന്നും അധികമില്ല. ഇതിനിടെ കൃത്യമായ മേൽവിലാസം ലഭിച്ച പൊലീസ് സ്ഥലത്തെ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടു. തുടർന്നാണു പഞ്ചായത്ത് അംഗം കെ.നാരായണൻ അടക്കമുള്ള പൊതുപ്രവർത്തകരുമായി പൊലീസ് മേലൂർ വടക്ക് ബസ് സ്റ്റോപ്പ് പരിസരത്ത് എത്തിയത്.
നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നാടാകെ അറിഞ്ഞിട്ടും രഖിലിന്റെ വീട്ടിൽ രാത്രി വരെ ആരും ഒന്നും അറിഞ്ഞില്ല. രഖിലിന്റെ അച്ഛൻ രഘൂത്തമനും അമ്മ രജിതയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും കുറച്ചു നാളുകളായി ടിവി കേടായിരുന്നതിനാൽ അവർ ഒന്നും അറിഞ്ഞിരുന്നില്ല.
സംഭവം അറിഞ്ഞ് വീടിന്റെ അകലെ മാറി ആളുകളും പൊലീസും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരുമെല്ലാം എത്തിയെങ്കിലും അവരും വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലാത്തതിനാൽ വീട്ടിൽ കയറാൻ മടിച്ചു നിന്നു. പഞ്ചായത്ത് അംഗത്തെ വീട്ടിലേക്കു പറഞ്ഞയച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലെന്നു വ്യക്തമായത്. ഒടുവിൽ രാത്രി 7.30ന് ആണ് പൊലീസ് വീട്ടുകാരെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞതും രഘുത്തമൻ ഒന്നും പറയാനാകാാതെ ഇരുന്നു പോയി.
പിന്നെ നിലവിളിയായി. രണ്ട് ദിവസം മുൻപ് രഖിൽ വീട്ടിൽ വന്നിരുന്നുവെന്നും എറണാകുളത്ത് ഇന്റർവ്യൂവിനു പോകുന്നെന്നു പറഞ്ഞാണു വീട്ടിൽ നിന്നു പോയതെന്നും രഘൂത്തമൻ കണ്ണീരോടെ പറഞ്ഞു. രഖിൽ കണ്ണൂരിൽ ഇന്റീരിയർ ഡിസൈനിങ് ജോലി ചെയ്തിരുന്നു. രഖിലിനു മേലൂരിൽ സുഹൃത്തുക്കളൊന്നും ഇല്ല. മേലൂരിൽ എത്തിയാൽ വീട്ടിൽ തന്നെ ഇരിക്കും. അധികം ആരോടും സംസാരിക്കില്ല.കണ്ണൂർ പള്ളിയാംമൂല സ്വദേശികളായ രഘൂത്തമന്റെ കുടുംബം ചെമ്മീൻ കൃഷി നടത്തുന്നതിനായാണ് 25 വർഷങ്ങൾക്കു മുൻപ് മേലൂരിലെത്തി വീടുവച്ചു താമസമാക്കിയത്.
രഖിൽ അധികവും പള്ളിയാംമൂലയിൽ അച്ഛന്റെ സഹോദരിമാർക്കൊപ്പമായിരുന്നു താമസം. ഇടയ്ക്ക് മേലൂരിലെ വീട്ടിലും എത്താറുണ്ടായിരുന്നു. ബെംഗളൂരുവിൽ എംബിഎ കഴിഞ്ഞ രഖിൽ പിന്നീട് ഇന്റീരിയർ ഡിസൈനിങ് രംഗത്തേക്കു മാറിയെന്നാണു നാട്ടുകാർക്കുള്ള വിവരം. ഇപ്പോൾ എറണാകുളത്ത് ഏതോ കോഴ്സിനു പഠിക്കുകയാണെന്നാണു നാട്ടുകാർ കരുതിയിരുന്നത്. നാട്ടുകാരുമായി രാഖിലിനു ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
രണ്ടു ജീവനെടുത്ത വെടിയൊച്ചകളുടെ നടുക്കത്തിലാണു നെല്ലിക്കുഴി. ദുരന്ത വാർത്ത അറിഞ്ഞു നാട്ടുകാർ നെല്ലിക്കുഴിയിലെ വീട്ടിലേക്കും കോതമംഗലത്തെ ആശുപത്രിയിലേക്കും എത്തി. എന്താണു സംഭവിച്ചതെന്ന് ആദ്യം ആർക്കും മനസ്സിലായില്ല. കണ്ണൂർ സ്വദേശികളായ രണ്ടു പേർ വെടിയേറ്റു മരിച്ചുവെന്നായിരുന്നു ആദ്യം നാട്ടിൽ പ്രചരിച്ച വാർത്ത.
വനിതാ ഡോക്ടറെ വെടിവച്ചു കൊന്നു യുവാവ് സ്വയം ജീവനൊടുക്കി എന്ന വ്യക്തമായതോടെ ഇതിനു പിന്നിലെ കാരണം അറിയാനായി തിടുക്കം. എന്നാൽ മാനസയുടെ കൂടെ ഉണ്ടായിരുന്ന യുവതികളെ പൊലീസ് എത്തിയ ഉടൻ തന്നെ നാട്ടുകാർക്കും മാധ്യമങ്ങൾക്കു മുന്നിലും എത്തിക്കാതെ മാറ്റിയിരുന്നു. ഇതോടെ കൊലപാതക കാരണം എന്താണെന്നു വ്യക്തമാകാതെ ഊഹാപോഹങ്ങളും പ്രചരിച്ചു. പൊലീസിൽ നിന്നു വ്യക്തമായ മറുപടികളൊന്നും ലഭിച്ചില്ല.രാത്രി വൈകിയും കൊലപാതകം നടന്ന കെട്ടിടത്തിലും രഖിൽ താമസിച്ചിരുന്ന വീട്ടിലും ആശുപത്രിയിലും ജനങ്ങൾ എത്തിക്കൊണ്ടിരുന്നു.
മകളുടെ വിയോഗം അറിയാതെ അച്ഛൻ മാധവൻ കർമനിരതനായി നിന്നതു രണ്ടു മണിക്കൂറിലേറെ. കൊയിലി ആശുപത്രിക്കു സമീപം ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മാധവൻ. അമ്മ ടിവിയിൽ വാർത്ത കണ്ടതോടെ കരഞ്ഞു തളർന്ന് അവശയായിരുന്നു. ബന്ധുക്കൾ മാധവനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 5.30 വരെ ഗതാഗത നിയന്ത്രണത്തിലായിരുന്ന മാധവനെ പൊലീസ് ഉദ്യോഗസ്ഥരാണ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. പാർവണം വീട്ടിൽ നിന്ന് നിലയ്ക്കാതെ ഉയരുകയാണു നിലവിളികൾ.
സഹോദരിയുടെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടില്‍ രതീഷ് (ഉണ്ണി-40) ആണ് പോലീസിന്റെ പിടിയിലായത്.
തെളിവെടുപ്പിനിടെ നാട്ടുകാരുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന സൂചനയെതുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ 11 ഓടെ പട്ടണക്കാട് സ്റ്റേഷന് ഓഫീസര്‍ ആര്.എസ്.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് തളിശ്ശേരിത്തറ വീട്ടില്‍ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ(26) കൊല്ലപ്പെട്ടത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ വീട്ടമ്മമാരടക്കം പ്രദേശവാസികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
പോലീസിനൊപ്പം ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ദരുടെയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. നടന്നതെല്ലാം എങ്ങനെയെന്ന് വിവരിച്ചും പോലീസ് സേനയിലെ ഒരാളെ ഡമ്മിയാക്കി ചെയ്തു കാണിച്ചുമായിരുന്നു തെളിവെടുപ്പ്. എല്ലാം വിവരിച്ചും ചെയ്തു കാണിച്ചു. തങ്കികവലയില്‍ നിന്നും സ്കൂട്ടറില്‍ വീട്ടിലെത്തിച്ചു.
സ്വന്തം വീട്ടിലെത്തിക്കാതെ പ്രതിയുടെ വിട്ടിലെത്തിച്ചത് എന്തിനെന്ന് വിടിനകത്ത് കയറുന്നതിനു മുമ്പേ യുവതി ചോദിച്ചിരുന്നു. ഒപ്പം ജോലി ചെയ്യുന്ന ആളെക്കുറിച്ചു സംസാരിക്കാനാണ് എന്നു പറഞ്ഞാണ് മുറിയ്ക്കുള്ളില്‍ കയറ്റി ഇരുത്തിയത്. അകത്ത് ഇരുത്തിയ ശേഷം യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിച്ചു.
അയാളെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാല്‍ യുവതിയേയും ഒപ്പം ജോലി ചെയ്യുന്നയാളെയും തന്റെ രണ്ടു മക്കളെയും കൊന്നശേഷം നാട് വിട്ടുപോകുമെന്നും പ്രതി ഭീഷണിപ്പെടുത്തി.തര്‍ക്കമുണ്ടായപ്പോള്‍ അവളെ മര്‍ദ്ദിച്ചു. കഴുത്തിന് കുത്തിപ്പിടിച്ച് തല ജനലില്‍ ഇടിപ്പിച്ചു.
ബോധരഹിതയായി നിലത്തുവീണ യുവതിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് കഴുത്തിന് കുത്തിപിടിക്കുകയും മൂക്കും വായും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതി വിവരിച്ചു. ഇതിനിടയില്‍ യുവതിയുടെ വീട്ടില്‍ നിന്നും പ്രതിയെ ഫോണില്‍ വിളിച്ചു.
യുവതി അന്നു വീട്ടിലേക്കു വരില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ടുചെയ്തു. യുവതിയുടെ ഫോണ്‍ സൈലന്റ് ആക്കി. മരിച്ചെന്നുറപ്പിച്ച ശേഷം മൃതദേഹം മറവു ചെയ്യാന്‍ മുറ്റത്തേക്ക് വലിച്ചുകൊണ്ടുപോയി. ഇറങ്ങുന്നപടിയില് മൃതദേഹം വച്ചതോടെ കമിഴ്ന്നു മണ്ണില്‍ വീണു.
അപ്പോള്‍ മുതുകില്‍ ആഞ്ഞു ചവിട്ടി. അപ്പോള്‍ മഴ കനത്തതിനാല്‍ മൃതദേഹം മറവു ചെയ്യാതെ വലിച്ചിഴച്ച് വീട്ടിലെ മറ്റൊരു മുറിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതെല്ലാം ഡമ്മിയെ വെച്ചു ചെയ്തും കാട്ടിയായിരുന്നു തെളിവെടുപ്പ്.
കൊച്ചി: പ്രണയനൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്. ഒരു മാസമായി പ്രതി രഖിൽ നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായാണ് വിവരം. മാനസ താമസിച്ച വീടിനു മുന്നിൽ ആയിരുന്നു റൂം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രഖിൽ പരിചയപ്പെടുത്തിയത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നാടിനെ നടുക്കിയ കൊലപാതകമാണ് മാനസയുടേത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് രഖിൽ എത്തിയത്. ‘നീയെന്തിന് ഇവിടെ വന്നു?’ എന്നായിരുന്നു രഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.
ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മാനസയുടെ മുറിയിൽ കയറിയ രഖിൽ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് വിവരം. വെടിശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി. മുറി തള്ളിത്തുറന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. കഴുത്തിന് പിറകിലും വയറിലുമാണ് വെടിയേറ്റത്. രഖിലിന് തലക്കാണ് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു. കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ. കൊലയാളിയായ രഖിൽ തലശേരി സ്വദേശിയാണ്. ഇയാൾ കണ്ണൂരിൽ നിന്ന് തോക്ക് സംഘടിപ്പിച്ചാണ് കോതമംഗലത്തെത്തിയതെന്നാണ് സംശയം.
കാസർക്കോട് ജില്ലയിൽ വാക്സിനേഷൻ ക്യാമ്പിൽ കൂട്ടത്തല്ല്. രണ്ട് വാർഡുകൾക്ക് ആയി നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ മറ്റ് വാർഡിൽ നിന്ന് ആളുകൾ എത്തിയെന്ന് പറഞ്ഞാണ് തല്ല് നടന്നത്.
കാസർകോട് ജില്ലയിലെ മെഗ്രാൽപുത്തൂരിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവമെന്ന് റിപ്പോർട്ട് ചെയ്തു. ലീഗ് പ്രവർത്തകരാണ് തല്ല് ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ ജനങ്ങൾക്ക് വാക്സിനെടുക്കുന്നതിനായാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.
പുറത്ത് നിന്ന് എത്തി വാക്സിൻ സ്വീകരിച്ചവരെ ചോദ്യം ചെയ്യുകയും ഇത് തർക്കത്തിലേക്ക് വഴിമാറിയതുമാണ് കൂട്ടത്തല്ലിന് കാരണം. പലർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് കാവലിലാണ് ബാക്കിയുള്ളവർക്ക് വാക്സിനേഷൻ നൽകിയത്.